Author: News Desk
ജീവിതം നൽകിയ പ്രതിസന്ധികളെ എല്ലാം തരണം ചെയ്തുകൊണ്ട് വെല്ലുവിളികളെയെല്ലാം ചവിട്ട് പടികളാക്കി അരുണാക്ഷി നടന്ന് കയറിയ ദൂരം ചെറുതല്ല. എന്ത് ചെയ്യണമെന്നറിയാതെ ജീവിതത്തിൽ പകച്ച് നിന്നപ്പോൾ നിൻ്റെ വഴി നീ തന്നെ കണ്ട് പിടിക്കണം എന്ന അച്ഛൻ്റെ വാക്കിൽ നിന്നാണ് ഇന്ന് ലക്ഷങ്ങൾ വിറ്റ് വരവുള്ള വി-ഫ്ളവേഴ്സ് എന്ന മാട്രസ് കമ്പനിയുടെ ഉടമയായി അരുണാക്ഷി മാറിയത് സാമ്പത്തികശാസ്ത്രമാണ് അരുണാക്ഷി പഠിച്ചത് കോഴ്സ് കഴിഞ്ഞയുടനെ കമ്പ്യൂട്ടർ അദ്ധ്യാപികയായി ജോലിയിൽ കയറി പിന്നീട് ബാങ്കിലും സഹകരണമേഖലയിലും അനന്തപുരത്തെ രണ്ട് വ്യവസായ ശാലകളിലും താത്ക്കാലിക ജോലികൾ ചെയ്തു.അങ്ങനെയാണ് സ്വന്തമായി ഒരു സംരംഭം തുടങ്ങിയാലോ എന്ന സ്വപ്നത്തെ അരുണാക്ഷി പൊടിതട്ടിയെടുക്കുന്നത്. ആദ്യം ബേക്കറി തുടങ്ങുന്നതിനെപ്പറ്റിയാണ് ആലോചിച്ചത് അതിൽ വന്നേക്കാവുന്ന ചില ബുദ്ധിമുട്ടുകളെപ്പറ്റി ആലോചിച്ചപ്പോൾ അത് ഉപേക്ഷിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് അധികം ആരും തിരഞ്ഞെടുക്കാത്ത മേഖലയായാൽ നല്ലതായിരിക്കും എന്ന് തോന്നിയത്. കോളേജിലെ കൂട്ടുകാരികളുമായി വാട്സാപ്പ് ഗ്രൂപ്പിൽ ഉണ്ടായ സംഭാഷണത്തിൽ നിന്നാണ് ഇങ്ങനെയാരു സ്ഥാപനം തുടങ്ങിയാലോ എന്ന ആലോചനവരുന്നത്. 2020 ജനുവരിയിൽ…
ദൗത്യ കാലാവധി പൂർത്തിയാക്കിയ മേഘ ട്രോപിക്സ് 1 (Megha-Tropiques-1 (MT-1) satellite) ഉപഗ്രഹത്തെ ഭൂമിയിലേയ്ക്ക് തിരികെയെത്തിക്കാനുള്ള ദൗത്യം ISRO വിജയകരമായി പൂർത്തിയാക്കി. ഉഷ്ണമേഖലാ കാലാവസ്ഥയും കാലാവസ്ഥാ പഠനങ്ങളും നടത്തുന്നതിനായി ഇസ്രോയും ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സിഎൻഇഎസും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി 2011 ഒക്ടോബർ 12 നാണ് എംടി-1 വിക്ഷേപിച്ചത്. അവസാനത്തെ രണ്ട് ഡി-ബൂസ്റ്റ് ബേണിങ്ങുകൾ യഥാക്രമം വൈകുന്നേരം 4.32 നും 6.22 നും നിർവ്വഹിച്ചു, യഥാക്രമം നാല് 11 ന്യൂട്ടൺ ത്രസ്റ്ററുകൾ ഉപഗ്രഹത്തിൽ ഏകദേശം 20 മിനിറ്റ് വീതം ആഘാതമേല്പിച്ചു. ഉപഗ്രഹം ഭൗമാന്തരീക്ഷത്തിന്റെ സാന്ദ്രമായ പാളികളിലേക്ക് പ്രവേശിക്കുകയും പിന്നീട് ഘടനാപരമായ ശിഥിലീകരണത്തിന് വിധേയമാകുകയും ചെയ്യുമെന്ന് സൂചിപ്പിക്കുന്ന അന്തിമ perigee (ഭൂമിയോട് ഏറ്റവും അടുത്തുള്ള പോയിന്റ്) 80 കിലോമീറ്ററിൽ താഴെയാണെന്ന് കണക്കാക്കപ്പെട്ടു. റീ-എൻട്രി എയ്‌റോ-തെർമൽ ഫ്ലക്സ് വിശകലനം അതിജീവിക്കുന്ന വലിയ അവശിഷ്ടങ്ങളുടെ ശകലങ്ങൾ ഉണ്ടാകില്ലെന്ന് സ്ഥിരീകരിച്ചു,” എന്ന് ISRO അറിയിച്ചു. 2022 ഓഗസ്റ്റ് മുതൽ ഏകദേശം 120 കിലോഗ്രാം ഇന്ധനം ചെലവഴിച്ച് 20 നീക്കങ്ങളിലൂടെ ഉപഗ്രഹത്തിന്റെ perigee ISRO…
