Author: News Desk

വ്യത്യസ്തമായ പഞ്ചാബി വിഭവങ്ങളുമായി കൊച്ചിയിലെ ഭക്ഷണപ്രേമികളുടെ മനംകവർന്ന സ്ഥാപനമാണ് സേഥി ദാ ധാബ (Sethi Da Dhaba). മൊഹീന്ദർ സിംഗും സഹോദരൻ മഞ്ജീത്തും ചേർന്ന് ആരംഭിച്ച ധാബ പത്താം വർഷത്തിലേക്ക് കടക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് മൊഹീന്ദർ കൊച്ചിക്കാരുടെ വയറും മനസ്സും കീഴടക്കിയ ധാബയുടെ കഥ പറയുന്നു. അജിനോമോട്ടോ, കൃത്രിമ നിറങ്ങൾ, കെമിക്കലുകൾ, പാം ഓയിൽ തുടങ്ങിയവ പൂർണമായും ഒഴിവാക്കിയാണ് സേഥി ദാ ധാബയിൽ ഭക്ഷണം ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ധാബയുടെ വിശേഷങ്ങൾ പറഞ്ഞ് അദ്ദേഹം സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചിരുന്നു. പഞ്ചാബിയിലും ഹിന്ദിയിലും ഒന്നുമല്ല മണിമണിയായ മലയാളത്തിലായിരുന്നു വീഡിയോ. ഇതോടെ മലയാളം പറയുന്ന സർദാർജി എന്നും പറഞ്ഞ് വീഡിയോ ശ്രദ്ധിക്കപ്പെട്ടു. ഭക്ഷണം സ്വാദിനൊപ്പം ആരോഗ്യവും ഉള്ളതാകണം മൊഹീന്ദറിനും സേഥി ദാ ധാബയ്ക്കും നിർബന്ധമുണ്ട്. മലയാളികൾക്കിടയിൽ ഏറ്റവും പ്രചാരത്തിലുള്ള അന്യദേശാ വിഭവങ്ങൾ പഞ്ചാബി വിഭവങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വർഷങ്ങളായി കേരളത്തിലുള്ള സേഥി കുടുംബത്തിലെ അംഗമാണ് മൊഹീന്ദർ. 2015ൽ പഞ്ചാബി വിഭവങ്ങൾ ഇന്നത്തെയത്ര കേരളത്തിൽ സാധാരണമല്ലാത്ത…

Read More

സിജി ഹോസ്പിറ്റാലിറ്റിയുടെ (CG Hospitality) സിഇഒ ആയ രാഹുൽ ചൗധരി നേപ്പാളിലെ പ്രശസ്തമായ ചൗധരി ഗ്രൂപ്പിന്റെ നാലാം തലമുറ അംഗമാണ്. 140 വർഷം പഴക്കമുള്ള ചൗധരി ഗ്രൂപ്പ് ദക്ഷിണേഷ്യയിലെ ഏറ്റവും ശക്തമായ വ്യവസായ പ്രമുഖരിൽ ഒന്നാണ്. 27 വർഷങ്ങൾക്കു മുൻപാണ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് കടന്നത്. 2006ൽ യുഎസ്സിൽ മിയാമി സർവകലാശാലയിലെ പഠനസമയത്തുമുതൽ രാഹുൽ ബിസിനസ് രംഗത്ത് ശ്രദ്ധ കൊടുത്തിരുന്നു. വലിയ ബിസിനസ് കുടുംബത്തിലെ അംഗമായിട്ടും സാധാരണ നിലയിലുള്ള വിദ്യാർത്ഥി ജീവിതമായിരുന്നു രാഹുൽ യുഎസ്സിൽ നയിച്ചത്. ഡിഷ് വാഷിംഗ്, ഫ്ലോർ ക്ലീനിംഗ് പോലുള്ള ജോലികൾ അന്ന് ചെയ്തിരുന്നതായി രാഹുൽ ഓർക്കുന്നു. പഠനത്തിനും പാർട് ടൈം ജോലിക്കുമൊപ്പം നിക്ഷേപ അവസരങ്ങളും രാഹുൽ അന്നേ തേടിയിരുന്നു. അങ്ങനെ കൈവന്ന നിക്ഷേപ അവസരമാണ് രാഹുലിന്റെയും സിജി ഹോസ്പിറ്റാലിറ്റിയുടെയും വളർച്ചയിൽ നിർണായകമായത്. അഞ്ച് ഹോട്ടലുകളിൽ നിക്ഷേപിച്ച് ആരംഭിച്ച സംരംഭം ഇന്ന് 12 രാജ്യങ്ങളിലായി 195 ഹോട്ടലുകളുടെ ശ്രദ്ധേയമായ പോർട്ട്‌ഫോളിയോയിലേക്ക് വളർന്നു. വെറും 27 വർഷം കൊണ്ടാണ് ഈ…

