Author: News Desk
എന്തുകൊണ്ട് ബ്രഹ്മപുരത്തു മാത്രം തീ? എന്തുകൊണ്ട് കേരളത്തിലെ മറ്റ് 29 ലെഗസി ഡംപിഗ് യാർഡുകളിൽ മാലിന്യം കത്തുന്നില്ല? എന്തുകൊണ്ട് ബ്രഹ്മപുരത്തു മാത്രം തീ എന്നതിന് കാരണം വളരെ വ്യക്തമാണ്. ഈ 29 ഡംപിഗ് യാർഡുകളിലേക്കുള്ള വേർതിരിക്കാത്ത മാലിന്യ നീക്കം 10 വർഷം മുമ്പ് കേരളം അവസാനിപ്പിച്ചു. അവിടങ്ങളിലെല്ലാം ഏറിയും കുറഞ്ഞും ഉറവിട മാലിന്യസംസ്കരണരീതി അവലംബിച്ചു. എന്നാൽ ബ്രഹ്മപുരത്ത് വേർതിരിക്കാത്ത മാലിന്യങ്ങൾ കൊണ്ടുപോയി ഡംപ് ചെയ്യുന്ന പതിവ് തുടർന്നു.. കൊച്ചി കോർപ്പറേഷൻ മാത്രമല്ല, സമീപപ്രദേശത്തെ മുനിസിപ്പാലിറ്റികളും മാലിന്യങ്ങൾ ഇങ്ങോട്ടുതന്നെ കൊണ്ടുവന്നു. അതും വേർതിരിക്കാൻ മിനക്കെടാത്ത മാലിന്യം. ബ്രഹ്മപുരത്തു വരാൻ പോകുന്ന വേസ്റ്റ് എനർജി പ്ലാന്റിനെക്കുറിച്ചുള്ള അതിമോഹമാണ് ഇതിനു കാരണം. ബ്രഹ്മപുരത്തെ മാലിന്യകൂമ്പാരത്തിലെ തീപിടിത്തം കേരളത്തിലെ മാലിന്യസംസ്കരണ തന്ത്രങ്ങളെ വീണ്ടും ചർച്ചാവിഷയമാക്കിയിട്ടുണ്ട്. കേരളത്തിലെ മുപ്പതോളം നഗരയാർഡുകളിൽ ബ്രഹ്മപുരത്തിന്റെ അത്രയും ഇല്ലായെങ്കിലും പതിറ്റാണ്ടുകളുടെ മാലിന്യം കുന്നുകൂടി കിടപ്പുണ്ട്. ആലപ്പുഴയിലെ സർവ്വോദയപുരത്തുമുണ്ട്. അവിടെയെങ്ങും ബ്രഹ്മപുരത്തെപ്പോലെ ഒരു പ്രതിസന്ധി ഉണ്ടായിട്ടില്ല. എന്താണ് ഈ വ്യത്യാസത്തിനു കാരണം? എല്ലാ കേന്ദ്രങ്ങളിലെയും…
നഗരം മനോഹരമാക്കാനുള്ള സൗന്ദര്യ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബായ് മുനിസിപ്പാലിറ്റി. ദുബായിയുടെ നഗരസൗന്ദര്യം മെച്ചപ്പെടുത്താൻ 200 സംരംഭങ്ങൾക്ക് ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകി.മുനിസിപ്പാലിറ്റി ആരംഭിച്ച 200 കോർപ്പറേറ്റ് പരിവർത്തന സംരംഭങ്ങൾ 2023-2024 കാലയളവിൽ നടപ്പിലാക്കും. 60% പദ്ധതികളും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പാക്കുകയും ദുബായിയുടെ സൗന്ദര്യവൽക്കരണം, സുസ്ഥിരതയിലേക്കുള്ള ചുവടുകൾ തുടങ്ങിയ സംരംഭങ്ങളും ഉൾപ്പെടുത്തുകയും ചെയ്യും. ദുബായ് മുനിസിപ്പാലിറ്റി നിലവിൽ നഗരത്തിൽ പ്രതിദിനം 500 മരങ്ങൾ നടുകയും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 500,000 മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2020 നും 2022 നും ഇടയിൽ പൗരന്മാരുടെ പാർപ്പിട മേഖലകളിൽ 70-ലധികം റെസിഡൻഷ്യൽ പാർക്കുകൾ, ഫാമിലി സ്‌ക്വയറുകൾ, സ്‌പോർട്‌സ് ഗ്രൗണ്ടുകൾ എന്നിവ മുനിസിപ്പാലിറ്റി വികസിപ്പിച്ചെടുത്തു. മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റിലെ ഏകീകൃത