അമൃത്സറിലെ അന്താരാഷ്ട്ര വിമാനത്താവള പാർകിങ്‌ലിൽ ആഖരേയും ഒറ്റനോട്ടത്തിൽ ആകർഷിക്കുന്ന ഒരു ഇൻസ്റ്റലേഷനുണ്ട്.. ഒരു 18 കാരി നിർമിച്ച കാർബൺ രഹിത ടോയ്‌ലെറ്റ് ആണത്. ഇത് ഇന്ത്യയിലെ ആദ്യത്തെ കാർബൺ-നെഗറ്റീവ് ടോയ്‌ലറ്റ് എന്ന അവകാശവാദവുമായി 18കാരിയായ രുഹാനി വർമ. 100 ശതമാനം റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കളിൽ നിന്ന് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ കാർബൺ നെഗറ്റീവ് പബ്ലിക് ടോയ്‌ലറ്റാണിതെന്ന് രുഹാനി പറയുന്നു.ടോയ്ലെറ്റ് നിർമ്മിക്കാൻ 4 ലക്ഷം സിംഗിൾ യൂസ് പ്ലാസ്റ്റിക് ബാഗുകളും ഫൗണ്ടറി വേസ്റ്റുമാണ് ഉപയോഗിച്ചത്.ടോയ്‌ലറ്റ് നിർമാണത്തിനുപയോഗിച്ച ഇഷ്ടികയുടെ 30 ശതമാനവും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ബാക്കി 70 ശതമാനവും മാലിന്യവും സിലിക്ക പൊടിയും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.അമൃത്‌സറിലെ അന്താരാഷ്ട്ര വിമാനത്താവള പാർക്കിംഗ് ലോട്ടിലാണ് വർണ്ണാഭമായ ഒരു ആർട്ട് ഇൻസ്റ്റലേഷൻ പോലുളള കാർബൺ നെഗറ്റീവ് ടോയ്ലെറ്റുളളത്.ടോയ്‌ലറ്റ് പൂർത്തീകരിച്ചതിന് ശേഷം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറുകയായിരുന്നു, ഇപ്പോൾ ഇത് സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി പ്രവർത്തിപ്പിക്കുന്നു.ജയ്പൂരിലെ ജയശ്രീ പെരിവാൾ ഇന്റർനാഷണൽ സ്‌കൂളിലെ 12-ാം ക്ലാസ്…
ഇന്ത്യയിൽ, മാതൃത്വം പലപ്പോഴും സ്ത്രീകളെ ഇഷ്ടപെട്ട ജോലി വേണ്ടെന്നു വയ്ക്കാൻ പ്രേരിപ്പിക്കുന്നു. ഈ 2023ൽ കേന്ദ്ര സർക്കാർ ഉൾപ്പെടെ എല്ലാവരും മില്ലറ്റിന്റെ പ്രാധാന്യം തിരിച്ചറിയുന്നു. GCC രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും പ്രത്യേകം സംസ്കരിച്ച മില്ലറ്റ് കയറ്റുമതി ചെയ്യുന്നു. ജ്യോതി ശ്രീവാസ്തവയുടെ മില്ലറ്റ് അധിഷ്ഠിത സ്റ്റാർട്ടപ്പ് Little Cherry Momന് Uthar Pradesh സർക്കാരിന്റെ അംഗീകാരം പോലും ലഭിച്ചു. mummy blogger എന്ന് കളിയാക്കിയിരുന്ന ബന്ധുക്കൾ ഇപ്പോൾ പരിഹാസം നിർത്തി. 2022-ൽ ആരംഭിച്ചതുമുതൽ, ജ്യോതി ശ്രീവാസ്തവയുടെ Little Cherry Mom 12,000-ലധികം ഉപഭോക്താക്കൾക്ക് സേവനം നൽകി. ഇതോടെ ഏകദേശം ഒരു കോടിയോളം രൂപ വരുമാനം നേടാൻ അവർക്ക് കഴിഞ്ഞു. മാതൃത്വം എന്ന യാഥാർഥ്യം ഒരു കെമിക്കൽ എൻജിനീയറിൽ ഉണ്ടാക്കിയ മാറ്റങ്ങളാണ് ജ്യോതി ശ്രീവാസ്തവയെ മികച്ച ഒരു വനിതാ സംരംഭകയാക്കുന്നത്. ഇന്ത്യൻ സേനക്ക് വേണ്ടി റോക്കറ്റുകൾ രൂപകൽപന ചെയ്തുകൊണ്ടിരുന്ന ജ്യോതി ശ്രീവാസ്തവ ഇന്ന് മില്ലറ്റ് മാവ്, instant dosa mix, ശർക്കര രഹിത ലഡ്ഡു , ആരോഗ്യകരമായ ലഘുഭക്ഷണങ്ങളായ ഖക്രസ്, A2 ബിലോണ പശുവിൻ…
കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കായി 18 കോടി 40 ലക്ഷം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് കൊച്ചിയിൽ ചേർന്ന സീഡിംഗ് കേരള ഉച്ചകോടി. എയ്ഞ്ജല്‍ നെറ്റ്വര്‍ക്കുകളുടെ നേതൃത്വത്തിലാണ് ഈ നിക്ഷേപ തുക സമാഹരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് മിഷൻ സംഘടിപ്പിച്ച ആറാമത് സീഡിംഗ് കേരള സമ്മിറ്റിലാണ് ഫണ്ടിന്റെ പ്രഖ്യാപനം ഉണ്ടായത്. സോഹോ ഗ്രൂപ്പിന്‍റെ സിഇഒ ശ്രീധര്‍ വേമ്പു, സോഹോ ഗ്രൂപ്പ് സഹസ്ഥാപകന്‍ ടോണി തോമസ് ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്‍റെ അനീഷ് അച്യുതന്‍ തുടങ്ങി യൂണികോൺ സ്റ്റാർട്ടപ്പുകളുടെ മൈധാവികളും നിക്ഷേപകരും ഉച്ചകോടിയിൽ സംസാരിച്ചു. സര്‍വകലാശാലകളും വ്യവസായ ലോകവും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കണമെന്ന അഭിപ്രായം വന്നത് വരും ദിവസങ്ങളിൽ കേരളത്തിലെ സ്റ്റാർട്ടപ് എക്കോസിസ്റ്റത്തെ വലിയ രീതിയിൽ സ്വാധിനിക്കുമെന്ന് കരുതാം. സ്പാര്‍ക്സ് എയ്ഞ്ജല്‍ നെറ്റ് വര്‍ക്കിന്‍റെ നേതൃത്വത്തില്‍ നാല് സ്റ്റാര്‍ട്ടപ്പുകളിലായി എട്ടു കോടി രൂപ, കേരള എയ്ഞ്ജല്‍ നെറ്റ് വര്‍ക്കിന്‍റെ നേതൃത്വത്തില്‍ നാല് സ്റ്റാര്‍ട്ടപ്പുകളിലായി അഞ്ച് കോടി രൂപ, ഫീനിക്സ് എയ്ഞ്ജല്‍ നെറ്റ് വര്‍ക്കിന്‍റെ നേതൃത്വത്തില്‍ രണ്ട് സ്റ്റാര്‍ട്ടപ്പുകളിലായി മൂന്നര കോടി…
മൈക്രോസോഫ്റ്റിന്റെ (Microsoft) കോഫൗണ്ടറും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്‌സിന്റെ (Bill Gates) ഇന്ത്യാ യാത്ര കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുന്നുണ്ട്. യാത്രയിലെ ഒരുപാട് പുതിയ അനുഭവങ്ങൾ ആസ്വദിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്യുന്നുണ്ട് ബിൽ ഗേറ്റ്സ്. അടുത്തിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കൊപ്പം (Smriti Irani) ഭക്ഷണം പാകം ചെയ്യുന്ന വീഡിയോയും ബിൽ ഗേറ്റ്സ് ഷെയർ ചെയ്തിരുന്നു. ഇതിനുശേഷം, ശതകോടീശ്വരൻ തന്റെ കോളേജ് സുഹൃത്തും വ്യവസായിയുമായ ആനന്ദ് മഹീന്ദ്രയെ (Anand Mahindra) കണ്ടതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് മഹീന്ദ്ര ഇലക്ട്രിക് ത്രീ വീലർ ഓടിക്കുന്ന വീഡിയോ ബിൽ ഗേറ്റ്‌സിന്റെ വീഡിയോയാണ്. മഹീന്ദ്ര ട്രിയോ (Mahindra Treo) ഇലക്ട്രിക് റിക്ഷ ഓടിക്കുന്ന വീഡിയോ ബിൽ ഗേറ്റ്‌സ് തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് പങ്കുവെച്ചത്. വാഹനത്തെക്കുറിച്ചും സുസ്ഥിരമായ ഭാവിക്കായി EV ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബിൽ ഗേറ്റ്സ് സംസാരിക്കുന്നതും കാണാം. വീഡിയോ “ഗേറ്റ്‌സ് നോട്ട്‌സ്” എന്ന വാചകത്തോടെ ആരംഭിക്കുകയും ബിൽ ഗേറ്റ്സ് ഇ-റിക്ഷ ഓണാക്കുന്നതായി…