Read More

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സ്വപ്നപദ്ധതികളിലൊന്നായ ലുലു ഐടി ട്വിൻ ടവറുകൾ കാക്കനാട് സ്മാർട്ട് സിറ്റിയിൽ ജൂൺ 28ന് പ്രവർത്തനം ആരംഭിക്കുന്നു. ഐടി-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങളാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുക്കിയിട്ടുള്ളത്.1,500 കോടിയിലേറെ രൂപയുടെ മുതൽമുടക്കിലാണ് ഐടി സമുച്ചയം യാഥാർത്ഥ്യമായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഐടി ട്വിൻ ടവറുകളുടെ ഉദ്ഘാടനം നിർവ്വഹിക്കും.ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമാണ് ലുലു ഐടി ട്വിൻ ടവറുകൾ. 12.74 ഏക്കറിൽ 30 നിലകൾ വീതമുള്ള ലുലു ട്വിൻ ടവറുകളുടെ ഉയരം 152 മീറ്ററാണ്. 35 ലക്ഷം ചതുരശ്ര അടിയിലാണ് ട്വിൻ ടവറുകൾ നിർമിച്ചിരിക്കുന്നത്. ഇതിൽ 25 ലക്ഷം ചതുരശ്ര അടി ഐടി കമ്പനികൾക്കായുള്ള ഓഫീസ് സ്പേസാണ്. 30,000ത്തിലേറെ ടെക് പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാനാകും. വിദ്യാസമ്പന്നരായ കുട്ടികൾക്ക് നാട്ടിൽ തന്നെ മികച്ച തൊഴിലവസരം ഉറപ്പാക്കുകയാണ് ലുലു. ലോകത്തിലെ തന്നെ ഏറ്റവും വലിയ…

Read More

ഫോർ വീൽ മിനി-ട്രക്ക് ആയ ഏസ് പ്രോ (Ace Pro) പുറത്തിറക്കി ടാറ്റ മോട്ടോർസ്. ₹3.99 ലക്ഷം മുതൽ വിലയുള്ള ഏസ് പ്രോ ഈ വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വാഹനമാണ്. ചെറുകിട കാർഗോ മൊബിലിറ്റി വിഭാഗത്തിലെ പുതുതലമുറ സംരംഭകരെ ലക്ഷ്യമിട്ടാണ് ലോഞ്ച് എന്ന് കമ്പനി അറിയിച്ചു. പെട്രോൾ, ബൈ-ഫ്യുവൽ (സിഎൻജി + പെട്രോൾ), ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഏസ് പ്രോ ലഭ്യമായിട്ടുള്ളത്. പെട്രോൾ വേരിയന്റ് 694 സിസി എഞ്ചിൻ 30 bhp കരുത്തും 55 Nm torqueഉം ഉത്പാദിപ്പിക്കുന്നു. ഇലക്ട്രിക് വേരിയന്റ് 38 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന മോട്ടോറും 104 Nm ടോർക്കുമുള്ളതാണ്. ഒറ്റ ചാർജിൽ 155 കിലോമീറ്റർ മൈലേജും, IP67 റേറ്റഡ് ബാറ്ററിയുമാണ് മോഡലിനുള്ളത്. ബൈ-ഫ്യുവൽ വേരിയന്റ് സിഎൻജി മോഡ് 26 ബിഎച്ച്പിയും 51 എൻഎം ടോർക്കും നൽകുന്നു. 5 ലിറ്റർ പെട്രോൾ ബാക്കപ്പ് ടാങ്ക് സഹിതമാണിത്. 750 കിലോഗ്രാം പേലോഡ് ശേഷിയാണ് ഏസ് പ്രോയ്ക്ക് ഉള്ളത്.…

