Author: News Desk

ഇന്ത്യൻ ആർമിയുടെ സ്‌പെഷ്യൽ ഫോഴ്‌സിലെ ആദ്യത്തെ വനിതാ ഓഫീസർ, ക്യാപ്റ്റൻ ദീക്ഷ |Deeksha C Mudadevannanavar| ഇന്ത്യൻ ആർമിയുടെ എലൈറ്റ് സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റായ പാരച്യൂട്ട് റെജിമെന്റിലേക്ക് ( Parachute Regiment ) കമ്മീഷൻ ചെയ്യപ്പെടുന്ന ആദ്യ വനിതാ ഓഫീസറായി ക്യാപ്റ്റൻ ദീക്ഷ സി. മുടദേവണ്ണനാവർ (Deeksha C Mudadevannanavar). കർണാടകയിലെ ദാവൻഗെരെ സ്വദേശിയാണ് ദീക്ഷ. 2019 ഒക്ടോബറിലാണ് ക്യാപ്റ്റൻ ദീക്ഷയെ ഇന്ത്യൻ ആർമിയുടെ എംഎച്ച് ഗോൽക്കൊണ്ടയിലേക്ക് (MH Golconda) നിയമിച്ചത്. ക്യാപ്റ്റൻ ദീക്ഷ നാഷണൽ കേഡറ്റ് കോർ (NCC) അംഗമായിരുന്നു. ( കരസേനയിൽ എംഎച്ച് ഗോൽക്കൊണ്ടയിലേക്ക് മാറിയ ശേഷവും ) ലഖ്‌നൗവിലെ ആർമി മെഡിക്കൽ കോ ർ സെന്ററിൽ (Army Medical Corps Center) എംഒബിസി (MOBC) പരിശീലനം തുടർന്നു. ഇന്ത്യൻ ആർമിയുടെ മെഡിക്കൽ കോർ ഓഫീസർമാർ MOBC ഫൗണ്ടേഷൻ കോഴ്സ് പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. കോഴ്‌സിന്റെ പ്രാരംഭ ഘട്ടം പൂർത്തിയാക്കിയ ശേഷം ക്യാപ്റ്റൻ ദീക്ഷയെ ലേയിലെ (Leh) താങ്‌സെയിലെ (Tangtse) 303 ഫീൽഡ് ഹോസ്പിറ്റലിലേക്ക് അയച്ചു. രസകരമായ കാര്യം, ക്യാപ്റ്റൻ ദീക്ഷ കരസേനyil പ്രവേശിccha …

Read More

ജന്മനാടും കുടുംബവും വിട്ടു മാറിനിൽക്കേണ്ടിവന്നപ്പോൾ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ അനുഭവിച്ച മാനസിക സംഘർഷത്തിൽ നിന്നുമൊരു സംരംഭം ഉദയം ചെയ്യ്ത കഥയാണിത്. ഒരു സംരംഭകൻ ആവുക എന്നത് ബിസിനസ്സ് ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും സ്വപ്നമാണ്.അത് സാക്ഷാത്കരിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടവും .തൻ്റെ 51 ആമത്തെ വയസ്സിൽ Mikro Grafeio എന്ന കമ്പനി സ്ഥാപിച്ചുകൊണ്ട് ഈ സ്വപ്നം സാക്ഷാൽക്കരിച്ച കോഴിക്കോട് സ്വദേശി സന്തോഷ് മഹാലിംഗം എന്ന business magnetനെ കുറിച്ചറിയാം. ജനിച്ചുവളർന്ന നാട്ടിൽ തന്നെ ജോലികിട്ടുക എന്നത് എല്ലാവർക്കും സാധ്യമായ കാര്യമല്ല, ജോലി സംബന്ധമായി നാടും വീടും വീട്ടുകാരെയും ഉപേക്ഷിച്ച് അന്യനാട്ടിൽ പോയി ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗവും. വീട്ടിൽ നിന്ന് പോയി വരാവുന്ന രീതിയിൽ സ്വന്തം നാട്ടിൽ തന്നെ ആളുകൾക്ക് തൊഴിലവസരങ്ങളും ഉണ്ടെങ്കിലോ? ഈ ചിന്തയിൽ നിന്നാണ് ചെറിയ ഇന്ത്യൻ നഗരങ്ങളിൽ 100 കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുന്ന Mikro Grafeio എന്ന കമ്പനിയുടെ ജനനം. പൂർണ്ണമായും software സംബന്ധമായ കാര്യങ്ങൾ കെെകാര്യചെയ്യുന്ന ഒരു കമ്പനിയാണ് Mikro Grafeio. . ഏകദേശം 30 വർഷം…

