Author: News Desk
മലയാളി ഡ്രൈവർക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 35 ലക്ഷം രൂപയുടെ ഭാഗ്യം. ബിഗ്ടിക്കറ്റിലെ സൗജന്യ ടിക്കറ്റിലാണ് ദുബായിലെ മലയാളി ഡ്രൈവറായ നൗഷാദ് ചാത്തേരിക്ക് 150,000 ദിർഹം സമ്മാനം അടിച്ചത്. കുറേ വർഷങ്ങളായി ബിഗ്ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്ന നൗഷാദിന് ഒടുവിൽ ഭാഗ്യം പിന്തുണയ്ക്കുകയായിരുന്നു. അബുദാബി ബിഗ് ടിക്കറ്റ് വീക്കിലി ഇ-ഡ്രോ സീരീസ് 276 ലെ ഏറ്റവും പുതിയ വിജയികളിലാണ് നൗഷാദ് സമ്മാനാർഹനായത്. 37 വയസ്സുള്ള നൗഷാദ് ദുബായിൽ ഡ്രൈവറായി ജോലിനോക്കുകയാണ്. ബിഗ് ടിക്കറ്റിലെ വിജയം അറിയച്ചുകൊണ്ട് അവതാരകനായ റിച്ചാർഡ് നൗഷാദിനെ വിളിച്ചെങ്കിലും കിട്ടിയല്ല. സംഘാടകർ ഏറെ പ്രാവശ്യം ഫോണിൽ ശ്രമിച്ചശേഷമാണ് നൗഷാദിനെ കണക്റ്റ് ചെയ്യാനായത്. പത്തിരുപത് വർഷം മുമ്പാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി കേട്ടത്, അതിനുശേഷം ടിക്കറ്റുകൾ വാങ്ങുന്നു – ചിലപ്പോൾ ഒറ്റയ്ക്ക് വാങ്ങും, മറ്റ് ചിലപ്പോൾ 10 സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പിനൊപ്പവും- നൗഷാദ് പറഞ്ഞു.” ചെറിയൊരു വിജയമാണെങ്കിലും എനിക്ക് ശരിക്കും സന്തോഷമുണ്ട്. ശ്രമം തുടരും. ഗ്രാന്റ് പ്രൈസ് ആണ് ലക്ഷ്യം”…
സെൻ്റർ സ്റ്റേജ് കേരള എന്ന പ്രമേയത്തിൽ സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യ വെഡിങ്ങ് ആൻ്റ് മൈസ് കോൺക്ലേവിന് ആഗസ്റ്റ് 14 ന് കൊച്ചിയിൽ തുടക്കം. കേരളത്തിലെ ടൂറിസം വികസനത്തിനായുള്ള ബി 2 ബി നെറ്റ് വർക്കിങ്ങ് പ്ലാറ്റ്ഫോം ആകുമിത്. രാജ്യത്തെ വെഡിംഗ്-മൈസ് ടൂറിസം (മീറ്റിംഗ്, ഇന്‍സെന്‍റീവ്സ്, കോഫറന്‍സസ് ആന്‍ഡ് എക്സിബിഷന്‍സ് ) ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്‌ഷ്യം. ടൂറിസം വ്യവസായത്തിന്‍റെ ഉന്നമനം ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന സുപ്രധാന പരിപാടിയാണ് വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ്. വിവാഹ പ്ലാനിംഗ്, കോര്‍പറേറ്റ് സമ്മേളനങ്ങള്‍ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വന്‍കിട കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, എന്നിവരെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരാന്‍ ഈ സമ്മേളനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഇതിനകം 400 ലേറെ ബയര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ കൂടുതല്‍ രജിസ്ട്രേഷന്‍ ഉണ്ടാകും. രാജ്യത്തിനകത്തു നിന്ന് 360 ബയര്‍മാരും വിദേശത്ത്…
