Author: News Desk
ഇന്ത്യയിൽ നിർമിക്കുന്ന ആറ് അന്തർവാഹിനികൾക്കായുള്ള 70,000 കോടി രൂപയുടെ കരാറിനായി പ്രതിരോധ മന്ത്രാലയവുമായി നിലവിൽ ചർച്ച നടന്നിട്ടില്ലെന്ന് മസാഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (Mazagon dock). ‘പ്രൊജക്റ്റ് 75 ഇന്ത്യ’ എന്ന പേരിൽ ജർമ്മൻ പിന്തുണയോടെയുള്ള പദ്ധതിക്കായി പ്രതിരോധ മന്ത്രാലയത്തിനും മസാഗോൺ ഡോക്കിനും ചർച്ചകൾ ആരംഭിക്കാൻ കേന്ദ്രം അനുമതി നൽകിയതായി വാർത്ത വന്നതിനു പിന്നാലെയാണ് വിശദീകരണം. കഴിഞ്ഞ ദിവസം നടന്ന എക്സ്ചേഞ്ച് ഫയലിംഗിലാണ് പദ്ധതിക്കായി പ്രതിരോധ മന്ത്രാലയവുമായി ചർച്ച ആരംഭിച്ചിട്ടില്ല എന്ന് മസാഗോൺ വ്യക്തമാക്കിയത്. ജനുവരിയിൽ ജർമനിയുടെ തൈസെൻക്രൂപ്പ് മറൈൻ സിസ്റ്റംസിനെ പങ്കാളിയാക്കി എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സംവിധാനങ്ങളുള്ള ആറ് അന്തർവാഹിനികൾ നിർമ്മിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം സർക്കാർ ഉടമസ്ഥതയിലുള്ള മസാഗോൺ ഡോക്കിനെ തിരഞ്ഞെടുത്തിരുന്നു Mazagon Dock has issued a clarification on the reported ₹70,000 crore submarine order, stating that no discussions have yet begun with the Ministry of Defence.
പുതിയ മുന്നേറ്റവുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേ ട്രാക്കുകൾക്കിടയിൽ നീക്കം ചെയ്യാവുന്ന സോളാർ പാനൽ സംവിധാനം സ്ഥാപിച്ചാണ് റെയിൽവേയുടെ സുസ്ഥിര മുന്നേറ്റം. ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ് (BLW) ആണ് ഇന്ത്യയിൽ ആദ്യമായി ഇത്തരമൊരു സംവിധാനം സ്ഥാപിച്ച് ചരിത്രം കുറിച്ചിരിക്കുന്നത്. 70 മീറ്റർ നീളമുള്ള ഇൻസ്റ്റാളേഷനിൽ 28 സോളാർ പാനലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 15 kWp ആണ് മൊത്തം ശേഷി. റെയിൽവേ പ്രവർത്തനങ്ങളിൽ സുസ്ഥിര ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും 2030ഓടെ നെറ്റ്-സീറോ കാർബൺ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പാനലുകൾ എപ്പോക്സി റെസിൻ ഉപയോഗിച്ച് കോൺക്രീറ്റ് സ്ലീപ്പറുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. ട്രെയിനുകൾ ഓടുമ്പോൾ ഉണ്ടാകുന്ന ആഘാതങ്ങളും വൈബ്രേഷനുകളും ചെറുക്കാൻ റബ്ബർ പാഡിംഗും ഉപയോഗിച്ചിരിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിലൂടെ ട്രെയിൻ ചലനം തടസ്സപ്പെടാതെ, റെയിൽവേ ശൃംഖലയ്ക്ക് പുനരുപയോഗ ഊർജ്ജ പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കും. Indian Railways has installed a first-of-its-kind system of removable solar panels between tracks to boost renewable energy and…
അടിസ്ഥാന സൗകര്യ, ലോജിസ്റ്റിക് മേഖലകളിലെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ തന്ത്രപ്രധാനമായ ഏറ്റെടുക്കലിന് ഒരുങ്ങി അദാനി ഗ്രൂപ്പ് (Adani Group). ശ്രീ ദിഗ്‌വിജയ് സിമന്റ് കമ്പനിയുടെ (Shree Digvijay Cement Company) നിർമാണ പ്ലാന്റും തുറമുഖ സൗകര്യങ്ങളും ഏറ്റെടുക്കാനാണ് അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. ശ്രീ ദിഗ്‌വിജയ് കമ്പനിയുടെ വ്യാവസായിക, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ ആസ്തികളാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുക. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സാന്നിധ്യം വിപുലീകരിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നിലവിലുള്ള വിശാല തന്ത്രവുമായി യോജിക്കുന്നതാണ് പുതിയ നീക്കം. ദിഗ്‌വിജയ് സിമന്റ് കമ്പനിയുടെ തുറമുഖ സൗകര്യങ്ങൾ കൂട്ടിച്ചേർക്കുന്നത് അദാനി ഗ്രൂപ്പിന്റെ തുറമുഖ പ്രവർത്തനങ്ങൾ ഗണ്യമായി വർധിപ്പിക്കും എന്നാണ് വിലിയിരുത്തൽ. ഇതിനു പുറമേ സിമൻറ് നിർമാണ പ്ലാന്റ് ഏറ്റെടുക്കുന്നതിലൂടെ, അദാനി ഗ്രൂപ്പിന്റെ അടിസ്ഥാന സൗകര്യ മേഖലയിലെ സ്വാധീനവും ശക്തമാകും. ഏറ്റെടുക്കൽ ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് ശൃംഖലയിലും വൻ സ്വാധീനമുണ്ടാക്കും. Adani Group is planning to acquire the plant and port assets of…
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യമായ ഗഗൻയാൻ (Gaganyaan) 2027ൽ യാഥാർത്ഥ്യമാകാൻ തയ്യാറെടുക്കുകയാണ്. 2027 ആദ്യ പാദത്തിലാണ് ഗഗൻയാൻ ദൗത്യം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ദൗത്യവുമായി ബന്ധപ്പെട്ട നിർണായക പരീക്ഷണമായ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ് ടെസ്റ്റ് (Integrated Air Drop Test, IADT-01) എന്നറിയപ്പെടുന്ന പാരച്യൂട്ടിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചിരുന്നു. ഐഎസ്ആർഒ, ഇന്ത്യൻ വ്യോമസേന, നാവിക സേന എന്നിവയുടെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലായിരുന്നു പരീക്ഷണം. ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര ചരിത്രത്തിലെ പ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്ന ദൗത്യത്തിനായി നാല് ബഹിരാകാശ സഞ്ചാരികളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായി ചരിത്രം സൃഷ്ടിച്ച ശുഭാംശു ശുക്ല (Shubhanshu Shukla), മലയാളിയും വ്യോമസേനാ ഫൈറ്റർ പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ (Prasanth Balakrishnan Nair) എന്നിവർക്കൊപ്പം അജിത് കൃഷ്ണൻ (Ajit Krishnan), അങ്കദ് പ്രതാപ് (Angad Pratap) എന്നിവരാണ് ദൗത്യാംഗങ്ങൾ. ക്രൂ അംഗങ്ങൾ നിലവിൽ കർശന പരിശീലനം പൂർത്തിയാക്കി സുരക്ഷിതവും വിജയകരവുമായ യാത്രയ്ക്കായി…
എഡ്ടെക് ഭീമൻ ബൈജൂസിന്റെ (Byju’s) സ്ഥാപകനായ ബൈജു രവീന്ദ്രനിൽ നിന്ന് 235 മില്യൺ ഡോളർ വീണ്ടെടുക്കാനുള്ള നീക്കവുമായി ഖത്തറിന്റെ സോവറിൻ വെൽത്ത് ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (QIA). ഇന്ത്യൻ കോടതികളിലൂടെ പണം തിരികെപ്പിടിക്കാനാണ് ശ്രമം. നിയമ പോരാട്ടം ബൈജു രവീന്ദ്രൻ നേരിടുന്ന പ്രതിസന്ധികൾ കൂടുതൽ കടുപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 2022 സെപ്റ്റംബറിൽ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനമായ ഖത്തർ ഹോൾഡിംഗ് എൽഎൽസി (Qatar Holding LLC) ബൈജൂസ് ഇൻവെസ്റ്റ്മെന്റിന് (BIPL) 150 മില്യൺ ഡോളർ ധനസഹായം നൽകിയിരുന്നു. വായ്പയ്ക്കു ബൈജു രവീന്ദ്രൻ വ്യക്തിപരമായ ഗ്യാരണ്ടിയും നൽകി. എന്നാൽ തിരിച്ചടവ് വൈകിയതോടെ സിംഗപ്പൂരിൽ നടന്ന ആർബിട്രേഷൻ കേസിൽ ഖത്തർ ഹോൾഡിംഗിന് അനുകൂലമായി വിധി പുറപ്പെടുവിക്കപ്പെട്ടു. ആർബിട്രേഷൻ വിധി ഇന്ത്യയിൽ നടപ്പിലാക്കാൻ ക്യുഐഎ കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 150 മില്യൺ ഡോളറിനൊപ്പം 2024 ഫെബ്രുവരി 28 മുതൽ ദിവസേന കോമ്പൗണ്ട് ചെയ്യുന്ന 4 ശതമാനം പലിശയും (ഇപ്പോൾ 14 മില്യൺ ഡോളറിലധികം, ഏകദേശം…
