Author: News Desk
Xiaomi Modena അല്ലെങ്കിൽ MS11 എന്ന ആദ്യ വാഹനവുമായി ചൈനീസ് ടെക് ഭീമനായ Xiaomi ഇലക്ട്രിക് കാർ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു. ഒരു വർഷത്തിനുള്ളിൽ കാറിന്റെ നിർമ്മാണം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. പദ്ധതിയുടെ പുരോഗതി പ്രതീക്ഷകൾക്കപ്പുറമാണെന്നും വൻതോതിലുള്ള ഉൽപ്പാദനം വിദൂരമല്ലെന്നും സിഇഒ ലീ ജുൻ പറഞ്ഞു. ആസൂത്രണം ചെയ്‌തത് പോലെ ലോഞ്ച് ചെയ്‌താൽ, സോണിക്കും ആപ്പിളിനും മുമ്പായി ആദ്യത്തെ ഇലക്ട്രിക് കാർ അവതരിപ്പിക്കുന്ന ആദ്യത്തെ ആഗോള ടെക് ഭീമനായി Xiaomi മാറും. Xiaomi MS11 ഇലക്ട്രിക് കാറിന് വിശാലമായ വിൻഡ്ഷീൽഡും വിശാലമായ സൈഡ് ഗ്ലാസ് ഏരിയയും ഉണ്ട്. ഇതിന്റെ പനോരമിക് സൺറൂഫ് പിൻഭാഗത്തേക്ക് നീളുന്നു, ചക്രങ്ങളിൽ മഞ്ഞ ബ്രെംബോ ബ്രേക്ക് കാലിപ്പറുകളുള്ള Xiaomi ലോഗോ ഉണ്ട്. കാറിന്റെ വിൻഡ്‌ഷീൽഡിന് മുകളിൽ ഒരു LiDAR സെൻസറും ഉൾപ്പെടുന്നു. കാറിന്റെ പിൻഭാഗത്ത് വീതിയേറിയ കമാനങ്ങളും ചെറുതായി ചുരുങ്ങിയ പാസഞ്ചർ ക്യാബിനും. അതേസമയം ടെയിൽലൈറ്റുകൾ ആസ്റ്റൺ മാർട്ടിനിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് കാറായ MS11-ലേതിന് സമാനമാണ്. Xiaomi…
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ദി എലിഫന്റ് വിസ്‌പറേഴ്‌സ് (The Elephant Whisperers) ഓസ്കർ നേടിയപ്പോൾ സമ്മാനിതരായത് രണ്ടു സ്ത്രീകളായിരുന്നു. നിർമ്മാതാവ് ഗുണീത് മോംഗയും സംവിധായിക കാർത്തികി ഗോൺസാൽവസും. തമിഴ്‌നാട്ടിലെ മുതുമല ടൈഗർ റിസർവിനകത്തുളള തെപ്പക്കാട് ആനപുനരധിവാസ കേന്ദ്രമാണ് ദി എലിഫന്റ് വിസ്‌പറേഴ്‌സിന്റെ പശ്‌ചാത്തലം. അനാഥനായ ആനക്കുട്ടിയെ ദത്തെടുക്കുന്ന സ്വദേശി ദമ്പതികളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൃതപ്രായനായ രഘുവെന്ന കുട്ടിയാനയുടെ സംരക്ഷണച്ചുമതലയേറ്റ ബൊമ്മനേയും ബെളളിയേയും കേന്ദ്രീകരിച്ചാണ് ദി എലിഫന്റ് വിസ്‌പറേഴ്‌സ് കഥ പറയുന്നത്. 41 മിനിറ്റുള്ള ഡോക്യുമെന്ററി ഷോർട്ട് ഫിലിം തമിഴിലാണ് ആഖ്യാനം. നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഓസ്‌കർ നേടുന്ന ആദ്യ ഇന്ത്യൻ പ്രൊഡക്ഷൻ ആണ് എലിഫന്റ് വിസ്‌പറേഴ്‌സ്. വന്യജീവി, പരിസ്ഥിതി, പ്രകൃതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുംബൈയിൽ നിന്നുള്ള കാർത്തികി ഗോൺസാൽവസ് (Kartiki Gonsalves) ഒരു ഫോട്ടോ ജേണലിസ്റ്റും ചലച്ചിത്ര പ്രവർത്തകയുമാണ്. ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളുടെ ജീവിതം രേഖപ്പെടുത്തുന്നതിനും പ്രകൃതിയുമായുള്ള അവരുടെ ബന്ധത്തിൽ വെളിച്ചം വീശുന്നതിനും നിരവധി യാത്രകൾ ചെയ്തിട്ടുണ്ട് കാർത്തികി. ഊട്ടയിൽ…