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രാരംഭദശയിൽ തന്നെ സെർവിക്കൽ ക്യാൻസർ (cervical cancer) കണ്ടുപിടിക്കുന്ന സെർവിസ്‌കാൻ (cerviSCAN) എന്ന ഉപകരണം വികസിപ്പിച്ച് സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (C-DAC). തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററുമായി ചേർന്നാണ് സി-ഡാക് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. പ്രൊഡക്റ്റ് സ്യൂട്ട് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സി-ഡാക് സെർടെൽ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി (Sertel Electronics Pvt Ltd) സാങ്കേതികവിദ്യ കൈമാറ്റ കരാർ ഒപ്പുവച്ചു. വാണിജ്യാടിസ്ഥാനത്തിൽ സെർവിസ്കാൻ നിർമിക്കുന്നത് സെർടെൽ ഇലക്ട്രോണിക്സായിരിക്കും. രാജ്യത്തുടനീളമുള്ള വിവിധ സ്കാനിംഗ് കേന്ദ്രങ്ങളിലായി 10,000-ലധികം സ്ക്രീനിങ്ങിനായി ഉപയോഗിച്ച് കാര്യക്ഷമത തെളിയിച്ചതാണ് സെർവിസ്‌കാനെന്ന് സി-ഡാക് അവകാശപ്പെട്ടു. ഗർഭാശയ മുഖത്ത് നിന്നും കോശങ്ങളെടുത്ത് പരിശോധിക്കുന്ന പാപ്സ്മിയർ ടെസ്റ്റാണ് സെർവിക്കൽ ക്യാൻസർ നിർണയത്തിന് ഉപയോഗിക്കുന്നത്. നിലവിൽ ഒരു ഉപകരണം വഴി 30 പരിശോധനകളാണ് ദിവസം സാധ്യമാകുന്നത്. ദിവസം 200-ന് മുകളിൽ സ്ത്രീകളിൽ ഗർഭാശയഗള ക്യാൻസർ നിർണയിക്കുന്നതിന് സെർവിസ്കാൻ കാര്യക്ഷമമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഇന്ത്യയെ ആഗോള തലത്തിലേക്ക് ഉയർത്തുകയാണ് സർക്കാർ…
ഏതെല്ലാമെന്ന് അറിയാം പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് പുത്തൻ രൂപത്തിലും കൂടുതൽ ഇന്ധനക്ഷമതയോടെയും മാരുതി സുസുക്കി സ്വിഫ്റ്റ് (Maruti Susuki Swift) 2024 ൽ വിപണിയിൽ എത്തും.ഇന്ത്യയിൽ വരാനിരിക്കുന്ന പുതിയ ചെറു കാറുകളിൽ ഒന്നാണിത്. ഏറ്റവും പുതിയ ഹാച്ച്ബാക്ക് മോഡലായ ഈ കാറിന്റെ മെെലേജ് 35 മുതൽ 40 വരെയാണ്. Automotive Research Association of India ഇത് ഉറപ്പ് നൽകുന്നുണ്ട്. Hybrid മോഡലിൽ ആണ് കാറ് പ്രവർത്തിക്കുന്നത്. 4 സിലിണ്ടർ പെട്രോൾ എൻജിൻ 1197 CC യുടേതാണ്. അത്കൊണ്ട്തന്നെ രാജ്യത്തെ ഏറ്റവും വലിയ ഇന്ധനക്ഷതയുള്ള കാറായിരിക്കും പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ്. പുതുതലമുറ മാരുതി ഡിസയർ (maruti dezire)ഉം ഇതേ പവർ സ്ട്രെയിൻ സജീകരണത്തോടെയാണ് എത്തുന്നത്. Tata Altroz CNG വരും മാസങ്ങളിൽ വിപണിയിൽ എത്താനൊരുങ്ങുന്ന Tata Altroz CNG ഈ വർഷത്തെ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിരുന്നു. Dyna- Pro Technology 1200…
