കിറ്റക്സിന് പിന്നാലെ മലബാർ ഗ്രൂപ്പ് തെലങ്കാനയിൽ  750 കോടി രൂപ നിക്ഷേപം നടത്തുന്നു
Malabar Gold and Diamonds  തെലങ്കാനയിൽ 750 കോടി രൂപ മുതൽമുടക്കിൽ  ഒരു റിഫൈനറിയും ഒരു നിർമ്മാണ യൂണിറ്റും സ്ഥാപിക്കും
നിക്ഷേപത്തിലൂടെ തെലങ്കാനയിൽ ഏകദേശം 2500 പേർക്ക് തൊഴിൽ സൃഷ്ടിക്കും
മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദും സംഘവും ഹൈദരാബാദിൽ  തെലങ്കാന മന്ത്രി കെ ടി രാമറാവുമായി കൂടിക്കാഴ്ച നടത്തി
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗ്രൂപ്പിനെ തെലങ്കാനയിലേക്ക് സ്വാഗതം ചെയ്ത മന്ത്രി സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പ് നൽകി
തെലങ്കാനയിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷവും സംസ്ഥാന സർക്കാരിന്റെ നയങ്ങളും നിക്ഷേപിക്കാൻ പ്രോത്സാഹനമായതായി കമ്പനി
മലബാർ ഗ്രൂപ്പിന് പത്ത് രാജ്യങ്ങളിലായി 260 ജ്വല്ലറികളാണുളളത്
തെലങ്കാനയിലെ 15 റീട്ടെയ്ൽ‌ ഷോറൂമുകളിലായി 1000 ത്തോളം പേരാണ് ജോലി ചെയ്യുന്നത്
തെലങ്കാനയിലെ റീട്ടെയ്ൽ ശൃംഖല കൂടുതൽ വ്യാപിപ്പിക്കുന്നതിനും മലബാർ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version