Author: News Desk
രാജ്യത്ത് 130 കോടിയിലധികം മൂല്യമുള്ള E-rupee പ്രചാരത്തിൽ, ധനമന്ത്രി രാജ്യത്ത് 130 കോടിയിലധികം മൂല്യമുള്ള ഇ-രൂപ പ്രചാരത്തിലുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പൈലറ്റ് അടിസ്ഥാനത്തിലാണ് 130 കോടി രൂപ മൂല്യമുള്ള ഇ-രൂപ പ്രചാരത്തിലുളളത്. 2022 നവംബർ 1 ന് മൊത്തവ്യാപാര വിഭാഗത്തിലും 2022 ഡിസംബർ 1 ന് റീട്ടെയിൽ വിഭാഗത്തിലും ഡിജിറ്റൽ രൂപ RBI അവതരിപ്പിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്‌എസ്‌ബിസി എന്നിങ്ങനെ ഒമ്പത് ബാങ്കുകൾ ഡിജിറ്റൽ രൂപ മൊത്തവ്യാപാര പൈലറ്റിൽ പങ്കാളികളാണ്. നിയമപരമായ ടെൻഡറിനെ പ്രതിനിധീകരിക്കുന്ന ഒരു ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലാണ് ഇ-റൂപ്പീ. നിലവിൽ കടലാസ് കറൻസിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തിലാണ് ഇത് വിതരണം ചെയ്യുന്നത്. മൊബൈൽ ഫോണുകളിൽ/ഡിവൈസുകളിലുളള ഡിജിറ്റൽ വാലറ്റ് വഴി ഉപയോക്താക്കൾക്ക് ഇ-റൂപ്പീ ഉപയോഗിച്ച് ഇടപാട് നടത്താം. വ്യക്തിയിൽ…
ലോകബാങ്ക് വൈദഗ്ധ്യം ഉറപ്പാക്കി സംസ്ഥാനത്തു കർശന മാലിന്യ സംസ്കരണ യജ്ഞമെന്നു മു൮ഖ്യമന്ത്രി “ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ മാലിന്യ സംസ്‌കരണമെന്ന ലക്ഷ്യം നമുക്ക് സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതിനായി കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും അണിനിരക്കുന്ന ഒരു ജനകീയ യത്നം നമുക്ക് ആരംഭിക്കാം. ബ്രഹ്‌മപുരം സൃഷ്ടിച്ച പ്രതിസന്ധിയെ ശുചിത്വ കേരളമെന്ന ലക്ഷ്യം നേടുന്നതിനുള്ള അവസരമാക്കി നമുക്ക് മാറ്റാം” ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചട്ടം 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്താവനയാണിത്. അടിയന്തിര മാലിന്യ സംസ്കരണം: സംസ്ഥാനതല കര്‍മ്മപദ്ധതി അടിയന്തിരമായി നടപ്പാക്കും. ബ്രഹ്‌മപുരം നൽകുന്ന പാഠം, കൊച്ചിയില്‍ മാത്രമല്ല, സംസ്ഥാനത്താകെ മാലിന്യ സംസ്‌കരണമെന്ന ചുമതല യുദ്ധകാലാടിസ്ഥാനത്തിലും വിട്ടുവീഴ്ചയില്ലാതെയും നടപ്പാക്കണമെന്നതാണ്.. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കുള്ള ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍ണയിച്ചും സമയബന്ധിതമായി സമഗ്രമായ കര്‍മപദ്ധതി വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ നേതൃത്വം കൊടുക്കും. ഖരദ്രവമാലിന്യങ്ങള്‍, കെട്ടിടാവശിഷ്ടങ്ങള്‍, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍, ഇ-വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എന്നിവയുടെ ശാസ്ത്രീയമായ സംസ്‌കരണവും ഇതിന്റെ ഭാഗമായി ഒരുക്കും. ജനങ്ങളെയാകെ ബോധവല്‍ക്കരിക്കുന്നതിന് വിപുലമായ പ്രചാരണ…
