Author: News Desk
MG MOTOR INDIA അതിന്റെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന മൈക്രോ ഇലക്ട്രിക് കാറിന് MG COMET EV എന്ന പേര് പ്രഖ്യാപിച്ചു. ഇന്ത്യയിൽ 10 ലക്ഷത്തിനും 13 ലക്ഷത്തിനും ഇടയിലാകും ഈ ബജറ്റ് മൈക്രോ സെഗ്മെന്റ് കാറിന്റെ വില കണക്കാക്കുക. 1934-ലെ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മാക്‌റോബർട്ട്‌സൺ എയർ റേസിൽ പങ്കെടുത്ത ബ്രിട്ടീഷ് വിമാനത്തിന്റെ ഓർമ്മക്കായാണ് MG തങ്ങളുടെ പുതു EVക്ക് COMET EV എന്ന പേര് നൽകിയത്. MG ADAS ലെവൽ 2 സാങ്കേതികവിദ്യ COMET EV-ക്കുണ്ട് . ഒരു തരത്തിൽ നോക്കിയാൽ Tata Nano യെക്കാൾ കാഴ്ചയിൽ ചെറുത്. എന്നാൽ Maruti Alto യെക്കാൾ ഉയരം. Mahindra യുടെ മൈക്രോ സെഗ്മെന്റിലെ e2o കാറിനു സമാനമായ ബോഡിയാണ് MG COMET EVക്ക്. MG യുടെ സഹോദര സ്ഥാപനമായ Wuling Indonasia യിൽ നിരത്തിലിറക്കിയ Air RV ക്കു സമാനമായ ലൂക്കാണ്. 4 പേർക്ക് സുഖമായി യാത്ര ചെയ്യാം. Air RV പോലെ രണ്ടുതരം power varient ആകും COMET EVക്ക് . 17.3 Kwh battery കാറിനു 200 Km യാത്രയും 26.7 Kwh battery 300 Km യാത്രയും ഉറപ്പു നൽകുന്നു. ഇന്ത്യയിൽ, MG MOTOR…
അദാനി ഗ്രൂപ്പിനെ തകർച്ചയിൽ നിന്നും കൈപിടിച്ച് നിർത്തിയത് ദിവസങ്ങൾക്കു നടന്ന ഒരു block deal ആയിരുന്നു. അതു നടന്നില്ലായിരുവെങ്കിൽ adani groupന് നിക്ഷേപകരുടെ വിശ്വാസം തിരികെ പിടിക്കാനും adani യുടെ ഓഹരികൾ ഇന്ന് കണ്ടത് പോലെ തിരിച്ചു കയറിവരാനോ സാധിക്കില്ലായിരുന്നു . ആ blockdeal നടന്നതോടെ നാല് അദാനി കമ്പനികളിൽ 15,466 കോടി രൂപയുടെ നിക്ഷേപമാണ് കഴിഞ്ഞ ദിവസം എത്തിയത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികളില്‍ നടക്കുന്ന പ്രധാനപ്പെട്ട നിക്ഷേപമാണിത്. ഇതോടെ അദാനി ഗ്രൂപ്പ് ഓഹരികളിൽ വലിയ മുന്നേറ്റം നടന്നു. ഏതായിരുന്നു ആ block deal എന്നതിനൊപ്പം സാമ്പത്തിക രംഗം അത്ഭുതത്തോടെ നോക്കുന്ന വിഷയം, ഏതാണാ ഇന്ത്യക്കാരൻ അദാനിയെ തക്ക സമയത്തു താങ്ങി നിർത്തുവാനെത്തിയത് എന്നാണ്. ഉത്തരം ഇതാണ് അദാനി ഗ്രൂപ്പിന്റെ തകർച്ചയിൽ രക്ഷകനായത് ഒരു പ്രശസ്തനായ ഇന്ത്യക്കാരന്റെ ആഗോളപ്രശസ്തമായ നിക്ഷേപ സ്ഥാപനമാണ്. നിക്ഷേപകൻ രാജീവ് ജെയിൻ സ്ഥാപനം US ആസ്ഥാനമായുള്ള GQG partners അദാനി ഗ്രൂപ്പിന് നേട്ടം…