Read More

അദാനി ഗ്രൂപ്പിൽ നടത്തിയ 15,446 കോടി രൂപയുടെ നിക്ഷേപത്തെക്കുറിച്ച് GQG ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ രാജീവ് ജെയിൻ ഈ ആഴ്ച നിക്ഷേപകർക്ക് മുന്നിൽ വിശദീകരിക്കും. GQGയുടെ (GQG Partners) ചെയർമാനും ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറുമായ രാജീവ് ജെയിൻ (Rajiv Jain) ഈയാഴ്ച ഓസ്‌ട്രേലിയയിലെ ഇടപാടുകാരെയും നിക്ഷേപകരെയും കാണുകയും ഗൗതം അദാനിയുടെ സാമ്രാജ്യത്തിലെ നിക്ഷേപത്തിന് പിന്നിലെ കമ്പനിയുടെ യുക്തി വിശദീകരിക്കുകയും ചെയ്യുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 2021-ൽ കമ്പനി ഓസ്ട്രേലിയയിൽ ലിസ്റ്റ് ചെയ്‌തതിനുശേഷം രാജീവ് ജെയ്‌നിന്റെ ആദ്യ ഓസ്‌ട്രേലിയൻ സന്ദർശനമാണിത്. GQG പാർട്‌ണേഴ്‌സ്, നാല് അദാനി ഗ്രൂപ്പ് കമ്പനികളിലായി 15,446 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (Adani Green Energy Ltd), അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് (Adani Transmission Ltd), അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (Adani Enterprises Ltd), അദാനി പോർട്ട്സ് (Adani Ports and Special Economic Zone Ltd) എന്നിവയിലാണ് GQG നിക്ഷേപം നടത്തിയത്. സെക്കൻഡറി…

Read More

ലോകത്തിലെ വൻകിട ടെക് കമ്പനികളിൽ പിരിച്ചുവിടലുകൾ തുടരുമ്പോൾ ഇന്ത്യയിലെ സർവീസ് സെക്ടറിന് തിളക്കം കൂടുകയാണ്. സർവീസ് സെക്ടറിലെ പ്രവർത്തന വളർച്ച 12 വർഷത്തെ ഉയർന്ന നിരക്കിലെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ സേവന മേഖലയാണ് ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത്. പാൻഡെമിക്കിലെ അടച്ചു പൂട്ടലുകൾക്ക് ശേഷം ജോലികളും വ്യവസായ പ്രവർത്തനങ്ങളും നിരന്തരം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. 12 വർഷത്തിനിടയിലെ ഏറ്റവും മികച്ച വളർച്ചാ നിരക്ക്എസ് ആന്റ് പി ഗ്ലോബൽ ഇന്ത്യ സർവീസസ് പിഎംഐ (S&P Global India Services PMI) റിപ്പോർട്ടനുസരിച്ച്, സേവനമേഖലയിൽ 9 മാസത്തെ തുടർച്ചയായ തൊഴിൽ വർധനയുണ്ടായി. പുതിയ ബിസിനസുകൾ കുതിച്ചുയർന്നതോടെ 2023 ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത് 12 വർഷത്തിനിടയിലെ ഏറ്റവും മികച്ച വളർച്ചാ നിരക്കാണ്. നൗക്രി ജോബ്‌സ്‌പീക്ക് സർവേ പ്രകാരം (Naukri Jobspeak survey) വിവിധ സർവീസ് മേഖലകളിലെ പുതിയ ജോലികളുടെ എണ്ണം 2023 ഫെബ്രുവരിയിൽ റിയൽ എസ്റ്റേറ്റ്- 13 ശതമാനം, ഹോസ്പിറ്റാലിറ്റി-10 ശതമാനം, ഹെൽത്ത് കെയർ- 10…