സമുദ്ര മേഖലയിലെ സഹകരണത്തിന് ഇന്ത്യയും സൗദി അറേബ്യയും സംയുക്ത വർക്കിംഗ് ഗ്രൂപ്പ് (Joint Working Group, JWG) രൂപീകരിക്കാൻ തീരുമാനിച്ചു. ഉഭയകക്ഷി സമുദ്രബന്ധം കൂടുതൽ ആഴത്തിലാക്കുകയും ഷിപ്പിംഗ്, ലോജിസ്റ്റിക്സ് മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യാനാണ് നീക്കം. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രി സർബാനന്ദ സോനോവാളും സൗദി അറേബ്യയുടെ ഗതാഗത–ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് ബിൻ നാസർ അൽ–ജാസറും (Saleh bin Nasser Al-Jasser) തമ്മിലുള്ള ഉന്നതതല വെർച്വൽ യോഗത്തിലാണ് തീരുമാനം. ഈ നീക്കം ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തിൽ പുതിയ അധ്യായം തുറക്കുന്നതാണെന്ന് മന്ത്രി സോനോവാൾ വ്യക്തമാക്കി. ഇന്ത്യ–സൗദി ബന്ധം ചരിത്രപരവും വളരുന്ന സാമ്പത്തിക–സാംസ്കാരിക സഹകരണവുമായി ബന്ധപ്പെട്ടതാണെന്നും, പങ്കാളിത്തം സഹകരണത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സൗദി അറേബ്യ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയും ഇന്ത്യ സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. 2024–25 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം ഏകദേശം 42 ബില്യൺ…
2025-26 അക്കാഡമിക് വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ച് റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് പദ്ധതി (Reliance Foundation Scholarships 2025-26). രാജ്യത്തെ 5100 മികച്ച ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുക. 5000 ബിരുദ വിദ്യാർഥികൾക്ക് രണ്ട് ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്, 100 ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് 6 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് എന്നിങ്ങനെയാണ് ലഭിക്കുക. 2025 ഒക്ടോബർ നാലാണ് അപേക്ഷ സമർപിക്കേണ്ട അവസാന തീയതി. https://scholarships.reliancefoundation.org/ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കോളർഷിപ്പ് പദ്ധതികളിലൊന്നാണ് റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് പദ്ധതി. വികസിത ഭാരതമെന്ന ആശയം യാഥാർത്ഥ്യമാക്കുന്നതിലേക്ക് സംഭാവന ചെയ്യുന്നതിന്റെ ഭാഗമായാണ് സ്കോളർഷിപ്പ് നൽകുന്നതെന്ന് റിലയൻസ് ഫൗണ്ടേഷൻ പ്രതിനിധി അറിയിച്ചു. 2024ൽ കേരളത്തിൽ നിന്നുള്ള 226 വിദ്യാർത്ഥികൾ സ്‌കോളർഷിപ്പിന് അർഹരായിരുന്നു. പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാകും സ്കോളർഷിപ്പിനായുള്ള തിരഞ്ഞെടുപ്പ്. ബിരുദ വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പിനായി ബിരുദ കോഴ്‌സിന് ചേർന്ന ആദ്യവർഷ വിദ്യാർത്ഥികൾക്ക് അപേക്ഷികാകം. അതേസമയം, എൻജിനീയറിംഗ്, ടെക്‌നോളജി, എനർജി, ലൈഫ് സയൻസസ് തുടങ്ങിയ തിരഞ്ഞെടുത്ത മേഖലകളിലെ…
