Author: News Desk

https://youtu.be/6gFP7fvETiA ‘eBikeGo’ ഇവികൾക്കായി നിർമ്മാണ പ്ലാന്റ് ആരംഭിക്കുന്നു, eBikeGo to start manufacturing plant ഇലക്ട്രിക് ബൈക്ക് സ്റ്റാർട്ടപ്പ് ‘eBikeGo’, അനുബന്ധ സ്ഥാപനമായ വജ്രം ഇലക്ട്രിക് വഴി ഇവികൾക്കായി നിർമ്മാണ പ്ലാന്റ് ആരംഭിക്കുന്നു. പ്ലാന്റിലൂടെ ആഭ്യന്തര, അന്തർദേശീയ വിപണികൾക്കായി പവർട്രെയിനുകളും ഒന്നിലധികം ഉൽപ്പന്ന പോർട്ട്‌ഫോളിയോകളും വികസിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. eBikeGo യുടെ നിർമ്മാണ ആവശ്യകതകൾ നിറവേറ്റുന്നതിനായി സ്ഥാപിച്ച ഒരു പ്രത്യേക ബിസിനസ് യൂണിറ്റാണ് വജ്രം ഇലക്ട്രിക്. ‘eBikeGo’ ഇലക്ട്രിക്ക് വാഹന ബ്രാൻഡുകളായ Muvi, Velocipedo എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകീകരിക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സ്പാനിഷ് ഓട്ടോമോട്ടീവ് കമ്പനിയായ Tarrotൽ നിന്ന് Muvi, Velocipedo എന്നിവയുടെ നിർമ്മാണ, വിപണന അവകാശം eBikeGo കഴിഞ്ഞവർഷം ഏറ്റെടുത്തിരുന്നു. നിലവിൽ, ഇന്ത്യയിലെ ഏഴ് നഗരങ്ങളിലാണ് eBikeGoയ്ക്ക് സാന്നിധ്യമുള്ളത്. രാജ്യത്തുടനീളമുള്ള 100 നഗരങ്ങളിലായി 2 ലക്ഷം ബൈക്കുകൾ നിരത്തിലെത്തിക്കാനും eBikeGo പദ്ധതിയിടുന്നുണ്ട്.

Read More

https://youtu.be/0jXwzc_Hld0 രാജ്യത്തെ കളിപ്പാട്ട കയറ്റുമതി 26 ബില്യണായി ഉയർന്നുവെന്ന് മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. 300 മുതൽ 400 കോടി രൂപ വരെയായിരുന്ന കളിപ്പാട്ട കയറ്റുമതി 2,600 കോടി രൂപയായി വർദ്ധിച്ചതിൽ അദ്ദേഹം അഭിനന്ദനമറിയിച്ചു. ഇന്ത്യൻ ചരിത്രവും സംസ്കാരവും കോർത്തിണക്കിയാണ് നിർമ്മാതാക്കൾ ഇപ്പോൾ കളിപ്പാട്ടങ്ങളുണ്ടാക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള കളിപ്പാട്ട നിർമ്മാതാക്കൾ ലോകത്തിലെ പ്രമുഖ ബ്രാൻഡുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. പരിസ്ഥിതി സൗഹൃദ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ബാംഗ്ലൂർ ആസ്ഥാനമായുള്ള Shumme Toys എന്ന സ്റ്റാർട്ടപ്പിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സാങ്കേതികവിദ്യ, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ആക്ടിവിറ്റി പസിലുകളിലൂടെ പൂനെ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് Funvention കുട്ടികളിലേക്കെത്തിക്കു ന്നു. രാജ്യത്തെ കളിപ്പാട്ട ഇറക്കുമതിയിൽ 70 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Read More

https://youtu.be/oqN2v67f2p8 കാർഷിക അധിഷ്ഠിത എംഎസ്എംഇകൾക്കായി വായ്പാ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. 5% വാർഷിക പലിശ നിരക്കിൽ 10 കോടി രൂപ വരെയുള്ള വായ്പകൾ പദ്ധതി പ്രകാരം ലഭിക്കും. 10 കോടി രൂപ വരെയുള്ള വായ്പകൾക്ക് സർക്കാരിന്റെ 3% പലിശ ഇളവുമുണ്ടാകും. ഓരോ വർഷവും കുറഞ്ഞത് 400 ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. 2022-23 സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് പദ്ധതി പ്രഖ്യാപിച്ചത്. കാർഷികാധിഷ്ഠിത സ്റ്റാർട്ടപ്പുകൾ, കാർഷികോൽപ്പന്നങ്ങളുടെ സംസ്കരണം, വിപണനം, വ്യാപാരം എന്നിവയിലേർപ്പെട്ടിരിക്കുന്ന വ്യവസായ യൂണിറ്റുകൾ തുടങ്ങിയ ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കാണ് വായ്പ ലഭിക്കുക. രണ്ട് വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ 10 വർഷമാണ് പരമാവധി തിരിച്ചടവ് കാലാവധി.