Read More

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ AI യുടെ (OpenAI) AI ചാറ്റ്ബോട്ട് ചാറ്റ്ജിപിടിയെ (ChatGPT) തോൽപ്പിക്കാൻ 1000-ഭാഷകളെ പിന്തുണയ്ക്കുന്ന AI ഭാഷാ മോഡൽ നിർമ്മിക്കുന്നതായി ഗൂഗിൾ. ഇതിനായുളള നിർണായകമായ ആദ്യപടി എന്ന് കമ്പനി വിശേഷിപ്പിക്കുന്ന യൂണിവേഴ്സൽ സ്പീച്ച് മോഡലിനെ (USM) കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ Google പങ്കിട്ടു. കഴിഞ്ഞ നവംബറിലാണ് ലോകത്തിലെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന 1,000 ഭാഷകളെ പിന്തുണയ്ക്കുന്ന ഒരു ഭാഷാ മോഡൽ സൃഷ്ടിക്കാൻ പദ്ധതിയിടുന്നതായി ഗൂഗിൾ പ്രഖ്യാപിച്ചത്. 12 ദശലക്ഷം മണിക്കൂർ സംഭാഷണത്തിലും 28 ബില്ല്യൺ വാക്യങ്ങളിലും പരിശീലിപ്പിച്ച 2 ബില്യൺ പാരാമീറ്ററുകളുള്ള 300-ലധികം ഭാഷകളിലായി വ്യാപിച്ചുകിടക്കുന്ന അത്യാധുനിക സംഭാഷണ മോഡലായ യൂണിവേഴ്സൽ സ്പീച്ച് മോഡലിനെ (USM) കുറിച്ച് ടെക് ഭീമൻ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി. നിലവിൽ USM 100-ലധികം ഭാഷകളെ പിന്തുണയ്‌ക്കുന്നുവെന്നും ഒരു വലിയ സിസ്റ്റത്തിന്റെ “അടിസ്ഥാനം” ആയി പ്രവർത്തിക്കുമെന്നും Google അവകാശപ്പെടുന്നു. ഇംഗ്ലീഷ്, മന്ദാരിൻ (Mandarin), തുടങ്ങിയ പരക്കെ സംസാരിക്കുന്ന ഭാഷകളിൽ മാത്രമല്ല, അസമീസ് (Assamese),…

Read More

ഇന്ത്യയിലെ മേൽത്തട്ട് തൊഴിൽ മേഖലയിൽ വനിതാ ഉദ്യോഗാർത്ഥികൾക്കുള്ള തൊഴിലവസരങ്ങൾ വർദ്ധിക്കുന്നുവെന്ന നല്ല വാർത്തയാണ് ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ പങ്കുവയ്ക്കാനുള്ളത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023 ഫെബ്രുവരിയിൽ 35 % വർദ്ധനയാണ് വനിതകളുടെ ജോലി അവസരങ്ങളിൽ ഉണ്ടായിരിക്കുന്നത്. ടാലന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം (Talent Management Platform) ആണ് കണക്കുകൾ പുറത്തുവിട്ടത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിക്കുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് റിപ്പോർട്ട് എടുത്തു പറയുന്നത്. ഇവ രണ്ടും വനിതകളുടെ തൊഴിലവസരങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു എന്നാണ് Talent Management Platform വിലയിരുത്തുന്നത്. കൂടാതെ ആർത്തവ അവധികൾ, കുട്ടികളുടെ പരിപാലനം, ആയാസ രഹിത തൊഴിൽ, തുടങ്ങിയ ആനുകൂല്യങ്ങൾ കമ്പനികൾ വനിതകൾക്കായി പുതുതായി മുന്നോട്ടു വയ്ക്കുന്നതും സ്ത്രീകൾ കൂടുതലായി ഈ രംഗത്തേക്ക് കടന്നുവരാൻ ഇടയാക്കി. വൈറ്റ് കോളർ സമ്പദ്‌വ്യവസ്ഥയിലെ ഗിഗ് (gig) അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങളുടെ വർദ്ധനയാണ് ഇവിടെ പ്രസക്തമാകുന്നത് Gig economy എന്നത് ഒരു തൊഴിൽ വിപണിയാണ്, Gigൽ ഒരു സ്ഥാപനം മുഴുവൻ സമയ…

