രാജ്യത്തെ സമ്പന്നരില്‍ മുന്നില്‍ നില്‍ക്കുന്ന നൂറ് പേരുടെ ആസ്തിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായ ഉയര്‍ച്ച 26 ശതമാനം. ഫോര്‍ബ്‌സ് മാഗസിന്റെ കണക്കനുസരിച്ച് 2016 ല്‍ ഇവരുടെ മൊത്തം ആസ്തി 374 ബില്യന്‍ യുഎസ് ഡോളറായിരുന്നത് ഇക്കുറി 479 ബില്യന്‍ യുഎസ് ഡോളറായി ഉയര്‍ന്നു. തുടര്‍ച്ചയായ പത്താം വര്‍ഷവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെയാണ് ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ മുന്നില്‍. 38 ബില്യന്‍ യുഎസ് ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഓയില്‍, ടെലികോം മേഖലയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 15.3 ബില്യന്‍ യുഎസ് ഡോളറാണ് മുകേഷ് അംബാനിയുടെ പോക്കറ്റിലെത്തിയത്.

വിപ്രോയുടെ അസിം പ്രേംജിയാണ് മുകേഷ് അംബാനിക്ക് തൊട്ടുപിന്നില്‍ ഉളളത്. 19 ബില്യന്‍ യുഎസ് ഡോളറാണ് അസിം പ്രേംജിയുടെ ആസ്തി. അശോക് ലെയ്‌ലാന്‍ഡ് ഉടമകളായ ഹിന്ദുജ ബ്രദേഴ്‌സാണ് (18.4 ബില്യന്‍ യുഎസ്ഡി) മൂന്നാമത്. 16.5 ബില്യന്‍ യുഎസ് ഡോളറുമായി ലക്ഷ്മി മിത്തല്‍ നാലാമതും 16 ബില്യന്‍ യുഎസ് ഡോളറുമായി പല്ലോഞ്ഞി മിസ്ത്രി അഞ്ചാം സ്ഥാനത്തുമുണ്ട്. 7.5 ബില്യന്‍ യുഎസ് ഡോളറിന്റെ ആസ്തിയുമായി പതിനാറാം സ്ഥാനത്ത് നില്‍ക്കുന്ന സാവിത്രി ജിന്‍ഡാല്‍ ആണ് വനിതകളില്‍ മുന്നില്‍.

എം.എ യൂസഫലിയും രവി പിളളയും ജോര്‍ജ്ജ് മുത്തൂറ്റുമാണ് പട്ടികയില്‍ മുന്നിലുളള മലയാളികള്‍. 5 ബില്യന്‍ യുഎസ് ഡോളറിന്റെ ആസ്തിയുമായി യൂസഫലി 27-ാം സ്ഥാനത്താണ്. 3.8 ബില്യന്‍ യുഎസ് ഡോളറിന്റെ ആസ്തിയുമായി രവി പിളള 35-ാം സ്ഥാനത്തും 2.67 ബില്യന്‍ ഡോളറുമായി എം.ജി ജോര്‍ജ് മുത്തൂറ്റ് 58-ാം സ്ഥാനത്തുമാണ്.

ബാബ രാംദേവിന്റെ ബിസിനസ് പങ്കാളിയും പതഞ്ജലി ആയൂര്‍വ്വേദ സിഇഒയുമായ ആചാര്യ ബാലകൃഷ്ണ പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനത്തെത്തി. 6.55 ബില്യന്‍ യുഎസ് ഡോളറാണ് ആചാര്യ ബാലകൃഷ്ണന്റെ ആസ്തി. കഴിഞ്ഞ വര്‍ഷം നാല്‍പ്പത്തിയെട്ടാം സ്ഥാനത്തായിരുന്നു ആചാര്യ ബാലകൃഷ്ണ. ഇന്‍ഫോസിസ് സ്ഥാപകനായ നാരായണ മൂര്‍ത്തി 1.82 ബില്യന്‍ യുഎസ് ഡോളറുമായി 84-ാം സ്ഥാനത്താണ്.

The aggregate wealth of India’s top 100 richest has risen 26% over last year, despite the struggle of some sectors. the combined net worth of 100 wealthiest stood at a whopping $479 billion, from $374 billion in 2016. Mukesh Ambani retains his title as India’s richest for the tenth year in a row with $38 billion. Ambani added $15.3 billion to his net worth this year.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version