Author: News Desk

OnePlus Ace 2V ചെെനയിൽ launch ചെയ്തു.OnePlus Ace 2 ന്റെ മറ്റൊരു പതിപ്പാണ് 2V, അതായത് OnePlus 11R, ഒരു പുതിയ ഡിസൈനും മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9000 ചിപ്‌സെറ്റും ഉണ്ട്. 2V യഥാർത്ഥത്തിൽ വൺപ്ലസ് ഏസിന്റെ മാതൃകയോ , അല്ലെങ്കിൽ വൺപ്ലസ് 10 ആർ, എയ്‌സ് 2 നേക്കാൾ കൂടുതലൽ ഫീച്ചറുകൾ ഉള്ളതോ ആണ്. Ace 2V യുടെ ഡിസൈൻ Ace 2 കളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. യഥാർത്ഥ Ace/10R പോലെ, 2V-യിലും പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച പരന്നതും പോയിന്റുള്ളതുമായ ഫ്രെയിം ഉണ്ട്. സ്‌ക്രീൻ പരന്നതും മധ്യത്തിൽ ഒരു ദ്വാര പഞ്ച് കട്ട്ഔട്ടും ഉണ്ട്. Ace 2/11R-ന് സമാനമായ അലേർട്ട് സ്ലൈഡറാണ് OnePlus Ace ൻ്റെ ഫീച്ചർ. glossy green ലും matte black ലുമാണ് ഫിനിഷിംഗ് വരുന്നത് 1.5k റെസല്യൂഷനും (2772x1240p) 120Hz refresh rate ഉള്ള 6.74-ഇഞ്ച് AMOLED ഡിസ്പ്ലേ ലഭിക്കും. പാനലിന് 1,450nits ഉയരാനും HDR10+ support ഉണ്ട്.…

Read More

വിദ്യാസമ്പന്നരായ കേരളത്തിലെ യുവാക്കളെ അന്താരാഷ്ട്ര തൊഴിൽ വിപണിക്ക് സജ്ജമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് കേരള സർക്കാർ. 10 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾക്ക് 10 കോടി രൂപ ചെലവിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നൽകുന്നതിന് ബ്രിട്ടീഷ് കൗൺസിലുമായി സഹകരിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ (K-DISC) മെമ്പർ സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം. ഇതോടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരിശീലനത്തിനായി ബ്രിട്ടീഷ് കൗൺസിലിന്റെ വാണിജ്യ വിഭാഗമായ ബ്രിട്ടീഷ് കൗൺസിൽ ഇംഗ്ലീഷ് സ്‌കോർ ലിമിറ്റഡിനെ നിയമിക്കാൻ തീരുമാനിച്ചതായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. K-DISC ൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ, 10 ലക്ഷം യുഎസ് ഡോളർ (ഏകദേശം ഏകദേശം 10 ലക്ഷം രൂപ) ചെലവ് കണക്കാക്കുന്ന നാല് വർഷത്തേക്ക് ബ്രിട്ടീഷ് കൗൺസിൽ ഇംഗ്ലീഷ് സ്‌കോർ ലിമിറ്റഡുമായി കൂടിച്ചേർന്ന് പ്രവർത്തിക്കുന്നതിന് ഭരണാനുമതി നൽകി ഫെബ്രുവരി 19,2023-ന് കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. K-DISC ഉം ബ്രിട്ടീഷ് കൗൺസിൽ ഇംഗ്ലീഷ് സ്‌കോർ ലിമിറ്റഡും തമ്മിലുള്ള നിയമപരമായ ബന്ധം…

