Author: News Desk

Apple Watch ഉപയോക്താക്കൾക്ക് ഇനി AI-പവർ ചാറ്റ്ബോട്ട് ChatGPT ഉപയോഗിക്കാം Apple വാച്ച് ഉപയോക്താക്കൾക്ക് ഇപ്പോൾ WatchGPT എന്ന് പേരിട്ടിരിക്കുന്ന ഒരു സമർപ്പിത ആപ്പ് വഴി OpenAI-യിൽ നിന്നുള്ള പ്രശസ്തമായ AI- പവർ ചാറ്റ് ബോട്ടായ ChatGPT ആക്സസ് ചെയ്യാൻ കഴിയും. ആപ്പ് സ്റ്റോറിൽ $3.99-ന് (ഏകദേശം 328 രൂപ) ലഭ്യമാണ്. വാച്ച്‌ജിപിടിയുടെ പിന്നിലെ ഡെവലപ്പറായ ഹിഡ്‌ഡെ വാൻ ഡെർ പ്ലോഗ് (Hidde van der Ploeg), ആപ്പ് ഇപ്പോൾ ഇന്ത്യയിലുൾപ്പെടെ ആപ്പ് സ്റ്റോറിൽ ലഭ്യമാണെന്ന് ട്വിറ്ററിൽ അറിയിച്ചു. ഉപയോക്താക്കൾക്ക് അവരുടെ വാച്ച് സ്‌ക്രീനിൽ നിന്ന് നേരിട്ട് ChatGPT-യുമായി സംവദിക്കാം. കൂടാതെ, എസ്എംഎസ്, ഇമെയിൽ, സോഷ്യൽ മീഡിയ എന്നിവ വഴി ആപ്പിൾ വാച്ചിൽ നിന്ന് ഉടൻ തന്നെ അവരുടെ വാച്ച്‌ജിപിടി കമന്റ്സ് പങ്കിടാൻ സോഫ്റ്റ്വെയർ, ഉപയോക്താക്കളെ അനുവദിക്കുന്നു. വാച്ച്‌ജിപിടി ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ കൈത്തണ്ടയിൽ ഒരു ടച്ചിലൂടെ എപ്പോൾ വേണമെങ്കിലും എവിടെയും ചാറ്റ്‌ജിപിടിയുമായി ചാറ്റ് ചെയ്യാം. വാച്ച്‌ജിപിടി ആപ്പ് ആപ്പിൾ ആപ്പ്…

Read More

മുള കൊണ്ടുണ്ടാക്കിയ ഇയർഫോണിൽ പാട്ടുകേൾക്കാനെന്തു രസമാണ്, Bambass കഴുത്തിലോ ചെവിയിലോ പ്രമുഖ ഗാഡ്ജറ്റ് ബ്രാൻ്രുകളുടെ ഹെഡ്ഫോൺ ഇല്ലാതെ യുവതീ യുവാക്കളെ കാണുന്നത് വളരെ അപൂർവമാണിന്ന്. പ്രായഭേദമന്യേ ഇക്കാര്യത്തിൽ ഒരു മാറ്റവുമില്ലതാനും. എന്ത് തരം വസ്തുക്കൾ ഉപയോഗിച്ചാണ് ഈ ഹെഡ്ഫോണുകൾ നിർമിച്ചിരിക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സാധാരണയായി സിലിക്കോൺ അല്ലെങ്കിൽ റബ്ബർ ഉപയോഗിച്ചാണ് ഹെഡ്ഫോൺ  നിർമിക്കുന്നത്. അല്ലാതെന്തു മാർഗം? ലെതറോ,തടിയോ ,മുളയോ ഉപയോഗിച്ച് നിർമിക്കുന്ന ഹെഡ്ഫോണുകളെപ്പറ്റി നമുക്ക് ചിന്തിക്കാൻ കഴിയുമോ?എന്നാൽ ഹെഡ്‍ഫോൺ  മുളകൊണ്ടുള്ള ഒരെണ്ണമായാലോ. അതെങ്ങനെ ഉപയോഗിക്കും? എന്നാൽ കേട്ടോളൂ. മുള കൊണ്ട് ഹെഡ്‍ഫോണും ഉണ്ടാക്കാം. ബോംബെ ഐഐടി ബിരുദധാരിയും പ്രോ‍ഡക്ട് ഡിസൈനറുമായ ആകാൻഷ് ചതുർവേദി എന്ന 26 കാരനാണ് മുള ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ ഹെഡ്‌ഫോണുകൾ രൂപകൽപ്പന ചെയ്തത്. ‘ബാംബാസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഹെഡ്‌ഫോണുകൾ 70 % ബയോഡീഗ്രേഡബിൾ ആണ് . IIT യിലെ പഠനകാലത്താണ് ഒരു പ്രോ‍ഡക്ട് ഡിസെെൻ ചെയ്യുകയാണെങ്കിൽ  അത് പരിസ്ഥിതി സൗഹാർദപരമായിരിക്കണം , അതിനായി  എന്തെങ്കിലും ചെയ്യണം,…