സിലിക്കൺ വാലി ബാങ്കിന്റെ (SVB) തകർച്ചയ്ക്ക് ശേഷം സംരംഭക സ്റ്റാർട്ടപ്പ് ലോകം ആകാംക്ഷയിലാണ്. ഇന്ത്യയിലെ നിരവധി സ്റ്റാർട്ടപ്പുകളെ ബാങ്ക് തകർച്ച ബാധിച്ചുവെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. കേരളത്തിൽ നിന്ന് ഒരു സ്റ്റാർട്ടപ്പ് മാത്രമാണ് ബാധിക്കപ്പെട്ടതായി അറിയിച്ചതെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ CEO അനൂപ് അംബിക പറഞ്ഞു. അടുത്ത മാസം നൽകേണ്ട ശമ്പളത്തിനായുള്ള പേയ്‌മെന്റുകളിൽ സ്റ്റാർട്ടപ്പ് സ്ഥാപകൻ ആശങ്കാകുലനാണെന്ന് അനൂപ് അംബിക പറഞ്ഞു. അടുത്തിടെ സ്റ്റാർട്ടപ്പ് സ്ഥാപകനുമായി നടത്തിയ ഒരു സാധാരണ സംഭാഷണത്തിലാണ് ഈ പ്രശ്നം സംസാരിച്ചതെന്നും KSUM, CEO അറിയിച്ചു. എസ്‌വിബിയിൽ അക്കൗണ്ടുള്ള നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ഈ കേരള സ്റ്റാർട്ടപ്പ്. 250,000-ൽ അധികം ഡോളറാണ് അവിടെ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് അടച്ചുപൂട്ടിയ യുഎസ് റെഗുലേറ്റർമാർ പറഞ്ഞതിലും കൂടുതലാണ്. ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ (FDIC) തുക ഇൻഷ്വർ ചെയ്യപ്പെടും. “ഇതുവരെ ഒരു SOS കോളുമായി മറ്റൊരു സ്റ്റാർട്ടപ്പും സ്റ്റാർട്ടപ്പ് മിഷനെ സമീപിച്ചിട്ടില്ല. രംഗം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ മറ്റു പ്രശ്നങ്ങളില്ല. ബ്രിഡ്ജ് ലോണുകളോ…
ആശയങ്ങൾ നവീകരിക്കുന്നതിൽ സ്റ്റാർട്ടപ്പുകൾക്കിടയിൽ വിമുഖതയുണ്ടെന്ന് കേരള ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ആശയങ്ങൾ ഒരിക്കൽ വികസിപ്പിച്ചു കഴിഞ്ഞാൽ എല്ലാം അവസാനിച്ചു എന്ന ധാരണ സ്റ്റാർട്ടപ്പുകൾ മാറ്റണം. ഇന്ന് പുതുമയുള്ള ആശയം നാളെ കാലഹരണപ്പെടുമെന്ന ബോധമുണ്ടാകണം. സ്വയം നവീകരണത്തിന് വിധേയമാകണമെന്നും കാലത്തിനനുസരിച്ച് പുതിയ ആശയങ്ങൾ വികസിപ്പിക്കണമെന്നും മന്ത്രി സ്റ്റാർട്ടപ്പുകളെ ഓർമ്മിപ്പിച്ചു.കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്‌ട്രാറ്റജിക് കൗൺസിലിന്റെ (K-DISC -Kerala Development and Innovation Strategic Council) ദ്വിദിന പരിപാടിയായ ഇന്നൊവേഷൻ ഡേ “Innovation Day” തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി. സാങ്കേതികവിദ്യ- Technology_ സമൂഹത്തിന്റെ നന്മയ്‌ക്കായി ഉപയോഗിക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയിലെ പുതിയ കണ്ടുപിടിത്തങ്ങൾ മനുഷ്യന്റെ ജോലിഭാരം കുറയ്ക്കാൻ സഹായിക്കും. സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് എല്ലാ മേഖലകളിലും മികച്ച മുന്നേറ്റം നടത്താൻ കേരളത്തിന് കഴിയും. സാങ്കേതികവിദ്യ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് സഹായകമാണെങ്കിലും അതിന് ചില പോരായ്മകളും ഉണ്ട്. സാങ്കേതിക വിദ്യകൾ മനുഷ്യന്റെ ബുദ്ധിശക്തിയെ പ്രതികൂലമായി ബാധിക്കാനും മനുഷ്യനെ നിഷേധാത്മകമായി ചിന്തിക്കാൻ പ്രേരിപ്പിക്കാനും സാധ്യതയുണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. Startups are…
ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ പോക്കോ അതിന്റെ ഏറ്റവും പുതിയ മിഡ് റേഞ്ച് ഉപകരണമായ Poco X5 5G ഇന്ത്യയിൽ അവതരിപ്പിച്ചു. കറുപ്പ്, നീല, പച്ച എന്നീ നിറങ്ങളിൽ ഫോൺ പുറത്തിറക്കുന്ന ഫോൺ ഫ്ലിപ്പ്കാർട്ട് വഴി മാത്രമായി ലഭ്യമാകും. Poco X5 Pro-യ്ക്ക് സമാനമായി ഒരു വലിയ ക്യാമറ, മുകളിൽ 3.5mm ഓഡിയോ ജാക്ക് എന്നിവയുൾപ്പെടെയാണ് Poco X5 5G വരുന്നത്.120Hz റിഫ്രഷ് റേറ്റും ഫുൾ HD+ സ്‌ക്രീൻ റെസല്യൂഷനും ഉള്ള 6.67-ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഫോണിലുളളത്. 8GB വരെ റാമും 256GB സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 695 SoC ആണ് ഫോൺ നൽകുന്നത്. കൂടാതെ, 64MP പ്രൈമറി ക്യാമറ, 8MP അൾട്രാ വൈഡ് ലെൻസ്, 2MP മാക്രോ ക്യാമറ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. മുൻവശത്ത്, ഉയർന്ന നിലവാരമുള്ള സെൽഫികൾ എടുക്കുന്നതിന് 13MP സെൽഫി ഷൂട്ടർ ഉണ്ട്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ശക്തമായ 5,000mAh ബാറ്ററിയാണ് ഫോണിൽ…
ഓസ്കറിൽ ചരിത്രം സൃഷ്ടിച്ച് SS രാജമൗലിയുടെ RRR-ലെ “നാട്ടു നാട്ടു” എന്ന ഗാനം മികച്ച ഒറിജിനൽ സോങ്ങ് വിഭാഗത്തിൽ പുരസ്കാരം നേടി. ഒരു ഇന്ത്യൻ സിനിമയിൽ നിന്നും മികച്ച ഗാന വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ ഗാനമായി “നാട്ടു നാട്ടു” ചരിത്രം സൃഷ്ടിച്ചു. എം എം കീരവാണിയുടെ സംഗീതത്തിൽ ചന്ദ്രബോസിന്റെ രചനയിൽ ലോകത്തെ മുഴുവൻ ആറാടിച്ച “നാട്ടു നാട്ടു” വിനുള്ള മൂന്നാമത്തെ പ്രധാന അന്താരാഷ്ട്ര അംഗീകാരമാണിത്. മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് നേടി. കൂടാതെ ക്രിട്ടിക്സ് ചോയ്‌സ് അവാർഡിന്റെ 28-ാം പതിപ്പിൽ മികച്ച ഗാനത്തിനുളള പുരസ്കാരവും നേടി. Rahul Sipligunj, കീരവാണിയുടെ മകൻ Kala Bhairava എന്നിവരാണ് ഗാനം ആലപിച്ചത്. ദേവരാഗവും നീലഗിരിയുമടക്കം മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചിട്ടുളള കീരവാണിയുടെ മാസ്മരിക സംഗീതത്തിനാണ് 95-ാമത് അക്കാദമി അവാർഡ് ദാന ചടങ്ങിൽ ഡോൾബി തിയേറ്റർ സാക്ഷ്യം വഹിച്ചത്. 2014-ൽ വിരമിക്കൽ പ്രഖ്യാപിച്ച കീരവാണിയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചത് രാജമൗലിയുടെ തന്നെ…