പ്ലാറ്റ്‌ഫോം, അത് മുനിസിപ്പാലിറ്റി വാഗ്ദാനം ചെയ്യുന്ന എല്ലാ നിക്ഷേപ അവസരങ്ങളുടെയും രൂപരേഖ നൽകുന്നു. യുവാക്കൾക്ക് പ്രത്യേക അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ദുബായിലെ പ്രദേശങ്ങളെക്കുറിച്ചുള്ള ജനസംഖ്യാശാസ്ത്രപരവും എഞ്ചിനീയറിംഗ് വിവരങ്ങളും നൽകി പുതിയ പ്ലാറ്റ്‌ഫോം നിക്ഷേപകരെ സഹായിക്കുന്നു. മുനിസിപ്പാലിറ്റി ആരംഭിച്ച…
ബഹറൈൻ പാസ്പോർട്ട് ഉടമകൾക്ക് തങ്ങളുടെ പാസ്പോർട്ട് കാലാവധി തീർന്നാലോ, അതിന്റെ കാലഹരണ തീയതി അടുത്താലോ ഇതാ കോളടിച്ചു. അവർക്കിനി ലഭിക്കുക ഡിജിറ്റൽ ശക്തിയുള്ള ആഗോള പാസ്പോർട്ടാകും. ഡിജിറ്റലിലേക്കുള്ള മാറ്റത്തിനു ആക്കം കൂട്ടിയ ബഹ്‌റൈൻ ഇതാ പുറത്തിറക്കുന്നു ഇ -പാസ്പോർ. E -Passport .നൂതന സുരക്ഷാ സംവിധാനങ്ങളോടെയാകും ബഹ്‌റൈന്റെ ആഗോള റാങ്കിംഗ് ഉയർത്തുന്ന ഒരു ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിരിക്കുന്ന E-പാസ്‌പോർട്ടുകൾ ബഹറിൻ മാർച്ച് 20-ന് പുറത്തിറക്കുക. പാസ്‌പോർട്ടിൽ ഉള്ള ഇലക്ട്രോണിക് ചിപ്പ് ലോകമെമ്പാടുമുള്ള വിവിധ വിസകൾ കൂടുതൽ എളുപ്പത്തിൽ നേടാൻ സഹായിക്കും . പുതിയ E-പാസ്‌പോർട്ടുകൾ നൽകുന്നതിനുള്ള നടപടികൾ മാർച്ച് 20-ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ Nationality, Passports and Residence Affairs (NPRA) അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ- Sheikh Hisham bin Abdulrahman Al Khalifa അറിയിച്ചു. The Nationality, Passports and Residence Affairs വകുപ്പ് ആദ്യം നിലവില പാസ്‌പോർട്ട് കാലഹരണപ്പെട്ടവർക്കും കാലഹരണ തീയതിയോട് അടുക്കുന്നവർക്കും E-പാസ്‌പോർട്ട് നൽകും,E…
ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യൻ വിപണിയിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഐക്കണിക് ബിവറേജ് ബ്രാൻഡായ കാമ്പ കോള (Campa Cola). മുകേഷ് അംബാനിയുടെ റിലയൻസ് (Reliance Consumer Products) 50 വർഷം പഴക്കമുള്ള പ്രശസ്തമായ പാനീയ ബ്രാൻഡിനെ പുതിയ രൂപത്തിൽ വീണ്ടും ലോഞ്ച് ചെയ്യുകയാണ്. അത് ഈ വേനൽക്കാലത്ത് വിപണിയിലെത്തും. 1970 കളിലും 1980 കളിലും പ്രശസ്തമായ പാനീയമായ കാമ്പ കോള, കോള, നാരങ്ങ, ഓറഞ്ച് രുചികളിൽ ഉടൻ ലഭ്യമാകും. കാമ്പ കോളയുടെ പുനരവതരണത്തോടെ, അദാനി ഗ്രൂപ്പ് (Adani Group), ഐടിസി (ITC), യൂണിലിവർ (Unilever) എന്നിവയുമായി മത്സരിക്കുന്നതിന് സ്വന്തം ഉപഭോക്തൃ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ശക്തിപ്പെടുമെന്ന് റിലയൻസ് പ്രതീക്ഷിക്കുന്നു. കാമ്പ പോർട്ട്‌ഫോളിയോയിൽ തുടക്കത്തിൽ കാമ്പ കോള, കാമ്പ ലെമൺ, കാമ്പ ഓറഞ്ച് എന്നിവ അവതരിപ്പിക്കും. 1970-കളിൽ അരങ്ങേറ്റം കുറിച്ച കാമ്പ കോള, ശീതളപാനീയ വ്യവസായത്തിലെ ഒരു വീട്ടുപേരും മാർക്കറ്റ് ലീഡറും ആയിത്തീർന്നു. “ദി ഗ്രേറ്റ് ഇന്ത്യൻ ടേസ്റ്റ്” എന്ന ടാഗ് ലൈനിലാണ്…