ഉത്തർപ്രദേശിലെ ടോൾ പ്ലാസയിൽ ആർമി ജവാന് മർദനമേറ്റ സംഭവം വൻ വിവാദമായതോടെ സംഭവത്തിൽ കടുത്ത നടപടിയുമായി ദേശീയ പാതാ അതോറിറ്റി (NHAI) രംഗത്തെത്തിയിരുന്നു. യുപി സ്വദേശിയായ ആർമി ജവാൻ കപിലിനെ മർദിച്ച സംഭവത്തിലായിരുന്നു വിവാദവും നടപടിയും. സംഭവത്തോടെ മറ്റൊരു ചോദ്യം കൂടി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു, സൈനികർ ടോൾ നൽകേണ്ടതുണ്ടോ എന്ന ചോദ്യം. സൈനികരെ ടോൾ നൽകുന്നതിൽനിന്നും പൂർണമായും ഒഴിവാക്കുന്ന യാതൊരു നിയമവും ഇന്ത്യയിൽ നിലവിലില്ല. എന്നാൽ ഇന്ത്യൻ ടോൾസ്-ആർമി ആൻഡ് എയഫോഴ്സ് ആക്ട് (Indian Tolls, Army and Air Force Act, 1901) പ്രകാരം ഡ്യൂട്ടിയ്ക്കിടെ ഗവൺമെന്റ്-ഡിഫൻസ് വാഹനത്തിൽ സഞ്ചരിക്കുന്ന സൈനികർ ടോൾ അടക്കേണ്ടതില്ല. എന്നാൽ ഇത്തരത്തിൽ ടോൾ വഴി കടന്നുപോകുമ്പോഴും ഐഡി കാർഡ്, ഡ്യൂട്ടിയുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവ ടോൾ പ്ലാസയിൽ കാണിക്കണം. അതേസമയം, ഡ്യൂട്ടിയിൽ അല്ലാത്ത സമയത്ത് പ്രൈവറ്റ് വാഹനങ്ങളിൽ സൈനികർ ടോൾ പ്ലാസ വഴി കടന്നു പോകുമ്പോൾ ടോൾ അടയ്ക്കണം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആർമി ഐഡി…
രാജ്യത്തുടനീളമുള്ള ദേശീയപാതകളിലേയും ദേശീയ എക്‌സ്‌പ്രസ്‌വേകളിലേയും ടോൾ പ്ലാസകളിൽ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ഉപയോക്തൃ ഫീസ് ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ടോൾ പ്ലാസകളിലെ ഇരുചക്ര വാഹനങ്ങളിൽ നിന്നുള്ള ടോൾ പിരിവ് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യക്തമാക്കി. 2008ലെ നാഷണൽ ഹൈവേ ഫീസ് നിയമങ്ങൾ (National Highway Fee-Determination of Rates and Collection Rules) പ്രകാരമാണ് ദേശീയപാതകളിലെ ഉപയോക്തൃ ഫീസ് ഈടാക്കുന്നത്. ഇതനുസരിച്ച് ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ ഫീസ് ഈടാക്കാൻ നിർദേശമില്ലെന്നും ദേശീയ പാതാ അതോറിറ്റി പ്രതിനിധി അറിയിച്ചു. NHAI clarifies that two-wheelers are not charged a user fee on national highways or expressways, calling viral social media reports fake news.
സമുദ്രമേഖല വികസനത്തിനായി 70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ. സെപ്റ്റംബർ മാസം പകുതിയോടെ കേന്ദ്ര മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് കേന്ദ്ര അധികൃതരെ ഉദ്ധരിച്ച് ദി മിന്റ് റിപ്പോർട്ട് ചെയ്യുന്നു. കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിനായിാണ് കേന്ദ്രത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ്. ഷിപ്പിംഗ് ക്ലസ്റ്റർ പ്രോഗ്രാം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി 20,000 കോടി രൂപയും, പുതിയ കപ്പൽ നിർമാണ സാമ്പത്തിക സഹായ പരിപാടിക്ക് (SBFAP) 20,000 കോടി രൂപയുമാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ മാരിടൈം ഡെവലപ്‌മെന്റ് ഫണ്ട് (MDF) രൂപീകരിക്കുന്നതിന് 25,000–30,000 കോടി രൂപയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ധനകാര്യ മന്ത്രാലയവും തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രാലയവും (MoPSW) നടത്തിയ ചർച്ചകൾക്ക് ശേഷം മൂന്ന് പദ്ധതികളെക്കുറിച്ചുള്ള നയരേഖയ്ക്ക് അന്തിമരൂപം നൽകി. 2047ഓടെ സമുദ്രരംഗത്തെ നിർദിഷ്ട വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളിലാണ് തുക വിനിയോഗിക്കുക. ലോകത്തെ കപ്പൽ നിർമ്മാണ കേന്ദ്രമായി ഇന്ത്യയുടെ തീരദേശത്തെ മാറ്റിയെടുക്കുക എന്ന…