ഐ ഫോൺ നിർമ്മാതാക്കളായ ഫോക്സ്കോൺ ഇന്ത്യയിലും യുഎസ്സിലുമായി 18 ലക്ഷം കോടിയോളം നിക്ഷേപിക്കും. ചൈനയിൽ നിന്ന് ഫാക്ടറികൾ മാറ്റുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലേക്ക് ഫോക്സ്കോൺ ശ്രദ്ധ വെക്കുന്നത്. നിക്ഷേപം നടത്തുന്നതിനായുള്ള റെഗുലേറ്ററി അപ്രൂവലുകൾ ഫോക്സ്കോൺ എടുത്തതായി ന്യൂസ് ഏജൻസിയായ ഫോക്കസ് തായ്വാൻ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻവെസ്റ്റ്മെന്റ് റിവ്യൂ ഡിപ്പാർട്ട്മെന്റാണ് ഫോക്സ്കോണിന്റെ നിക്ഷേപ നിർദ്ദേശം അംഗീകരിച്ചത്. ഫോക്സ്കോൺ സിംഗപ്പൂർ ലിമിറ്റഡ് (Foxconn Singapore Pte Ltd) -ന്റെ ക്യാപിറ്റൽ വർദ്ധിപ്പിക്കാനുള്ള അപേക്ഷയും കേന്ദ്രം അഗീകരിച്ചു. 200 കോടി ഡോളറിനടുത്താണ് ക്യാപിറ്റൽ നിക്ഷേപം നടത്തുക. Yuzhan Technology (India) Pvt Ltd ഉൾപ്പെടെയുള്ള ഫോക്സ്കോണിന്റെ ഇന്ത്യൻ കമ്പനികളിൽ നിക്ഷേപം നടത്തുക ഫോക്സ്കോൺ സിംഗപ്പൂർ ലിമിറ്റഡ് ആയിരിക്കും. തായ്വാൻ കേന്ദ്രമായ ഐഫോൺ നിർമ്മാണ ഭീമനാണ് ഫോക്സ്കോൺ. അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധത്തെത്തുടർന്നാണ് ചൈനയ്ക്ക് പുറത്തേക്ക് ഐഫോൺ നിർമ്മാണം വ്യാപിപ്പിക്കാൻ ഫോക്സ്കോൺ തീരുമാനിച്ചത്. ഐഫോണും അതിന്റെ അനുബന്ധ ഘടകങ്ങളും നിർമ്മിക്കാൻ ഇന്ത്യ പറ്റിയ ഇടമാണെന്ന്…
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയർ സൊഹ്റാൻ മംമ്ദാനി ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തിരയുന്ന പേരാണ്. കാരണം അദ്ദേഹത്തിന്റെ മാതാവ് ഇന്ത്യക്കാർക്ക് പരിചിതമായ പേരാണ്, പ്രത്യേകിച്ച് ഇന്ത്യൻ സിനിമ ആരാധകർക്ക്. മുൻഗവർണ്ണർ ആൻഡ്ര്യൂ ക്യുമോ-വിനെ പരാജയപ്പെടുത്തിയാണ് 33 വയസ്സുള്ള സൊഹ്റാൻ മംമ്ദാനി ന്യൂയോർക്ക് സിറ്റി മേയറായത്. ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകനും ന്യൂയോർക്ക് സ്റ്റേറ്റ് അംസബ്ലി അംഗവുമായ മംമ്ദാനി അമേരിക്കയിലെ യുവാക്കൾക്കിടയിൽ താരവുമാണ്. ഇന്ത്യൻ അമേരിക്കൻ ചലച്ചിത്ര സംവിധായക മീര നായരാണ് മംമ്ദാനിയുടെ മാതാവ്. സലാം ബോംബെ, മൺസൂൺ വെഡ്ഡിംഗ് എന്നിവയാണ് മീരാ നായരുടെ പ്രധാന സിനിമകൾ. പിതാവ് മെഹമ്മൂദ് മംമ്ദാനി ഉഗാണ്ടയിലെ വിദ്യാഭ്യാസ വിദഗ്ധനുമാണ്. 1991-ൽ ഉഗാണ്ടയിലെ കംപാലയിലാണ് സൊഹ്റാൻ മംമ്ദാനിയുടെ ജനനം. കേയ്പ് ടൗണിലെ സ്കൂളിൽ വിദ്യാഭ്യാസം തുടങ്ങിയ സൊഹ്റാൻ പിന്നീട് അദ്ദേഹത്തിന്റെ തുടർപഠനം അമേരിക്കയിലായിരുന്നു. ഷിയാ മുസ്ലീമായ മംദാനി ഈ വർഷം ആദ്യം സിറിയൻ കലാകാരിയായ രാമ ദുവാജിയെ വിവാഹം കഴിച്ചു. ദുവാജിയുടെ ആർട്ട് വർക്കുകൾ ദി ന്യൂയോർക്കറിലും ദി…
ഇന്ത്യയിൽ നിന്ന് വാങ്ങി ഉപയോഗിച്ചുകൊണ്ടിരുന്ന പപ്പടം തീർന്നു. പായ്ക്കറ്റിന് പുറത്തുള്ള പടം കണ്ടപ്പോൾ അത് പപ്പടം ഉണ്ടാക്കുന്ന ആളാണെന്ന് തോന്നി. ദിസ് ഗയ് മെയ്ക്ക്സ് ദ ബെസ്റ്റ് പപ്പടം, ആരെങ്കിലും ഇയാളുടെ കോണ്ടാക്റ്റ് തരുമോ കൂടുതൽ പപ്പടം ഓർഡർ ചെയ്യാനാണെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. അത് മാത്രമേ ഫ്രെഡ്രിക്കെ (Frederikke) എന്ന ഡെൻമാർക്കുകാരി ചെയ്തുള്ളൂ. അവരുടെ ഇൻസ്റ്റഗ്രാമിൽ പിന്നെ പൊങ്കാല ആയിരുന്നു. കാരണം ആ പപ്പടക്കവറിലെ ഫോട്ടോ സാക്ഷാൽ അമിതാഭ് ബച്ചന്റെ ആയിരുന്നു. ബിക്കാജിയുടെ പപ്പടമായിരുന്നു അവർ കഴിച്ചത്. ബിക്കാജി പപ്പടത്തിന്റെ കവറിൽ കണ്ട ബ്രാൻഡ് ആംബാസിഡറായ അമിതാഭിനെ അവർ പപ്പടം ഉണ്ടാക്കിയ ആളായി തെറ്റിദ്ധരിക്കുകയായിരുന്നു. എന്തായാലും ഫ്രെഡ്രിക്കെയുടെ പോസ്റ്റ് വയറലായി. തുടർന്ന് ഇൻസ്റ്റാഗ്രാമിൽ വന്ന് അമിതാഭിന്റെ ഫാൻസ് കമന്റുകൊണ്ട് മൂടി. ഇന്ത്യാ ഗേറ്റിൽ ബസുമതി അരി വളർത്തുന്ന ആളാണ് ഈ മനുഷ്യൻ എന്നും, ഇദ്ദേഹമാണ് എനിക്ക് പോളിയോ തുള്ളി മരുന്ന് നൽകിയതെന്നും ചിലർ കമന്റ് ചെയ്തു. മറ്റൊരാളുടെ കമന്റ്…
ലോകമാകെയുള്ള അദാനി ഗ്രൂപ്പ് കമ്പനികളിലെ ജീവനക്കാർ രക്ത ദാനം നടത്തി റെക്കോർഡ് ഇട്ടു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ 63-ാം ജന്മദിനത്തോടനുബന്ധിച്ചാണ് അദാനി ഫൗണ്ടേഷൻ രക്തദാന പരിപാടി സംഘടിപ്പിച്ചത്. രാജ്യമാകമാനമുള്ള 206 നഗരങ്ങളിൽനിന്നുൾപ്പെടെയുള്ള അദാനി കമ്പനികളിലെ ജീവനക്കാരാണ് രക്ത ദാനത്തിൽ പങ്കാളിയായത്. കൊളംബോ, താൻസാനിയ എന്നിവിടങ്ങളിലെ തുറമുഖ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. 