Practicing this simple exercise will improve your professional performance

ഒരു എന്‍ട്രപ്രണര്‍ മാനസീകമായും ശാരീരികമായും സ്വയം ബില്‍ഡ് ചെയ്യപ്പെടേണ്ടവരാണ്. കാരണം എന്‍ട്രപ്രണര്‍ ഒരു യോദ്ധാവാണ്. പ്രതികൂല സാഹചര്യങ്ങളോട് എന്നും യുദ്ധം ചെയ്ത് മുന്നേറാന്‍ മനസിനെയും ശരീരത്തെയും പാകപ്പെടുത്തണം. മാര്‍ക്കറ്റിലെയും നിലനില്‍ക്കുന്ന എന്‍വയോണ്‍മെന്റിലെയും വെല്ലുവിളികള്‍ ഫെയ്‌സ് ചെയ്യേണ്ടവരാണ് എന്‍ട്രപ്രണേഴ്‌സ്. നിരന്തരമുളള ഇത്തരം വെല്ലുവിളികള്‍ അതിജീവിക്കാന്‍ സഹായിക്കുന്ന ഒരു യോഗ ടിപ്പാണ് ചാനല്‍അയാം അവതരിപ്പിക്കുന്നത്.

സ്വന്തം ഓര്‍ഗനൈസേഷനില്‍ നിന്നും ചുറ്റും നില്‍ക്കുന്നവരില്‍ നിന്നുമൊക്കെ ഒരു എന്‍ട്രപ്രണര്‍ക്ക് ചലഞ്ചസ് നേരിടേണ്ടി വരും. നമ്മള്‍ നല്ല പാതയിലാണെങ്കിലും മനസ് നെഗറ്റീവ് മൂഡിലേക്ക് വഴുതി വീഴാന്‍ നിമിഷങ്ങള്‍ മാത്രം മതി. അത്തരം സാഹചര്യങ്ങളില്‍ മാനസീകമായി ഡൗണ്‍ ആകുന്നതിന് പുറമേ ഇന്‍സെക്യൂരിറ്റി ഫീല്‍ ചെയ്യുകയും നമ്മുടെ കഴിവുകളെ സ്വയം ചോദ്യം ചെയ്യാന്‍ തുടങ്ങുകയും ചെയ്യും. എളുപ്പം ചെയ്യാവുന്നതും ലഘുവായതുമായ യോഗ ടിപ്പിലൂടെ മനസിന്റെയും ശരീരത്തിന്റെയും എനര്‍ജി വീണ്ടെടുക്കാന്‍ കഴിയും. (പ്രാക്ടീസ് ചെയ്യുന്ന വിധം വിശദമായി മനസിലാക്കാന്‍ വീഡിയോ കാണുക)

നാം നില്‍ക്കുന്നത് എവിടെയെന്നും എന്താണ് ലക്ഷ്യമെന്നും എങ്ങനെയാണ് ഉയരങ്ങളിലേക്ക് മുന്നേറേണ്ടതെന്നും ദിവസവും ചിന്തിക്കുക. ഇക്കാര്യം അനലൈസ് ചെയ്യുകയും നമ്മുടെ ഉയര്‍ച്ചയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നത് ഒരു ഹാബിറ്റാക്കി മാറ്റണം. ഇങ്ങനെ മനസിനെ റീകാലിബറേറ്റ് ചെയ്യുന്നതിലൂടെ ഓരോ ദിവസവും വെല്ലുവിളികള്‍ അതിജീവിക്കാനുളള ആത്മവിശ്വാസമാണ് ഉളളില്‍ നിറയുന്നത്. ഇതിനൊപ്പം ബ്രീത്തിംഗ് പ്രാക്ടീസ് കൂടിയാകുമ്പോള്‍ വെല്ലിവിളികളെ യുദ്ധം ചെയ്ത് തോല്‍പിക്കാനുളള മനക്കരുത്തും നമ്മള്‍ സ്വന്തമാക്കുകയാണ്. (പ്രാക്ടീസ് ചെയ്യുന്ന വിധം വിശദമായി മനസിലാക്കാന്‍ വീഡിയോ കാണുക)

An entrepreneur is a warrior. He must be mentally and physically fit to face any challenges. It might be challenges prevailing in the market or day to day official matters. channeliam introduces few yoga practices that can improve the professional performance of an entrepreneur. watch the video.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version