Read More

അഡ്വ. പി. സതീദേവി , അദ്ധ്യക്ഷ, കേരള വനിതാ കമ്മീഷൻ ”ഡിജിറ്റ് ഓൾ: നവീനതയും സാങ്കേതിക വിദ്യയും ലിംഗസമത്വത്തിന്” (DigitALL: Innovation and technology for gender equality) എന്നതാണ് ഇത്തവണ വനിതാ ദിനത്തിന് ഐക്യരാഷ്ട്രസഭ മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം. സാങ്കേതികവിദ്യ അതിവേഗം ബഹുദൂരം മുന്നോട്ടു പോകുമ്പോൾ ലിംഗപരമായ സാമൂഹിക അസമത്വത്തെ എങ്ങനെ മറികടക്കാമെന്നും, സാങ്കേതിക മേഖലയിലെ ലിംഗവിവേചനം എത്രത്തോളമെന്നുമുള്ള ചർച്ചയാണ് ഈ മുദ്രാവാക്യത്തിന്റെ ഉദ്ദേശ്യം. മനുഷ്യസമാനമായ ചിന്താശേഷിയുള്ള, ക്രിയാത്മകമായ മെഷീനുകളുടെ ആവിർഭാവത്തോളം ശാസ്ത്രം വളർന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യാപകമാകാൻ അധികകാലം വേണ്ടിവരില്ലെന്നാണ് സാങ്കേതിക മേഖലയിലെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ശാസ്ത്ര സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ പലപ്പോഴും സ്ത്രീവിരുദ്ധമായി ഉപയോഗിക്കപ്പെടുന്നു എന്നതും പരിശോധിക്കപ്പെടണം. ആരോഗ്യമുള്ള കുഞ്ഞിന്റെ പിറവി ഉറപ്പുവരുത്താൻ ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുള്ള ശാസ്ത്രീയ നേട്ടമാണ് അംനിയോസിന്തസിസ് (Amniocentesis ). ഗർഭസ്ഥശിശുവിന്റെ ആരോഗ്യം നിർണയിക്കാൻ കണ്ടുപിടിക്കപ്പെട്ട ഈ ശാസ്ത്രീയ നേട്ടം ലിംഗനിർണയത്തിനായി ഉപയോഗപ്പെടുത്തുകയും പെൺഭ്രൂണഹത്യയ്ക്ക് ഇടവരുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രീനേറ്റൽ ഡയഗ്‌നോസ്റ്റിക്‌സ്…

Read More

കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കാൻ ZOHO കോർപ്പറേഷൻ. സോഹോയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് സഹസ്ഥാപകനായ ടോണി തോമസ് ചുക്കാൻ പിടിക്കുമെന്ന് സോഹോ ഫൗണ്ടറും സിഇഒയുമായ ശ്രീധർ വെമ്പു (Sridhar Vembu, CEO & Co-Founder of Zoho Corp) പറഞ്ഞു. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശ്രീധർ വെമ്പു കമ്പനിയുടെ കേരളത്തിലെ വിപുലീകരണ പദ്ധതി വ്യക്തമാക്കിയത്. എറണാകുളത്തുകാരനായ ടോണിക്ക് കേരളത്തിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും. പക്ഷേ ആരെങ്കിലും പ്രോജക്ടിന് പൂർണമായ ഒരു ഉത്തരവാദിത്തം ഏൽക്കാനും നേതൃത്വം നൽകാനും ഉണ്ടാകണം. കാരണം എനിക്ക് ഇപ്പോൾ തന്നെ വലിയ ചുമതലകളുളളതിനാൽ  എല്ലാ കാര്യങ്ങളും ഏറ്റെടുക്കാനാകില്ല. അതുകൊണ്ട് ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അനുയോജ്യനായ ആളാണ് ടോണി. അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങളും അതിനനുയോജ്യമാണ്.  അതിനാൽ കേരളത്തിലെ മിഷൻ അദ്ദേഹത്തെ ആണ് ഏല്പിച്ചിരിക്കുന്നത്. ZOHO Corporation to expand operations in Kerala: Sridhar Vembu, CEO & Co-Founder of Zoho Corp, said that Tony Thomas, co-founder of Zoho,…