യുഎഇയിലെയും സൗദി അറേബ്യയിലെയും മികച്ച തൊഴിൽദാതാവായി തുടർച്ചയായ 8 ആം തവണയും ഇന്ത്യയിലെ പ്രമുഖ ഐടി സേവന കമ്പനി ടിസിഎസ് (Tata Consultancy Services -TCS) മാറുന്നു, മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ രാജ്യങ്ങളിലെ 42% പ്രാദേശിക ജീവനക്കാരും സ്ത്രീകളാണ്. ഒപ്പം ദക്ഷിണാഫ്രിക്കയിലെയും മികച്ച തൊഴിൽ ദാതാവാണ് TCS . ഇന്ത്യൻ ഐടി സേവന കയറ്റുമതിക്കാരായ TCS നെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ മികച്ച തൊഴിൽദാതാവായി 2023-ൽ ടോപ്പ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് അംഗീകരിച്ചു.തുടർച്ചയായ എട്ടാം വർഷമാണ് ടിസിഎസിന് ഈ അംഗീകാരം ലഭിക്കുന്നത്. പ്രാദേശികമായി ജോലി ചെയ്യുന്നവരിൽ 42 ശതമാനവും സ്ത്രീകളുള്ള വൈവിധ്യമാർന്ന തൊഴിൽ ശക്തിയെ കെട്ടിപ്പടുക്കുന്നതിനുള്ള നയങ്ങൾക്കും നിക്ഷേപങ്ങൾക്കും ടോപ്പ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് TCSനെ പ്രശംസിച്ചു. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിൽ 35 രാജ്യങ്ങളിൽ നിന്നുള്ള 9,000 പേർ ടിസിഎസ്ൽ ജോലി ചെയ്യുന്നുണ്ട് . ഓരോ രാജ്യത്തും തദ്ദേശീയരായ ആളുകൾക്ക് അവസരങ്ങൾ നൽകുന്നതിനും നൂതന ഐടി വൈദഗ്ധ്യത്തിൽ അവരെ ഉയർത്തിക്കാട്ടുന്നതിനുമുള്ള…
യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന Godugo റൈഡ് ഹെയ്‌ലിംഗ് ആപ്പ് കേരളത്തിൽ. കോയമ്പത്തൂര്‍ കേന്ദ്രമായുളള ഗോഡുഗോ ട്രാവല്‍ സൊല്യൂഷന്‍സ് പൈവറ്റ് ലിമിറ്റഡാണ് ‘ഗോഡുഗോ’ ആപ്പ് അവതരിപ്പിച്ചത്. നിയുക്ത റൂട്ടിൽ ഡ്രൈവർക്ക് വഴി തെറ്റിയാൽ, യാത്രക്കാർക്കും ഗോഡുഗോയുടെ നിരീക്ഷണ സംവിധാനത്തിനും അലേർട്ടുകൾ അയയ്ക്കും. ഗവൺമെന്റ് ചാർജുകൾ അനുസരിച്ചായിരിക്കും യാത്രാനിരക്കുകൾ, കമ്പനിക്ക് കമ്മീഷന്റെ 5% മാത്രമേ ലഭിക്കൂവെന്ന് ഗോഡുഗോ ചെയർമാൻ എസ്.ഐ.നാഥൻ പറഞ്ഞു. റൂട്ട് ടെക്‌നോളജിയാണ് (Rute Technology) ആപ്പ് വികസിപ്പിച്ചത്. രണ്ടായിരത്തിലധികം ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർ ഇതുവരെ ഇതിന്റെ ഭാഗമായി. കേരളത്തിലെ 14 ജില്ലകളിലും ഗോഡുഗോയ്ക്ക് സാന്നിധ്യമുണ്ടാകുമെന്ന് എസ് ഐ നാഥൻ പറഞ്ഞു. കൊച്ചിയിൽ മാത്രം കമ്പനിക്ക് രജിസ്റ്റർ ചെയ്ത 500 ഡ്രൈവർമാരുണ്ട്, അതിൽ ആറ് പേർ സ്ത്രീകളാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. “ഓൺലൈൻ ടാക്‌സികൾ സ്ത്രീകൾക്ക്, പ്രത്യേകിച്ച് രാത്രിയിൽ അത്രത്തോളം സുരക്ഷിതമല്ലെന്നതിനെക്കുറിച്ചുള്ള വിവിധ റിപ്പോർട്ടുകൾ കാണുന്നു. ഇതിന് പ്രതിവിധിയാണ് ഗോഡുഗോയെന്ന് ” മാനേജിംഗ് ഡയറക്ടർ ക്ലാരിസ ഐ പറഞ്ഞു. ഒരു സ്ത്രീ യാത്രക്കാരിക്കോ ഡ്രൈവർക്കോ പ്രശ്നം…
അങ്ങനെ ഹാർലി പ്രേമികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഹാർലി-ഡേവിഡ്‌സണിന്റെ വിലകുറഞ്ഞ പ്രീമിയം സൂപ്പർബൈക്ക് വിപണിയിൽ എത്തിക്കഴിഞ്ഞു. ഹാർലി-ഡേവിഡ്‌സൺ ചൈനയുടെ ക്യുജെ മോട്ടോഴ്‌സുമായി സഹകരിച്ച് വികസിപ്പിച്ച തങ്ങളുടെ പുതിയ എൻട്രി ലെവൽ മോട്ടോർസൈക്കിളായ X 350 വിപണിയിലിറക്കിയത് ചൈനയിലാണ്. വില ആദ്യമേ പറയാം. X 350യുടെ ചൈനയിലെ വില 33,388 യുവാൻ അതായത് 3.93 ലക്ഷം ഇന്ത്യൻ രൂപയാണ്. എങ്കിലും ഇന്ത്യൻ വിപണിയിലെത്തുമ്പോൾ ഈ പ്രീമിയം സൂപ്പർ ബൈക്കിനു മൂന്നര ലക്ഷം രൂപയാകും വില. എന്നാണ് സൂചന. ഹാർലി-ഡേവിഡ്‌സൺ ഇപ്പോൾ ഇന്ത്യയിൽ നിർത്തലാക്കിയ XR1200X-നോട് കാഴ്ചയിൽ ഏറെ സാമ്യമുണ്ട്. ശേഷിയുള്ള ഇന്ധന ടാങ്ക് മുതൽ ടെയ്ൽ ഏൻഡ് പുതിയ X 350ക്ക്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പൂർണ്ണമായി ഡിജിറ്റൽ ആണ്. എൽഇഡി ലൈറ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്. ഹാർലി-ഡേവിഡ്‌സൺ X 350-ന് കരുത്തേകുന്നത് ലിക്വിഡ് കൂളിംഗ് ഉള്ള 353 സിസി ഇൻലൈൻ ട്വിൻ സിലിണ്ടർ എഞ്ചിനാണ്. ക്യുജെ മോട്ടോഴ്‌സ് ഇതേ എൻജിൻ തങ്ങളുടെ SRK 350 നേക്കഡ് ബൈക്കിൽ ഉപയോഗിച്ച് വരുന്നു. 7,000 ആർപിഎമ്മിൽ…
വെറും ഒൻപതര മിനുട്ടു കൊണ്ട് റോക്കറ്റ് വേഗതയിൽ പൂർണ ചാർജിങ് എന്ന സവിശേഷ ഫീച്ചറുമായി ചാർജിങ്ങുമായി റിയൽമി GT 3 ബാഴ്സിലോണയിൽ അവതരിപ്പിച്ചു എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരനാം എന്നിവയും ജി ടി 3 യുടെ പ്രത്യേകതകളാണ്. 210W ചാർജിങ് ശേഷിയുള്ള റെഡ്മി നോട്ട് 12 ഡിസ്കവറി പതിപ്പിനെയും 150W ചാർജിംഗുള്ള 10T പോലുള്ള വൺപ്ലസ് ഉപകരണങ്ങളെയും മറികടന്ന് GT3-യുടെ 240W ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗ്ഇതിൽ സാധ്യമാണ്. 4,600mAh ബാറ്ററി ഒമ്പതര മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയുന്ന SuperVOOC ചാർജിംഗ് ശേഷി ഫോണിന് ഉണ്ട്.ചാർജിംഗിൻ്റെ കാര്യത്തിൽ ഉള്ള ഈ പ്രത്യേകതയാണ് റിയൽമി GT3 സ്മാർട്ട് ഫോണിനെ വ്യത്യസ്തമാക്കുന്നതു. അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു ഉപയോഗിച്ച് Qualcomm Snapdragon 8+ Gen 1 4nm മൊബൈൽ പ്ലാറ്റ്‌ഫോം നൽകുന്ന ഈ ഫോൺ 8GB+128GB മുതൽ 16GB+1TB വരെയുള്ള വിവിധ സ്റ്റോറേജ് ഓപ്ഷനുകളിൽ വിപണിയിലെത്തും . കൂടാതെ, 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത്, GPS, ചാർജ് ചെയ്യുന്നതിനും…