തിരുവനന്തപുരം ലുലു മാളിലെ (Lulu Mall) ഗ്രാന്‍ഡ് എട്രിയത്തില്‍ സ്ഥാപിച്ചിരിയ്ക്കുന്ന ഫ്ലോര്‍ മാപ്പില്‍ വിരലോടിച്ച് വഴുതയ്ക്കാട് സര്‍ക്കാര്‍ ബ്ലൈന്‍ഡ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ അമീന്‍ കൂട്ടുകാരോട് പറഞ്ഞു – “ലുലു മാള്‍ ഞാന്‍ കണ്ടു”. തൊട്ടുപിന്നാലെ അമീനിന്‍റെ കൂട്ടുകാരും സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും ആകാംക്ഷയോടെ മാപ്പില്‍ വിരലോടിച്ച് ഇതേ അനുഭവം പങ്കുവെച്ചതോടെ കണ്ടുനിന്നവര്‍ ഒരു നിമിഷം ആശ്ചര്യപ്പെട്ടു. ഫ്ലോര്‍ മാപ്പ് മനസ്സിലാക്കിയ ശേഷം കാര്യമായ പരസഹായമില്ലാതെ മാളില്‍ ഷോപ്പിംഗ് നടത്താന്‍ കുട്ടികള്‍ LuLu Hypermarketന് മുന്നില്‍ ഒത്തുചേര്‍ന്നു. ചില കുട്ടികള്‍ ഇഷ്ടമുള്ള സാധനങ്ങള്‍ ഓരോന്നായി ചോദിച്ച് വാങ്ങിയപ്പോള്‍, മറ്റു ചിലര്‍ റാക്കുകളില്‍ സ്വയം തിരഞ്ഞ് ട്രോളിയില്‍ സാധനങ്ങള്‍ എടുത്ത് വെച്ചു. ബില്ലിംഗ് പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ എല്ലാവരുടെയും മുഖത്ത് ആത്മവിശ്വാസം. വിനോദ കേന്ദ്രമായ ഫണ്‍ടൂറയിലും braile mapping സഹായം ഏര്‍പ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥികളെല്ലാവരും കാര്യമായ പരസഹായം ഇല്ലാതെ മാളില്‍ സ്വയം ഷോപ്പിംഗ് നടത്തുകയും, മാളിലെ വിനോദ കേന്ദ്രമായ funturaയില്‍ റൈഡുകള്‍ ആസ്വദിയ്ക്കുകയും കൂടി ചെയ്തതോടെ സംസ്ഥാന ചരിത്രത്തില്‍ തന്നെ പുതു മാതൃക കുറിയ്ക്കപ്പെട്ട…
രാത്രിയാത്രകൾ അച്ചടക്കപൂർണമാക്കാൻ മാർഗനിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് Indian Railway. രാത്രി യാത്രക്കാർ റെയിൽവേ പുറപ്പെടുവിച്ച നിയമങ്ങൾ പാലിക്കണം, രാത്രി 10നുശേഷം ബർത്തുകളിൽ യാത്രക്കാർ ഉച്ചത്തിൽ സംസാരിക്കാനോ, പാട്ട് കേൾക്കാനോ, ലൈറ്റുകൾ തെളിക്കാനോ പാടില്ലെന്ന് നിയമം പറയുന്നു. ട്രെയിനുകളിൽ യാത്രക്കാർ സഹയാത്രികർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ ഉടനടി ഇടപെടാനും, ഉപദേശിക്കാനും Onboard TTE ,കാറ്ററിംഗ് സ്റ്റാഫ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരോടും റെയിൽവേ അധികൃതർ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. അതത് സീറ്റുകളിലോ കമ്പാർട്ടുമെന്റുകളിലോ കോച്ചുകളിലോ ഉള്ള യാത്രക്കാർക്ക് ശല്യമാകുന്ന രീതിയിൽ രാത്രിയിൽ ഇയർഫോണില്ലാതെ ഉയർന്ന ശബ്ദത്തിൽ മൊബൈലിൽ സംസാരിക്കാനോ ഉച്ചത്തിൽ സംഗീതം കേൾക്കാനോ പാടില്ലെന്നും പുതിയ മാർഗനിർദേശങ്ങളിലുണ്ട് ‘സുഖ നിദ്ര’ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ പാസാക്കിയ പുതിയ നിയമങ്ങൾ ഇവയാണ് : പുതിയ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. Indian Railway has come up with guidelines to make night journeys disciplined. Night passengers must…