ഇന്ത്യൻ IT സ്ഥാപനങ്ങളുടെ വളർച്ചയെ സഹായിക്കുന്നതിന് കാനഡയിൽ ലോഞ്ച്പാഡ് പ്രോഗ്രാം തുടങ്ങി NASSCOM. ഇന്ത്യൻ ടെക്‌നോളജി വ്യവസായ- വ്യാപാര സംഘടനയായ NASSCOM Invest Alberta യുമായി സഹകരിച്ചു കാനഡയിലെ ലോഞ്ച്‌പാഡ് പ്രോഗ്രാം വിപുലീകരിക്കാൻ തുടക്കമിട്ടു കഴിഞ്ഞു. ഇപ്പോൾ New Brunswick, Nova Scotia, city of Brampton എന്നിവിടങ്ങളിൽ NASSCOM നു സാന്നിധ്യമുണ്ട്. ആറ് മാസം വരെ വാടകരഹിത ഓഫീസ് സ്ഥലം, സർക്കാർ നിയന്ത്രണങ്ങളെ സഹായിക്കുന്നതിനുള്ള ഇഷ്‌ടാനുസൃത സേവനങ്ങൾ, ഓഹരി ഉടമകളുമായുള്ള ബന്ധമുറപ്പിക്കൽ, മേഖലയിൽ സ്ഥിരമായ പ്രവർത്തനങ്ങൾ സജ്ജീകരിക്കുന്നതിനുള്ള സൈറ്റ് തിരഞ്ഞെടുക്കൽ എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങൾ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. വടക്കേ അമേരിക്കൻ വിപണിയിൽ പ്രവേശിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഇന്ത്യൻ സാങ്കേതിക സ്ഥാപനങ്ങളെ പ്രാപ്തരാക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. NASSCOM ന്റെ പ്രസ്താവന പ്രകാരം, ഈ പ്രോഗ്രാം കനേഡിയൻ ഗവൺമെന്റുമായുള്ള NASSCOM ന്റെ നിലവിലുള്ള പങ്കാളിത്തത്തിന്റെ ഒരു ഭാഗമാണ്, ഇത് ഇന്ത്യയുടെയും കാനഡയുടെയും സാങ്കേതിക പരിസ്ഥിതി വ്യവസ്ഥകൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതികവിദ്യയിൽ ഇന്ത്യൻ IT മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. NASSCOM Vice President ശിവേന്ദ്ര…
കുവൈത്തിലും ഇനി ഗൂഗിള്‍ പേ അനായാസേന ഉപയോഗിക്കാം. കുവൈത്ത് നാഷണല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ആഗോള പേയ്‌മെന്റ് വ്യവസായത്തിലെ പ്രമുഖ ടെക്‌നോളജി കമ്പനിയായ മാസ്റ്റർകാർഡ് ഗൂഗിളുമായി സഹമാസ്റ്റർകാർഡ് ഉടമകൾക്ക് അവരുടെ ആൻഡ്രോയിഡ് ഫോണുകളോ ഗൂഗിള്‍ പേ പിന്തുണയ്‌ക്കുന്ന Wear OS ഉപകരണങ്ങളോ ഉപയോഗിച്ച് സ്റ്റോറുകളിൽ പണമടയ്‌ക്കാൻ ടാപ്പ് ചെയ്യാം. ഓൺലൈനായും ആപ്പുകൾ വഴിയും പേയ്‌മെന്റുകൾ നടത്താനും Google Pay ഉപയോഗിക്കാനാകും. Mastercard ഉടമകൾക്ക് അവരുടെ ആൻഡ്രോയിഡ് ഫോണോ Google Pay പിന്തുണയ്‌ക്കുന്ന Wear OS ഉപകരണങ്ങളോ ഉപയോഗിച്ച് കോൺടാക്റ്റ്‌ലെസ് പ്രവർത്തിക്കുന്ന സ്റ്റോറുകളിൽ പണമടയ്‌ക്കാം.. ഓൺലൈനായും ആപ്പുകൾ വഴിയും പേയ്‌മെന്റുകൾ നടത്താനും അവർക്ക് Google Pay ഉപയോഗിക്കാനാകും. കുവൈത്തിലും ഇനി മുതൽ കോൺടാക്റ്റ് ലെസ്സ് പേയ്മെൻറ്റായി ഗൂഗിള്‍ പേ ഉപയോഗിക്കാം. കുവൈത്ത് നാഷണല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി ആരംഭിച്ചതെന്ന്…