കൊച്ചി ലുലുമാൾ എന്റെ വിപ്ലവകരമായ തീരുമാനം, കണ്ടില്ലേ വളർച്ച: മനസുതുറന്ന് യൂസഫലി “ഇത്രയും ചെറിയ കൊച്ചിയിൽ ഇത്രയും വലിയ ഒരു ഷോപ്പിംഗ് മാളോ? ഇത് നടക്കൂലാ … 15 വര്ഷം മുമ്പ് താൻ കൊച്ചിയിൽ ഒരു മാൾ (LuLu Mall) നിർമിക്കാൻ തുടങ്ങിയപ്പോൾ എതിരിട്ട വിമർശനമാണ്. എന്നിട്ടും മുന്നോട്ടു പോയി. ഇന്നിപ്പോൾ നോക്കൂ . ഇത്രയും വലിയ കൊച്ചിയിൽ ഇപ്പോൾ ഈ ലുലുമാൾ ഇത്രയും ചെറുതായി പോയി. അന്ന് താനെടുത്ത വിപ്ലവകരമായ തീരുമാനം- കൊച്ചി ലുലു മാളിന് ഇന്ന് 10 വർഷം തികഞ്ഞിരിക്കുന്നു. It”s indeed a very happy occasion” യൂസഫലി പറയുന്നത് മറ്റാരുമല്ല, ഒരു സംരംഭകന്റെ അഭിമാനത്തോടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തന്നെ അതെ അന്നെടുത്ത, ആ ചെറിയ കൊച്ചിയിൽ ഒരു വലിയ മാൾ നിർമിക്കാനുള്ള തീരുമാനത്തെ, വിപ്ലവകരമായ തീരുമാനം എന്നാണ് അന്നുമിന്നും എം എ യൂസഫലി വിശേഷിപ്പിക്കുന്നത്. “കൊച്ചിയിൽ ലുലുമാൾ പ്ലാൻ ചെയ്തപ്പോൾ തന്നെ പലരും എന്നെ നിരുത്സാഹപ്പെടുത്തി. അവരോടു…
SVB തകർച്ച: വേതന, ദൈനംദിന ചെലവുകൾക്ക് സ്റ്റാർട്ടപ്പുകളുടെ ആശങ്കയേറുന്നു സിലിക്കൺ വാലി ബാങ്ക് (SVB) അടച്ചുപൂട്ടി ഏറ്റെടുത്തുകൊണ്ടുള്ള US റെഗുലേറ്റർമാരുടെ നീക്കം ഇന്ത്യയുടെ സ്റ്റാർട്ടപ്പ് വ്യവസായത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു. SVB യിൽ നിക്ഷേപം നടത്തിയിരുന്ന യുഎസിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ സ്റ്റാർട്ടപ്പുകൾ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ ബാധ്യതയേറ്റുമെന്നാണ് വിലയിരുത്തൽ. സ്റ്റാർട്ടപ്പുകൾക്കു മാസ വേതനം വിതരണം ചെയ്യുവാനും ദൈനംദിന ചിലവുകൾക്കും ഉണ്ടാകുന്ന തടസ്സമാണ് ഏറ്റവും ഗുരുതരം. SVB ഏകദേശം 21 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്, ഇതിൽ ഷാദി (Shaadi), നാപ്റ്റോൾ (Naaptol), PayTMനെ നിയന്ത്രിക്കുന്ന One97 കമ്മ്യൂണിക്കേഷൻസ് എന്നിവ ഉൾപ്പെടുന്നു. എന്നാൽ SVB അതിന്റെ തകർച്ചക്ക് മുന്നേ തന്നെ ഈ സ്ഥാപനങ്ങളിലെ ഓഹരികൾ കൂടുതൽ ഫണ്ടിംഗ് റൗണ്ടുകളിലോ സ്ഥാപനങ്ങൾ ധനസമ്പാദനം നടത്തുമ്പോഴോ വിറ്റഴിച്ചതായിട്ടാണ് സൂചന. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ റീട്ടെയിൽ ബാങ്കിംഗ് പരാജയമാണ് SVB. ബാങ്കിന്റെ തകർച്ച ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ബാധിക്കുമെങ്കിലും, ഇന്ത്യൻ…
