Author: News Desk
നിരവധി വിദേശകമ്പനികളിൽ ഒരേ സമയം ജോലി ചെയ്ത് കമ്പനികളെ കമ്പളിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യക്കാരനായ സോഹം പരേഖ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ വാർത്തയെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഹം. വിവിധ യുഎസ് സ്റ്റാർട്ടപ്പുകൾക്കായി ഒരേസമയം ജോലിചെയ്തതായും മൂൺലൈറ്റിംഗ് നടത്തിയിട്ടുള്ളതായും ബെംഗളൂരു ടെക്കിയായ സോഹം പരേഖ് സമ്മതിച്ചു. ആഴ്ചയിൽ ഏകദേശം 140 മണിക്കൂർ ജോലി ചെയ്തിരുന്നതായി സോഹം അവകാശപ്പെടുന്നു. ഇത് ആരെയും കബളിപ്പിക്കാൻ ഉദ്ദേശിച്ചല്ല എന്നും മറിച്ച് തനിക്ക് അത്തരമൊരു അവസ്ഥ ഉണ്ടായതിനാലാണ് ഒന്നിലധികം ജോലികൾ ചെയ്യേണ്ടി വന്നതെന്നും സോഹം ന്യായീകരണവുമായി എത്തി. യുഎസ് സ്റ്റാർട്ടപ്പുകൾക്ക് എന്തിനാണ് മൂൺലൈറ്റ് നൽകുന്നതെന്ന് എന്ന ചോദ്യത്തിന് സാമ്പത്തിക സാഹചര്യങ്ങൾ കൊണ്ട് എന്നാണ് സോഹം മറുപടി നൽകിയത്. ആരും ആഴ്ചയിൽ 140 മണിക്കൂർ ജോലി ചെയ്യാൻ ഇഷ്ടപ്പെടില്ല. പക്ഷേ അത്യാവശ്യം വരുമ്പോൾ അങ്ങനെ ചെയ്യേണ്ടി വരും-സോഹം പറഞ്ഞു Bengaluru-based software engineer Soham Parekh admitted to moonlighting for multiple US startups, working up…
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) വികസിപ്പിച്ചെടുത്ത 10 അത്യാധുനിക സാങ്കേതികവിദ്യകൾ ആറ് ഇന്ത്യൻ കമ്പനികൾക്ക് കൈമാറുമെന്ന് ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACE) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും (NSIL), ആറ് കമ്പനികൾ, ഇൻസ്പേസ് എന്നിവ ചേർന്ന് സാങ്കേതികവിദ്യാ കൈമാറ്റ കരാറുകൾ (TTA) ഒപ്പുവെച്ചു. സാങ്കേതിക കൈമാറ്റങ്ങൾ സ്വകാര്യ സംരംഭകർക്ക് ഐഎസ്ആർഒ സാങ്കേതികവിദ്യകൾ ആക്‌സസ് ചെയ്യാൻ അവസരം നൽകും. ബഹിരാകാശത്തും മറ്റ് മേഖലകളിലും വാണിജ്യ ആപ്ലിക്കേഷനുകൾക്കായി ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കമ്പനികളെ കരാർ പ്രാപ്തരാക്കും. ബഹിരാകാശ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും വാണിജ്യവൽക്കരിക്കുന്നതിനും സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് സാങ്കേതികവിദ്യകളുടെ കൈമാറ്റമെന്ന് ഇൻ-സ്പേസ് ചെയർമാൻ ഡോ. പവൻ ഗോയങ്ക പറഞ്ഞു. IN-SPACe has facilitated the transfer of 10 advanced ISRO technologies, including satellite sensors, ground station equipment, and geospatial tools, to six Indian companies. This…