Read More

https://youtu.be/jonrjjDqUO4 ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാലിന്റെ സമ്പത്ത് 2 വർഷം കൊണ്ട് മൂന്നിരട്ടിയായി. 2020ലെ 4.8 ബില്യൺ ഡോളറിൽ നിന്ന് 2022ൽ 17.7 ബില്യൺ ഡോളറായാണ് റിയൽടൈം ലിസ്റ്റിംഗിൽ ആസ്തി ഉയർന്നത്. ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്സണായ 72-കാരി സാവിത്രി ദേവി ജിൻഡാൽ ഫോർബ്സ് പറയുന്നത് പ്രകാരം 2021 ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ 7-ാം സ്ഥാനത്താണ്. ഇന്ത്യയിലെ 10 ശതകോടീശ്വരന്മാരുടെ പട്ടികയിലെ ഏക വനിതയുമാണ്. കോളേജിൽ പഠിച്ചിട്ടില്ലാത്ത ഒരു സാധാരണ വീട്ടമ്മ, ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി ഉയർന്നതെങ്ങനെയാണ്. വ്യവസായിയും രാഷ്ട്രീയക്കാരനുമായിരുന്ന അന്തരിച്ച ഓംപ്രകാശ് ജിൻഡാലിന്റെ ഭാര്യയാണ് സാവിത്രി. അസമിലെ വ്യാവസായിക നഗരമായ ടിൻസുകിയയിൽ ജനിച്ച സാവിത്രി 1970-ലാണ് ഒ.പി. ജിൻഡാലിനെ വിവാഹം കഴിച്ചത്. 22-ാം വയസ്സിൽ ബിസിനസ് ലോകത്തേക്ക് ചുവടു വെച്ച ഒ.പി ജിൻഡാൽ ഹിസാറിൽ ഒരു ചെറിയ ബക്കറ്റ് നിർമ്മാണ യൂണിറ്റിലൂടെയാണ് തുടങ്ങിയത്. 1964-ൽ പൈപ്പ് പ്രൊഡക്ഷൻ യൂണിറ്റായ ജിൻഡാൽ ഇന്ത്യ ലിമിറ്റഡ്…

Read More

https://youtu.be/hO5gytwCw7c പ്രായഭേദമെന്യേ മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. ഹെയർകെയർ മാർക്കറ്റ് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ഉൽപ്പന്നങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഏതെടുക്കണമെന്ന ഉപഭോക്താവിന്റെ കൺഫ്യൂഷനാണ് പല ബ്രാൻഡിന്റെയും പ്രോത്സാഹനം. എങ്കിലും എല്ലാവർക്കും പ്രിയം നാടൻ ചേരുവകളും വീട്ടുമുറ്റത്തു നിന്നുളള ആയുർവേദമിശ്രണവും ഒക്കെയാണ്. അത്തരമൊരു ഹെയർ ഓയിലാണ് മണി ആന്റിയുടേത്. മണി ആന്റി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന നാഗമണി അറുപതുകളിലാണ് തന്റെ ബിസിനസ്സ് ആരംഭിച്ചത്. മുടികൊഴിച്ചിലിനുള്ള 150 വർഷം പഴക്കമുള്ളപ്രതിവിധി എന്നതാണ്  കർണാടകയിൽ നിന്നുള്ള 89 കാരിയായ ഈ സംരംഭകയുടെ  യുഎസ്പി.  ഇടതൂർന്ന മുടി നിലനിർത്താൻ പതിറ്റാണ്ടുകളായി അവർ ഈ ഹോം ഓയിൽ ഉപയോഗിക്കുന്നു.  പലപ്പോഴും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ ഫോർമുല പറഞ്ഞുകൊടുത്തിട്ടുണ്ട്. ഒടുവിൽ അറുപതാം വയസ്സിൽ ഇതൊരു ബിസിനസ് ആക്കി മാറ്റാൻ അവർ തീരുമാനിച്ചു.  ആദ്യ ഉപഭോക്താക്കൾ ബെംഗളൂരുവിലെ ഏതാനും സലൂൺ ഉടമകളായിരുന്നു. ഇന്നത് മികച്ചൊരു വരുമാനമാർഗമായി മാറിയിരിക്കുന്നു.  വെളിച്ചെണ്ണയും ഉലുവയുമാണ് എണ്ണയുടെ രണ്ടു ചേരുവകൾ.  ഹിമാചൽ…