ഇന്ത്യയിലെ ചൈനീസ് CCTV ക്യാമറകൾ ഡാറ്റ ചോർത്തുന്നുണ്ടോ? നിരോധിക്കണമെന്നാവശ്യം ഇന്ത്യ ട്രേഡേഴ്‌സ് (CAIT) ദേശീയ സുരക്ഷയ്ക്ക് വരെ ഭീഷണിയായേക്കാവുന്ന ചൈനീസ് CCTV ഇന്ത്യയിൽ നിരോധിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തിലെ ആശങ്ക അടിയന്തിരമായി പരിഗണിക്കണമെന്നും , ചൈനീസ് CCTV ക്യാമറകളുടെ ഉപയോഗം നിരോധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രിക്ക് നിവേദനം നൽകി. ഇന്ത്യയിൽ ഉപയോഗത്തിലുള്ള ചൈനീസ് CCTVകൾക്കും അതിലെ ഡാറ്റ പുറത്തുള്ള ഉപകരണങ്ങളിലേക്ക് അയക്കുവാൻ കഴിയും. മുൻപ് ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതുപോലെ, ചൈനീസ് CCTVയുടെ ഉപയോഗവും രാജ്യത്ത് ഉടൻ നിരോധിക്കണമെന്ന് CAIT ദേശീയ നേതൃയോഗം ആവശ്യപ്പെട്ടു. CCTVകൾ ഇന്ത്യയിൽ നിർമ്മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്രമായ നയം ഉണ്ടാക്കണമെന്നും, രാജ്യത്തിന്റെ ഡാറ്റയുടെ കബളിപ്പിക്കൽ പരിരക്ഷ ഉറപ്പാക്കാൻ ഒരു ഡാറ്റാ പ്രൊട്ടക്ഷൻ നിയമം ഉടൻ പാർലമെന്റ് പാസാക്കണമെന്നും CAIT ആവശ്യപ്പെട്ടു. ഇന്ത്യയിലെ നിലവിലുള്ള CCTV നിർമ്മാതാക്കളുടെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു…
8.3 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് ബൈക്കുമായി Audi 8.3 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് ബൈക്ക് ആഡംബര വാഹന നിർമാതാക്കളായ Audi. ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ ഫാന്റിക് നിർമ്മിച്ച ഈ ഹൈ-എൻഡ് ബൈക്ക്, XMF 1.7 മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഓഡിയുടെ RS Q e-tron E2 ഇലക്ട്രിക് ഡാക്കാർ റാലി റേസറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ ഇലക്ട്രിക് മൗണ്ടൻ ബൈക്ക്. 48 മുതൽ 152 കിലോമീറ്റർ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ 250W ബ്രോസ് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ 66ft/lb പീക്ക് ടോർക്ക് അവകാശപ്പെടുന്ന 720Wh ബാറ്ററിയും ഉണ്ട്. എന്നാൽ ഔഡി ഈ ഇലക്ട്രിക് മൗണ്ടൻ ബൈക്കിന്റെ ഉയർന്ന വേഗതയോ റേഞ്ചോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റ് ബ്രോസ്-പവർ ഇ-ബൈക്കുകളെപ്പോലെ mild Eco to all-out Boost mode വരെയുള്ള നാല് തലത്തിലുള്ള ഇലക്ട്രിക് അസിസ്റ്റൻസ് ഓഡി ഇ-ബൈക്കിനുണ്ട്. ഔഡിയുടെ ഇലക്ട്രിക് മൗണ്ടൻ ബൈക്കിന്റെ ഫ്രെയിം ഡിസൈൻ അലൂമിനിയത്തിൽ…