Read More

ജൂലൈ 1 മുതൽ ഇന്ത്യൻ റെയിൽവേ യാത്രാ നിരക്ക് വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. കോവിഡ്-19 മഹാമാരിക്ക് ശേഷം ആദ്യമായാണ് ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നത്. 2025 ജൂലൈ 1 മുതൽ ചെറിയ നിരക്കിലുള്ള വർധന പ്രാബല്യത്തിൽ വരും. എസി ഇതര മെയിൽ/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് 1 പൈസ വീതം വർധിപ്പിക്കുമെന്നാണ് സൂചനയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എസി ക്ലാസുകളുടെ നിരക്ക് വർധന കിലോമീറ്ററിന് 2 പൈസയായിരിക്കും. 500 കിലോമീറ്റർ യാത്രയ്ക്ക് സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രയ്ക്കും നിരക്കിൽ വർദ്ധനവുണ്ടാകില്ല എന്നത് ശ്രദ്ധേയമാണ്. 500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരങ്ങൾക്ക് കിലോമീറ്ററിന് അര പൈസ വർദ്ധനവുണ്ടാകും. കൂടാതെ, പ്രതിമാസ സീസൺ ടിക്കറ്റിൽ വർദ്ധനവുണ്ടാകില്ല. നിരക്ക് വർദ്ധനുടെ സംഗ്രഹം ഇതാണ് സബർബൻ നിരക്കുകളിൽ വർദ്ധനവുണ്ടാകില്ല. പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കുകളിൽ മാറ്റമില്ല. സാധാരണ സെക്കൻഡ് ക്ലാസിൽ, 500 കിലോമീറ്റർ വരെയുള്ള ദൂരങ്ങൾക്ക് നിരക്ക് വർദ്ധനവുണ്ടാകില്ല. സാധാരണ സെക്കൻഡ്…

Read More

റൂഫ്ടോപ്പ് സോളാർ സ്റ്റാർട്ടപ്പുകൾക്കായി ₹2.3 കോടിയുടെ ചാലഞ്ചുമായി കേന്ദ്ര ഗവൺമെന്റ്. മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനെർജി (MNRE) ആണ് പുതിയ സ്റ്റാർട്ടപ്പ് സ്കീം പ്രഖ്യാപിച്ചിരിക്കുന്നത്. റൂഫ് ടോപ്പ് സോളാർ ഇൻസ്റ്റാളേഷനുകളും റിന്യൂവബിൾ എനെർജി ഉപയോഗം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജിയുടെ (NISE) പിന്തുണയോടെ MNRE യുടെ മാർഗ്ഗനിർദ്ദേശത്തിലാണ് ചാലഞ്ച് നടപ്പിലാക്കുന്നത്. സ്റ്റാർട്ടപ്പ് ഇന്ത്യ, DPIIT എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനം. താങ്ങാനാവുന്ന വിലയോടു കൂടിയ, പുനരുപയോഗ ഊർജ്ജ ഉപയോഗം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ചാലഞ്ചിൽ പങ്കെടുക്കാം. ഗ്രീൻ ടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ചെയിൻ, എനെർജി ഹാർഡ്‌വെയർ, ഐഒടി, ഫിൻടെക്, മാലിന്യ സംസ്‌കരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഓഗസ്റ്റ് 20നു മുൻപ് അപേക്ഷിക്കാം. ആകെ സമ്മാനത്തുക 2.3 കോടി രൂപയാണ്. ഇതിൽ ഒന്നാം സമ്മാനാർഹർക്ക് ഒരു കോടി രൂപയും രണ്ടാം സമ്മാനത്തിന് 50 ലക്ഷം രൂപയും മൂന്നാം സമ്മാനത്തിന് 30 ലക്ഷം രൂപയും…

