Virgin ഗ്രൂപ്പിന്റെ ഉടമയായ British വ്യവസായി Richard Branson ആമുഖങ്ങൾ ആവശ്യമില്ല. ഒരേസമയം Risk-Taker എന്ന നിലയിലും വിനോദങ്ങളിൽ വ്യാപരിക്കുന്ന ഒരാളെന്ന നിലയിലും Branson പ്രശസ്തനാണ്. 16 -മത്തെ വയസ്സിൽ ആദ്യ സംരംഭത്തിന് തുടക്കമിട്ട ബ്രാൻസന്റെ സംരംഭക വിജയത്തിനായുള്ള 10 നിയമങ്ങൾ എന്തൊക്കെയാണ്
1.Keep It Simple
Richard ബ്രാൻസണിന് dyslexia ഉണ്ട്. പലപ്പോഴും വാക്കുകളും അക്ഷരങ്ങളും സങ്കീർണമായി വായിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥ. എന്നിട്ടും 6.5 Billion Dollar Asset സമ്പാദിക്കാൻ Branson കഴിഞ്ഞു. കാര്യങ്ങൾ ലളിതമായി കാണാനുളള തന്റെ കഴിവിൽ Branson അഭിമാനിക്കുന്നു. ഒരു സംരംഭകനെന്ന നിലയിൽ, കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നതിന് പകരം ലളിതമായി കൈകാര്യം ചെയ്യുന്നത് വിജയത്തിലേക്ക് നയിക്കും. ആശയങ്ങളും ഉൽപ്പന്നങ്ങളും സേവനങ്ങളും കഴിയുന്നത്ര വ്യക്തമായും ലളിതമായും Target ഓഡിയൻസിലേക്ക് എത്തിക്കാൻ കഴിയണം.
2. Give It A Try
ഒരു പുതിയ ആശയമോ ബിസിനസ്സോ പരീക്ഷിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് ദിവസങ്ങളും ആഴ്‌ചകളും മാസങ്ങളും ആലോചിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും പകരം,അത് ശ്രമിച്ചുനോക്കൂ. Internet-ന്റെ സാധ്യതകൾ ഉപയോഗിച്ച്, പുതിയ ആശയങ്ങളും Business-കളും പരീക്ഷിക്കുന്നത് ഗുണകരമാകുമോ എന്ന് ഒരുപരിധി വരെ വേഗത്തിൽ അറിയാനാകും. ആശയം വർക്ക് ഔട്ടാകുന്നില്ലെങ്കിൽ വളരെ വേഗം നിങ്ങൾക്കത് ഉപേക്ഷിച്ച് പുറത്ത് കടക്കാനാകും.
3. Be A Leader
ഒരു Company വലിയ ലക്ഷ്യത്തിലേക്കും കാഴ്ചപ്പാടിലേക്കും കുതിക്കുമ്പോൾ ടീമിന് പ്രാധാന്യമുണ്ട്. ഒരുപാട് ആളുകൾ ഒരുമിച്ച് നിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ ശക്തനായ ഒരു നേതാവ് കമ്പനിയിൽ ആവശ്യമാണ്. അല്ലെങ്കിൽ,Business തകർന്ന് പോകും. ആയിരക്കണക്കിന് ആളുകളെ നയിക്കുകയാണെങ്കിലും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കുകയും അത് യാഥാർത്ഥ്യമാക്കുന്നതിന് ഓരോ ദിവസവും കഠിനാധ്വാനം ചെയ്യുകയും ചെയ്യേണ്ടത് പ്രധാനമാണ്. കഴിയുന്നത്ര ആളുകളിലേക്ക് നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമായി എത്തുകയും അവർ നിങ്ങളെ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യണം. ഇവിടെ ബ്രാൻസൻ പറയുന്ന പ്രധാന പോയിന്റ്, നേതാക്കളുടെ ഉപദേശം നിങ്ങൾ അന്ധമായി സ്വീകരിക്കരുത്. നിങ്ങൾ നേതാക്കളെ ഇടയ്ക്കിടെ ചോദ്യം ചെയ്യണമെന്നാണ്.
4. Don’t Give Up
ഒരു Business ആരംഭിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും വെല്ലുവിളി നിറഞ്ഞ ഒരു ഉദ്യമത്തിലേക്ക് ഇറങ്ങുകയോ ചെയ്യുമ്പോൾ, നിങ്ങൾ തീർച്ചയായും വെല്ലുവിളികൾ നേരിടേണ്ടിവരും.നിരവധി തടസ്സങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വരും. സാധാരണ വ്യക്തികൾ ആ റിസ്കുകളിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കും. എന്നാൽ നിങ്ങളുടെ Business വിജയിക്കണമെങ്കിൽ, നിങ്ങൾക്ക് ഓടിയൊളിക്കാനാവില്ല. തോൽവികൾ പാഠമാകുകയും മുന്നോട്ട് കുതിക്കാനുളള പ്രചോദനമാകുകയും ചെയ്യണം. വീണ്ടും ശ്രമിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാൻ ഒന്നിനെയും മറ്റാരെയും അനുവദിക്കരുത്.
