Helicopter to Mars not a distant dream; NASA’s mission take-off by 2020

ചൊവ്വയിലേക്ക് ഹെലികോപ്റ്റര്‍ അയയ്ക്കാനുളള ഒരുക്കത്തിലാണ് നാസ. 2020 ജൂലൈയില്‍ ഹെലികോപ്റ്റര്‍ അയയ്ക്കാനാണ് പദ്ധതി. ചൊവ്വാപര്യവേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നതാണ് ദൗത്യം. നാസയുടെ നീക്കം വിജയിച്ചാല്‍ അത് ഭാവി ഗവേഷണങ്ങള്‍ക്കും ചൊവ്വാദൗത്യങ്ങള്‍ക്കും ഏറെ സഹായകമാകും. വിജയിച്ചാല്‍ അന്യലോകത്ത് ഹെലികോപ്റ്റര്‍ പറത്തുന്ന ആദ്യസംഭവമായി നാസ ചരിത്രം കുറിക്കും.

കാലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലാണ് ഹെലികോപറ്റര്‍ നിര്‍മിക്കുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിന് അനുയോജ്യമായ ഡിസൈനിലാണ് ഹെലികോപ്റ്റര്‍ ഡെവലപ്പ് ചെയ്തിരിക്കുന്നത്. 1.8 കിലോയില്‍ താഴെ മാത്രമാണ് ഭാരം. ഒരു സോഫ്റ്റ്ബോളിന്റെ വലുപ്പം മാത്രമാണ് ബോഡിക്ക് ഉളളത്. ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ സോളാര്‍ സെല്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങളുമുണ്ട്.

മാര്‍സ് 2020 റോവേഴ്‌സ് മിഷന്റെ ഭാഗമായി നാസയുടെ പേടകത്തിലാണ് ഹെലികോപ്റ്റര്‍ ചൊവ്വയിലെത്തിക്കുക. പേടകത്തില്‍ നിന്നുളള കമാന്റ് അനുസരിച്ച് ഹെലികോപ്റ്റര്‍ പറക്കും. ചൊവ്വയെക്കുറിച്ചുളള പഠനത്തില്‍ ഗൗരവമാകുന്ന വഴിത്തിരിവാണ് ഈ ദൗത്യത്തിലൂടെ നാസ പ്രതീക്ഷിക്കുന്നത്. സയന്‍സുമായി ബന്ധപ്പെട്ട ഇന്നവേഷനുകളിലും ഗവേഷണങ്ങളിലും നാസയുടെ കണ്ടുപിടുത്തങ്ങള്‍ നിര്‍ണായകമാകും. അതുകൊണ്ടുതന്നെ ശാസ്ത്രലോകവും ആകാംക്ഷയോടെയാണ് നാസയുടെ നീക്കം വീക്ഷിക്കുന്നത്.

The National Aeronautics and Space Administration (Nasa) is planning to send the first unmanned helicopter to Mars in its mission. The mission that give crucial information on mars exploration is completed by July 2020. Mars helicopter is developed at Jet Propulsion Laboratory of NASA at California . The weight of the helicopter will be barely below 1.8 kg. The body parts will have only the weight of a softball. The helicopter develops in accordance to the atmosphere of the Mars. In order to charge its lithium-ion batteries, a well-equipped system including solar cell is possessed with.The project envisaged as part of bid of Mars 2020 mission. Mars 2020 will launch on a United Launch Alliance (ULA) Atlas V rocket from Space Launch Complex 41 at Cape Canaveral Air Force Station in Florida, and is expected to reach Mars in February 2021. The success of the mission will thump on space history as the debut helicopter flying on space and it will help to pave way for future research and Mars exploration in future.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version