ചെക്ക്-ഇൻ ബാഗിൽ നിന്ന് സ്വകാര്യ ലഗേജ് നഷ്ടപ്പെട്ട വിമാന യാത്രക്കാരന് 2.74 ലക്ഷം രൂപ നഷ്ടപരിഹാരം. ആറ് വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് ഒടുവിലാണ് ഹരിയാന സംസ്ഥാന ഉപഭോക്തൃ കമ്മീഷനിലൂടെ യാത്രക്കാരന് പരിഹാരം ലഭിച്ചത്. 2019 സെപ്റ്റംബർ 15നാണ് സംഭവം. കാനഡയിൽ നിന്ന് ഡൽഹിയിലേക്ക് വന്ന കുമാർ എന്ന യാത്രക്കാരന്റെ ചെക്ക്-ഇൻ ബാഗിലെ 2 ലക്ഷം രൂപ (3,633 യുഎസ് ഡോളർ) വിലമതിക്കുന്ന വിലയേറിയ വസ്തുക്കൾ നഷ്ടപ്പെടുകയായിരുന്നു. അർമാനി ജാക്കറ്റ്, റാഡോ റിസ്റ്റ് വാച്ച്, 25 ഗ്രാം സ്വർണ്ണ ചെയിൻ, ഷനേൽ പെർഫ്യൂം അടക്കമുള്ളവയാണ് നഷ്ടമായത്. എയലൈനിൽ പരാതിപ്പെട്ടതോടെ അദ്ദേഹത്തിന്റെ ബാഗിൽ നിന്ന് 1.5 കിലോഗ്രാം ലഗേജ് നഷ്ടപ്പെട്ടതായി എയർലൈൻ ജീവനക്കാരും സ്ഥിരീകരിച്ചു. ബാഗിൽ നിന്ന് നഷ്ടപ്പെട്ട വസ്തുക്കൾക്ക് നഷ്ടപരിഹാരമായി എയർലൈൻ അദ്ദേഹത്തിന് 30 യുഎസ് ഡോളർ (2025 ജൂലൈ 4 ലെ വിനിമയ നിരക്ക് പ്രകാരം 2560 രൂപ) വാഗ്ദാനം ചെയ്തു. ഇത്രയും ചെറിയ നഷ്ടപരിഹാര തുകയിൽ അതൃപ്തി തോന്നിയ കുമാർ…
ഇന്ത്യയിലെ ആദ്യത്തെ ദേശീയതല സഹകരണ സർവകലാശാലയായ ‘ത്രിഭുവൻ സഹകാരി സർവകലാശാല’ (TSU) ഗുജറാത്തിലെ ആനന്ദിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തെ സഹകരണ മേഖലയിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയാണ് സർവകലാശാലയുടെ ലക്ഷ്യം. സഹകരണ മാനേജ്‌മെന്റ്, ധനകാര്യം, നിയമം, ഗ്രാമവികസനം എന്നിവയാണ് നിർദിഷ്ട സർവകലാശാലയിലെ പ്രധാന വിഷയങ്ങൾ. ഇവയിൽ പ്രത്യേക വിദ്യാഭ്യാസം, പരിശീലനം, ഗവേഷണ പരിപാടികൾ എന്നിവ സർവകലാശാല വാഗ്ദാനം ചെയ്യുന്നു. പിഎച്ച്ഡികൾ മുതൽ മാനേജീരിയൽ ബിരുദങ്ങൾ, സൂപ്പർവൈസറി ഡിപ്ലോമകൾ, പ്രവർത്തന സർട്ടിഫിക്കറ്റുകൾ വരെയുള്ള മൾട്ടി ഡിസിപ്ലിനറി അക്കാഡമിക് പ്രോഗ്രാമുകളും സർവകലാശാല നൽകും. സർവകലാശാലാ പ്രാരംഭ പ്രവർത്തനങ്ങൾക്ക് കേന്ദ്ര മന്ത്രി അമിത് ഷാ തുടക്കം കുറിച്ചു. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (PACS), ക്ഷീര സഹകരണ സംഘങ്ങൾ, മത്സ്യബന്ധന മേഖലകൾ എന്നിവയുൾപ്പെടെ വിവിധ സഹകരണ സംഘങ്ങളിൽ നിന്നുള്ള ഏകദേശം 20 ലക്ഷം പേരെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പരിശീലിപ്പിക്കുമെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു. Union Cooperation Minister Amit Shah laid…
