WHO IS AN ‘ENTREPRENEUR ‘​?​ ​MR. ​ROBIN ALEX PANICKER EXPLAINS

ബിസിനസ് തുടങ്ങുന്നവരെല്ലാം യഥാര്‍ത്ഥത്തില്‍ സംരംഭകരാണോ? ആരെയാണ് എന്‍ട്രപ്രണേഴ്‌സ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുക? ഒരു ബിസിനസ് തുടങ്ങി അത് വളര്‍ച്ച നേടുമ്പോള്‍ മാത്രമാണ് അതിന്റെ ഫൗണ്ടേഴ്‌സിനെ എന്‍ട്രപ്രണര്‍ എന്ന് വിശേഷിപ്പിക്കാനാകൂ. ബിസിനസ് ആര്‍ക്കും തുടങ്ങാം. എന്നാല്‍ വളര്‍ച്ചയും സ്‌കെയിലപ്പുമാണ് അവരെ ശരിക്കും സംരംഭകരാക്കുന്നത്. അത് ഓരോ ഘട്ടത്തിലും അറിയുവാനും സാധിക്കും. തുടക്കകാലത്ത് ബിസിനസുകള്‍ എല്ലാം സ്റ്റാര്‍ട്ടപ്പുകള്‍ ആണോ എന്ന സംശയവും പലര്‍ക്കുമുണ്ട്. എന്നാല്‍ ലോജിക്കിനും അപ്പുറത്ത് വളര്‍ച്ചയുള്ള ഐഡിയകളാണ് സ്റ്റാര്‍ട്ടപ്പുകള്‍. ഊബര്‍ കാബ്‌സ് പ്രത്യക്ഷ ഉദാഹരണമാണ്. ഒരുപാട് റെന്റല്‍ കാബ് മോഡലുകള്‍ ഇതിന് മുമ്പ് ഉണ്ടായെങ്കിലും ടെക്‌നോളജിയെ ജനോപകാരമായി പ്രയോജനപ്പെടുത്തിയ മോഡലായിരുന്നു ഊബറിന്റേത്. അതും ഒരു വണ്ടി പോലും സ്വന്തമായി ഇല്ലാതെ.

ബിസിനസ് മോഡല്‍ നടപ്പാക്കുന്ന ടീമും പ്രധാനപ്പെട്ട ഘടകമാണ്. ബിസിനസ് മോഡല്‍ നടപ്പാക്കുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അതിന്റെ ഫൗണ്ടര്‍മാര്‍ക്ക് ബോധ്യമുണ്ടാവണം.ഫണ്ടിംഗ് ഒരു പ്രോസസ്സ് ആണ്. സമയമെടുക്കുന്ന ഒന്ന്. അതുകൊണ്ട് തന്നെ ഫണ്ടിന് വേണ്ടി ശ്രമിക്കുന്ന ഏത് കമ്പനിയും നേരത്തെ തന്നെ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കണം. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആദ്യകാല ബിസിനസുകള്‍ക്കും ഫണ്ട് നല്‍കുകയെന്നത് കാരുണ്യപ്രവര്‍ത്തനമല്ല, മറിച്ച് അതില്‍ നിന്നുള്ള റിട്ടേണ്‍ തന്നെയാണ് നിക്ഷേപകരെ പണം മുടക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് സീഡ് ഫണ്ടറും ബേസില്‍ഗ്രിഗോറി സോഫ്റ്റ്വെയര്‍ലാബ്സിന്റെ കോഫൗണ്ടറുമായ റോബിന്‍ അലക്‌സ് പണിക്കര്‍ പറഞ്ഞു. ടൈ കേരളയുടെ സ്പെഷ്യല്‍ ഡിന്നര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Who Is an entrepreneur?

Is the guy who selling pan masala an entrepreneur ?. Definitely, no, says prominent seed funder in South India Robin Alex Panicker. An entrepreneur is somebody who envisions growth. If the pan masala seller starts a new shop in another place within a few months, we can probably call him an entrepreneur. Is every early-stage business a start up? Robin’s answer, again, is a ‘no’. Of course, it’s an early stage business. Every startup is an early stage business but it stands apart from the rest with its growth that defies the common logic.

It’s unexplainable that’s why we call it illogical growth. You cannot define this growth based on an 18-month projection. Uber is a classic example. There were many taxi initiatives in Kochi. But nobody attempted the growth in this scale. The startup team should have impressive execution capability. An investor first tries to analyse how much the team thought about this. The founders should have a good knowledge of the problems in each stage of the business model. Do not consider funding for startups as some kind of charity activity. It is a financial activity just like you are investing in mutual funds or in public market. You should apply the same method.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version