Hindenburg വിവാദങ്ങളുണ്ടാക്കിയ ആഗോള അലയൊലികൾക്കു ശേഷം ഇതാദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട അദാനി കുടുംബം പ്രഖ്യാപിച്ചത് ആന്ധ്രാപ്രദേശിലെ Adani Group ന്റെ വക മെഗാ നിക്ഷേപ പദ്ധതി. വെള്ളിയാഴ്ച നടന്ന Andhra Global Investors Meet ൽ കരൺ അദാനി ഒപ്പുവച്ചത് Adani Green Energy യുടെ 21,820 കോടി രൂപയുടെ നിക്ഷേപവും 14,000 തൊഴിലവസരങ്ങളും സംബന്ധിച്ച 2 ധാരണാ പത്രങ്ങളിൽ. പ്രതിവർഷം 10 ദശലക്ഷം ടൺ സംയോജിത ശേഷി (MTPA) യുള്ള രണ്ട് സിമന്റ് യൂണിറ്റുകൾ സ്ഥാപിക്കുന്നതും , 15,000 മെഗാ വാട്ട് (Mw) പുനരുപയോഗിക്കാവുന്ന പവർ പ്രോജക്റ്റ്, 400-Mw ഡാറ്റാ സെന്റർ, തുറമുഖ മേഖലയിലെ ശേഷി 100 ദശലക്ഷം മെട്രിക് ടൺ കൂട്ടിച്ചേർക്കാൻ പദ്ധതിയിടുന്നതും ഇതിൽ ഉൾപ്പെടുന്നു. ആന്ധ്രാപ്രദേശിലെ തുറമുഖങ്ങൾ, ലോജിസ്റ്റിക്‌സ്, പവർ, ഭക്ഷ്യ എണ്ണ, ഡാറ്റാ സെന്ററുകൾ തുടങ്ങി ഒന്നിലധികം മേഖലകളിൽ Adani Group സജീവമാണെന്ന് Adani Ports & SEZ-ന്റെ CEO കൂടിയായ കരൺ അദാനി പറഞ്ഞു. ആന്ധ്രാ സർക്കാർ പറയുന്നതനുസരിച്ച്, Adani Green Energy ഏകദേശം 21,820 കോടി രൂപയുടെ…
കേരളത്തിലെ മുൻനിര ഐ.ടി സേവന കമ്പനിയായ Perfomatix നെ US കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന VRIZE ഏറ്റെടുത്തു. Technopark ലും US ലെ സാൻഫ്രാൻസിസ്കോയിലുമായി പ്രവര്‍ത്തിക്കുന്ന പ്രൊഡക്‌റ്റ് എഞ്ചിനീയറിങ്ങ് സേവന സ്ഥാപനമായ Perfomatix 10 വര്‍ഷത്തിലേറെയായി ഫുള്‍-സ്റ്റാക്ക് എഞ്ചിനീയറിംഗ്, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ്, മെഷീന്‍ ലേണിംഗ്, ഐ.ഒ.ടി, യു.എക്‌സ്/ യു.ഐ ഡിസൈന്‍, ക്ലൗഡ് തുടങ്ങിയ സേവനങ്ങളാണ് നടത്തിവരുന്നത്. ഏറ്റെടുക്കലിനുശേഷം നിലവിലുള്ള സേവനങ്ങളോടൊപ്പം പ്ലാറ്റ്ഫോം എഞ്ചിനീയറിംഗ്, ഡാറ്റ ആന്‍ഡ് അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൊല്യൂഷനുകള്‍ എന്നിവയിലും മറ്റും ഇന്ത്യ, യുഎസ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ നൂറിലധികം Perfomatix ജീവനക്കാര്‍ VRIZE ന്റെ ഭാഗമാകും. 2020ല്‍ തുടങ്ങിയ VRIZE ല്‍ നിലവില്‍ നാനൂറോളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബി.ടെക് കഴിഞ്ഞിറങ്ങിയ ഹരീഷ് മോഹൻ, കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ബി.ടെക് നേടിയ ലിജു പിള്ള, ഹിരൺ റാം, സിങ്കപ്പൂരിലുള്ള സൂരജ് ജയരാമൻ എന്നിവർ ചേർന്ന് 2013-ൽ തുടങ്ങിയ കമ്പനിയാണ് perfomatix. അടുത്ത രണ്ടു…