സൈനികരുടെ ജോലി ഏറ്റെടുക്കാൻ നാൽക്കാലി റോബോട്ടും പടച്ചട്ടയും യുദ്ധഭൂമിയിലെ പട്രോളിംഗിൽ ഇനി സൈനികർക്കു ചെന്നെത്താനാകാത്ത ദുർഘട പ്രദേശങ്ങളിൽ കുതിച്ചു ചെല്ലും നാലു കാലുള്ള ഈ റോബോട്ട് (quadruped robot). പുറംചട്ട ( exo-skeleton) ധരിച്ച് ഈ റോബോട്ടിന് അനായാസേന 25 കിലോ വരെ ഭാരം ചുമലിൽ തൂക്കാം. അവർ എളുപ്പം തളരില്ല എന്നുറപ്പാണ്.ഹൈദരാബാദ് ആസ്ഥാനമായുള്ള Svaya Robotics ആണ് ഇന്ത്യൻ സേനയുടെ സുരക്ഷയുറപ്പാക്കിയുള്ള സഹായങ്ങൾക്കായി ആദ്യത്തെ തദ്ദേശീയ quadruped robot നെ വികസിപ്പിച്ചെടുത്തത്. പുണെയിലെ Research and Development Establishment,(R&DE), ബംഗളുരുവിലെ Defence Bio-engineering and Electro Medical Laboratory,(DEBEL) ചേർന്നാണ് ഇന്ത്യയിലെ ആദ്യത്തെ quadruped robot റോബോട്ടും exo-skeleton സിസ്റ്റവും വികസിപ്പിച്ചെടുത്തത് . “നാലുകാലുള്ള റോബോട്ടുകളാണ് ചതുരാകൃതിയിലുള്ള quadruped robot. അവക്ക് തലങ്ങും വിലങ്ങും അസമമായി നടക്കാനും ഓടാനും കഴിയും. പരുക്കൻ ഭൂപ്രദേശങ്ങളിലും പർവത പ്രദേശങ്ങളിലും റോബോട്ടുകൾക്കു അനായാസം നടക്കാനോ ഓടാനോ കഴിയും. സൈനികർക്ക് പ്രതികൂല സാഹചര്യങ്ങളിലൂടെ നാവിഗേറ്റ് ചെയ്യേണ്ടിവരുന്ന ലേ പോലുള്ള പ്രദേശങ്ങളിൽ, സൈനികർക്ക് പകരം ഈ റോബോട്ടുകളെ ഉപയോഗിക്കാം. തീവ്രവാദ പ്രവർത്തനങ്ങളും മറ്റ് സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ…
Ambuja Cements, ACC സിമന്റിന്റെ ഉടമ വിനോദ് അദാനി തന്നെയോ Ambuja Cements, ACC എന്നിവയുടെ ഉടമസ്ഥത അദാനി ഗ്രൂപ്പിനല്ല, ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിക്കാണെന്ന് റിപ്പോർട്ട്. ഹിൻഡൻബർഗിന്റെ ആരോപണങ്ങൾക്ക് മറുപടിയായി അദാനി ഗ്രൂപ്പ്, വിനോദ് അദാനിക്ക് ബിസിനസിൽ ഔദ്യോഗിക റോളില്ലെന്നും ബന്ധപ്പെട്ട കക്ഷിയല്ലെന്നും അവകാശപ്പെട്ടിരുന്നുവെങ്കിലും വാസ്തവമല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. പൊതുവായി വിശ്വസിക്കപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായി, അദാനി ഗ്രൂപ്പിന് കീഴിലല്ല അംബുജ സിമന്റ്‌സും എസിസിയും, സിമന്റ് കമ്പനികൾ വിനോദ് അദാനിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് മോണിംഗ് കോൺടെക്‌സ്‌റ്റ് (The Morning Context) റിപ്പോർട്ട് ചെയ്തു. 10.5 ബില്യൺ ഡോളറിന് (ഏകദേശം 85,000 കോടി രൂപ) സ്വിസ് ആസ്ഥാനമായ കമ്പനിയായ ഹോൾസിമിന്റെ ഇന്ത്യയിലെ സിമന്റ് ബിസിനസുകളായ അംബുജ സിമന്റ്‌സും ACC ലിമിറ്റഡും കഴിഞ്ഞ വർഷം ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. കമ്പനിയുടെ എക്കാലത്തെയും വലിയ ഏറ്റെടുക്കലായിരുന്നു ഇത്. കമ്പനിയെ സംബന്ധിച്ചിടത്തോളം, ഇൻഫ്രാസ്ട്രക്ചറിലും മെറ്റീരിയൽ സ്‌പെയ്‌സിലും ഇത് ഇന്ത്യയിലെ എക്കാലത്തെയും വലിയ M&A ഇടപാടായിരുന്നു.…