Read More

കാർഷിക ധനസഹായത്തിന് ആധാർ നിർബന്ധമാണ്, ആധാർ SMS വഴി ലോക്ക് ചെയ്യാമോ? പിഎം-കിസാന്‍ സമ്മാൻ നിധി പദ്ധതി (PM-Kisan Samman Nidhi Yojana) ഏകദേശം 80 ദശലക്ഷം കര്‍ഷകര്‍ക്കാണ്‌  പ്രയോജനപ്പെട്ടത്. പതിമൂന്നാം ഗഡുവായി 16,800 കോടി രൂപ പദ്ധതി സഹായമായി ഇതുവരെ കേന്ദ്രം വിതരണം ചെയ്തിട്ടുണ്ട്. കർഷകന്റെ ആധാറിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പദ്ധതി സഹായം നിശ്ചയിക്കുകയും വിതരണം ചെയ്യുന്നതും.   കേന്ദ്ര സർക്കാർ പ്രതിവർഷം 6,000 രൂപ മൂന്ന് ഗഡുക്കളായി PM-Kisan Samman Nidhi Yojana പദ്ധതിയിൽ രജിസ്റ്റിർ ചെയ്ത എല്ലാ ചെറുകിട, നാമമാത്ര കർഷകർക്കും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും. ഈ സ്കീമിന് വേണ്ടിയുള്ള മൊത്തം വാർഷിക ചെലവ് പ്രതീക്ഷിക്കുന്നത് 75,000 കോടിയാണ്. അതേസമയം, പ്രധാനമന്ത്രി കിസാന്‍ സമ്മാൻ നിധി യോജനയിൽ രജിസ്റ്റർ ചെയ്ത സമയത്തു കർഷകന്റെ പേര് വിവരങ്ങളിൽ എന്തെങ്കിലും ചെറുതോ വലുതോ ആയ തെറ്റുകള്‍ ഉണ്ടെങ്കില്‍, ഈ പദ്ധതിയുടെ തുക ലഭിക്കാതെ വരാം. പദ്ധതിയുടെ ഡാറ്റാബെയ്‌സിൽ…

Read More

ഇന്ത്യയും അമേരിക്കയും സെമി കണ്ടക്ടർ ഇന്നവേഷനിൽ കൈകോർക്കും സെമി കണ്ടക്ടർ വിതരണ ശൃംഖലയെയും ഇന്നൊവേഷൻ പങ്കാളിത്തത്തെയും കുറിച്ചുള്ള ധാരണാപത്രത്തിൽ (MoU ) ഇന്ത്യയും യുഎസും ഒപ്പുവച്ചു. Commercial Dialogue 2023 ലാണ് കരാർ ഒപ്പിട്ടതെന്നു വാണിജ്യ മന്ത്രാലയം അറിയിച്ചു. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ ക്ഷണപ്രകാരം അമേരിക്കൻ വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ മാർച്ച് 7 നു ഡൽഹി സന്ദർശിച്ചു. ഈ സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര, നിക്ഷേപ അവസരങ്ങൾ തുറക്കുന്നതിനുള്ള സഹകരണം ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-യുഎസ് വാണിജ്യ സംഭാഷണം (Commercial Dialogue 2023) പുനരാരംഭിച്ചു. ചർച്ചകളിൽ സെമികണ്ടക്ടർ വിതരണ ശൃംഖലയും ഇന്നവേഷൻ പങ്കാളിത്തവും സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഇന്ത്യയും യുഎസും തമ്മിൽ ഒപ്പുവച്ചു. യുഎസിന്റെ ചിപ്‌സ് ആൻഡ് സയൻസ് ആക്ടിന്റെയും ( chips & science act ) ഇന്ത്യയുടെ അർദ്ധചാലക ദൗത്യത്തിന്റെയും ( India’s Semiconductor Mission) പ്രാധാന്യം കണക്കിലെടുത്ത് അർദ്ധചാലക വിതരണ ശൃംഖലയുടെ പ്രതിരോധശേഷിയിലും വൈവിധ്യവൽക്കരണത്തിലും ഇന്ത്യയും…