Read More

https://youtu.be/14DTWP9Vvgc ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ ഹീറോ ഇലക്ട്രിക് ഇന്ത്യയിലെ രണ്ടാമത്തെ നിർമ്മാണ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചു.പഞ്ചാബിലെ ലുധിയാനയിൽ രാജ്യത്തെ രണ്ടാമത്തെ നിർമ്മാണ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചതായി ഹീറോ ഇലക്ട്രിക് അറിയിച്ചു.10 ഏക്കർ സ്ഥലത്ത് 2 ലക്ഷം വാഹനങ്ങളുടെ വാർഷിക ഉൽപ്പാദന ശേഷിയുള്ള ഗ്രീൻഫീൽഡ് പ്ലാന്റ് വരും.ഗ്രീൻഫീൽഡ് പ്ലാന്റ് മികച്ച മൊബിലിറ്റി സൊല്യൂഷൻ നൽകാനും ഇലക്ട്രിക് ടൂ വീലറുകളുടെ വർദ്ധിച്ച ആവശ്യം നിറവേറ്റാനും സഹായിക്കുമെന്ന് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്ടർ നവീൻ മുഞ്ജാൽ.2025 ഓടെ വാർഷിക ഉൽപ്പാദന ശേഷി ഒരു ദശലക്ഷം യൂണിറ്റായി ഉയർത്തുന്നതിന് വിപുലീകരണം നടത്തുമെന്ന് നവീൻ മുഞ്ജാൽ പറഞ്ഞു.പുതിയ ബാറ്ററി രൂപകൽപനയും വികസനവും ഭാവി ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നതിനുള്ള ഒരു കേന്ദ്രമായിരിക്കും പ്ലാന്റ്.

Read More

https://youtu.be/ynK9w0PW6pc ബെംഗളൂരു ആസ്ഥാനമാക്കി ലിഥിയം- അയൺ സെൽ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ പ്രമുഖ ലെഡ്-ആസിഡ് ബാറ്ററി നിർമ്മാതാക്കളായ Exide Industries. പുതിയ കാലത്തെ ഇലക്ട്രിക് മൊബിലിറ്റി, സ്റ്റേഷനറി ആപ്ലിക്കേഷൻ ബിസിനസുകൾക്കായി, അത്യാധുനിക ഗ്രീൻ ഫീൽഡ്, മൾട്ടി-ജിഗാവാട്ട് ലിഥിയം അയൺ ബാറ്ററി സെൽ നിർമ്മാണകേന്ദ്രം തുറക്കുമെന്ന് കമ്പനി അറിയിച്ചു. ബെംഗളൂരുവിലെ ഹൈടെക്, ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് പാർക്കിൽ Exide Energy Solutions ഏറ്റെടുത്ത 80 ഏക്കറിൽ കേന്ദ്രം സജ്ജമാക്കും. 2022 മാർച്ചിൽ ഇന്ത്യയിലെ ലിഥിയം അയൺ ബാറ്ററി നിർമ്മാണത്തിനായി Exide Industries, ചൈനീസ് കമ്പനിയായ SVOLTമായി സാങ്കേതിക സഹകരണം പ്രഖ്യാപിച്ചിരുന്നു.ബാറ്ററി വികാസത്തിനായുള്ള അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ ബാറ്ററി സ്റ്റോറേജ് ഓൺ നാഷണൽ പ്രോഗ്രാമിൽ ഭാഗമായിട്ടുണ്ട്.ചൈനയിലെ ജിയാങ്‌സു ആസ്ഥാനമായുള്ള ഗ്ലോബൽ ഹൈടെക്ക് കമ്പനിയാണ് SVOLT.

Read More

ഊബറുമായി ലയിച്ചെന്ന റിപ്പോർട്ടുകൾ നിക്ഷേധിച്ച് സിഇഒ ഭവിഷ് അഗർവാൾ. കമ്പനി മികച്ച വളർച്ചയുടെ ഘട്ടത്തിലാണെന്നും മറ്റൊരു സ്ഥാപനവുമായി ലയിക്കാനുള്ള തീരുമാനം നിലവിൽ ഇല്ലെന്നും ഭവിഷ് അഗർവാൾ കൂട്ടിച്ചേർത്തു. ഒലയും ഊബറും ലയനത്തിനുള്ള ആലോചനയിലാണെന്നും, ചർച്ചകൾക്കായി യുഎസിലെ സാൻഫ്രാൻസിസ്‌കോയിൽ വച്ച് അഗർവാൾ അടുത്തിടെ ഊബറിന്റെ ഉന്നത എക്‌സിക്യൂട്ടീവുകളെ സന്ദർശിച്ചിരുന്നുവെന്നുമുള്ള മാദ്ധ്യമ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ ബാലൻസ് ഷീറ്റ് ഉള്ള ലോകത്തിലെ ഏറ്റവും ലാഭകരമായ റൈഡ് ഹെയ്‌ലിംഗ് കമ്പനികളിലൊന്നാണ് ഒല, 2022ൽത്തന്നെയോ 2023 ആദ്യമോ കമ്പനി ഐപിഒ ലക്ഷ്യം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ലയനസാദ്ധ്യത തള്ളി ഊബറും രം​ഗത്തുവന്നു.