Read More

ക്രിപ്‌റ്റോകറൻസി ഇടപാടുകൾ ഇനി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന് (Money Laundering Act) കീഴിൽ വരുമെന്ന് നിക്ഷേപകർക്ക് കേന്ദ്ര ധനമന്ത്രാലയം മുന്നറിയിപ്പ് നൽകി. വെർച്വൽ ഡിജിറ്റൽ ആസ്തികൾ ഉൾപ്പെടുന്ന ഇടപാടുകളിലെ പങ്കാളിത്തം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് കീഴിലായിരിക്കുമെന്ന് സർക്കാർ ഒരു വിജ്ഞാപനത്തിൽ അറിയിച്ചു. ഡിജിറ്റൽ ആസ്തികളുടെ മേൽനോട്ടം കർശനമാക്കാൻ സർക്കാർ സ്വീകരിച്ച ഏറ്റവും പുതിയ നടപടിയാണിത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനകം തന്നെ കോയിൻസ്വിച്ച് കുബേർ (CoinSwitch Kuber), വസീർഎക്‌സ് (WazirX ) എക്‌സ്‌ചേഞ്ചുകൾ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കമ്പനികളെ പരിശോധിച്ചുവരികയാണ്. കള്ളപ്പണം വെളുപ്പിക്കൽ, ഫോറെക്സ് (Forex) ലംഘന കേസുകൾ എന്നിവയിലാണ് ED യുടെ അന്വേഷണം. വെർച്വൽ ഡിജിറ്റൽ അസറ്റുകളുടെ കൈമാറ്റവും PMLA നിയമത്തിന് (Prevention of Money Laundering Act) കീഴിൽ വരുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ആദായനികുതി നിയമം അനുസരിച്ച്, ‘വെർച്വൽ ഡിജിറ്റൽ അസറ്റ്’ എന്നത് ക്രിപ്‌റ്റോഗ്രാഫിക് മാർഗങ്ങളിലൂടെയോ മറ്റെന്തെങ്കിലും വഴിയോ ജനറേറ്റുചെയ്‌ത ഏതെങ്കിലും വിവരങ്ങൾ, കോഡ്, നമ്പർ അല്ലെങ്കിൽ ടോക്കൺ (ഇന്ത്യൻ കറൻസിയോ…

Read More

വനിത ദിനത്തോടനുബന്ധിച്ച് വനിതകൾക്കായി ധാരാളം പദ്ധതികളും പരിപാടികളും രാജ്യത്തിൻ്റെ വിവിധ ഭാഗ്ങ്ങളിൽ നടന്നിരുന്നു. എന്നാൽ ഭാര്യമാർക്കായി വ്യത്യസ്തമായ ഒരു പദ്ധതിയുമായി എത്തിയിരിക്കുകയാണ് GAIL (INDIA) LTD . GAIL Abha എന്ന പേരിൽ ഒരു ഇക്യുബേഷൻ സെൽ രൂപീകരിച്ചുകൊണ്ടാണ് 30 ആഴ്ച നീണ്ടു നിൽക്കുന്ന 5 തലങ്ങളുള്ള ഒരു പരിപാടി സംഘടിപ്പിക്കുന്നത് . GAIL (INDIA) LTD ജീവനക്കാരുടെ ഭാര്യമാർക്ക് അവരുടെ സംരംഭകത്വ കഴിവുകൾ വളർത്തുന്നതിനു വേണ്ടിയും സ്വന്തമായി ഒരു സംരംഭം തുടങ്ങുവാൻ അവരെ സഹായിക്കുന്ന രീതിയിലുള്ള അടിസ്ഥാന വിവരങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം . ഗെയിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സന്ദീപ് കുമാർ ഗുപ്ത, ഡയറക്ടർ (ഫിനാൻസ്)ദീപക് ഗുപ്ത, ഗെയിലിന്റെ പ്രഥമ വനിത ശകുൻ ഗുപ്ത, ഡയറക്ടർ (പ്രോജക്ട്സ്) ആയുഷ് ഗുപ്ത, ഡയറക്ടർ (എച്ച്ആർ) എന്നിവരുടെയും അവരുടെ ഭാര്യമാരുടെയും സാന്നിധ്യത്തിലാണ് പരിപാടിക്ക് തുടക്കമിട്ടത്. ഗെയിൽ ജീവനക്കാരുടെ വിദ്യാസമ്പന്നരായ ഭാര്യമാർക്ക് പലപ്പോഴും…

