കുഞ്ഞിനും അമ്മയ്ക്കും സംരംക്ഷണമൊരുക്കി
The Moms Co

ഗുരുഗ്രാം ആസ്ഥാനമായ മോം ആൻഡ് ബേബി കെയർ ബ്രാൻഡ്

മക്കൾക്ക് അനുയോജ്യമായ ഉൽപന്നങ്ങൾ കണ്ടെത്താനുള്ള യാത്ര ഒരു സംരംഭത്തിന് തുടക്കമിട്ടാലോ? The Moms Co ബ്രാൻഡിന് പിന്നിലുളള സംരംഭക ദമ്പതികളായ Malika Datt Sadaniക്കും Mohit Sadaani ക്കും പറയാനുളള കഥ അതാണ്. മക്കൾക്ക് ചർമ്മപ്രശ്നങ്ങളുളളതിനാൽ പൂർണ്ണമായും പ്രകൃതിദത്തവും രാസവസ്തുക്കളുമില്ലാത്ത ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന തിരിച്ചറിവാണ് MBA ബിരുദധാരികളായ ദമ്പതികളെ Moms Co യിലേക്ക് നയിച്ചത്. 2016-ൽ ഗുരുഗ്രാം ആസ്ഥാനമായി സ്ഥാപിച്ച മോം ആൻഡ് ബേബി കെയർ ബ്രാൻഡാണ് Moms Co.

സംരംഭത്തിലേക്കുളള യാത്ര

2010ലാണ് മൂന്ന് മാസം ഗർഭിണിയായിരുന്ന Malika, ഭർത്താവ് മോഹിതിനൊപ്പം ലണ്ടനിലേക്ക് പോകുന്നത്. 2012-ൽ ഒരു വയസുള്ള കുഞ്ഞിനെയും കൂട്ടി ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ലണ്ടനിൽ വെച്ച് പരിചിതമായ ബേബി കെയർ ഉൽപ്പന്നങ്ങൾ ലഭ്യമാകാതെ വന്നു. പിന്നീട് ഭർത്താവിന്റെ വിദേശ യാത്രകളെയും വിദേശത്തുളള സുഹൃത്തുക്കളെയുമാണ് ഉല്പന്നങ്ങൾ എത്തിക്കാൻ ആശ്രയിച്ചത്. മോയ്സ്ചറൈസിംഗ് ലോഷനുകൾ, ഡയപ്പറുകൾ, വൈപ്പുകൾ തുടങ്ങിയവയെല്ലാം ഇങ്ങനെ എത്തിച്ചു. പിന്നീട് അതും സാധ്യമാകാതെ വന്നപ്പോൾ പതിയെ ഇന്ത്യൻ ബ്രാൻഡുകളിലേക്ക് മാറി. എന്നാൽ eczema dermatitis എന്ന ചർമരോഗം കുഞ്ഞിനെ പിടികൂടിയത് ഒരു പ്രത്യേക ബ്രാൻഡിന്റെ ലോഷനിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞതോടെ പുതിയ വഴികളെ കുറിച്ച് ചിന്തിച്ചു തുടങ്ങി. കുഞ്ഞുങ്ങൾക്കായുളള പ്രകൃതിദത്ത ഉല്പന്നങ്ങളെന്ന ചിന്ത സ്റ്റാർട്ടപ്പിലേക്കും നയിച്ചു.

ആദ്യ ഉല്പന്നം നിർമ്മിച്ചത് 7 മാസത്തിനുളളിൽ

സ്വന്തം കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു തങ്ങളുടെ ഏറ്റവും വലിയ ദൗത്യമെന്നു Malika പറയുന്നു. മികച്ച സ്കിൻ കെയർ ഉല്പന്നങ്ങൾ നിർമിക്കാൻ ഇന്ത്യയിലും ഓസ്‌ട്രേലിയയിലും സ്വിറ്റ്‌സർലൻഡിലും നിന്നുളള സയന്റിസ്റ്റുകളെയാണ് Moms Co. അണിനിരത്തിയത്. നിരന്തര ഗവേഷണങ്ങൾക്ക് ശേഷം ആദ്യ ഉല്പന്നം നിർമിക്കാൻ ഏഴ് മാസമെടുത്തു. ഇന്ന്, നവജാത ശിശുക്കൾക്കും അമ്മമാർക്കുമുള്ള ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ 31 ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി Moms Co. വാഗ്ദാനം ചെയ്യുന്നു. ആന്റി സ്‌ട്രെച്ച് മാർക്ക് ക്രീം, ബ്രെസ്റ്റ് ഫീഡിംഗ്, മോണിംഗ് സിക്ക്നസ് ഉല്പന്നങ്ങൾ, പ്രസവത്തിന് മുൻപും പ്രസവ ശേഷവുമുളള സംരംക്ഷണത്തിനുളള ഉല്പന്നങ്ങൾ എന്നിവയും വൈവിധ്യമാർന്ന ഉല്പന്നശ്രേണിയിലുണ്ട്.

15 ലക്ഷത്തിൽ തുടങ്ങി, ഇന്ന് 100 കോടി വിറ്റുവരവ്

മാതൃ-ശിശു സംരംക്ഷണ ഉല്പന്നങ്ങൾ വലിയ തോതിൽ ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യത്ത് ക്വാളിറ്റിയുളള ഉല്പന്നങ്ങൾ വിപണിയിലെത്തിക്കാനാണ് Moms Co. ശ്രമിച്ചത്. 15 ലക്ഷം രൂപ മുടക്കി ആരംഭിച്ച ബേബി കെയർ ഉൽപ്പന്നങ്ങളുടെ സ്റ്റാർട്ടപ്പ് നാലാം വർഷത്തിൽ 100 കോടി രൂപ വിറ്റുവരവിലേക്കെത്തി. മുംബൈ, ബെംഗളൂരു, ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് കമ്പനിയുടെ വെയർഹൗസുകൾ. തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇപ്പോൾ വിദേശ ബ്രാൻഡുകൾക്ക് തുല്യമായി റേറ്റുചെയ്യപ്പെടുന്നു എന്നതാണ് ഏറ്റവും വലിയ സംതൃപ്തിയെന്ന് Malika പറയുന്നു. വിൽപ്പനയുടെ 45 ശതമാനവും ടയർ II അല്ലെങ്കിൽ ടയർ III നഗരങ്ങളിൽ നിന്നാണ് വരുന്നത്. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഉല്പന്നം അമിത വിലയില്ലാതെ വിപണിയിലെത്തിച്ചതാണ് വിജയമായതെന്നാണ് ഈ സംരംഭക ദമ്പതികളുടെ അഭിപ്രായം.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version