വിധവകള്‍, നാല്‍പത് വയസ് പിന്നിട്ട അവിവാഹിതരായ സ്ത്രീകള്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങി അശരണരായ വനിതകള്‍ക്ക് സഹായമൊരുക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് ശരണ്യ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കുന്ന പദ്ധതിയില്‍ കുടില്‍ വ്യവസായമോ ചെറുസംരംഭങ്ങളോ തുടങ്ങാന്‍ സാമ്പത്തിക സഹായം ഉറപ്പാക്കുന്നു. അന്‍പത് ശതമാനം വരെ സബ്‌സിഡി ലഭിക്കുമെന്നതാണ് സ്‌കീമിന്റെ പ്രധാന ആകര്‍ഷണം.

അപേക്ഷകര്‍ എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ല. കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെയാകണം. പ്രായപരിധി 55 വയസ് വരെയാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലുളള സെല്‍ഫ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്കോ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ചെയ്യാന്‍ പോകുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രൊജക്ട് സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.

സര്‍ക്കാരിന്റെ സ്വന്തം ഫണ്ടാണ് ഈ സ്‌കീമില്‍ നല്‍കുന്നത്. സബ്‌സിഡി കഴിച്ചുളള തുക ഇന്‍സ്റ്റാള്‍മെന്റുകളായി തിരിച്ചടയ്ക്കാം.

‘Saranya’ is a self-employment scheme for widows, unmarried women above 40, and unmarried mothers. The scheme, which is conducted through employment exchange, aims to help the beneficiaries start small-scale ventures. Applicants must register in employment exchange and their annual income should not exceed 2 lakh.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version