ക്രിപ്‌റ്റോകറൻസി സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ റെസ്റ്റോറന്റായി ഡൽഹിയിലെ Ardor 2.1

ക്രിപ്‌റ്റോകറൻസി തീം അടിസ്ഥാനമാക്കി കൊണാട്ട് പ്ലേസിലെ റെസ്റ്റോറന്റ് ഡിജിറ്റൽ താലി വാഗ്ദാനം ചെയ്യുന്നു

ക്രിപ്‌റ്റോകറൻസികളായ Ethereum, Dogecoin, Bitcoin എന്നിവയിലെല്ലാം പേയ്മെന്റ് നടത്താം

ക്രിപ്‌റ്റോകറൻസി വഴി പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് റെസ്റ്റോറന്റ് 20% കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്

Ardor 2.1-ൽ ഡിജിറ്റൽ മെനുവിൽ നിന്നാണ് ഡിജിറ്റൽ താലി ഓർഡർ ചെയ്യേണ്ടത്

ക്രിപ്‌റ്റോകറൻസികളുടെ പേരിലുള്ള വൈവിധ്യമാർന്ന വിഭവങ്ങളാണ് ഡിജിറ്റൽ താലി നൽകുന്നത്

Bunny Burger, Solana Chana Bhatura, Ethereum Butter Chicken, Doge Fried Rice, ഏറ്റവും ജനപ്രിയമായ Bitcoin Tikka എന്നിവ താലിയിൽ ഉൾപ്പെടുന്നു

ഡിജിറ്റൽ താലിയുടെ വില നികുതികൾ ഒഴികെ 2,099 രൂപയാണ്, നോൺ വെജിറ്റേറിയൻ താലിക്ക് 1,999 രൂപ

ബാഹുബലി താലി, യുണൈറ്റഡ് ഇന്ത്യ താലി, 56 ഇഞ്ച് താലി തുടങ്ങിയ തനതായ താലി പേരുകളുമായി ഡൽഹിക്കാർക്കിടയിൽ ഈ റെസ്റ്റോറന്റ് ജനപ്രിയമാണ്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version