പരമ്പരാഗത ഇന്ത്യൻ പാദരക്ഷയായ കോലാപുരി ചെരുപ്പിന്റെ ഡിസൈൻ തങ്ങളുടെ പുതിയ ശേഖരത്തിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ ആഢംബര ഫാഷൻ ഹൗസായ പ്രാഡ (Prada) വിവാദത്തിൽ പെട്ടിരുന്നു. ഇപ്പോൾ കമ്പനിക്കെതിരെ ബോംബെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തതോടെ കോലാപുരി ചെരുപ്പുകളെച്ചൊല്ലിയുള്ള തർക്കം വീണ്ടും തലപൊക്കുകയാണ്. ചെരുപ്പുകളുടെ ഡിസൈൻ പകർത്തിയതിന് പ്രാഡ കോലാപുരി കരകൗശല വിദഗ്ധർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ബോംബെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മിലാനിൽ നടന്ന സ്പ്രിംഗ് സമ്മർ ശേഖരത്തിൽ പ്രദർശിപ്പിച്ച 1.2 ലക്ഷം രൂപ മുതൽ വിലവരുന്ന ചെരുപ്പുകൾ മഹാരാഷ്ട്രയിലെയും കർണാടകയിലെയും പരമ്പരാഗത ഇന്ത്യൻ പാദരക്ഷകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പ്രാഡ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ വിഷയത്തിൽ കമ്പനി ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ല. അർഹമായ നഷ്ടപരിഹാരം അടക്കമുള്ളവയ്ക്കായാണ് ഇപ്പോൾ പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത്. ഇന്റലക്ച്വൽ പ്രോപ്പർട്ടി അഭിഭാഷകനായ ഗണേഷ് ഹിങ്മെയറാണ് കമ്പനിക്കെതിരെ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കോലാപുരി ചെരുപ്പുകൾ മഹാരാഷ്ട്രയുടെ സംസ്കാരത്തിൽ തന്നെ പ്രത്യേക…
ഇന്ത്യൻ നേവിയുടെ യുദ്ധവിമാനങ്ങൾ പറത്തുന്ന ആദ്യ വനിതയാകാൻ സബ് ലെഫ്റ്റനന്റ് ആസ്ത പുനിയ. നാവികസേനയിൽ ഫൈറ്റർ ജെറ്റ് പൈലറ്റാകാൻ പരിശീലനം നേടിയ ആദ്യ വനിതയാണ് ആസ്ത. ഹോക്ക് 132 അഡ്വാൻസ്ഡ് ജെറ്റ് ട്രെയിനർ പൈലറ്റ് പരിശീലനത്തിനു ശേഷമുള്ള ബിരുദദാനച്ചടങ്ങിലാണ് നാവികസേന ഇക്കാര്യമറിയിച്ചത്. കപ്പലുകളിൽനിന്ന് മിഗ് 29 കെ പോലുള്ള വിമാനങ്ങൾ പറത്താനാണ് ആസ്തയ്ക്ക് പരിശീലനം ലഭിച്ചിട്ടുള്ളത്. വിശാഖപട്ടണത്തെ ഐഎൻഎസ് ദേഗയിലാണ് ആസ്ത ട്രാൻസിഷണൽ പരിശീലനം പൂർത്തിയാക്കിയത്. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിനിയായ ആസ്ത ബിടെക് ബിരുദം പൂർത്തിയാക്കിയതിനുശേഷം ഷോർട്ട് സർവീസ് കമ്മീഷൻ എൻട്രിയിലൂടെ ഏഴിമല ഇന്ത്യൻ നേവൽ അക്കാഡമിയിൽ ചേർന്നു. തുടർന്ന് നാവിക അക്കാഡമിയിൽ പ്രാരംഭ പരിശീലനം നേടിയ അവർ തെലങ്കാനയിലെ എയർഫോഴ്സ് അക്കാഡമിയിൽ ബേസിക് ഫ്ലയിങ് ട്രെയിനിങ് പൂർത്തിയാക്കി. പിന്നീട് വിശാഖപട്ടണത്തെ ഐഎൻഎസ് ദേഗയിൽ അഡ്വാൻസ്ഡ് ജെറ്റ് പരിശീലനം നേടുകയായിരുന്നു Sub-Lieutenant Aastha Poonia has become the Indian Navy’s first woman to enter the fighter pilot…
ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാതാക്കളിൽ ഒന്നായ എച്ച്ഡി ഹ്യുണ്ടായിയുടെ അനുബന്ധ സ്ഥാപനമായ എച്ച്ഡി കൊറിയ ഷിപ്പ് ബിൽഡിംഗ് ആൻഡ് ഓഫ്‌ഷോർ എഞ്ചിനീയറിംഗ് ലിമിറ്റഡുമായി (KSOE) ധാരണാപത്രത്തിൽ ഒപ്പുവെച്ച് കൊച്ചി കപ്പൽശാല. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രധാന കപ്പൽ നിർമ്മാണ കേന്ദ്രമായി കൊച്ചിയെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇന്ത്യയിലും വിദേശത്തും കപ്പൽ നിർമ്മാണത്തിൽ ഒരുമിച്ചു നീങ്ങുക, കപ്പൽ നിർമ്മാണത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം പങ്കിടുക തുടങ്ങിയവയാണ് ധാരണാപത്രത്തിലെ സവിശേഷതകൾ. ഉൽപ്പാദനക്ഷമത, ശേഷി വിനിയോഗം എന്നിവ വർദ്ധിപ്പിക്കാനും തൊഴിൽ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്താനും ധാരണാപത്രം വേദിയൊരുക്കും. ധാരണാപത്രം സിഎസ്‌എല്ലിനും കെഎസ്‌ഒഇയ്ക്കും വലിയ വ്യാപാര കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള സൗകര്യങ്ങൾ വികസിപ്പിക്കാൻ സഹായിക്കുമെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു.എസ്.നായർ പറഞ്ഞു Cochin Shipyard Limited (CSL) and HD Korea Shipbuilding & Offshore Engineering (KSOE), a subsidiary of HD Hyundai, have signed an MoU to…
ഇന്റർനേഷണൽ സ്പേസ് സ്റ്റേഷനിൽ (ISS) നിന്നും ഇന്ത്യയിലെ വിദ്യാർത്ഥികളുമായി സംവദിച്ച് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല. പ്രധാനമന്ത്രിയുടെ ഓഫീസും നാസയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് കേരളത്തിലും യുപിയുലുമുള്ള വിദ്യാർത്ഥികൾക്ക് ശുഭാംശുവുമായി സംവാദത്തിന് അവസരമൊരുങ്ങിയത്. തിരുവനന്തപുരത്തെ വിഎസ്എസ്.സി, ലഖ്നൗ ഐഎസ്ആർഒ കേന്ദ്രം എന്നിവയായിരുന്നു സംവാദ വേദി. തിരുവനന്തപുരത്തെ പരിപാടിയിൽ നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും ജില്ലാ കളക്ടറുടെ സൂപ്പർ 100 ഗ്രൂപ്പിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുമാണ് പങ്കെടുത്തത്. ആക്സിയം 4 മിഷൻ കമാൻഡ് ലിങ്കിലൂടെയാണ് ശുഭാംശു വിദ്യാർത്ഥികളുമായി സംവദിച്ചത്. ഉച്ചയ്‌ക്ക് 2.30 മുതൽ 2.40 വരെയായിരുന്നു പരിപാടി. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾ മുൻകൂട്ടി നൽകിയായിരുന്നു സംവാദം. Indian astronaut Shubhanshu Shukla interacted with students from Kerala and Uttar Pradesh from the International Space Station (ISS) in a joint event organized by the Prime Minister’s Office and NASA.