Read More

ചുരുണ്ട മുടി സൗന്ദര്യസങ്കല്പങ്ങളിൽ ഒരു അഭംഗിയായി കരുതിയിരുന്ന കാലം. ആലുവാ സ്വദേശി ഹിൻഷാര ഹബീബും മുംബൈ സ്വദേശിയായ യുബ ഖാൻ ആഗയെയും ഒന്നിപ്പിച്ചത് ഈ ചുരുണ്ടമുടിയായിരുന്നു. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് എല്ലാത്തിന്റേയും തുടക്കം. അവിടെ നിന്ന് ചുരുണ്ട മുടിക്കുളള ഒരു ബ്രാൻഡായി മാറി, അടുത്തിടെ ഷാർക്ക് ടാങ്ക് ഇന്ത്യയിൽ 75 ലക്ഷം ഫണ്ടിംഗ് നേടി തിളങ്ങിയ The Manetain എന്ന ഹെയർകെയർ ബ്രാൻഡിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മലയാളി സംരംഭകയായ ഹിൻഷാര ഹബീബ് കോ-ഫൗണ്ടറായ സ്റ്റാർട്ടപ്പ് BoAt-ന്റെ കോ-ഫൗണ്ടറായ അമൻ ഗുപ്തയിൽ നിന്ന് 75 ലക്ഷം രൂപയുടെ നിക്ഷേപമാണ് നേടിയത്. 10 ശതമാനം ഇക്വിറ്റിക്ക് പകരമായാണ് അമൻ ഗുപ്ത നിക്ഷേപം വാഗ്ദാനം ചെയ്തിരിക്കുന്നത്. ചുരുണ്ട മുടിയിൽ തുടങ്ങിയ സ്റ്റാർട്ടപ്പ് ഹിൻഷാര ഹബീബും യുബ ഖാൻ ആഗയും ചേർന്ന് 2018ലാണ് ഹെയർ കെയർ പ്രൊഡക്‌ടുകളും ആക്‌സസറീസും നൽകുന്ന The Manetain ആരംഭിച്ചത്. ഓഡിറ്ററായ ഹിൻഷാരയും ദന്തഡോക്ടറായ യുബ ഖാനും സ്ത്രീകൾക്കുള്ള…

Read More

Make in India: Air Force, Navy സേനകൾക്ക് തദ്ദേശീയമായി നിർമിച്ച വിമാനങ്ങളും കപ്പലുകളും മെയ്ക്ക് ഇൻ ഇന്ത്യയിൽ (Make in India ) തിളങ്ങി വീണ്ടും ഇന്ത്യ. ബംഗളൂരുവിൽ നടന്ന Aero Show 2023നു പിന്നാലെ വ്യോമസേനക്കും നാവികസേനക്കും വേണ്ടി തദ്ദേശീയമായി നിർമിച്ച വിമാനങ്ങളും കപ്പലുകളും വാങ്ങാൻ അനുമതി നൽകിയിരിക്കുകയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ Make in India കാമ്പെയ്‌നിന്റെ ഭാഗമായി വ്യോമസേനയ്ക്ക് (Indian Air Force) തദ്ദേശീയമായി നിർമ്മിച്ച 70 Basic Trainer Aircraft ഉം ഇന്ത്യൻ നേവിക്ക് (Indian Navy) പരിശീലനത്തിനായി 3 cadet training ഷിപ്പുകളും വാങ്ങാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി. 70 Basic Trainer Aircraftന് 6,838 കോടി രൂപയും, 3 cadet training ഷിപ്പുകൾക്ക് 3,100 കോടി രൂപയുമാണ് ചെലവ് എന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ബേസിക് Trainer Aircraftനായി സർക്കാർ ഉടമസ്ഥതയിലുള്ള വിമാന നിർമ്മാതാക്കളായ Hindusthan Aeronautics…

