Author: News Desk
യുഎഇ കൈവരിച്ച നേട്ടങ്ങൾ സ്വർണ-വെള്ളി നാണയങ്ങളായി പുറത്തിറക്കി ദുബായ് കഴിഞ്ഞ 50 വർഷമായി യുഎഇ കൈവരിച്ച നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പുതിയ സ്വർണ-വെള്ളി നാണയങ്ങൾ പുറത്തിറക്കി ദുബായ്. റമദാന് ശേഷമായിരിക്കും നാണയങ്ങൾ വാങ്ങാൻ ലഭ്യമാക്കുക. ചെക്ക് റിപ്പബ്ലിക്കിന്റെ സെൻട്രൽ ബാങ്കിലേക്കുള്ള കറൻസി നാണയങ്ങളുടെ ഔദ്യോഗിക വിതരണക്കാരായ ചെക്ക് മിന്റുമായുള്ള പങ്കാളിത്തത്തിന്റെ ഫലമാണ് ഈ നാണയങ്ങൾ. ഡിഎംസിസിയുടെ എക്സിക്യൂട്ടീവ് ചെയർമാനും സിഇഒയുമായ അഹമ്മദ് ബിൻ സുലായും ചെക്ക് മിന്റ് ബോർഡിന്റെ സിഇഒയും ചെയർമാനുമായ മൈക്കൽ ഡ്രറ്റിനയും കരാറിൽ ഒപ്പുവച്ചു. https://www.youtube.com/embed/k4dczvSsU9s യു എ ഇയുടെ വിജയത്തെ പ്രതിനിധീകരിക്കുന്ന നാണയങ്ങളിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചിത്രം ഉൾപ്പെടെ നിരവധി ഡിസൈനുകൾ ഉണ്ട്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചിത്രവും നാണയങ്ങളിലുണ്ട്. ദുബായ് ഗവൺമെന്റ് അതോറിറ്റിയായ ഡിഎംസിസി ആണ് നാണയങ്ങൾ പുറത്തിറക്കിയത്. ആഗോളതലത്തിൽ സ്വർണ്ണത്തിന്റെയും വിലയേറിയ ലോഹങ്ങളുടെയും വ്യാപാര…
മാലിന്യമിട്ടാൽ 1 വർഷം തടവും അരലക്ഷം പിഴയും കൊച്ചി മോഡൽ മാലിന്യ സംസ്കരണ-നിരീക്ഷണ സംവിധാനം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഒരുങ്ങുന്നു. മാലിന്യ സംസ്കരണ നിയമം കർശനമായി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും. ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കരുതെന്ന് ഉറച്ച നിലപാടിലാണ് വകുപ്പ്. നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും നേരിടേണ്ടി വരും. കൊച്ചിയിലെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തുടക്കമിട്ട ബോധവൽക്കരണ, മാലിന്യ പരിപാലന നിയമനടപ്പാക്കൽ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. മാലിന്യ സംസ്കരണ നിയമം പാലിക്കാതിരിക്കുകയോ ലംഘിക്കുകയോ ചെയ്താൽ ആറുമാസം മുതൽ ഒരുവർഷംവരെ തടവും 10,000 മുതൽ 50,000 രൂപവരെ പിഴ ശിക്ഷയും ലഭിക്കും. ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും 1000 രൂപയിൽ കുറയാത്ത തുക പിഴ തദ്ദേശ സ്ഥാപനത്തിൽ ഒടുക്കേണ്ടി വരും. മാലിന്യ സംസ്കരണത്തിൽ അനാസ്ഥയും കാലതാമസവും വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്കെതിരെയും നിയമപ്രകാരമുള്ള നടപടിയുണ്ടാകും. 100 ചതുരശ്രമീറ്ററിൽ കൂടുതൽ തറവിസ്തീർണമുള്ള വീടുകൾ, ലൈസൻസോടെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ക്ലബ്ബുകൾ, കല്യാണ മണ്ഡപങ്ങൾ, ഹാളുകൾ, മാളുകൾ, റീട്ടെയിൽ സ്ഥാപനങ്ങൾ, ഷോപ്പിങ്…