Read More

യുഎഇയിലെ തൊഴിൽരീതികൾ മാറുന്നു,സ്വകാര്യമേഖലയ്ക്ക് സഹായകരമാകും രാജ്യത്തെ ജീവനക്കാർക്കായി ആറ് തൊഴിൽ പാറ്റേണുകൾ നിർവചിച്ച് യുഎഇ മന്ത്രാലയം. ഫുൾടൈം, പാർട്ട് ടൈം, ഫ്ലെക്സിബിൾ, താത്കാലികം എന്നിവയുൾപ്പെടെയുള്ള തൊഴിൽ പാറ്റേണുകൾ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (Ministry of Human Resources and Emiratisation) വിശദമാക്കിയിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റിലെ തൊഴിലാളികൾക്കുള്ള വ്യത്യസ്ത അവസരങ്ങൾ വിശദീകരിക്കാനാണ് മന്ത്രാലയത്തിന്റെ നടപടി. തൊഴിൽ അന്തരീക്ഷം ശക്തിപ്പെടുത്താനും ദേശീയ, ആഗോള തലത്തിൽ നിന്നുളള പ്രതിഭകളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കാനും ഇത് ലക്ഷ്യമിടുന്നു. മുഴുവൻ സമയം (Full-time): എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു തൊഴിലുടമയ്‌ക്കായി ജോലി ചെയ്യുന്നു പാർട്ട് ടൈം (Part-time): ഒന്നോ അതിലധികമോ തൊഴിൽദാതാക്കൾക്കായി ഒരു നിശ്ചിത സമയം ജോലി അല്ലെങ്കിൽ പ്രത്യേക പ്രവൃത്തി ദിവസങ്ങൾ ജോലി ചെയ്യുന്നു. താൽക്കാലിക ജോലി (Temporary work): ഒരു നിർദ്ദിഷ്ട കാലയളവിൽ പൂർത്തിയാക്കുന്ന ജോലി അല്ലെങ്കിൽ ഒരു നിർദ്ദിഷ്ട ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അതിന്റെ പൂർത്തീകരിക്കുന്നത്. ഫ്ലെക്സിബിൾ വർക്ക് (Flexible…

Read More

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു ഇതാദ്യമായി ദ്വിരാഷ്ട സംയുക്ത സൈനികാഭ്യാസം ‘ഫ്രിഞ്ചെക്സ് – 23 (FRINJEX – 2023). ഇന്ത്യ- ഫ്രാൻസ് കരസേന വിഭാഗങ്ങൾ പങ്കെടുത്ത ‘ഫ്രിഞ്ചെക്‌സ്-23’ സംയുക്തസൈനികാഭ്യാസം കഴിഞ്ഞ ദിവസം തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ സമാപിച്ചു. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് അടങ്ങുന്ന സംഘമായ ഫോർമാറ്റിൽ സൈനികഭ്യാസത്തിൽ ഏർപ്പെടുന്നത്. ‘FRINJEX’ സംയുക്ത സൈനികാഭ്യാസം ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം ശക്തിപ്പെടുത്തുകയും പ്രതിരോധ സഹകരണത്തിന്റെ വഴികൾ വർദ്ധിപ്പിക്കുകയും ചെയ്യും. #FRINJEX 2023 End is just the beginning… Joint Military Exercise #FRINJEX 2023 between #FrenchArmy & #IndianArmy culminated after an intense validation training. The bilateral exercise has been successful in sharing best practices between both Armies. pic.twitter.com/BUTj9CzqtN— ADG PI – INDIAN ARMY (@adgpi) March 8,…