രണ്ടു മാസം മുൻപ് നട്ട ഗോതമ്പ് ഞാറു മുളച്ചു തുടങ്ങി. ഇന്നിപ്പോൾ 400 ഹെക്ടറിലാകെ ഗോതമ്പു നാമ്പുകൾ തളിരിട്ടു തുടങ്ങി . അങ്ങനെ മണൽപ്പരപ്പിൽ കണ്ണിനുകുളിരായ് ഏക്കറുകൾ മാറി. Sharjah ലെ Maliha മരുഭൂമിയിലെ പച്ച വിരിച്ചു നിൽക്കുന്ന ഈ ഗോതമ്പ് പാടം ഇന്ന് കണ്ടാൽ മണല്പരപ്പുകൾ മാത്രം കണ്ടു ശീലമുള്ള ഏതു അറബിയും ,മലയാളിയും തന്റെ വാഹനം നിർത്തി ഇറങ്ങി നോക്കി പോകും. അത്രയ്ക്ക് വശ്യമാണ് നിർമിത ബുദ്ധി നിയന്ത്രിക്കുന്ന ഈ ഗോതമ്പു പാടം. UAE യിലെ Sharjah ലെ Maliha യിലാണ് AI സംവിധാനം ഉപയോഗിച്ച് ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ അത്യാധൂനിക രീതിയിൽ ഗോതമ്പു കൃഷി നടത്തുന്നത്. 400 ഹെക്ടർ പാടത്താണ് ഇപ്പോൾ കൃഷിയുള്ളത്. ഈ ഗോതമ്പു പാടത്തിന്റെ ഭംഗി ആസ്വദിക്കാനും വിലയിരുത്തുവാനും ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നേരിട്ടെത്തിയിരുന്നു . മലീഹയിലെ ഗോതമ്പ് പാടത്ത് നവംബറിലാണ് വിത്തിറക്കിയത്. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി 400 ഹെക്ടർ സ്ഥലത്തെ വിപുലമായ ജനസേചന സംവിധാനത്തിന്റെ…
തെലുങ്കാനയിലെ ഇന്നവേഷൻ രംഗത്തെ പുതിയ താരമാകുകയാണ് ഹൈദരാബാദിലെ പുതിയ പ്രോട്ടോടൈപ്പിംഗ് സൗകര്യം T -WORKS. തെലങ്കാന സർക്കാർ ഹൈദരാബാദിൽ കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച പ്രോട്ടോടൈപ്പിംഗ് ഫെസിലിറ്റി സെന്റർ T-Works, സംസ്ഥാനം വഴിയുള്ള സംരംഭകത്വത്തിനു ശക്തി പകരും. നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങൾ, ഇന്നൊവേറ്റർമാർ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, മറ്റ് യുവ സംരംഭകർ എന്നിവർക്ക് T-Works ഒരു പ്രോട്ടോടൈപ്പിംഗ് പ്ലാറ്റ്ഫോം നൽകും. T-Works ന്റെ സോഫ്റ്റ് ലോഞ്ച് ഏകദേശം എട്ട് മാസം മുമ്പ് നടന്നിരുന്നു. ഐഫോൺ നിർമ്മാണ ഭീമനായ ഫോക്‌സ്‌കോണിന്റെ ചെയർമാൻ യംഗ് ലിയുവിന്റെ സാന്നിധ്യത്തിലാണ് സർക്കാർ ടി-വർക്ക്‌സ് പ്രവർത്തനമാരംഭിച്ചത്. തെലുങ്കാനയിലെ മൊബൈൽ നിർമാണ കേന്ദ്രത്തിൽ നിക്ഷേപവും, ഇന്ത്യയിൽ ഒരു ലക്ഷം തൊഴിലവസരങ്ങളുമാണ് ഫോക്സ്‌കോൺ പ്രഖ്യാപിച്ചത് ഹൈദരാബാദിൽ ടി-ഹബിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗവേഷണ-ഇൻവേഷൻ സൗകര്യ കേന്ദ്രം നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങൾ, നവീനർ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, മറ്റ് യുവ സംരംഭകർ എന്നിവർക്ക് ഒരു പ്രോട്ടോടൈപ്പിംഗ് പ്രവർത്തന പ്ലാറ്റ്ഫോം നൽകും. വിവിധ ടൂളുകൾ കൈകാര്യം ചെയ്യുന്നതിലും ഉപയോഗിക്കുന്നതിലും പരിശീലനം നേടാനാഗ്രഹിക്കുന്നവർക്കായി പരിശീലന പരിപാടികൾ, മത്സരങ്ങൾ, ശിൽപശാലകൾ…