EBITDA -യിൽ ( Interest, Taxes, Depreciation, and Amortization എന്നിവ കണക്കാക്കുന്നതിന് മുമ്പുള്ള വരുമാനം) പോസിറ്റീവ് പദവി നേടി മലയാളിയുടെ സ്റ്റാർട്ടപ്. ഒരു കമ്പനിയുടെ പ്രവർത്തനലാഭം അളക്കുന്ന സൂചികയാണ് EBITDA. ഇന്ത്യയിലെ മുൻനിര ഫിൻ-ഹെൽത്ത് സ്റ്റാർട്ടപ്പുകളിലൊന്നും കേരള സ്റ്റാർട്ടപ് മിഷനിലെ സംരംഭവുമായ മൈകെയർ (Mykare) ആണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇലക്റ്റീവ് സർജറി വെർട്ടിക്കലിലെ വരുമാനമാണ് മൈകെയറിന് ഈ നേട്ടം നേടിക്കൊടുത്തത്. വാർഷികാടിസ്ഥാനത്തിൽ 80% ശക്തമായ വരുമാന വളർച്ചയ്ക്കും 3 മില്യൺ ഡോളറിന്റെ നിലവിലെ വാർഷിക ആവർത്തന വരുമാനത്തിനും (ARR) ഒപ്പമാണ് കമ്പനി ഈ നാഴികക്കല്ലിൽ എത്തിയിരിക്കുന്നത്. 2022-ൽ സെനു സാം, റഹ്മത്തുള്ള ടി.എം., ജോയാഷ് ഫിലിപ്പോസ് എന്നിവർ സ്ഥാപിച്ച മൈകെയർ ഇതിനകം 2.1 മില്യൺ ഡോളർ ഫണ്ടും സമാഹരിച്ചു കഴിഞ്ഞു. Avaana Seed, Huddle, AngelList, OnDeck ODX US, Endurance Capital, JT Capital എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ നിക്ഷേപകരിൽ നിന്നാണ് ഫണ്ട് എടുത്തത്. ബെംഗളൂരുവിൽ പുതിയ…
കണക്റ്റിവിറ്റി, ഇന്നൊവേഷൻ എന്നിവയിൽ ഊന്നിയുള്ള ദുബായ് എയർഷോയുടെ 19ആമത് പതിപ്പിനായുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. ഈ വർഷം നവംബറിൽ ദുബായ് വേൾഡ് സെൻട്രലിലാണ് വ്യോമയാന പ്രദർശനം നടക്കുക. ഏവിയേഷൻ, ഡിഫൻസ് രംഗത്തെ യുഎഇയുടെ മികവിന്റെ പ്രതിഫലനമാണ് ദുബായ് എയർ ഷോയിലൂടെ ലക്ഷ്യമിടുന്നത്. എയർ-ഡിഫൻസ് മേഖലകളിലെ രാജ്യത്തിന്റെ വളർച്ച ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ വേദി സഹായകരമാകുമെന്ന് ദുബായ് എയർഷോ സംഘാടകരായ മിലിട്ടറി കമ്മിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ മേജർ ജനറൽ ഡോ. മുബാറക് സഈദ് ബിൻ ഗഫൻ അൽ ജബ്രി പറഞ്ഞു. 92 ബില്യൻ ഡോളറാണ് യുഎഇയുടെ ജിഡിപിക്ക് വ്യോമയാന മേഖലയുടെ സംഭാവന. ജിഡിപിയുടെ 18.2 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഈ മേഖലയാണ്. പത്ത് വർഷത്തിനുള്ളിൽ മിഡിൽ ഈസ്റ്റിലെ വാണിജ്യ വിമാനക്കമ്പനികൾ 5.1% വാർഷിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് ഈ വ്യോമയാന മേഖലയിലെ യുഎഇയുടെ സാധ്യതകൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു-അദ്ദേഹം പറഞ്ഞു. Registration is now open for the 19th edition of the…