സൗദി അറേബ്യയുടെ പുതിയ എയർലൈൻസ്, Riyadh Air സൗദി അറേബ്യ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ പ്രഖ്യാപിച്ചു. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനിയായിരിക്കും റിയാദ് എയർ. പിഐഎഫിന്റെ പൂർണ ഉടമസ്ഥതയിൽ റിയാദ് എയർ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് പ്രഖ്യാപിച്ചു. പുതിയ ദേശീയ വിമാനക്കമ്പനി, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയ്‌ക്കിടയിലുള്ള സൗദി അറേബ്യയുടെ അനുകൂലമായ ഭൂമിശാസ്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്തി റിയാദിനെ ലോകത്തിലേക്കുള്ള ഒരു കവാടവും യാത്ര, വാണിജ്യം, ടൂറിസം എന്നിവയുടെ പ്രധാന കേന്ദ്രവുമാക്കും. പിഐഎഫ് ഗവർണറായ യാസിർ അൽ റുമയ്യൻ കമ്പനിയുടെ ചെയർമാനായും വ്യോമയാന, ഗതാഗതം, ലോജിസ്റ്റിക്‌സ് മേഖലകളിൽ 40 വർഷത്തിലേറെ വൈദഗ്ധ്യമുള്ള മുൻ ഇത്തിഹാദ് മേധാവി ടോണി ഡഗ്ലസിനെ സിഇഒ ആയും നിയമിച്ചു. സൗദിയിലെയും അന്താരാഷ്ട്ര തലത്തിലെയും അനുഭവപരിചയമുള്ളവർ എയർലൈനിന്റെ ഉന്നത ഭരണതലത്തിൽ ഉണ്ടായിരിക്കും. റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന എയർലൈൻ ആഗോള യാത്രാ,…
“ഇനിയും ഈ ബാങ്ക് തുറന്നു വച്ചിരുന്നാൽ ബാങ്കിന്റെ മാത്രമല്ല അമേരിക്കയുടെ മുഴുവൻ സാമ്പത്തിക ഭദ്രതയുടെയും അടിത്തറയിളകും. അതുകൊണ്ട് പൂട്ടിക്കൊള്ളുക” , അതായിരുന്നു റെഗുലേറ്റർമാരുടെ ഉപദേശം. അങ്ങനെ സിലിക്കൺവാലി ബാങ്കിന് പിന്നാലെ അമേരിക്കയിലെ രണ്ടാമത്തെ ബാങ്ക് , സിഗ്നേച്ചർ ബാങ്കും ഫെഡറൽ റെഗുലേറ്റർമാർ താഴിട്ടു പൂട്ടി. ക്രിപ്‌റ്റോകറൻസി നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനായി അടുത്തിടെ നടത്തിയ നീക്കങ്ങൾ തിരിച്ചടിച്ചതോടെ നിൽക്കകളിയില്ലാതായ വൻകിട റിയൽ എസ്റ്റേറ്റ് വായ്പ ബിസിനസുള്ള ന്യൂയോർക്കിലെ സാമ്പത്തിക സ്ഥാപനമായ സിഗ്നേച്ചർ ബാങ്ക് ( Signature Bank) ഞായറാഴ്ചയാണ് അടച്ചു പൂട്ടിയത്. ക്രിപ്‌റ്റോ ( crypto currency) ഡിജിറ്റൽ ആസ്തിയുമായി ബന്ധപ്പെട്ട ക്ലയന്റ് നിക്ഷേപം 16.52 ബില്യൺ ഡോളറായിരുന്നു ബാങ്കിലുണ്ടായിരുന്നത്. . 2018-ൽ അവതരിച്ച ക്രിപ്‌റ്റോ ആസ്തികളുടെ നിക്ഷേപം ഏറ്റെടുക്കുന്നതിന് വാതിലുകൾ തുറന്നിട്ട US ലെ ചുരുക്കം ചില ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നാണ് സിഗ്നേച്ചർ ബാങ്ക്. ക്രിപ്റ്റോ കറൻസിയോടുള്ള അമിതമായ അഭിനിവേശം ഒടുവിൽ ബാങ്കിന് വിനയായി .കുറച്ചുകാലമായി ബാങ്കിന്റെ ക്രിപ്റ്റോ ഇടപാടുകൾ നിരീക്ഷിച്ചു…