മെെക്രോസോഫ്റ്റ് Co-Founder Bill gates Tata group Chairmanമായി നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമാകുന്നു. ഒരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ പോഷകാഹാരം, ആരോഗ്യം, രോഗനിർണയം എന്നിവയുമായി ബന്ധപ്പെട്ട സംഘടനയുടെ പരിപാടികൾ ചർച്ച ചെയ്യാൻ വേണ്ടിയാണു Bill gates രത്തൻ ടാറ്റയെയും ടാറ്റ സൺസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ എൻ. ചന്ദ്രശേഖരനെയും കണ്ടത്. How to Prevent the Next Pandemic and How to Avoid a Climate Disaster എന്നീ രണ്ട് പുസ്തകങ്ങളും Bill gates അവർക്ക് സമ്മാനിച്ചു.ഇന്ത്യാ സന്ദർശന വേളയിൽ, പേയ്‌മെന്റ് സംവിധാനങ്ങൾ, മൈക്രോഫിനാൻസ്, ഡിജിറ്റൽ വായ്പകൾ എന്നിവയുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസിനെ ബിൽ ഗേറ്റ്‌സ് സന്ദർശിച്ചു. കൂടാതെ, വിപ്രോ സ്ഥാപകനായ അസിം പ്രേംജിയെയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെയും ഭാര്യ അഞ്ജലിയെയും ബിൽ ഗേറ്റ്‌സ് കണ്ടിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് സച്ചിൻ ട്വീറ്റ് ചെയ്തു, അദ്ദേഹം ട്വീറ്റിന് മറുപടിയും നൽകി. സഹപാഠി…
ബാങ്ക് ഉദ്യോഗസ്ഥരുടെ ജോലി സമയം മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ കുറച്ചു നാളുകളായി നടന്നുവരുന്നുണ്ട്. നിലവിൽ ഇടവിട്ടുകൊണ്ടുള്ള ശനിയാഴ്ചകളിലാണ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. എന്നാൽ തിങ്കൾ മുതൽ വെള്ളിവരെയുള്ള പ്രവൃത്തി ദിനങ്ങളിൽ 50 മിനിറ്റ് അധികമായി ജോലിചെയ്തുകൊണ്ട് എല്ലാ ശനിയാഴ്ചയും അവധി ദിനങ്ങൾ ആക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. The Indian Banks’ Association ഉം United Forum of Bank Employees ഉം ആയി നടത്തുന്ന ചർച്ചയിൽ ഈ വിഷയം പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പൊതുമേഖലയിലെ വായ്പദാതാക്കളുടെ ഉടമ എന്ന നിലയിൽ Reserve Bank of India ഈ വിഷയം അംഗീകരിക്കേണ്ടതുണ്ട്. Negotiable Instruments Act Section 25 പ്രകാരം ശനിയാഴ്ച ദിവസങ്ങൾ പ്രവൃത്തി ദിവസം അല്ല എന്നത് Government എല്ലാവരെയും അറിയിക്കണമെന്ന് , All India Bank Officers’ Association,ജനറൽ സെക്രട്ടറി S Nagarajan പറഞ്ഞു. പുതിയ രീതിയിലേക്ക് മാറുകയാണെങ്കിൽ 9.45 am to 5.30 pm.വരെയാണ് ജോലി സമയം വരുന്നത്. കൂടാതെ മാർച്ച് മാസം ആയതിനാൽ Holi, Chaitra Navratri, Ram Navami, പോലുള്ള ഉത്സവ അവധികൾ വരുന്നുണ്ട്.…