Read More

https://youtu.be/844znQNqExA ഓഡിയോബുക്ക് വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ട് പദ്ധതിയിടുന്നു. ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം പോക്കറ്റ് എഫ്എമ്മുമായി സഹകരിച്ചാണ് ഫ്ലിപ്പ്കാർട്ടിന്റെ പുതിയ നീക്കം. പോക്കറ്റ് എഫ്എം വഴി 400 ദശലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കൾക്കായി ഫ്ലിപ്കാർട്ട് ഓഡിയോബുക്കുകൾ നൽകും. ഇന്ത്യയിൽ ഓഡിയോബുക്കുകൾ ഉപയോഗിക്കുന്ന 25 ദശലക്ഷം ആളുകളുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിമാസം 120,000 ഓഡിയോബുക്കുകൾ വിറ്റഴിക്കുന്നുവെന്നാണ് Pocket FM അവകാശപ്പെടുന്നത്. 2022 മാർച്ചിലാണ് പോക്കറ്റ് എഫ്എമ്മിന്റെ ഓഡിയോബുക്ക് പ്ലാറ്റ്‌ഫോം ഔദ്യോഗികമായി ആരംഭിച്ചത്. പ്രാദേശിക ഉള്ളടക്കത്തിനായുള്ള ഉപയോക്തൃ ഡിമാൻഡുകളെ തൃപ്തിപ്പെടുത്താൻ സഹകരണത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്ലിപ്പ്കാർട്ട് FMCG, ഹോം ആന്റ് ജനറൽ മെർച്ചൻഡൈസ് ബിസിനസ് ഹെഡ് Kanchan Mishra വ്യക്തമാക്കി. കൂടുതൽ പ്രേക്ഷകരിലേക്ക് Pocket FM എത്തിക്കാനും, ആഗോള-ഇന്ത്യൻ ബെസ്റ്റ് സെല്ലറുകൾ, എഴുത്തുകാർ എന്നിവരെ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താനും പങ്കാളിത്തം സഹായിക്കുമെന്ന് വിലയിരുത്തുന്നു.

Read More

ഇന്ത്യൻ റൈഡ് ഹെയ്ലിം​ഗ് സ്റ്റാർട്ടപ്പായ ഒല ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലാണെന്ന് റിപ്പോർട്ട്. ഇലക്‌ട്രിക് മൊബിലിറ്റി ബിസിനസിനായുള്ള റിക്രൂട്ട്‌മെന്റ് വർധിപ്പിച്ചതായും ഇക്കണോമിക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. പിരിച്ചുവിടലിന് ലക്ഷ്യമിടുന്നവരോട് സ്വമേധയാ രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് പറയുന്നു. ‘ചെലവ് ചുരുക്കൽ’ നടപടി എന്നതിലുപരി ‘പുനഃക്രമീകരിക്കൽ’ പ്രക്രിയയെന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. ഇലക്ട്രിക് കാറുകൾക്കും സെൽ വികസനത്തിനുമായി 800 പേരെ റിക്രൂട്ട് ചെയ്യാൻ ഒല ഇലക്ട്രിക് പദ്ധതിയിടുന്നതായി കമ്പനി കൂട്ടിച്ചേർത്തു. മൊബിലിറ്റി, ഹൈപ്പർലോക്കൽ, ഫിൻടെക്, ഒല ഇലക്ട്രിക്കിനായുള്ള യൂസ്ഡ് കാർ ബിസിനസ്സ് എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലുമായാണ് നിയമനം.ഇലക്ട്രിക് മൊബിലിറ്റി ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (PLI) സ്കീമിന് കീഴിൽ ഇന്ത്യയിൽ അഡ്വാൻസ്ഡ് സെല്ലുകളുടെ പ്രാദേശിക നിർമ്മാണത്തിനായി ഘനവ്യവസായ മന്ത്രാലയവുമായി ഒല ഇലക്ട്രിക് കരാർ ഒപ്പിട്ടിട്ടുണ്ട്. 80,000 കോടി രൂപയുടെ സെൽ പിഎൽഐ സ്കീമിന് കീഴിൽ ഗവൺമെന്റ് തിരഞ്ഞെടുത്ത ഏക ഇന്ത്യൻ ഇവി കമ്പനിയാണ് ഒല ഇലക്ട്രിക്. പരമാവധി 20…

Read More