Read More

എയർ ഇന്ത്യയുടെ ഓപ്പറേഷൻസിൽ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ നേരിട്ട് ഇടപെടും. എയർ ഇന്ത്യയുടെ ഡേ-ടു-ഡേ കാര്യങ്ങളിലാണ് ചെയർമാൻ നേരിട്ട് ഇടപെടാൻ പോകുന്നത്. അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലിത്തിലാണ് നീക്കം. സർക്കാരുമായുള്ള സുപ്രധാന ആശയവിനിമയങ്ങളും ഫ്ളൈറ്റ് മെയിന്റനൻസുമായി ബന്ധപ്പെട്ട കാര്യങ്ങളും ജീവനക്കാരുടെ ആത്മവിശ്വാസം നിലനിർത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ ചെയർമാൻ നേരിട്ട് വിലയിരുത്തും. ടാറ്റ ഗ്രൂപ്പ് അതിന്റെ സമീപകാല ചരിത്രത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അഹമ്മദാബാദ് വിമാന ദുരന്തവും അതിനെ തുടർന്നുള്ള സംഭവവികാസങ്ങളും. ആ സാഹചര്യത്തിലാണ് ചെർമാൻ എൻ ചന്ദ്രശേഖരൻ നേരിട്ട് ദൈനംദിന പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുന്നതെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. Air India സിഇഒ കാംപെൽ വിൽസൺ, ചെയർമാൻ എൻ ചന്ദ്രശേഖരനുമായി ചേർന്ന് ദീർഘകാല സുരക്ഷാ നടപടികളും സർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പദ്ധതികൾ നടപ്പാക്കും. സുരക്ഷയിലും ഏകോപനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോഴുള്ള ഏറ്റവും പ്രധാനകാര്യമായി എയർലൈൻ കാണുന്നത്. സിഇഒ വിൽസൺ, വകുപ്പ് മേധാവികളുമായി നിരന്തരം ഇടപഴകുകയും എയർലൈനിന്റെ…

Read More

സമൂഹമാധ്യമങ്ങളിലെ ‘വൈറൽ ചായക്കടക്കാരനാണ്’ ഡോളി ചായ് വാല. പ്രത്യേക രീതിയിലുള്ള ആംഗ്യവിക്ഷേപങ്ങളോടെ അടിച്ചും അടിക്കാതെയും ചായയുണ്ടാക്കിയാണ് നാഗ്പ്പൂരിലെ ഡോളി ചായ്വാല ശ്രദ്ധനേടിയത്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് അടക്കം ഡോളിയുടെ ചായക്കട സന്ദർശിച്ചതോടെ അദ്ദേഹം പിന്നെയും ‘പെരും വൈറലായി.’ ഏഴ് രൂപയും ഒരു കെറ്റിലും വെച്ചാണത്രേ അദ്ദേഹം തന്റെ ചായയാത്ര ആരംഭിച്ചത്. ഇന്ന് ഒരൊറ്റ പരിപാടിക്ക് അഞ്ചു ലക്ഷം രൂപ വാങ്ങിക്കുന്നിടത്തേക്ക് അദ്ദേഹം വളർന്നിരിക്കുന്നു. ഇതിനു പിന്നിലാകട്ടെ ഏതു ബിസിനസ്സിനേയും ഒറ്റയടിക്ക് വൈറലാക്കാൻ കെൽപ്പുള്ള ഓൺലൈൻ ലോകവും. 1998ൽ നാഗ്പൂരിൽ ജനിച്ച ഡോളി ചെറുപ്പം മുതലേ കുടംബത്തിനൊപ്പം ചായ വിൽക്കാൻ തുടങ്ങി. ഏത് ജോലിയും സ്റ്റൈലായി ചെയ്താൽ ശ്രദ്ധിക്കപ്പെടും എന്നു മനസ്സിലാക്കിയ അദ്ദേഹം ചായ അടിക്കുന്നതിലും പ്രത്യേക സ്റ്റൈൽ കൊണ്ടുവന്നു. അങ്ങനെയാണ് ശ്രദ്ധിക്കപ്പെടുന്നത്. നിലവിൽ ഇൻസ്റ്റാഗ്രാമിൽ 40 ലക്ഷവും യൂട്യൂബിൽ 20 ലക്ഷവും ഫോളോവേർസാണ് അദ്ദേഹത്തിന് ഉള്ളത്. നിരവധി റിപ്പോർട്ടുകൾ പ്രകാരം ഒരു ഇവന്റിന് അദ്ദേഹം 5 ലക്ഷത്തോളം രൂപ ഈടാക്കുന്നുണ്ട്.…