27,661 യൂണിറ്റുകൾ (ഏകദേശം 11,100 ലിറ്റർ) രക്തം ശേഖരിച്ച ഈ പരിപാടി, 83,000-ത്തിലധികം രോഗികൾക്ക് പ്രയോജനം ചെയ്യും, ഒന്നിലധികം രക്ത ഘടകങ്ങൾ, മുഴുവൻ രക്തം, പിസിവി, പ്ലേറ്റ്‌ലെറ്റ് കോൺസെൻട്രേറ്റ്‌സ്, പ്ലാസ്മ, എഫ്‌എഫ്‌പി, ക്രയോപ്രെസിപിറ്റേറ്റ്, ആൽബുമിൻ എന്നിവ ദാനം ചെയ്തതിലൂടെ നിരവധി രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള വഴിയൊരുക്കുമെന്ന് കമ്പനിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. കേരളത്തിൽ തിരുവനന്തപുരം എയർപോർട്ട്, വിഴിഞ്ഞം പോർട്ട് ഉൾപ്പെടെയുള്ള അദാനി സംരംഭങ്ങളിൽ നിന്നുള്ള 200 ഓളം പേരാണ് ഈ ദൗത്യത്തിൽ പങ്കാളികളായത്. തിരുവനന്തപുരം ആർസിസി, ശ്രീചിത്ര ആശുപത്രികളിലെ രോഗികൾക്കാണ് രക്തദാനം നടത്തിയത്. ഈ സേവാ പ്രവർത്തനത്തെ മഹത്തരമാക്കാൻ…
ശുഭാംശു ശുക്ല ബഹിരാകാശത്ത് നിർണ്ണായകമായ ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെടുമ്പോൾ അതിൽ ഒരു മലയാളിയുടെ പങ്കുകൂടി ഉണ്ടാകും. ഭൂമിക്ക് പുറത്ത് മനുഷ്യശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനവും പ്രമേഹവുമായുള്ള ബന്ധവും ശുഭാംശു പരീക്ഷിക്കുമ്പോൾ അതിന് പിന്നിലുള്ളത് ബുർജീൽ ഹോൾഡിങ്‌സ് ചെയർമാനായ ഡോ. ഷംഷീർ വയലിലാണ്. ഡോ.ഷംസീർ വിഭാവനം ചെയ്ത സ്യൂട്ട്റൈഡ് (Suite Ride) ഗവേഷണ പദ്ധതിയാണ് ആക്സിയം 4 ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകുന്നത്. പ്രമേഹരോഗികൾ ബഹിരാകാശ യാത്രയിൽ പങ്കെടുക്കുന്നതിന് വിലങ്ങു തടിയായി നിൽക്കുന്ന മെഡിക്കൽ, ലോജിസ്റ്റിക് വെല്ലുവിളികളാണ് ഷംഷീറിന്റെ നേതൃത്വത്തിലുള്ള സംഘം പരിഹരിക്കാൻ ശ്രമിക്കുന്നത്. സ്യൂട്ട്റൈഡിലൂടെ ഭൂമിക്ക് പുറത്ത് മൈക്രോഗ്രാവിറ്റിയിൽ പ്രമേഹമില്ലാത്ത വ്യക്തികളിലെ രക്തത്തിൽ ഗ്ലൂക്കോസ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. ബഹിരാകാശത്തെ ഗുരുത്വമില്ലായ്മ പ്രമേഹമുള്ളവരിൽ എന്ത് മാറ്റം കൊണ്ടുവരുമെന്ന് വിലയിരുത്തുന്നതിനുള്ള ആദ്യപടിയാണ് ഈ ഗവേഷണ പദ്ധതി പ്രമുഖ ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത പ്രമേഹ ഗവേഷണ പദ്ധതിയായ ‘സ്യൂട്ട്റൈഡിനാണ് ദൗത്യത്തോടൊപ്പം തുടക്കം കുറിച്ചിരിക്കുന്നത്. ഡോ. ഷംഷീർ സ്ഥാപകനും ചെയർമാനുമായ…
