ആശയത്തെ സംരംഭമാക്കി, സ്വന്തം കാലില്‍ നില്‍ക്കാനും വരുമാനം കണ്ടെത്താനും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടിയാണ് ‘ഞാന്‍ സംരംഭകന്‍‘. ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭക രംഗത്തേക്ക് കടന്നവര്‍ക്കും ബിസിനസ് ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന ഒരു സമഗ്രമായ ലേണിംഗ് പ്രോഗ്രാമാണിത്.

സംരംഭകര്‍ക്കും ഈ രംഗത്തെ തുടക്കക്കാര്‍ക്കും മുന്നോട്ട് പോകാനും വളരാനും വേണ്ട നിര്‍ദ്ദേശങ്ങള്‍, മൂലധനവും ലോണും ലഭ്യമാകുന്നതിനുള്ള സാധ്യതകളും വഴികളും, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹായങ്ങളും സബ്‌സിഡികളും, അത് ലഭ്യമാക്കുന്നതിനുള്ള വഴികള്‍, ലാഭകരമായി സംരംഭം കൊണ്ടു പോകാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് തുടങ്ങി, ഡിജിറ്റല്‍ മേഖല ഉപയോഗിച്ച് മാര്‍ക്കറ്റിംഗും സെയില്‍സും വിപുലമാക്കുന്നതിനുള്ള ആശയങ്ങളും, ഇപ്പോള്‍ ലാഭകരമായി നടത്താവുന്ന സംരംഭക ആശയങ്ങളും വരെ ‘ഞാന്‍ സംരംഭകന്‍‘ ചര്‍ച്ചചെയ്യും.

ബിസിനസ് തുടങ്ങുന്നതിനുള്ള നിയമ സഹായം, ജിഎസ്ടി ഉള്‍പ്പെടെയുള്ള ടാക്‌സ് വിഷയങ്ങളിലെ സംശങ്ങള്‍ക്ക് മറുപടി, സംരംഭം തുടങ്ങുന്നതിന് ഏതൊക്കെ ലോണുകളും സാമ്പത്തിക സഹായവും ലഭിക്കും എന്നിങ്ങനെ സംരംഭകരറിയേണ്ട വിഷയങ്ങളാണ് പ്രമുഖര്‍ കൈകാര്യം ചെയ്യുന്നത്.

സംരംഭകത്വം ആഗ്രഹിക്കുന്ന ആര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. കുറഞ്ഞ പ്രായപരിധി 18 വയസ്സായിരിക്കണമെന്ന് മാത്രം. ഓണ്‍ലൈന്‍ എന്‍ട്രിയിലൂടെ നിശ്ചിത പ്രവേശന ഫീസ് അടച്ച് പരിപാടിയില്‍ പങ്കാളിത്തം ഉറപ്പിക്കാം. 200 പേര്‍ക്കായിരിക്കും പ്രവേശനം. വിധവകളായ സ്ത്രീകളോ അംഗപരിമിതരോ ആയ 10 പേര്‍ക്ക് സൗജന്യ എന്‍ട്രിയുണ്ട്. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് പ്രവേശനം കിട്ടും.

‘ഞാന്‍ സംരംഭകനില്‍’ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്നവര്‍ക്ക് 3000 രൂപയിലധികം മൂല്യമുള്ള സര്‍വ്വീസ് സപ്പോര്‍ട്ട്  ‘ഞാന്‍ സംരംഭകന്‍ ‘ നല്‍കും. കമ്പനി രജിസ്‌ട്രേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ഡിജിറ്റല്‍ പ്രൊഫൈല്‍ ക്രിയേഷന്‍ തുടങ്ങി സംരംഭകന് വേണ്ട ഏറ്റവും പ്രധാനമായ സര്‍വ്വീസുകളിലെ ചാര്‍ജ്ജുകളില്‍ ഇളവ് കിട്ടും.

MSME മേഖലകളിലുള്ള എന്‍ട്രപ്രണര്‍ ഇനിഷ്യേറ്റീവുകളെ ഗൈഡ് ചെയ്യുകയും മാര്‍ക്കറ്റില്‍ സാധ്യതയുള്ള പുതിയ സംരംഭങ്ങള്‍ക്ക് പ്രചോദനമാവുകയുമാണ് പരിപാടിയുടെ ഉദ്ദേശം.

