ക്രിപ്റ്റോ വിപണിയിലെ അസ്ഥിരതയിൽ ഇല്ലാതായത് 30,000 ബിറ്റ്കോയിൻ കോടീശ്വരൻമാർ

ബിറ്റ്കോയിൻ കോടീശ്വരൻമാരെ കാണാനില്ല

ആഗോളതലത്തിൽ ക്രിപ്റ്റോ വിപണി ആടിയുലഞ്ഞപ്പോൾ കഴിഞ്ഞ 3 മാസത്തിനുള്ളിൽ ഇല്ലാതായത് 30,000 ബിറ്റ്കോയിൻ കോടീശ്വരന്മാരെന്ന് റിപ്പോർട്ട്. മറ്റ് ഡിജിറ്റൽ ക്രിപ്‌റ്റോകറൻസികൾക്കൊപ്പം ബിറ്റ്‌കോയിനും കഴിഞ്ഞ നാളുകളിൽ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചിരുന്നു. നവംബറിലെ 69,000 ഡോളറിൽ നിന്ന് ഏകദേശം 36,000 ഡോളറായി ബിറ്റ് കോയിൻ‌ ഇടിഞ്ഞിരുന്നു. കോയിൻ മെട്രിക്‌സ് റിപ്പോർട്ട് പ്രകാരം ജൂലൈയ്‌ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 2,176.41 ഡോളറിലേക്ക് ഈതർ എത്തിയിരുന്നു. പൊതുവേ, കഴിഞ്ഞ മൂന്ന് മാസമായി ബിറ്റ്കോയിൻ-സമ്പന്നരുടെ പട്ടിക ഇടിയുകയാണ്. അസ്ഥിരമായ വിപണിയിൽ മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 30,000 ബിറ്റ്‌കോയിൻ കോടീശ്വരൻമാരാണ് തകർച്ച നേരിട്ടത്.

തകർച്ച പറയുന്ന കണക്കുകൾ

ഫിനാൻഷ്യൽ ന്യൂസ് പോർട്ടൽ ഫിൻബോൾഡ് പറയുന്നതനുസരിച്ച് 100,000 ഡോളറിൽ കൂടുതൽ കൈവശമുള്ള വാലറ്റുകൾ 5,05,711-ൽ നിന്ന് 3,53,763 ആയി. ഒക്ടോബറിനും ജനുവരിക്കും ഇടയിൽ, ഒരു മില്യൺ ഡോളറിലധികം കൈവശമുള്ള ബിറ്റ്കോയിൻ വിലാസങ്ങളുടെ എണ്ണം 24.26 ശതമാനം കുറഞ്ഞു. ഒരു മില്യൺ ഡോളറും അതിനുമുകളിലും ഉള്ള വിലാസങ്ങളുടെ എണ്ണം 105,820-ൽ നിന്ന് 23.5 ശതമാനം കുറഞ്ഞ് 80,945 ആയെന്ന് റിപ്പോർട്ട് പറയുന്നു.10 മില്യൺ ഡോളറിൽ അധികമുളള വാലറ്റുകൾ 32.08 ശതമാനം ഇടിഞ്ഞ് 10,319 ൽ നിന്ന് 7,008 വരെയെത്തി. ലോകത്തിലെ ഏറ്റവും മൂല്യവത്തായ ഡിജിറ്റൽ അസറ്റിന്റെ അജ്ഞാത സ്വഭാവം മൂലം സംശയാസ്പദമായ വിലാസങ്ങൾ തിരിച്ചറിയാൻ പ്രയാസമാണെന്നും റിപ്പോർട്ട് പറയുന്നു.

ആടിയുലഞ്ഞ വിപണിയിൽ ആശങ്ക

ബിറ്റ്‌കോയിൻ സമ്പന്നരുടെ പട്ടികയിലെ സമീപ ആഴ്ചകളിലെ ഇടിവ് ഡിജിറ്റൽ അസറ്റിന്റെ വർദ്ധിച്ച ചാഞ്ചാട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രിപ്‌റ്റോകറൻസി വിപണി അസ്ഥിരമായിരുന്നു. കോവിഡ്, റെഗുലേറ്ററി സൂഷ്മ പരിശോധന, നിയന്ത്രണങ്ങൾ, പ്രക്ഷുബ്ധമായ വിപണികൾ, ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ ഇവ ക്രിപ്റ്റോയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നു. മാർച്ചിൽ തന്നെ പലിശ നിരക്ക് ഉയർത്താനും വിപണിയിലെ ഉത്തേജനം പിൻവലിക്കാനുമുള്ള സാധ്യത യുഎസ് ഫെഡറൽ റിസർവ് ഉയർത്തിയതോടെയാണ് ക്രിപ്റ്റോ തകർച്ചയുണ്ടായത്. ക്രിപ്‌റ്റോകറൻസി വിപണിയിൽ കൂടുതൽ നിയന്ത്രണത്തിന്റെ ആഘാതം നിക്ഷേപകരും വിലയിരുത്തുന്നു. കഴിഞ്ഞ ആഴ്ച, റഷ്യൻ സെൻട്രൽ ബാങ്ക് ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗവും ഖനനവും നിരോധിക്കാൻ നിർദ്ദേശം നൽകിയിരുന്നു.

പണപ്പെരുപ്പവും നിക്ഷേപവും

പണപ്പെരുപ്പം നിക്ഷേപകരെയും ബാധിക്കുന്നുണ്ട്. ഡിജിറ്റൽ നാണയം പണപ്പെരുപ്പത്തിനെതിരായ ഒരു സംരക്ഷണമാണെന്ന് ബിറ്റ്കോയിൻ വക്താക്കൾ പണ്ടേ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ആ സിദ്ധാന്തം പല പുതിയ നിക്ഷേപകർക്കും വേണ്ടത്ര സ്വീകാര്യമായിട്ടില്ല. നിലവിലെ വിപണി വികാരം കണക്കിലെടുക്കുമ്പോൾ, ബിറ്റ്കോയിൻ $ 30,000- $ 32,000 ശ്രേണിയിലെത്താൻ സാധ്യതയുണ്ടെന്ന് ലൂണോയുടെ കോർപ്പറേറ്റ് ഡെവലപ്‌മെന്റ് ആൻഡ് ഇന്റർനാഷണൽ എക്സ്പാൻഷൻ വൈസ് പ്രസിഡന്റ് വിജയ് അയ്യർ പറയുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version