Paytm ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് നവംബർ 8 ന് ആരംഭിച്ച് നവംബർ 10 ന് അവസാനിക്കും

Paytm ഇഷ്യു വലുപ്പം 16,600 കോടിയിൽ നിന്ന് 18,300 കോടി രൂപയായി ഉയർത്തിയിരുന്നു

പ്രാരംഭ പബ്ലിക് ഓഫർ നവംബർ 8 നും 10 നും ഇടയിൽ ഒരു ഷെയറിന് 2,080-2,150 രൂപ നിരക്കിൽ നടക്കും

നവംബർ 18 ന് കമ്പനി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യും

Paytm പേയ്‌മെന്റ് സേവനത്തിന്റെ ഓപ്പറേറ്ററായ One97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡാണ് IPO അവതരിപ്പിക്കുന്നത്

ഒക്‌ടോബർ 22-ന് പേടിഎമ്മിന് ഓഹരി വിൽപ്പനയ്ക്ക് മാർക്കറ്റ് റെഗുലേറ്റർ സെബിയുടെ അനുമതി ലഭിച്ചിരുന്നു

ഇഷ്യൂ വലുപ്പത്തിന്റെ കാര്യത്തിൽ കോൾ ഇന്ത്യ,റിലയൻസ് പവർ എന്നിവയെ മറികടന്ന് ഇന്ത്യയിലെ ഇതുവരെയുള്ളഏറ്റവും വലിയ IPO യാണിത്

1 രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂ, 8,300 കോടി രൂപയായും നിലവിലുള്ള ഓഹരി ഉടമകളുടെ 10,000 കോടി രൂപയുടെ ഓഫർ സെയിലും ഉൾപ്പെടുന്നു

പബ്ലിക് ഓഫർ സോഫ്റ്റ്‌ബാങ്ക് പിന്തുണയുള്ള പേടിഎമ്മിന്റെ മൂല്യം 20 ബില്യൺ ഡോളറായി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു

പേയ്‌മെന്റ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനും പുതിയ ബിസിനസ്സ് സംരംഭങ്ങൾക്കും ഏറ്റെടുക്കലുകൾക്കുമായി ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിക്കും

JPMorgan Chase, Morgan Stanley, ICICI Securities, Goldman Sachs, Axis Capital, Citi, HDFC Bank എന്നിവരാണ് ഇഷ്യുവിന്റെ ബുക്കിംഗ് റണ്ണിംഗ് ലീഡ് മാനേജർമാർ

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version