1,000 പേരെ നിയമിക്കാൻ Akasa Air പിരിച്ചുവിടൽ വാർത്തകൾക്കിടയിൽ, ഇന്ത്യൻ ലോ-കോസ്റ്റ് എയർലൈനായ Akasa എയർ 2024 മാർച്ച് അവസാനത്തോടെ ഏകദേശം 1,000 പേരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു. 1,000 പേരെ നിയമിക്കുമെന്ന Akasa എയറിന്റെ പ്രഖ്യാപനം വൻകിട കമ്പനികളുടെ പിരിച്ചുവിടൽ കാരണം വ്യോമയാനമേഖലയിൽ നിലനിൽക്കുന്ന അശുഭാപ്തിവിശ്വാസം ഇല്ലാതാക്കാൻ സഹായിക്കും. ഈ കാലയളവിനുള്ളിൽ മൊത്തം ജീവനക്കാരുടെ എണ്ണം 3,000 ആയി ഉയർത്താനും കമ്പനി പദ്ധതിയിട്ടിരുന്നു. വിമാനക്കമ്പനി അതിന്റെ വിമാനങ്ങളും റൂട്ടുകളും വിപുലീകരിക്കുന്നത് തുടരുകയാണെന്ന് സിഇഒ വിനയ് ദുബെ പറഞ്ഞു. ഈ വർഷം അവസാനത്തോടെ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നു. വിദേശ ലക്ഷ്യസ്ഥാനങ്ങൾ നിർണയിക്കുന്നത് ഇപ്പോഴും അന്തിമ ഘട്ടത്തിലാണ്. ഈ വർഷാവസാനത്തോടെ എയർലൈൻ വിമാനങ്ങൾക്കായി ഒരു വലിയ ഓർഡർ നൽകുമെന്ന് Akasa വിനയ് ദുബെ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 72 ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്കായി ഇത് ഓർഡർ ചെയ്തിട്ടുണ്ട്. അവയിൽ 19 എണ്ണം ഇതിനകം തന്നെ ഫ്ലീറ്റിലുണ്ട്. 20-ാമത്തെ വിമാനം…
ടോൾ പ്ലാസകളിൽ GPS അധിഷ്ഠിത ടോൾ പിരിവ് അടുത്ത 6 മാസത്തിനുള്ളിൽ:നിതിൻ ഗഡ്കരി രാജ്യത്ത് നിലവിലുള്ള ഹൈവേ ടോൾ പ്ലാസകൾക്ക് പകരമായി GPS അധിഷ്ഠിത ടോൾ പിരിവ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ അടുത്ത 6 മാസത്തിനുള്ളിൽ സർക്കാർ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഹൈവേകളിൽ സഞ്ചരിക്കുന്ന കൃത്യമായ ദൂരത്തിന് വാഹനമോടിക്കുന്നവരിൽ നിന്ന് പണം ഈടാക്കാനുമാണ് ഈ നീക്കം, മന്ത്രി പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ(NHAI) ടോൾ വരുമാനം നിലവിൽ 40,000 കോടി രൂപയാണെന്നും ഇത് 2-3 വർഷത്തിനുള്ളിൽ 1.40 ലക്ഷം കോടി രൂപയായി ഉയരുമെന്നും മന്ത്രി പറഞ്ഞു. വാഹനങ്ങൾ നിർത്താതെ ഓട്ടോമേറ്റഡ് ടോൾ പിരിവ് സാധ്യമാക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനത്തിന്റെ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ) പൈലറ്റ് പ്രോജക്ടും നടത്തി വരുന്നു. India plans to implement a camera-aided…