5. Delegate
സംരംഭകർക്ക് അവരുടെ ബിസിനസ്സിൽ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ് ഡെലിഗേറ്റ്. എന്നെക്കാൾ നന്നായി മറ്റാർക്കും എന്റെ Business നടത്താൻ കഴിയില്ലെന്ന് വിശ്വസിക്കുന്നത് ചില കാര്യങ്ങളിലെങ്കിലും മാറ്റി വയ്ക്കണമെന്ന് Branson പറയുന്നു. ഡെലിഗേറ്റ് ചെയ്യേണ്ടത് പ്രധാനമായതിന്റെ കാരണം, കാരണം ബിസിനസ്സിൽ നിങ്ങൾ തീർത്തും വെറുക്കുന്ന ചില ജോലികൾ ഉണ്ടായിരിക്കാം, മറ്റാരെങ്കിലും അത് ചെയ്യുന്നത് നിങ്ങളെ കൂടുതൽ സന്തോഷിപ്പിക്കും. ചില ടാസ്ക്കുകൾ മറ്റുളള ആളുകളെ ഏൽപ്പിക്കുന്നത് ആ Task മിക്കവാറും കൂടുതൽ മെച്ചപ്പെടുത്തും. കൂടാതെ നിങ്ങളുടെ ബിസിനസ്സ് വളർത്തുന്നത് പോലെയുള്ള കൂടുതൽ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് സമയം ചിലവഴിക്കാൻ കഴിയും.
6. Treat People Well
ആളുകളോട് മോശമായി പെരുമാറുന്നത് വിജയസാധ്യതകളെ ദോഷകരമായി ബാധിക്കുമെന്ന് റിച്ചാർഡ് ബ്രാൻസൺ കരുതുന്നു. ബിസിനസിൽ വിജയിക്കാൻ നിർദാഷിണ്യമുളള പ്രവർത്തികൾ പാടില്ലെന്ന് Branson പറയുന്നു. ചില സമയങ്ങളിൽ ധൈര്യമുള്ളവരായിരിക്കണം, എന്നാൽ ആളുകളോട് അനാദരവോടെ പെരുമാറുന്ന സാഹചര്യം ഉണ്ടാകരുത്. കഴിയുന്നിടത്തോളം കാലം എല്ലായ്‌പ്പോഴും ആളുകളോട് നല്ല രീതിയിൽ പെരുമാറണം, മറ്റ് വഴികളില്ലെങ്കിൽ മാത്രം കർശനമാകുക
7. Shake Things Up
നിങ്ങൾ ഒരു പുതിയ Business അല്ലെങ്കിൽ Product ഉണ്ടാക്കുമ്പോൾ, നിലവിലെ Products നോക്കുക. അവ എങ്ങനെ മെച്ചപ്പെടുത്താം എന്ന് ചിന്തിക്കുക. പൂർണ്ണമായും പുനർനിർമ്മിക്കേണ്ടതില്ല. നിങ്ങൾ ചെയ്യേണ്ടത്, ഇതിനകം നിലവിലുള്ള പ്രൊഡക്ട്സിലും ബിസിനസ്സുകളിലും താരതമ്യേന നിർണായകമായ മെച്ചപ്പെടുത്തലുകൾ വരുത്തുക എന്നതാണ്. ഈ രീതിയിൽ, നിങ്ങൾ ലാഭം സൃഷ്ടിക്കുക മാത്രമല്ല, ലോകത്തെ സ്വാധീനിക്കുകയും പോസിറ്റീവായി ആളുകളെ സഹായിക്കുകയും ചെയ്യുന്നു.
8. People Will Be Skeptical
നിങ്ങൾ നിങ്ങളുടേതായി എന്തെങ്കിലും കാര്യം ചെയ്യാൻ പോകുമ്പോഴും Business/Startup മേഖലയിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കുമ്പോഴും പലരും സന്ദേഹത്തോടെ പെരുമാറും. 10-ൽ 9 ബിസിനസുകളും ആദ്യ 5 വർഷങ്ങളിൽ ആണ് പരാജയപ്പെടുന്നതെന്ന് കാണാം. മിക്ക ബിസിനസുകൾക്കും എന്താണ് തങ്ങൾക്ക് വേണ്ടതെന്ന ബോധ്യമുണ്ടാകാറില്ല. നിങ്ങൾ ചെയ്യേണ്ടത് ഇതെക്കുറിച്ച് ബോധവാനായിരിക്കുക എന്നതാണ്. നിങ്ങളുടെ ബിസിനസ്സ് ആശയത്തിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് മനസിരുത്തി ചിന്തികുകയും ചെയ്യുക
9. Affect Lives Positively
നിങ്ങൾ ഒരു Business സൃഷ്ടിക്കുമ്പോൾ, ജീവിതത്തെ സ്വാധീനിക്കുന്ന എന്തെങ്കിലും സൃഷ്ടിക്കുകയാണെന്നാണ് Richard Branson പറയുന്നത്. ഒരു Business എന്നാൽ അന്തിമമായി ജീവിതത്തെ പോസിറ്റീവായി സ്വാധീനിക്കുന്ന പ്രൊഡക്ട്സും സർവ്വീസും നിർമ്മിക്കുന്നതിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടം ആളുകളാണ്
10. Do Things Differently
Richard Branson ഒരു വിജയകരമായ ബിസിനസുകാരനും നിക്ഷേപകനുമായതിന്റെ കാരണം, അദ്ദേഹം മറ്റെല്ലാ ബിസിനസുകാരേക്കാളും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്തു എന്നതിനാലാണ്.