ബഹിരാകാശത്തിപ്പോൾ സുൽത്താൻ അൽനെയാദിയുടെ സാലഡ് തക്കാളി പ്രസിദ്ധമാണ്. ബഹിരാകാശയാത്രികരും ഈ തക്കാളി ഭക്ഷിക്കുന്നു. എന്നിട്ടവർ സുൽത്താനു നന്ദി പറയുന്നു. ഇങ്ങനെ പോയാൽ ബഹിരാകാശ നിലയം (ISS) സുൽത്താനൊരു കൃഷിത്തോട്ടമാക്കി മാറ്റും. യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി (UAE astronaut Sultan AlNeyadi) ISS-ൽ തക്കാളി വിളവെടുത്തതാണിപ്പോൾ വൈറലായിരിക്കുന്നത്. ISS ൽ വിളവെടുത്ത ഇലക്കറികൾ ഇപ്പോൾ ബഹിരാകാശയാത്രികരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. ബഹിരാകാശത്ത് വിളവെടുത്ത തക്കാളിയുടെ ചിത്രങ്ങളാണ് ട്വിറ്റർ വഴി അദ്ദേഹം പുറത്തുവിട്ടത്. Astronaut Sultan AlNeyadi, stows samples of tomatoes, which were grown previously aboard the International Space Station, after harvesting them. The samples will be analysed as part of a study about providing food in a sustainable way in space (Veg-05 space botany investigation). pic.twitter.com/XaZCd2b3ti— MBR Space Centre (@MBRSpaceCentre) March 10,…
Apple Watch ഉപയോക്താക്കൾക്ക് ഇനി AI-പവർ ചാറ്റ്ബോട്ട് ChatGPT ഉപയോഗിക്കാം Apple വാച്ച് ഉപയോക്താക്കൾക്ക് ഇപ്പോൾ WatchGPT എന്ന് പേരിട്ടിരിക്കുന്ന ഒരു സമർപ്പിത ആപ്പ് വഴി OpenAI-യിൽ നിന്നുള്ള പ്രശസ്തമായ AI- പവർ ചാറ്റ് ബോട്ടായ ChatGPT ആക്സസ് ചെയ്യാൻ കഴിയും. ആപ്പ് സ്റ്റോറിൽ $3.99-ന് (ഏകദേശം 328 രൂപ) ലഭ്യമാണ്. വാച്ച്‌ജിപിടിയുടെ പിന്നിലെ ഡെവലപ്പറായ ഹിഡ്‌ഡെ വാൻ ഡെർ പ്ലോഗ് (Hidde van der Ploeg), ആപ്പ് ഇപ്പോൾ ഇന്ത്യയിലുൾപ്പെടെ ആപ്പ് സ്റ്റോറിൽ ലഭ്യമാണെന്ന് ട്വിറ്ററിൽ അറിയിച്ചു. ഉപയോക്താക്കൾക്ക് അവരുടെ വാച്ച് സ്‌ക്രീനിൽ നിന്ന് നേരിട്ട് ChatGPT-യുമായി സംവദിക്കാം. കൂടാതെ, എസ്എംഎസ്, ഇമെയിൽ, സോഷ്യൽ മീഡിയ എന്നിവ വഴി ആപ്പിൾ വാച്ചിൽ നിന്ന് ഉടൻ തന്നെ അവരുടെ വാച്ച്‌ജിപിടി കമന്റ്സ് പങ്കിടാൻ സോഫ്റ്റ്വെയർ, ഉപയോക്താക്കളെ അനുവദിക്കുന്നു. വാച്ച്‌ജിപിടി ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ കൈത്തണ്ടയിൽ ഒരു ടച്ചിലൂടെ എപ്പോൾ വേണമെങ്കിലും എവിടെയും ചാറ്റ്‌ജിപിടിയുമായി ചാറ്റ് ചെയ്യാം. വാച്ച്‌ജിപിടി ആപ്പ് ആപ്പിൾ ആപ്പ്…