Read More

തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ സാമൂഹിക ഇടപെടൽ അനിവാര്യമാണെന്നും ഇക്കാര്യം സമൂഹം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലിടങ്ങളിലേക്ക് കൂടുതൽ സ്ത്രീകളെ എത്തിക്കുന്നതിന് സമൂഹത്തിൽ ബോധവത്കരണം അനിവാര്യമാണെന്നും ഇത് കുടുംബങ്ങളിൽ നിന്ന് ആരംഭിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള നോളജ് ഇക്കോണമി മിഷൻ്റെ തൊഴിൽ അരങ്ങത്തേക്ക് പദ്ധതിയുടെ ഭാഗമായി നടന്ന ജോബ് ഓഫർ ലെറ്റർ കൈമാറുന്നതിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാർത്ഥി സമൂഹത്തിൽ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾ കൂടുതലാണെങ്കിലും തൊഴിൽ രംഗത്തെ സ്ത്രീ പങ്കാളിത്തം കുറവാണ്. ഇതിന് പിന്നിലുള്ള സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലാണ് കേരള നോളജ് ഇക്കോണമി മിഷനിലൂടെ സർക്കാർ നടത്തുന്നത്. തൊഴിൽ ചെയ്യാൻ തയാറായിട്ടുള്ള വനിതകളെ അതിന് പ്രാപ്തരാക്കി തൊഴിൽ രംഗത്ത് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. പദ്ധതിയുടെ രണ്ടാംഘട്ടമായി 40 വയസിന് താഴെയുള്ള എല്ലാ സ്ത്രീകൾക്കും നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയാണ് നോളജ് ഇക്കോണമി മിഷന്റെ ലക്ഷ്യം. കേരളത്തിലെ തൊഴിലില്ലായ്മ…

Read More

രാജ്യത്തെ ഏറ്റവും വലിയ സോഫ്‌റ്റ്‌വെയർ കയറ്റുമതിക്കാരായ ടാറ്റ കൺസൾട്ടൻസി സർവീസ് (TCS) ബ്രിട്ടീഷ് റീട്ടെയിലർ മാർക്‌സ് ആൻഡ് സ്പെൻസറുമായി (Marks and Spencer) കൂടുതൽ ഇടപാടുകൾക്ക്‌ തയാറെടുക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന ദാതാവായ TCSഉടൻ തന്നെ Marks and Spencerമായി 1 ബില്യൺ ഡോളറിന്റെ റിസോഴ്സ് കരാറുകൾക്കു ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട് . ഏറ്റവും പുതിയ ഡീലുകളിൽ 8 മുതൽ 10 വർഷത്തേക്ക് നീളുന്ന ബിസിനസ് പ്രോസസ് സേവനങ്ങളും ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമുകളും ഉൾപ്പെടും. ഫെബ്രുവരിയിൽ, യുകെ ആസ്ഥാനമായുള്ള ഫീനിക്സ് ഗ്രൂപ്പിൽ നിന്ന് 700 മില്യൺ ഡോളറിലധികം മതിക്കുന്ന സോഫ്റ്റ് വെയർ ഓർഡർ ടിസിഎസ് നേടിയെടുത്തിരുന്നു. ഈ സാമ്പത്തിക വർഷത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഇടപാടാണിത്. ഫീനിക്സ് ഗ്രൂപ്പിൽ നിന്ന് 2019-ൽ നേടിയ 2 ബില്യൺ ഡോളർ കരാറിന്റെ വിപുലീകരണത്തിൽ നിന്നാണ് ഈ കരാർ ഉണ്ടായത്. നിലവിലെ റിപോർട്ടനുസരിച്ചു United Arab Emirates( UAE ),…