ഹുറൂൺ പട്ടികയിലെ ഇന്ത്യൻ ശതകോടീശ്വരന്മാർ ആരൊക്കെ ഇന്ത്യക്കാർ ശതകോടീശ്വരന്മാർ ആയി മാറുന്നതിലും ഒരു മെയ്ക് ഇൻ ഇന്ത്യ പ്രഭാവം ഒളിഞ്ഞു കിടക്കുന്നുണ്ടോ? ആഗോള സമ്പന്നരിലും ഇന്ത്യയിലെ ശത കോടീശ്വരപട്ടിക കുതിച്ചുയരുന്നു. ഏറ്റവും പുതിയ കണക്കുകളിൽ സ്വയമേ ആയിത്തീർന്ന ശതകോടീശ്വരന്മാരുടെ (self-made billionaires) കാര്യത്തിൽ ഇന്ത്യ ഒട്ടും പിന്നിലല്ല, 105 ശതകോടീശ്വരന്മാരുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 2023 M3M ഹുറൂൺ ആഗോള സമ്പന്നരുടെ പട്ടിക പറയുന്നതാണിത്. അദാനിക്കും അംബാനിക്കുമൊക്കെ വരുമാനമുണ്ടാക്കുന്നതിൽ കാലിടറിയ വർഷമായിരുന്നു തിരിഞ്ഞു നോക്കുമ്പോൾ. പക്ഷെ ഒന്നുണ്ട്. അംബാനിയുടെയും അദാനിയുടെയും വീഴ്ചയേക്കാൾ വൻ വീഴ്ച സംഭവിച്ചത് യു എസ് ശത കോടീശ്വരൻ ജെഫ് ബെസോസിനായിരുന്നു . കഴിഞ്ഞ വർഷം ഡോളർ മൂല്യത്തിൽ ഏറ്റവും കൂടുതൽ സമ്പത്ത് നഷ്ടപ്പെട്ടത് ജെഫ് ബെസോസിനാണെന്നു ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പറയുന്നു. ഇ-കൊമേഴ്സ് മാർക്കറ്റ് പ്ലേസ് ആയ ആമസോണിന്റെ സ്ഥാപകനു 70 ബില്യൺ ഡോളർ വ്യക്തിഗത സമ്പത്ത് നഷ്ടപ്പെട്ടു, ഇത് ഇന്ത്യൻ ശതകോടീശ്വരൻമാരായ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും…
ഇന്ത്യയിലെ ആദ്യ മെയ്ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് ട്രക്ക് ഗുജറാത്തിൽ ഒരുങ്ങുന്നു ഇന്ത്യയിലെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് ട്രക്ക് ഗുജറാത്തിൽ ഒരുങ്ങുന്നു. ഖേദ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രിന്റൺ കമ്പനിയാണ് ഇലക്ട്രിക് ട്രക്ക് നിർമ്മിച്ചിരിക്കുന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഗുജറാത്തി സ്വദേശി ഹിമാൻഷു പട്ടേലിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. https://youtu.be/ZPc_ypLFVuo 12 ഗിയറുകളുള്ള ട്രക്ക് ഇന്ത്യൻ സാഹചര്യങ്ങൾ ക്കനുസൃതമായാണ് ട്രക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 45 ടൺ വരെ ലോഡ് ചെയ്താൽ ട്രക്കിന് 300 കിലോമീറ്റർ റേഞ്ച് ലഭിക്കും. ചാർജിങ് സൗകര്യങ്ങൾക്കായി 16 കമ്പനികളുമായി കമ്പനി സഹകരിച്ചിട്ടുണ്ട്. ട്രക്കിൽ ഓൺബോർഡിംഗ് ചാർജിംഗ് സൗകര്യവുമുണ്ട്. മൂന്ന് വർഷം മുമ്പ് ട്രിന്റൺ യുഎസിലാണ് ആദ്യത്തെ ട്രക്ക് നിർമ്മിച്ചത്. അതേ മാതൃകയിലാണ് മെയ്ഡ് ഇൻ ഇന്ത്യ ട്രക്കും നിർമ്മിച്ചിരിക്കുന്നത്. ഇതുവരെ 22,000 ട്രക്കുകളുടെ ബുക്കിംഗ് കമ്പനി എടുത്തിട്ടുണ്ട്, ആദ്യ വർഷം 200 ട്രക്കുകൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. India’s first Made in India electric truck is ready…
