മുംബൈയിലെ രണ്ട് കൗമാരക്കാർ സ്ഥാപിച്ച ഒരു സ്റ്റാർട്ടപ്പാണ് കഴി‍ഞ്ഞ ദിവസങ്ങളിൽ ഫണ്ടിംഗ് വാർത്തകളിൽ‌ ഇടംപിടിച്ചത്. ഇൻസ്റ്റന്റ് ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പ് Zepto പുതിയ ഫണ്ടിംഗ് റൗണ്ടിന് ശേഷം നേടിയ വാല്യുവേഷൻ 4,300 കോടി രൂപയാണ്. 60 മില്യൺ ഡോളറിന്റെ മൂലധന സമാഹരണം കഴിഞ്ഞ് 45 ദിവസങ്ങൾക്ക് ശേഷമാണ് വൈ കോമ്പിനേറ്ററിന്റെ നേതൃത്വത്തിലുള്ള ഫണ്ടിംഗ് റൗണ്ടിൽ 100 മില്യൺ ഡോളർ സ്റ്റാർട്ടപ്പ് നേടിയത്. അഞ്ച് മാസം മാത്രം പ്രായമുളള ഒരു സ്റ്റാർട്ടപ്പിന് നേടാവുന്ന വലിയ ഇൻവെസ്റ്റർ പിന്തുണയാണ് സെപ്റ്റോ നേടിയിരിക്കുന്നത്.
19കാരായ Aadit Palicha യും അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് Kaivalya Vohra യുമാണ് സ്റ്റാർട്ടപ്പിന്റെ സ്ഥാപകർ.

സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാം ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയപ്പോഴാണ് ഇൻസ്റ്റന്റ് ഗ്രോസറി രംഗത്തേക്ക് ഈ സൂഹൃത്തുക്കൾ പ്രവേശിച്ചത്. 10 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങളും ദൈനംദിന അവശ്യവസ്തുക്കളും എത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന സ്റ്റാർട്ടപ്പ് ഈ വർഷം ആദ്യം മുംബൈയിലാണ് ആരംഭിച്ചത്. അതിനുശേഷം ബാംഗ്ലൂർ, ഡൽഹി, ചെന്നൈ,ഗുരുഗ്രാം പൂനെ,ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. കമ്പനിക്ക് ഡാർക്ക് സ്റ്റോറുകൾ എന്ന് വിളിക്കപ്പെടുന്ന മൈക്രോ-വെയർഹൗസുകൾ നൂറെണ്ണം ഉണ്ട്. ഓരോ ഡാർക്ക് സ്റ്റോറുകൾക്കും 2500 ഓർ‌ഡറുകൾ വരെ പ്രതിദിനം കൈകാര്യം ചെയ്യാൻ കഴിയും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സ്റ്റോർ ലൊക്കേഷനുകൾ തീരുമാനിക്കുക, പ്രോഡക്ട് പ്ലേസ്മെന്റ്, ഡെലിവറി റൂട്ട് മാപ്പ് ചെയ്യുക തുടങ്ങിയവയിലെല്ലാം ടെക്നോളജി ഉപയോഗിക്കുന്നു. പാചക അവശ്യവസ്തുക്കൾ, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, പേഴ്സണൽ കെയർ പ്രോഡക്ടുകൾ, ഹോം ക്ലീനിംഗ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ 2,500-ലധികം ഇനങ്ങൾ സ്റ്റാർട്ടപ്പ് വിതരണം ചെയ്യുന്നു.

നിലവിലെ 400 അംഗ ടീം വികസിപ്പിക്കാനാണ് സ്റ്റാർട്ടപ്പിന്റെ പദ്ധതി. വരുന്ന 9 മാസത്തിനുളളിൽ സപ്ലെ ചെയിൻ, മാർക്കറ്റിംഗ്, ഫിനാൻസ് എന്നിവയിൽ 800 ഓളം പുതിയ നിയമനങ്ങൾ നടത്തുമെന്ന് Aadit Palicha പറയുന്നു. ആഴ്ചയിൽ ഒരു ലക്ഷത്തോളം കസ്റ്റമേഴ്സിനെയാണ് സ്റ്റാർട്ടപ്പിന് ലഭിക്കുന്നത്. അവയിൽ 60 ശതമാനവും സ്ത്രീ ഉപഭോക്താക്കളാണ്. ലോക്ക്ഡൗണെന്ന മികച്ച അവസരം മുതലെടുത്താണ് Aadit Palicha യും Kaivalya Vohra യും ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പിന് രൂപം കൊടുത്തത്. ഇന്ന് SoftBank Group -പിന്തുണയുള്ള Blinkit, Google-ന്റെ പിന്തുണയുള്ള Dunzo, Naspers Ltd.-പിന്തുണയ്ക്കുന്ന Swiggy, അതുപോലെ Amazon.com, Walmart പിന്തുണയുള്ള ഫ്ലിപ്കാർട്ട് തുടങ്ങിയ വൻകിട കമ്പനികൾ‌ക്കെതിരെ Zepto മത്സരിക്കുന്നു. അവസരങ്ങൾ മുതലെടുക്കാനും ആശയങ്ങൾ നടപ്പാക്കാനുമുളള കഴിവാണ് സംരംഭകർക്ക് വേണ്ടതെന്ന് തെളിയിക്കുകയാണ് സെപ്റ്റോയിലൂടെ ഈ കൂട്ടുകാർ.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version