സ്റ്റാര്‍ട്ടപ്പെന്നാല്‍ ഐടി അധിഷ്ഠിതമായിക്കണമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ കൊച്ചിയില്‍ 58 വയസ്സുള്ള ലിസി പോള്‍ ഡ്രസ് അലക്കാനായി ഒരു സ്റ്റാര്‍ട്ട് അപ് തുടങ്ങിയിരിക്കുന്നു. അതിന് ഒരു സോഫ്റ്റ്വെയര്‍ ആപ്പിലൂടെ കസ്റ്റമേഴ്സിന് സൗകര്യപ്രദമായ സേവനം നല്‍കുകയാണ് ഇവര്‍. മിസിസ് ക്ലീന്‍ എന്നാണ് സംരംഭത്തിന്റെ പേര്. മിസിസ് ക്ലീനിലൂടെ ലിസി പോള്‍ ലക്ഷ്യം വെയ്ക്കുന്നത് മെട്രോയുടെ വേഗതയില്‍ ജീവിതം പായുന്പോള്‍ വീട്ടുകാര്യങ്ങള്‍ നോക്കാന്‍ സമയം തികയാത്ത സ്ത്രീകളെയാണ്. വിദേശത്ത് നിന്ന് തിരിച്ചെത്തിയപ്പോള്‍ തുടങ്ങിയ സംരംഭം ഒരു സേവനം കൂടിയാകുന്നതില്‍ ലിസിയ്ക്ക് സന്തോഷം.