500 കോടി വരുമാന മികവും, IPO എന്ന സ്വപ്നവുമായി വൈദ്യരത്നം 500 കോടി വരുമാന മികവിലേക്കെന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുകയാണ് കേരളത്തിലെ തൃശൂർ ആസ്ഥാനമായുള്ള പ്രമുഖ ആയുർവേദ ഗ്രൂപ്പായ ‘വൈദ്യരത്നം’. ഇതിനോടൊപ്പം ഏഴു വർഷത്തിനുള്ളിൽ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) നടത്തി ഓഹരികൾ സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു വൈദ്യരത്നം . ആയുർവേദ ചികിത്സാ രംഗത്തു പ്രവർത്തിക്കുന്ന കമ്പനി ഇതിനു മുന്നോടിയായി ന്യൂട്രാസ്യൂട്ടിക്കൽസ് രംഗത്തേക്ക് ചുവടുവെക്കുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടർമാരായ ഡോ. യദു നാരായണൻ മൂസ്സും ഡോ. കൃഷ്ണൻ മൂസ്സും പറഞ്ഞു. ന്യൂട്രാസ്യൂട്ടിക്കൽ രംഗത്തേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ ഗവേഷണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ആയുർവേദ ഉത്പന്നങ്ങളിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനും പദ്ധതിയുണ്ട്. നടപ്പ് സാമ്പത്തിക വർഷം 240 കോടി രൂപ വരുമാനം നേടാനും 2030 ഓടെ അതിന്റെ ഇരട്ടി വരുമാനം നേടാനും ശ്രമിക്കുന്നു. 2029-30 സാമ്പത്തിക വർഷത്തോടെ, 500 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 150-200 കോടി രൂപ ന്യൂട്രാസ്യൂട്ടിക്കൽസ് ഉൾപ്പെടെയുള്ള…
അഡ്മിന് കൂടുതൽ അധികാരം, WhatsApp ഫീച്ചറുകൾ ഇതാ ഗ്രൂപ്പ് വീഡിയോ കോളുകളും വോയ്സ് കോളുകളും ചെയ്യാൻ വാട്ട്സ്ആപ്പ് ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കും ഇനി സാധിക്കുമെന്ന സന്തോഷ വാർത്തയാണിവിടെ പങ്കു വയ്ക്കുന്നത്. ഡെസ്ക്ടോപ്പുകൾക്കായി വാട്ട്സ്ആപ്പ് ഒരു പുതിയ വാട്ട്സ്ആപ്പ് ആപ്പ് അവതരിപ്പിക്കുകയാണ്. അത് ഡെസ്ക്ടോപ്പിൽ വേഗത്തിൽ ലോഡുചെയ്യുകയും ഗ്രൂപ്പ് വീഡിയോ കോളുകളും ഓഡിയോ കോളുകളും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നു. ഒന്നിലധികം ഉപകരണങ്ങളിൽ ഡിവൈസ് ലിങ്കിംഗ് ഓപ്ഷനായി WhatsApp ചില മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്. വാട്ട്സ്ആപ്പിന്റെ പുതിയ മാക് ഡെസ്ക്ടോപ്പ് പതിപ്പും ഉടൻ രംഗത്തെത്തും. വിൻഡോസിനും മാക്കിനുമുള്ള പുതിയ പതിപ്പ് വാട്ട്സ്ആപ്പിന്റെ മൊബൈൽ പതിപ്പിന് സമാനമായി വികസിപ്പിച്ചതാണ് അഡ്മിന് തീരുമാനിക്കാം ഗ്രൂപ്പിൽ ആരെ വേണം ആരെ വേണ്ട, ആരെയൊക്കെ പുതുതായി അംഗങ്ങളാക്കണം എന്ന്. മറ്റുള്ളവരുടെ പൊതുവായ ഗ്രൂപ്പുകൾ കാണാനും തിരയാനും ഇനി ഉപയോക്താവിന് അവസരമുണ്ടാകും പുതുക്കിയ ഫീച്ചറിൽ. വിൻഡോസിനായി അവതരിപ്പിച്ച പുതിയ വാട്ട്സ്ആപ്പ് ആപ്പ് ഐഒഎസ്,Android എന്നിവയ്ക്കായുള്ള WhatsApp മൊബൈൽ അപ്ലിക്കേഷന് സമാനമായ ഇന്റർഫേസ് ഉള്ളതുമാണ്. വാട്ട്സ്ആപ്പിന്റെ പുതിയ…
