MSMEകൾക്കായി ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോമുമായി ഫെഡറൽ ബാങ്ക്

federalinstaloans.com എന്ന ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോം ഫെഡറൽ ബാങ്ക് ആരംഭിച്ചു

ഇന്ത്യയിലുടനീളമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 50 ലക്ഷം രൂപ വരെയുള്ള വായ്പ ലഭ്യമാക്കും

ഓൺലൈൻ വെരിഫിക്കേഷനിലൂടെ 30 മിനിറ്റിനുള്ളിൽ ഡിജിറ്റലായി വായ്പ ലഭ്യമാക്കാൻ പ്ലാറ്റ്‌ഫോം സഹായിക്കുന്നു

ആദായ നികുതി റിട്ടേൺ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, GST വിശദാംശങ്ങൾ എന്നിവയാണ് അപ്‌ലോഡ് ചെയ്യേണ്ടത്

ഇടപാടുകാർക്ക് ബാങ്ക് ശാഖകൾ സന്ദർശിക്കാതെ തന്നെ വീട്ടിലിരുന്ന് ബിസിനസ് ലോൺ നേടാനാകും

ഡോക്യുമെന്റേഷൻ നടപടികൾ പൂർത്തിയായ ശേഷം ലോൺ ലഭ്യമാക്കും

ഡോക്യുമെന്റേഷൻ പൂർത്തിയാക്കുന്നതിന്, വായ്പ എടുക്കുന്നയാൾ ബാങ്ക് ശാഖ സന്ദർശിക്കേണ്ടതുണ്ട്

ലോണിന് അപേക്ഷിക്കുമ്പോൾ MSME വായ്പക്കാർക്ക് അവരുടെ ഫെഡറൽ ബാങ്ക് ശാഖ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകും

Exit mobile version