Read More

12 ലക്ഷം ഡോളർ നിക്ഷേപം നേടിയ Inker Robotics കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ കീഴിലുള്ള സ്റ്റാർട്ടപ്പായ ഇങ്കർ റോബോട്ടിക്‌സ് (Inker Robotics) 12 ലക്ഷം ഡോളർ നിക്ഷേപം നേടി. ഏർളി സ്റ്റേജ് വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ AHK വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിലുള്ള പ്രീ-സീരീസ് ഫണ്ടിംഗ് റൗണ്ടിലാണ് നിക്ഷേപം. തൃശൂർ കേന്ദ്രമായി രാഹുൽ ബാലചന്ദ്രനും അമിത് രാമനും ചേർന്നാണ് ഇൻകർ റോബോട്ടിക്‌സ് സ്ഥാപിച്ചത്. 2018-ൽ തുടങ്ങിയ കമ്പനി റോബോട്ടിക്‌സ്, ഫ്യൂച്ചറിസ്റ്റിക് ടെക്‌നോളജി എജ്യുക്കേഷൻ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 80 ഇൻഡസ്ട്രി പ്രൊഫഷണലുകളും 4,500 ചതുരശ്ര അടി റോബോട്ടിക് ഫെസിലിറ്റിയും ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. റോബോട്ടിക്‌സിലും സാങ്കേതിക വിദ്യാഭ്യാസത്തിലും കൂടുതൽ ആകർഷകമായ ഉള്ളടക്കം വികസിപ്പിക്കുന്നതിന് Inker-ന്റെ പരിശീലന ഡെലിവറി പ്ലാറ്റ്‌ഫോം കൂടുതൽ കൂടുതൽ മെച്ചപ്പെടുത്താൻ ഈ ഫണ്ടിംഗ് കമ്പനിയെ സഹായിക്കും. വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ വിദ്യാഭ്യാസം നൽകിക്കൊണ്ട് അടുത്ത തലമുറയിൽ സ്വാധീനം ചെലുത്തുന്നതിന് റോബോട്ടിക്‌സ്, എമർജിംഗ് ടെക്‌നോളജി വിദ്യാഭ്യാസം എന്നിവയിൽ കൂടുതൽ ആകർഷകമായ ഉള്ളടക്കം വികസിപ്പിക്കുന്നതിന്…

Read More

ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് ടൂറിസ്റ്റ് വിസയ്ക്കുള്ള നടപടികളിൽ ഇളവ് വരുത്തി സൗദി അറേബ്യ. പ്രവാസികൾക്ക് തൊഴിൽമേഖല പരിഗണിക്കാതെ വിസ നൽകാനാണ് സൗദി ടൂറിസം തീരുമാനമെടുത്തത്. Visit Saudi എന്ന പ്ളാറ്റ്ഫോം വഴി ഇലക്ട്രോണിക് ടൂറിസം വിസയ്ക്ക് അപേക്ഷിക്കാൻ റെസിഡൻസ് പെർമിറ്റ് മതിയാകും. www.visitsaudi.com, www.mofa.gov.sa എന്നീ വെബ്സെെറ്റുകൾ വഴി വിസയ്ക്ക് അപേക്ഷിക്കാം. ഇത്തവണ തീർത്ഥാടനം നടത്തുന്ന വിശ്വാസികളുടെ എണ്ണം 90 ലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. ഇ- അപ്പോയിൻ്റ്മെൻ്റ് എടുക്കുന്നവർക്ക് ഉംറ ചെയ്യാനും മദീനയിലെ പ്രവാചകന്റെ പള്ളിയിൽ മുഹമ്മദ് നബിയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന അൽ റൗദ അൽ ശരീഫ സന്ദർശിക്കാനും അനുവാദമുണ്ട്. പക്ഷേ പേഴ്‌സണൽവിസിറ്റ്, ടൂറിസം വിസ തുടങ്ങിയ രേഖകൾ കൈവശമുണ്ടാവണം എന്നുമാത്രം. ഉംറ വിസയുടെ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടിയിട്ടുണ്ട് Saudi Arabia stated on Thursday that all expatriate residents in GCC nations, regardless of occupation, will be able to get a…

