രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസർ ബൈക്കായ റേഞ്ചർ വിപണിയിൽ അവതരിപ്പിച്ച് Komaki ഇലക്ട്രിക് വെഹിക്കിൾസ്

1.68 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ജനുവരി 26 മുതൽ കമ്പനിയുടെ എല്ലാ ഡീലർഷിപ്പുകളിലും Komaki റേഞ്ചർ ഇലക്ട്രിക് ബൈക്ക് ലഭ്യമാകും

ഗാർനെറ്റ് റെഡ്, ഡീപ് ബ്ലൂ, ജെറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളിൽ Komaki റേഞ്ചർ ലഭിക്കും

കൊമാകി റേഞ്ചർ വലിയ ഗ്രോസർ വീലുകളും ക്രോം എക്സ്റ്റീരിയറുകളുമായാണ് എത്തുന്നത്

ലെഗ് ഗാർഡുകൾ, ഫോക്സ് എക്‌സ്‌ഹോസ്റ്റ്, ബ്ലാക്ക് അലോയ് വീലുകൾ എന്നിവയാണ് മറ്റ് ഡിസൈൻ ഘടകങ്ങൾ

ക്രൂയിസർ ബൈക്കിൽ 4,000-വാട്ട് മോട്ടോർ 4 kW ബാറ്ററി പായ്ക്കുമായി സംയോജിപ്പിച്ചിരിക്കുന്നു

പവർ യൂണിറ്റ് 180-220 കിലോമീറ്റർ ഒറ്റ ചാർജ് പരിധി വാഗ്ദാനം ചെയ്യുന്നു

ബ്ലൂടൂത്ത് സൗണ്ട് സിസ്റ്റം, സൈഡ് സ്റ്റാൻഡ് സെൻസർ, ക്രൂയിസ് കൺട്രോൾ ഫീച്ചർ, ആന്റി തെഫ്റ്റ് ലോക്ക് സിസ്റ്റം, ഡ്യുവൽ സ്റ്റോറേജ് ബോക്‌സ് എന്നിവ റേഞ്ചറിൽ സജ്ജീകരിച്ചിട്ടുണ്ട്

റേഞ്ചറിനൊപ്പം വെനീസ് ഇലക്ട്രിക് സ്‌കൂട്ടറും 1.15 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയ്ക്ക് കൊമാകി പുറത്തിറക്കി

3kw മോട്ടോറും 2.9kw ബാറ്ററി പാക്കും വെനീസ് ഇലക്ട്രിക് സ്‌കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നു

ഒമ്പത് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ വെനീസ് ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലെത്തും

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version