Great Place to Work ബഹുമതി കരസ്ഥമാക്കി തിരുവനന്തപുരം ടെക്‌നോപാർക്കിൽ നിന്നുള്ള പ്രമുഖ ആഗോള ഐടി കമ്പനിയായ ഐബിഎസ് സോഫ്റ്റ് വെയര്‍ -IBS Software. ഏവിയേഷന്‍, ക്രൂസ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ മേഖലകളില്‍ മികച്ച സോഫ്റ്റ് വെയര്‍ സേവനം നടത്തുന്ന മുന്‍നിര ഐടി കമ്പനിയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐബിഎസ്. 1981ല്‍ ആരംഭിച്ച ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് എന്ന അമേരിക്കയിലെ ലോക പ്രശസ്ത കമ്പനി റേറ്റിംഗ്- റാങ്കിങ് – ഗവേഷണ ഇൻസ്റ്റിട്യൂട്ടിന്റെ സര്‍ട്ടിഫിക്കേഷന്‍ തൊഴിലിടങ്ങളുടെ നിലവാരത്തിലെ ആഗോള മാനദണ്ഡമാണ്. ജീവനക്കാരുടെ പ്രതികരണവും കമ്പനിയുടെ തൊഴിലാളി സൗഹൃദ പ്രവര്‍ത്തനവും വിലയിരുത്തി അന്താരാഷ്ട്ര തലത്തില്‍ നല്‍കുന്ന സാക്ഷ്യപത്രമാണിത്. ആഗോളതലത്തില്‍ ഏറെ വിശ്വാസ്യതയുള്ള പ്രസ്ഥാനമാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്. ഇന്ത്യയില്‍ 22 വ്യവസായ വിഭാഗങ്ങളില്‍ നിന്നായി 1400 സംരംഭങ്ങളെ ഇവര്‍ വിലയിരുത്താറുണ്ട് കമ്പനിയ്ക്ക് അഭിമാനകരമായ മുഹൂര്‍ത്തമാണിതെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ് പറഞ്ഞു. ഇത്രയും മികച്ച ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തുഷ്ടിയുണ്ട്.…
വന്ദേഭാരതിൽ, ഏഷ്യയിലെ ആദ്യത്തെ വനിത ലോക്കോ പെെലറ്റ് :സുരേഖ യാദവ് |Surekha Yadav| സ്ത്രീകൾ കെെവയ്ക്കാത്ത , സ്ത്രീകൾ പൊൻതൂവൽ ചാർത്താത്ത ഒരു തൊഴിൽ മേഖല ഇവിടെയില്ല എന്ന് തന്നെ പറയാം.യാതൊരുവിധ പരിമിതികളും ഇല്ലാതെ എല്ലാ മേഖലയിലും വനിതകൾ അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇതാ നോക്കൂ. അടുത്തിടെ ട്രാക്കിലിറങ്ങി മികച്ചതെന്ന് പേരെടുത്ത, അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന, ഹെെസ്പീഡ് ട്രെയ്ൻ വന്ദേഭാരത് എക്സ്പ്രസ് – Vande Bharat Express ട്രെയിനുകളിലൊന്ന് ഇപ്പോൾ സുരേഖ യാദവ് (Surekha Yadav) എന്ന മഹാരാഷ്ട്രക്കാരി സ്ത്രീയുടെ കെെകളിലാണ്. ഇന്നിതാ സോളാപൂരിൽ നിന്ന് മഹാരാഷ്ട്രയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനലിലേക്കാണ് സുരേഖ വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിച്ചത്. ഏഷ്യയിലെ തന്നെ ആദ്യത്തെ വനിത ലോക്കോ പെെലറ്റ് ആണ് സുരേഖ യാദവ്. 2000 ഏപ്രിലിൽ അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന മമത ബാനർജി നാല് മെട്രോ നഗരങ്ങളിൽ ലോക്കൽ ട്രെയിനുകൾ ആദ്യമായി അവതരിപ്പിച്ചപ്പോൾ സെൻട്രൽ റെയിൽവേയുടെ ആദ്യത്തെ “ലേഡീസ് സ്പെഷ്യൽ” ലോക്കൽ…