ദക്ഷിണേന്ത്യൻ ഹൈവേകളിൽ EV ചാർജിങ് കോറിഡോറുമായി BPCL കൊച്ചി : EV യുമായി ഹൈവേകളിലെ യാത്രക്ക് നിങ്ങൾക്ക് ധൈര്യക്കുറവുണ്ടോ? എവിടെ വച്ചെങ്കിലും ചാർജ് തീർന്നാൽ എന്ത് ചെയ്യും? ഇനി അതോർത്തു വിഷമിക്കേണ്ട. ദക്ഷിണേന്ത്യയിലെ ഹൈവേകളിൽ ഇനി വൈദ്യുത വാഹനങ്ങളുടെ വിളിക്കായി കാതോർക്കും ഹലോ ബി പി സി എല് ആപ്പ്. ഇനി BPCL കോറിഡോറിൽ നിങ്ങളുടെ EV ചാർജിനിടുക. എന്നിട്ട് 30 മിനിറ്റ് കാത്തിരിക്കുക. നിങ്ങളുടെ EV 125 km റേഞ്ച് വരെ യാത്ര തുടരാനുള്ള ചാർജിലാകും. ഉറപ്പ്. ഈ ദൂരം താണ്ടുമ്പോളേക്കും നിങ്ങൾ അടുത്ത നിങ്ങൾ അടുത്ത BPCL ചാർജിങ് സ്റ്റേഷൻ കണ്ടിരിക്കും. 15 ഹൈവേകൾ; 110 ഇന്ധനസ്റ്റേഷനുകൾ; 19 ചാര്ജിങ് സ്റ്റേഷനുകള്; 5000 km ലേറെ വൈദ്യുത കോറിഡോറാക്കാൻ BPCL വൈദ്യുത വാഹനങ്ങളുടെ വളര്ച്ച പ്രോത്സാഹിപ്പിക്കുന്നതിന് ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി അതിവേഗ EV ചാർജിങ് കോറിഡോറുകൾ വരുന്നു. 5000 കിലോമീറ്ററിലേറെ ഹൈവേ സ്ട്രെച്ചുകളിലെ ഈ കോറിഡോറുകളിൽ EV ചാർജിങ്സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം (ബി പി സി എല്) തുടക്കമിട്ടു.…
1515 കോടി, കേരളത്തിൽ 4 Digi – സയന്സ് പാര്ക്കുകള് ശാസ്ത്ര സംരംഭകരുടെയും, സ്റ്റാർട്ടപ്പുകളുടെയും ശാസ്ത്രജ്ഞരുടെയും ശ്രദ്ധക്ക്. മൂന്നു വർഷം ഒന്ന് കാത്തിരിക്കണം. അതിനു ശേഷം തിരുവനന്തപുരത്തു വിമാനമിറങ്ങിയാൽ തൊട്ടടുത്ത് തന്നെ കണ്ണിലുടക്കും നിങ്ങൾ തേടിയ,ഹാർവാർഡ് സർവകലാശാല മാതൃകയിലുള്ള, സയൻസ് പാർക്ക്. അവിടെ നിന്നും ബൈപാസിലൂടെ യാത്ര ചെയ്തു ടെക്നോപാർക്കിനു മുന്നിലൂടെ ടെക്നോസിറ്റിയിലെത്തിയാൽ അവിടുണ്ടാകും AI സാധ്യതകളിൽ ഗവേഷണ, പഠന വൈദഗ്ധ്യം കൈമുതലായുള്ള ഡിജിറ്റൽ സയൻസ് പാർക്ക്. ഇനി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയാലോ, അല്ലെങ്കിൽ കണ്ണൂരിൽ വിമാനമിറങ്ങിയാലോ അതിനു തൊട്ടടുത്ത് തന്നെയുണ്ടാകും നിങ്ങൾക്കായി രണ്ടു സയൻസ് പാർക്കുകൾ. ഹാർവാർഡ് സർവകലാശാല മാതൃകയിൽ പഠന വിഷയങ്ങളിൽ വ്യാവസായിക മാറ്റത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള സംവിധാനമാകും ഇവ രണ്ടും. ഇതോടെ സംസ്ഥാനത്ത് മറ്റൊരു ഡിജിറ്റൽ- സയൻസ് അന്താരാഷ്ട്ര ഗവേഷണ- വികസന- വ്യാവസായിക സാധ്യതാ രീതി കൂടി നടപ്പാക്കുകയാണ്. 1515 കോടി രൂപയുടെ പദ്ധതിയാണീ 4 പാർക്കുകൾ. https://www.youtube.com/embed/MzJOg_sdbYY തിരുവനന്തപുരത്ത് ഡിജിറ്റൽ യൂണിവേഴ്സിറ്റി കാമ്പസിനോട് ചേർന്നുള്ള ടെക്നോസിറ്റിയിലെ 14 ഏക്കർ പാർക്കിലാണ്…