Read More

സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ (Ministry of Health, Saudi Arabia) തസ്തികകളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്കും വനിതാ നഴ്‌സുമാര്‍ക്ക് തൊഴിലവസരമൊരുക്കി സൗദി. കേരളത്തിൽ നിന്നും നോര്‍ക്ക റൂട്ട്‌സ് മുഖേനയാണ് റിക്രൂട്ട്മെന്റ് നടക്കുക. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത. നഴ്‌സിംഗിൽ BSc / Post BSc / MSc / Phd വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 11 ആണ്. മാർച്ച് 14 മുതൽ 16 വരെ ബംഗളുരുവിലാണ് അഭിമുഖം. പ്ലാസ്റ്റിക് സര്‍ജറി/ കാര്‍ഡിയാക്/ കാര്‍ഡിയാക് സര്‍ജറി/ എമര്‍ജന്‍സി/ ജനറല്‍ പീഡിയാട്രിക്/ ഐസിയു/ എന്‍ഐസിയു/ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി/ ഓര്‍ത്തോപീഡിക്സ് / പിഐസിയു/ പീഡിയാട്രിക് ഇആര്‍ എന്നീ ഡിപ്പാർട്മെന്റിലേക്കാണ് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ്.മുതിര്‍ന്നവര്‍ക്കുള്ള ER, AKU, CCU ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍, (നഴ്സിംഗ് ഗുണനിലവാരം മെച്ചപ്പെടുത്തല്‍), തീവ്രപരിചരണ യൂണിറ്റ് (ICU), ലേബര്‍ &…

Read More

ഇറാനിലെ ചബഹാർ തുറമുഖം വഴി ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് 20,000 മെട്രിക് ടൺ ഗോതമ്പ് അയയ്ക്കും അഫ്ഗാനിസ്ഥാന് പുതിയ സഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 20,000 മെട്രിക് ടൺ ഗോതമ്പ് ഇറാനിലെ ചബഹാർ തുറമുഖം വഴി അയയ്ക്കും. ഡൽഹിയിൽ നടന്ന അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ഇന്ത്യ-മധ്യേഷ്യ സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ യോഗത്തിലാണ് യുദ്ധത്തിൽ തകർന്ന രാജ്യത്തെ സ്ഥിതിഗതികൾ വിപുലമായ ചർച്ചയ്ക്ക് വിധേയമാക്കിയത്. അഫ്ഗാനിസ്ഥാന്റെ മണ്ണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്നും സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉൾപ്പെടെ എല്ലാ അഫ്ഗാനികളുടെയും അവകാശങ്ങളെ മാനിക്കുന്ന യഥാർത്ഥ രാഷ്ട്രീയ ഘടന കാബൂളിൽ രൂപീകരിക്കാനും യോഗം ആഹ്വാനം ചെയ്തു. സ്ത്രീകൾക്ക് തുല്യഅവകാശം ഉറപ്പാക്കണംഎല്ലാ അഫ്ഗാനികളുടെയും അവകാശങ്ങളെ മാനിക്കുകയും സ്ത്രീകൾ, പെൺകുട്ടികൾ, ന്യൂനപക്ഷ വിഭാഗങ്ങളിലെ അംഗങ്ങൾ എന്നിവർക്ക് വിദ്യാഭ്യാസ പ്രവേശനം ഉൾപ്പെടെയുള്ള തുല്യ അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഘടന രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യത്തിന് യോഗം ഊന്നൽ നൽകിയതായി സംയുക്ത പ്രസ്താവന പറയുന്നു. 2021 ഓഗസ്റ്റിൽ കാബൂളിൽ താലിബാൻ അധികാരം പിടിച്ചെടുത്ത് മാസങ്ങൾക്ക് ശേഷം, കടുത്ത…

Read More