സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച രീതിയില്‍ ഉയര്‍ന്ന് വന്ന രാജ്യങ്ങളിലെല്ലാം അവിടുത്തെ സര്‍ക്കാരുകള്‍ നല്‍കിയ പിന്തുണ വലുതാണ്. വമ്പന്‍ ഇന്‍വെസ്റ്റേഴ്‌സിനോ വന്‍കിട കമ്പനികള്‍ക്കോ സ്റ്റാര്‍ട്ടപ്പുകളെ ശ്രദ്ധിക്കേണ്ട കാര്യമില്ല. അതുകൊണ്ടു തന്നെ ഒരു ഘട്ടം വരെ സ്റ്റാര്‍ട്ടപ്പുകളെ കൈപിടിച്ചു നടത്തേണ്ട ചുമതല സര്‍ക്കാരിന്റേതാണെന്ന് ഏര്‍ളി സ്‌റ്റേജ് ഇന്‍വെസ്റ്റിംഗ് ഗ്രൂപ്പായ ലീഡ് ഏയ്ഞ്ചല്‍സ് ഫൗണ്ടറും സിഇഒയുമായ സുശാന്തോ മിത്ര. സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടുവെയ്ക്കുന്ന സര്‍വ്വീസുകള്‍ക്ക് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വലിയ മുതല്‍മുടക്കില്‍ ഷോപ്പുകളും ഫാക്ടറികളുമൊക്കെ സ്ഥാപിച്ച് മുന്‍പ് നല്‍കിയിരുന്ന സര്‍വ്വീസുകള്‍ ഇന്ന് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലൂടെ നല്‍കാന്‍ കഴിയും. അത് മനസിലാക്കി ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുഴുവന്‍ സ്റ്റാര്‍ട്ടപ്പുകളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഗവണ്‍മെന്റ് ചെയ്യേണ്ടത്. ഡിജിറ്റല്‍ ഇന്ത്യയിലേക്ക് നീങ്ങുമ്പോള്‍ അതിനാവശ്യമായ ഡിജിറ്റല്‍ ആക്‌സസബിലിറ്റി ഉറപ്പാക്കണം. ഇന്റര്‍നെറ്റിലൂടെയുളള ട്രാന്‍സാക്ഷന്‍സ് ആക്‌സസ് ചെയ്യാനും ഇന്‍ഫര്‍മേഷന്‍സ് ലഭ്യമാക്കാനും ലേണിംഗിനും കൂടുതല്‍ ആളുകളിലേക്ക് ഡിജിറ്റല്‍ സര്‍വ്വീസുകള്‍ എത്തിക്കണം. അവിടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ റോളുണ്ട്.
ഫിനാന്‍ഷ്യല്‍ സര്‍വ്വീസിലും എഡ്യുക്കേഷനിലും എന്റര്‍ടെയ്ന്‍മെന്റിലുമൊക്കെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ഓഫര്‍ ചെയ്യാന്‍ കഴിയുമെന്നും അതിനായി സ്റ്റാര്‍ട്ടപ്പുകളുടെ സര്‍വ്വീസുകള്‍ വിപുലമാക്കണമെന്നും സുശാന്തോ മിത്ര കൂട്ടിച്ചേര്‍ത്തു.