മണിക്കൂറുകൾ നീണ്ട ആഗോള തകരാറിന് ശേഷം ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം സേവനം പുനസ്ഥാപിച്ചുവെന്ന് കമ്പനി

ആറ് മണിക്കൂറിലധികമാണ് ഫേസ്ബുക്കിന് കീഴിലുളള സമൂഹമാധ്യമങ്ങൾ ഇന്നലെ രാത്രി 9 മണി മുതൽ ഓഫ്‌ലൈനിലായത്

നെറ്റ്‌വർക്കിംഗ് പ്രശ്‌നങ്ങളാൽ സൈറ്റുകൾ ആക്സസ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഉപയോക്താക്കൾക്ക് Error മെസേജുകൾ ലഭിച്ചിരുന്നു

ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കും ചെറുതും വലുതുമായ ബിസിനസ് അക്കൗണ്ടുകൾക്കും പ്രവേശനം തടസ്സപ്പെട്ടിരുന്നു

ഫേസ്ബുക്കും വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും നിശ്ചലമായതിൽ സിഇഒ മാർക്ക് സക്കർബർഗ് ഉപയോക്താക്കളോട് ക്ഷമാപണം നടത്തി

സിസ്റ്റങ്ങളിലേക്ക് ആക്‌സസ് ചെയ്യുന്നതിനുള്ള നെറ്റ്‌വർക്കിംഗ് നിർദ്ദേശങ്ങളിൽ വരുത്തിയ മാറ്റത്തിൽ നിന്നാണ് തകരാർ സംഭവിച്ചതെന്നാണ് റിപ്പോർട്ട്

തകരാ‍ർ‌ നിമിത്തം ഫേസ്ബുക്കിന്റെ ഡാറ്റാ സെന്ററുകൾ തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെട്ടിരുന്നു

ഇന്റേണൽ സിസ്റ്റങ്ങളും തകരാറിലായതിനാൽ കമ്പനിയുടെ എഞ്ചിനീയർമാർക്ക് പ്രശ്നം കണ്ടെത്താനും പരിഹരിക്കാനും ബുദ്ധിമുട്ടുണ്ടായി

തുടക്കത്തിലുണ്ടായ നെറ്റ്‌വർക്കിംഗ് പ്രശ്‌നങ്ങൾക്ക് കാരണമായത് എന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല

ലോകമെങ്ങും ബാധിക്കപ്പെട്ട ഉപയോക്താക്കളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകരാറാണിതെന്ന് വിലയിരുത്തപ്പെടുന്നു

ഫെയ്സ്ബുക്ക് ഓഹരികൾ തിങ്കളാഴ്ച 4.9% ഇടിവ് രേഖപ്പെടുത്തി

ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം മാർക്ക് സക്കർബർഗിന്റെ ആസ്തിയിലും ഇടിവ് സംഭവിച്ചു- 6 ബില്യൺ ഡോളറിലേക്കെത്തി

വിവാദങ്ങളും വെല്ലുവിളികളും നേരിട്ടാലും ഫേസ്ബുക്ക് ലോകമെമ്പാടുമുള്ള ദൈനംദിന ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു ആ 6 മണിക്കൂറുകൾ

കഴിഞ്ഞ ഡിസംബറിൽ, Gmail- ഉം YouTube- ഉം ഉൾപ്പെടുന്ന ആൽഫബെറ്റിന്റെ ഒരു ഡസനിലധികം Google സേവനങ്ങളും തടസ്സപ്പെട്ടിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version