Startup Saturday: The right marketing steps-Watch the video

തുടക്കക്കാരായ എന്‍ട്രപ്രണേഴ്‌സിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മാര്‍ക്കറ്റിംഗിലും സെയില്‍സിലും ഉള്‍പ്പെടെ വിലയേറിയ അറിവുകളാണ് ഓരോ സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേയിലും ഹെഡ്സ്റ്റാര്‍ട്ട് നല്‍കുന്നത്. കോഴിക്കോട് ഐഐഎമ്മില്‍ നടന്ന സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേയില്‍ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് ആയിരുന്നു വിഷയം. ചാരിറ്റിയും സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ചര്‍ച്ചയായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും കാലിക്കറ്റ് ഫോറം ഫോര്‍ ഐടിയുടെയും ടിങ്കര്‍ ഹബ്ബിന്റെയും സഹകരണത്തോടെ ആയിരുന്നു പരിപാടി.

സമൂഹമെന്ന പൊതു കാഴ്ചപ്പാടില്‍ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പിന്റെ സാദ്ധ്യത എത്രത്തോളം വലുതാണെന്ന് വില്‍ഗ്രോയുടെ ഉല്ലാസ് മാരാര്‍ വിശദീകരിച്ചു. കമ്മ്യൂണിറ്റി ടൂറിസം രംഗത്ത് ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച കബനി കമ്മ്യൂണിറ്റി ടൂറിസം എംഡി സുമേഷ് മംഗലശേരി ടൂറിസം രംഗത്തെ പുതിയ സാദ്ധ്യതകളെക്കുറിച്ച് വിശദീകരിച്ചു. കേരളത്തിലെ ടൂറിസം മേഖല ഇന്ന് നേരിടുന്ന വെല്ലുവിളികളും അതിനെ എങ്ങനെ നേരിടാമെന്നും ടൂറിസം രംഗത്തെ പുതിയ മാര്‍ക്കറ്റിംഗ് സാദ്ധ്യതകളും അത് എങ്ങനെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നതും അദ്ദേഹം വ്യക്തമാക്കി.

ഫണ്ടിംഗിന്റെയും മെന്ററിംഗിന്റെയും ഇന്‍കുബേഷന്റെയും വിവിധ വശങ്ങളെക്കുറിച്ച് നടന്ന പാനല്‍ ഡിസ്‌കഷനില്‍ എന്‍ട്രപ്രണര്‍ അഞ്ജലി ചന്ദ്രന്‍ മോഡറേറ്റര്‍ ആയിരുന്നു. സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ മൂസ മെഹര്‍ നേതൃത്വം നല്‍കി.

Headstart offers valuable insights into marketing and sales to the new entrepreneurs and startups. The Startup Saturday held at Kozhikode IIM had its focus on the subject ‘social entrepreneurship’. The programme was organised jointly by Kerala Startup Mission, Calicut Forum for IT and Tinker Hub.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version