Read More

ഉത്തരേന്ത്യക്കാരുടെ, പ്രത്യേകിച്ചു മുംബൈയുടെ ദൈനം ദിന മെനുവിന്റെ ഭാഗമായ Street food വട പാവിനെ ത്തേടി എത്തിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളിലൊന്നെന്ന അംഗീകാരം(Best Sandwiches In World 2023). .2023  ലെ ലോകത്തിലെ ഏറ്റവും മികച്ച 50 സാൻഡ്‌വിച്ചുകളുടെ പട്ടിക പ്രസിദ്ധീകരിച്ച ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് (tasteatlas.com) ആണ് നോർത്ത് ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട Street food വട പാവിനും തങ്ങളുടെ സാൻഡ്‌വിച്ച് പട്ടികയിൽ ഇടം നൽകിയിരിക്കുന്നത്. പാചകക്കുറിപ്പുകൾ, ഭക്ഷ്യ നിരൂപക അവലോകനങ്ങൾ, ജനപ്രിയ ചേരുവകളെയും വിഭവങ്ങളെയും കുറിച്ചുള്ള ഗവേഷണ ലേഖനങ്ങൾ എന്നിവ വിശകലനം ചെയ്ത് ഭക്ഷണപ്രേമികൾക്കു അപ്ഡേറ്റ്സ് നൽകുന്ന മതിജ ബേബിക് വിജയമാക്കിത്തീർത്തതാണ് tasteatlas മുംബൈക്കാർ ഇന്ന് തങ്ങളുടെ നിത്യേനയുള്ള ഭക്ഷണക്രമത്തിൽ Breakfast ,lunch,അല്ലെങ്കിൽ Dinner തുടങ്ങി ഏതെങ്കിലുമുന്നിൽ ഉൾപ്പെടുത്തുന്ന ഒന്നായ വട പാവ്, ഇന്ന് ആഗോളതലത്തിൽ ഏറ്റവും നല്ല sandwichൽ 13ആം പേരായി ഇടം പിടിച്ചിരിക്കുന്നു. .തുർക്കിക്കാരുടെ ഇഷ്ട വിഭവമായ വൈവിധ്യമാർന്ന bun ആകൃതിയിലുള്ള…

Read More

പുതുതലമുറയിലെ വനിതകളെ ആദരിച്ച് ക്രാഫ്റ്റ്സ് വില്ലേജ് |WoW week | മാറ്റത്തിനു വഴികാട്ടുന്ന വിവിധമേഖലകളിൽനിന്നുള്ള യുവതികളെ ആദരിച്ചുകൊണ്ട് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൻ്റെ ( Kerala Arts And Crafts Villege) വേൾഡ് ഓഫ് വിമൻ (WoW) വീക്കിന് തിരുവനന്തപുരം ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി. വില്ലേജിൻ്റെ വനിതാ വാരാഘോഷമായി മാർച്ച് 6 മുതൽ 12 വരെ വൈവിദ്ധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചിരിക്കുന്ന WoW week, ലോകവനിതാദിനത്തിൽ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. വിവിധതുറകളിൽ മാറ്റങ്ങൾ കൊണ്ടുവരികയും മികച്ച സംഭാവനകൾ നല്കുകയും ചെയ്ത 14 “ചെയ്ഞ്ച് മേക്കേഴ്സ്” നെയാണ് ചടങ്ങിൽ ആദരിച്ചത്. DIG ആർ. നിശാന്തിനിയും SFS Home Bridge Hotel & Sweets എക്സിക്യൂട്ടീവ് ഡയറക്ടർ അദ്വൈത ശ്രീകാന്ത് എന്നിവരും മുഖ്യാതിഥികളായി. ചടങ്ങിൽ ‘ഹ്യൂമൻസ് ഓഫ് കേരള’ സ്ഥാപകൻ രാഹുൽ റോയി, ക്രാഫ്റ്റ്സ് വില്ലേജ് സി ഒ ഒ ശ്രീപ്രസാദ്, ബിസിനസ് ഡിവിഷൻ മാനേജർ സതീശ്…

Read More