Read More

6 ഡിജിറ്റ് ഹാൾമാർക്കില്ലാതെ സ്വർണം വിൽക്കുന്നതിനുള്ള ഇന്ത്യയിലെ നിരോധനം യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നവരെ ബാധിക്കുമോ? ആറക്ക കോഡ് ഇല്ലാതെ ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും വിൽപന അടുത്ത മാസം മുതൽ ഇന്ത്യയിൽ നിരോധിക്കപ്പെടും. രാജ്യത്തെ സ്വർണ്ണ ചില്ലറ വ്യാപാരികൾ ഏപ്രിൽ 1 എന്ന സമയപരിധി പാലിക്കണമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഈ തീരുമാനം ഗൾഫ് രാജ്യങ്ങളിൽ നിന്ന് സ്വർണം വാങ്ങുന്നവരെ ബാധിക്കുമോ?. ബാധിക്കില്ല എന്നാണ് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഉയർന്ന നിലവാരമുള്ള സാക്ഷ്യപ്പെടുത്തിയ സ്വർണ്ണത്തിന്റെ ആവശ്യം വർധിക്കുന്നത് ദുബായ് സ്വർണ്ണ, ആഭരണ വിപണിക്ക് പരോക്ഷമായി നേട്ടമാകുമെന്നാണ് വിലയിരുത്തൽ. കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണം ഉപഭോക്താക്കൾക്ക് എമിറേറ്റ്സിലെ സ്വർണ്ണ വില താരതമ്യേന കൂടുതൽ ആകർഷകമാക്കുമെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ സ്വർണ്ണത്തിന്റെ ഹാൾമാർക്കിംഗ് ദുബായ് സ്വർണ്ണ, ആഭരണ വിപണിയെ നേരിട്ട് സ്വാധീനിച്ചേക്കില്ല, കാരണം ഇത് പ്രത്യേകമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഉള്ള ഒരു വിപണിയാണ്. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. അവിടുത്തെ നിയന്ത്രണങ്ങളിലോ ഡിമാൻഡിലോ…

Read More

സോഹോ കോർപറേഷൻ ഫൗണ്ടറും സിഇഒയുമായ പത്മശ്രീ ശ്രീ. ശ്രീധർ വെമ്പുവുമായി (Sridhar Vembu) ചാനൽ ഐആം ഡോട്ട് കോം സിഇയും കോഫൗണ്ടറുമായ നിഷ കൃഷ്ണൻ (Nisha Krishnan) നടത്തിയ അഭിമുഖം “താങ്കളെ കാണാനായത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി ഞാൻ കരുതുന്നു “നിഷ കൃഷ്ണൻ എന്താണ് താങ്കളെ ഇത്രയും ലാളിത്യമുളളയാളാക്കുന്നത്? ശ്രീധർ വെമ്പു: ഞാൻ എപ്പോഴും ജീവിക്കുന്നത് ഞാൻ വളർന്നുവന്ന രീതിയിൽ തന്നെയാണ്. എന്റെ മാതാപിതാക്കളും ജീവിക്കുന്നത് ഇങ്ങനെ തന്നെയാണ്. ഇപ്പോൾ ഞാൻ സ്വയം ഒരു മാറ്റത്തിന് തയ്യാറായാൽ അതൊരു മാറ്റമായിരിക്കും. എന്നാൽ എന്റെ മാതാപിതാക്കൾ ജീവിക്കുന്ന അതേ ജീവിതരീതി തന്നെയാണ് ഞാനും പിന്തുടരുന്നത്. ഞാൻ നല്ല രീതിയിലാണ് ജീവിക്കുന്നത്. നിങ്ങൾ സൂചിപ്പിച്ചത് പോലെ സന്യാസി എന്നൊക്കെ പറയാനാകുമോ, അറിയില്ല. ഈ ജീവിതത്തിൽ ഞാൻ തൃപ്തനാണ്. എനിക്ക് ആവശ്യത്തിന് ഭക്ഷണം ഉണ്ട്, ആവശ്യത്തിന് വസ്ത്രം ഉണ്ട്, ഇഷ്ടമുളളിടത്തൊക്കെ പോകുന്നു, ഗ്രാമപ്രദേശങ്ങളിൽ പോകുന്നത് അതുകൊണ്ടാണ്, ആ യാത്രകളെ ഞാൻ ഇഷ്ടപ്പെടുന്നു. ചിന്തിക്കാനും പുതിയ കാര്യങ്ങൾ…

Read More