ഇന്ന് വൈകിട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിക്കുമ്പോൾ ശുഭാംശു ശുക്ല ഐഎസ്എസ്സിലെത്തുന്ന (International Space Station) ആദ്യ ഇന്ത്യക്കാരനാകും. എന്റെ ചുമലിൽ പതിച്ചിരിക്കുന്ന ത്രിവർണ്ണ പതാക ഇന്ത്യയിലെ ജനങ്ങളാകെ എന്നോടൊപ്പമുണ്ടെന്ന തോന്നലുളവാക്കുന്നു എന്ന് ശുഭാംശു പറഞ്ഞു. മുതിർന്ന ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിത്സൺ ആണ് ആക്സിയം 4-ന്റെ മിഷൻ കമാണ്ടർ. പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയുടെ ടൈബർ കപു എന്നിവരാണ് ശുഭാംശുവിനൊപ്പം ബഹിരാകാശ നിലയത്തിലേക്ക് പോയിരിക്കുന്നത്. വിക്ഷേപണത്തിന് 28 മണിക്കൂർ ശേഷമാണ് ശുഭാംശുവും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിക്കുക.14 ദിവസത്തെ ഐഎസ്എസ് വാസത്തിനിടെ 60-ഓളം ശാസ്ത്ര പരീക്ഷണങ്ങൾ സംഘം നടത്തും. മനുഷ്യന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ബഹിരാകാശ സാങ്കേതികവിദ്യ, ഭൂമി നിരീക്ഷണം എന്നിവ അതിൽ പ്രധാനമാണ്. ചരിത്രപരമായ യാത്രയിൽ ഇന്ത്യക്കാരനായ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെടെയുള്ളവരെ ബഹിരാകാശത്ത് വിട്ട് റോക്കറ്റ് ഫാൽക്കൺ 9 തിരികെ വന്നപ്പോൾ ഇന്ത്യയിലായിരുന്നു ആഘോഷം. കാരണം 41 വർഷങ്ങൾക്ക് ശേഷമാണ് ഒരിന്ത്യക്കാരൻ ബഹിരാകാശത്ത് എത്തുന്നത്.…
സംരംഭങ്ങൾക്കായി കേരളവും കേന്ദ്രവും കൈകോർക്കുന്നു.സംരംഭങ്ങൾക്ക് ഇനി ഏകീകൃതവും കാര്യക്ഷമവുമായ ക്ലിയറന്‍സ് പ്രക്രിയ ഉറപ്പാക്കുന്നതിനൊപ്പം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന അനുമതികള്‍ എളുപ്പത്തിലാകും.കേരളത്തിന്‍റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പോര്‍ട്ടലായ കെ-സ്വിഫ്റ്റ്, ദേശീയ ഏകജാലക സംവിധാനമായ എന്‍എസ്ഡബ്ല്യുഎസുമായി (NSWS) സംയോജിപ്പിക്കുന്നതിലൂടെയാണ് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും വ്യവസായ സംരംഭങ്ങളുടെ അനുമതി പ്രക്രിയയും എളുപ്പമാകുന്നത്. എന്‍എസ് ഡബ്ല്യുഎസ് പ്ലാറ്റ് ഫോമിലുള്ള “Know your approvals’ (KYA) എന്ന വിഭാഗത്തിലുള്ള 32 കേന്ദ്ര വകുപ്പുകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം സംരംഭങ്ങൾ തുങ്ങുന്നവർക്കുള്ള മാർഗനിർദേശങ്ങളാകും. കെ-സ്വിഫ്റ്റ്-എന്‍എസ് ഡബ്ല്യുഎസ് പോര്‍ട്ടലുകളുടെ ഏകോപനത്തിലൂടെ ഒന്നിലധികം അനുമതികള്‍ നേടുന്നതിലെ സങ്കീര്‍ണത ഒഴിവാക്കുന്നതിനും കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍ തമ്മിലുള്ള അനുമതി പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും സഹായിക്കും. ഏകീകൃതവും കാര്യക്ഷമവുമായ ക്ലിയറന്‍സ് പ്രക്രിയ ഉറപ്പാക്കുന്നതിനൊപ്പം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനും ഇത് സഹായകമാകും.എന്‍എസ് ഡബ്ല്യുഎസ് അനുമതിയുടെ തുടര്‍ച്ചയായി സംസ്ഥാനത്തു നിന്നുള്ള സേവനങ്ങള്‍ക്കായി കെ-സ്വിഫ്റ്റ് പോര്‍ട്ടല്‍ (https://kswift.kerala.gov.in/index/) നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. എന്‍എസ് ഡബ്ല്യുഎസ് പ്ലാറ്റ് ഫോമില്‍ “Know your approvals’ (KYA)…
വ്യത്യസ്തമായ പഞ്ചാബി വിഭവങ്ങളുമായി കൊച്ചിയിലെ ഭക്ഷണപ്രേമികളുടെ മനംകവർന്ന സ്ഥാപനമാണ് സേഥി ദാ ധാബ (Sethi Da Dhaba). മൊഹീന്ദർ സിംഗും സഹോദരൻ മഞ്ജീത്തും ചേർന്ന് ആരംഭിച്ച ധാബ പത്താം വർഷത്തിലേക്ക് കടക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് മൊഹീന്ദർ കൊച്ചിക്കാരുടെ വയറും മനസ്സും കീഴടക്കിയ ധാബയുടെ കഥ പറയുന്നു. അജിനോമോട്ടോ, കൃത്രിമ നിറങ്ങൾ, കെമിക്കലുകൾ, പാം ഓയിൽ തുടങ്ങിയവ പൂർണമായും ഒഴിവാക്കിയാണ് സേഥി ദാ ധാബയിൽ ഭക്ഷണം ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ധാബയുടെ വിശേഷങ്ങൾ പറഞ്ഞ് അദ്ദേഹം സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചിരുന്നു. പഞ്ചാബിയിലും ഹിന്ദിയിലും ഒന്നുമല്ല മണിമണിയായ മലയാളത്തിലായിരുന്നു വീഡിയോ. ഇതോടെ മലയാളം പറയുന്ന സർദാർജി എന്നും പറഞ്ഞ് വീഡിയോ ശ്രദ്ധിക്കപ്പെട്ടു. ഭക്ഷണം സ്വാദിനൊപ്പം ആരോഗ്യവും ഉള്ളതാകണം മൊഹീന്ദറിനും സേഥി ദാ ധാബയ്ക്കും നിർബന്ധമുണ്ട്. മലയാളികൾക്കിടയിൽ ഏറ്റവും പ്രചാരത്തിലുള്ള അന്യദേശാ വിഭവങ്ങൾ പഞ്ചാബി വിഭവങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വർഷങ്ങളായി കേരളത്തിലുള്ള സേഥി കുടുംബത്തിലെ അംഗമാണ് മൊഹീന്ദർ. 2015ൽ പഞ്ചാബി വിഭവങ്ങൾ ഇന്നത്തെയത്ര കേരളത്തിൽ സാധാരണമല്ലാത്ത…