സസ്യതുകൽ മുതൽ സിലിക്കൺ വരെ കേരളമുണ്ടാക്കും, വണ്‍വീക്ക് വണ്‍ ലാബ് തിരുവനന്തപുരത്ത് കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്നും സസ്യജന്യ തുകല്‍- സാങ്കേതികവിദ്യാ കൈമാറ്റത്തിന് ധാരണാപത്രം ഒപ്പിട്ട് CSIR-NIIST കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്നും സസ്യജന്യ തുകല്‍ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയുള്‍പ്പെടെ മൂന്ന് ധാരണാപത്രം ഒപ്പിട്ട് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ CSIT-NIIST (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി). ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വണ്‍വീക്ക് വണ്‍ ലാബ് പരിപാടിയുടെ ഭാഗമായാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO അടക്കമുള്ള പങ്കാളികളുമായി ധാരണാപത്രം ഒപ്പിട്ടത്. ആശുപത്രി മലിന്യങ്ങള്‍ ജൈവവളമാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ, ബയോ-ഇലക്ട്രോകെമിക്കല്‍ റിയാക്ടര്‍, നാളികേര മാലിന്യം കാര്‍ഷികാവശിഷ്ടം എന്നിവയില്‍ നിന്ന് സ്പൂണ്‍ പോലുള്ള ഉത്പന്നങ്ങള്‍, നൈെപുണ്യവികസനം തുടങ്ങിയ മേഖലകളിലും CSIR-NIISTവിവിധ പൊതു-സ്വകാര്യ പങ്കാളികളുമായി ധാരണാപത്രം ഒപ്പു വച്ചു. പാപ്പനംകോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (NIIST) കാമ്പസില്‍ ‘വണ്‍ വീക്ക് വണ്‍ ലാബ്’ ഉദ്ഘാടന വേളയില്‍ CSIR ഡയറക്ടര്‍ ജനറലും DSIR സെക്രട്ടറിയുമായ ഡോ.…
മെഡിക്കല്‍ ഗവേഷണ രംഗത്തും ആരോഗ്യ പരിരക്ഷാ രംഗത്തും സുപ്രധാന പങ്കുവഹിക്കാനുള്ള കേരളത്തിന്റെ ചുവടുവെപ്പായി കെ-ഡിസ്‌കിന്റെ (K-DISC -Kerala Development and Innovation Strategic Council) ജീനോം ഡാറ്റാ സെന്ററിനും മൈക്രോബയോം മികവിന്റെ കേന്ദ്രത്തിനും തുടക്കമായി. തിരുവനന്തപുരത്ത് നടന്ന കെ-ഡിസ്‌ക് ഇന്നവേഷന്‍ ദിനാചരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കേരള ജീനോം ഡാറ്റാ സെന്റര്‍, മെക്രോബയോം മികവിന്റെ കേന്ദ്രം, എന്നീ പദ്ധതികളുടെ ആരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കെ-ഡിസ്‌ക് വിഭാവനം ചെയ്ത ജീനോം ഡാറ്റാ സെന്റര്‍ (Kerala Genome Data Centre), മൈക്രോബയോം മികവിന്റെ കേന്ദ്രം (Microbiome Centre of Excellence) എന്നീ പദ്ധതികള്‍ കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വന്‍മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. രോഗ പ്രതിരോധത്തിനും ചികിത്സ ലഭ്യമാക്കുന്നതിനും പുതിയ ചികിത്സാ രീതികള്‍ അവലംബിക്കുന്നതിനുമുള്ള സാധ്യത തുറന്നു തരുന്ന ശാസ്ത്ര മേഖലയാണ് ജീനോമിക്‌സ്. മെഡിക്കല്‍ ഗവേഷണത്തിലും പരിശീലനത്തിനുമുള്ള സാമ്പ്രദായിക സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വരും കാല ചികിത്സാ രീതികള്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുന്നതിനും ജീനോമിക്‌സ് സഹായകമാകും. അതിനുള്ള…