ജിഎസ്ടി ഉള്‍പ്പെടെ 1250 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ. ഏര്‍ളി ബേര്‍ഡ് ഓഫറില്‍ 250 രൂപ ഇളവ് ലഭിക്കാന്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണിവരെയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ നയിക്കുന്ന ഇന്ററാക്ടീവ് സെഷനുകളോടൊപ്പം പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകളും, പ്രൊഡക്റ്റ് ലോഞ്ച് പവിലിയനുകളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് ഫുഡ് ഒരുക്കിയിട്ടുണ്ട്.

ഓരോ ജില്ലകളിലും പ്രോഗ്രം നടക്കുന്ന സ്ഥലവും, തീയതിയുമുള്‍പ്പെടെ വിശദമായി അറിയാം.

മലപ്പുറം (Dec 21, 2109)

പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയവര്‍ക്ക് തുടങ്ങാവുന്ന സംരംഭക ആശയങ്ങളും നോര്‍ക്കയുടെ ഉള്‍പ്പെടെ സംരംഭകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായങ്ങളും പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന സെഷനില്‍, കമ്പനികാര്യ വിഷയങ്ങളും ജിഎസ്ടിയും ലോണുകളും ഡിജിറ്റല്‍ സാധ്യതകളും പ്രത്യേക സെഷനുകളായി ഉണ്ടാകും.

കണ്ണൂര്‍ (Jan 11, 2020)

എംഎസ്എംഇ മേഖലയിലെ സംരംഭക സാധ്യകളും, സര്‍ക്കാര്‍ സഹായങ്ങളും, ലോണുകളും പ്രത്യേക പ്രാധാന്യത്തോടെ അവതരിപ്പിക്കും. ഒപ്പം കമ്പനികാര്യ വിഷയങ്ങളും, ജിഎസ്ടിയും, ലോണുകളും, ഡിജിറ്റല്‍ സാധ്യതകളും പ്രത്യേക സെഷനായി ഉണ്ടാകും.

തൃശൂര്‍ (Jan 25, 2020)

ഇപ്പോള്‍ തുടങ്ങാവുന്ന ലാഭകരമായ 10 സംരംഭക ആശയങ്ങളെക്കുറിച്ചാണ് തൃശ്ശൂരില്‍ നടക്കുന്ന പ്രോഗ്രാം ഫോക്കസ് ചെയ്യുക. അതിന് വേണ്ടി വരുന്ന ചെലവും സാമ്പത്തിക സഹായവും പരിചയപ്പെടാനും അവസരമുണ്ട്. കമ്പനികാര്യ വിഷയങ്ങളും, ജിഎസ്ടിയും, ലോണുകളും, ഡിജിറ്റല്‍ സാധ്യതകളും ചര്‍ച്ച ചെയ്യുന്ന പ്രത്യേക സെഷനുമുണ്ടാകും.

എറണാകുളം (08 Feb, 2020)

കയറ്റുമതി- ഇറക്കുമതി മേഖലയിലെ സംരംഭക സാധ്യതയാണ് എറണാകുളത്തെ ഫോക്കസ് സബ്ജക്റ്റ്. കമ്പനികാര്യ വിഷയങ്ങളും, ജിഎസ്ടിയും, ലോണുകളും, ഡിജിറ്റല്‍ സാധ്യതകളും പ്രത്യേക സെഷനായി ഉണ്ടാകും.

തിരുവനന്തപുരം (22 Feb, 2020)

യുവതീ യുവാക്കള്‍ക്ക് നമ്മുടെ നാട്ടില്‍ തുടങ്ങാവുന്ന ലാഭകരമായ സംരംഭക മേഖലകളെ പരിചയപ്പെടുത്തുകയും, അവയ്ക്ക് ലഭിക്കാവുന്ന സര്‍ക്കാര്‍ സഹായവും ലോണുകളും ചര്‍ച്ച ചെയ്യുകയും ചെയ്യും. കമ്പനികാര്യ വിഷയങ്ങളും, ജിഎസ്ടിയും, ലോണുകളും, ഡിജിറ്റല്‍ സാധ്യതകളും പ്രത്യേക സെഷനായി ഉണ്ടാകും.