Read More

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഫസ്റ്റ് ലേഡി മെലാനിയ ട്രംപിന്റെയും ഇളയ മകനാണ് ബാരൺ ട്രംപ്. 19കാരനായ ബാരൺ പിതാവിനെപ്പോലെ ബിസിനസ്സിൽ ഇപ്പോഴേ കഴിവു തെളിയിച്ചു കഴിഞ്ഞു. ക്രിപ്റ്റോ രംഗത്തെ വമ്പൻ ബിസിനസ്സിലൂടെ ബാരൺ 40 മില്യൺ ഡോളറോളം സമ്പാദിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രംപും മക്കളും ചേർന്നു നടത്തുന്ന വേൾഡ് ലിബർട്ടി ഫിനാൻഷ്യലിലെ ഡിജിറ്റൽ അസറ്റിലൂടെയാണ് അദ്ദേഹം വൻ തുക സമ്പാദിച്ചിരിക്കുന്നത്. നികുതി കിഴിച്ച് ഇതോടെ ബൈരണിന്റെ സമ്പാദ്യം 25 മില്യൺ ഡോളറായി എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാർച്ചിൽ കമ്പനി ടോക്കൺ സെയിലിലൂടെ 550 മില്യൺ ഡോളർ സമ്പാദിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതിൽ ട്രംപ് മാത്രം സമ്പാദിച്ചത് 57 മില്യൺ ഡോളറാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിച്ചിരുന്നു. Barron Trump, the 19-year-old son of Donald Trump, has reportedly earned $40 million in the crypto sector through digital assets from World Liberty Financial,…

Read More

ഇന്ത്യയിലുടനീളം ഇലക്ട്രിക് ഇന്റർസിറ്റി ബസ് ശൃംഖല വികസിപ്പിച്ച് ന്യൂഗോ (NueGo). ഡൽഹി-ലഖ്‌നൗ എന്ന ഏറ്റവും ദൈർഘ്യമേറിയ സർവീസ് ഉൾപ്പെടെ നിരവധി പുതിയ റൂട്ടുകളാണ് ന്യൂഗോ ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രിക് ഇന്റർസിറ്റി ഗതാഗതത്തിനുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായാണ് മുംബൈ ആസ്ഥാനമായുള്ള കമ്പനി വിപുലീകരണം പ്രഖ്യാപിച്ചത്. ഇലക്ട്രിക് ബസ് സർവീസുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പ്രയോജനപ്പെടുത്താനും പരിസ്ഥിതി സൗഹൃദ മൊബിലിറ്റിയും പ്രോത്സാഹിപ്പിക്കാനും വിപുലീകരണം ന്യൂഗോയെ പ്രാപ്തമാക്കുന്നു. അമൃത്സർ-ഡൽഹി, ബെംഗളൂരു-ദാവണഗെരെ, ബെംഗളൂരു-മധുര, ചെന്നൈ-മധുര, ചെന്നൈ-സേലം, ഡൽഹി-ബറേലി, ഡൽഹി-ഹൽദ്വാനി, ഗുണ്ടൂർ-വിശാഖപട്ടണം എന്നിങ്ങനെയാണ് പുതിയ റൂട്ടുകൾ. എവർസോഴ്‌സ് ക്യാപിറ്റലിന്റെ പിന്തുണയുള്ള ഗ്രീൻസെൽ മൊബിലിറ്റിയുടെ കീഴിലാണ് ന്യൂഗോയുടെ പ്രവർത്തനം. നിലവിൽ ഇന്ത്യയിലുടനീളമുള്ള 100ലധികം നഗരങ്ങളെ ബന്ധിപ്പിക്കുന്ന 300ലധികം ഇലക്ട്രിക് ബസുകൾ കമ്പനി പ്രവർത്തിപ്പിക്കുന്നു. ഒറ്റ ചാർജിൽ 250 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയുന്ന ബസുകൾക്ക് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയിലൂടെ 500 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. രാജ്യത്തെ ആദ്യ ഇലക്ട്രിക് സ്ലീപ്പർ ബസ് സേവന ദാതാക്കൾ കൂടിയായ ന്യൂഗോ എല്ലാ വാഹനങ്ങളിലും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ്…

Read More