ചെറുകിട ഇടത്തരം നഗരങ്ങളിലെ സ്റ്റാർട്ടപ്പുകളിലേക്കും VC ഫണ്ടുകൾ നിക്ഷേപം നടത്തണമെന്ന് പിയൂഷ് ഗോയൽ

VC ഫണ്ടുകൾ ഇടത്തരം സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കണം

ഗ്ലോബൽ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ ചെറുകിട-ഇടത്തരം സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ തയ്യാറാകണമെന്ന് കേന്ദ്ര വാണിജ്യ വ്യവസായമന്ത്രി പിയൂഷ് ഗോയൽ. ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രി VC ഫണ്ടുകളോട് ആവശ്യപ്പെട്ടു. ഗ്ലോബൽ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളുമായുള്ള നാലാമത്തെ റൗണ്ട് ടേബിൾ‌ കോൺഫറൻസിൽ ആണ് മന്ത്രിയുടെ ആഹ്വാനം. സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്നൊവേഷൻ വീക്കിന്റെ ഭാഗമായി ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ആണ് വീഡിയോ കോൺഫറൻസ് സംഘടിപ്പിച്ചത്.

VC ഫണ്ടിൽ സമഗ്രചർച്ച

യുഎസ്, ജപ്പാൻ, കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള 75-ലധികം VC ഫണ്ട് നിക്ഷേപകരും ഇന്ത്യയിൽ കേന്ദ്രീകരിക്കുന്ന ചില ഗ്ലോബൽ ഫണ്ടുകളും ചർച്ചയിൽ പങ്കെടുത്തു. ഇന്ത്യൻ സ്റ്റാർട്ടപ്പ്-വിസി ഇക്കോസിസ്റ്റത്തിന്റെ പുരോഗതി, ഇന്ത്യയുടെ ഗ്ലോബൽ ഔട്ട്ലുക്ക്, രാജ്യത്തെ വിസി നിക്ഷേപത്തിനുള്ള അവസരങ്ങൾ എന്നിവ ചർച്ച ചെയ്യാനാണ് വട്ടമേശ സമ്മേളനം നടന്നത്. ലോകത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ നിർമ്മാണം, ഡിജിറ്റൽ ഇന്ത്യ ഔട്ട്ലുക്ക്, ആഗോള, ആഭ്യന്തര ഫണ്ടുകൾക്കായുള്ള റെഗുലേറ്ററി അപ്‌ഡേറ്റുകൾ, ഇന്ത്യയിലെ അവസരങ്ങൾ, വിഷൻ ഫോർ ഇന്ത്യ അറ്റ് 2047 തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. യോഗത്തിൽ ഡിപിഐഐടി സെക്രട്ടറി അനുരാഗ് ജെയിൻ, പ്രമുഖ ഇന്ത്യൻ റെഗുലേറ്റർമാർ, നയരൂപകർത്താക്കൾ എന്നിവരും പങ്കെടുത്തു.

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പരിപോഷിപ്പിക്കാൻ സർക്കാർ

സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി കേന്ദ്രസർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ പിന്തുണയ്ക്കുന്നതിനു കൂടുതൽ നടപടികളുമായി മുന്നോട്ട് പോകും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് വർദ്ധിപ്പിക്കുന്നതിനും മൂലധന സമാഹരണം സുഗമമാക്കുന്നതിനും പ്രവർത്തന ഭാരം കുറയ്ക്കുന്നതിനുമായി സർക്കാർ 49 നിയന്ത്രണ പരിഷ്കാരങ്ങൾ നടപ്പാക്കി.

ഇന്ത്യയിൽ 55 വ്യവസായ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 61,000-ലധികം അംഗീകൃത സ്റ്റാർട്ടപ്പുകൾ ഉണ്ട്. അവയിൽ 45% ടയർ-II, ടയർ-III നഗരങ്ങളിൽ നിന്നുള്ളവയാണ്. ഈ 45% എണ്ണത്തിൽ കുറഞ്ഞത് ഒരു വനിതാ ഡയറക്‌ടറെങ്കിലും ഉണ്ട്. 2022ൽ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം 75 യൂണികോണുകളെ ചേർക്കണമെന്ന് ഈ ആഴ്ച ആദ്യം നടന്ന സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്നൊവേഷൻ വീക്കിന്റെ ഉദ്ഘാടന ചടങ്ങിൽ പീയൂഷ് ഗോയൽ പറഞ്ഞിരുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version