Uber to be more aggressive in India with new President  Pradeep Parameswaran, who hails from Kerala

യൂബര്‍ ഇന്ത്യയെ നയിക്കുന്നത് ഇനി ഒരു മലയാളി. കൊച്ചി സ്വദേശിയായ പ്രദീപ് പരമേശ്വരനാണ് യൂബര്‍ ഇന്ത്യയുടെയും സൗത്ത് ഏഷ്യയുടെയും പ്രസിഡന്റായി ചുമതലയേറ്റത്. യൂബറിന്റെ റൈഡിംഗ് വിഭാഗത്തെയാണ് പ്രദീപ് നയിക്കുക. എറണാകുളം സ്വദേശിയായ പ്രദീപ് കുടുംബസമേതം ഹരിയാനയിലെ ഗുഡ്ഗാവിലാണ് താമസം.

ടെക്‌നോളജി, മീഡിയ, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ 20 വര്‍ഷത്തിലേറെ എക്‌സ്പീരിയന്‍സുളള പ്രദീപ് 2017 ജനുവരിയിലാണ് യൂബറില്‍ ജോയിന്‍ ചെയ്തത്. ചുരുങ്ങിയകാലം കൊണ്ട് യൂബറിന്റെ റീജിണല്‍ ലീഡര്‍ഷിപ്പിലേക്ക് ഉയരാനായി. യൂബറിന്റെ ഇന്‍ഷുറന്‍സ് പ്രോഗ്രാം ഉള്‍പ്പെടെ പ്രദീപിന്റെ ആശയങ്ങളായിരുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പ്ലാറ്റ്‌ഫോമില്‍ ഇന്‍ഷുറന്‍സ് പോലുളള പദ്ധതികള്‍ അവതരിപ്പിക്കപ്പെട്ടത്.

ഡ്രൈവര്‍ കമ്മ്യൂണിറ്റി എന്‍ഗേജ്‌മെന്റ് ഉയര്‍ത്താനും പ്രദീപ് വിവിധ പദ്ധതികള്‍ അവതരിപ്പിച്ചു. സൗത്ത് ഏഷ്യയില്‍ ബിസിനസ് വ്യാപിപ്പിക്കാനുളള യൂബറിന്റെ ശ്രമങ്ങള്‍ വേഗത്തിലാക്കുകയാണ് പ്രദീപിന്റെ പ്രധാന ദൗത്യം. പൊല്യൂഷന്‍ കുറയ്ക്കുന്നതുള്‍പ്പെടെ പൊതുസമൂഹത്തിന് സഹായകമായ ഒട്ടനവധി നേട്ടങ്ങള്‍ യൂബര്‍ പോലുളള പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നതുകൊണ്ട് ഉണ്ടെന്ന് പ്രദീപ് ചൂണ്ടിക്കാട്ടി. റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കാനും പാര്‍ക്കിംഗ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും യൂബര്‍ പരിഹാരമൊരുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ലിവറിലാണ് പ്രദീപ് കരിയര്‍ തുടങ്ങുന്നത്. തുടര്‍ന്ന് മക് കിന്‍സെ ആന്‍ഡ് കമ്പനിയില്‍ 13 വര്‍ഷം. ഇതില്‍ പകുതിയോളം യുഎസിലായിരുന്നു. ഡെന്‍ നെറ്റ് വര്‍ക്ക്്‌സിന്റെ സിഇഒ ആയി പ്രവര്‍ത്തിക്കവേയാണ് യൂബറിലേക്ക് എത്തിയത്. മുംബൈ സര്‍വ്വകലാശാല, വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ കൂടിയാണ് പ്രദീപ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ ടെക്‌നിക്കല്‍ അഡൈ്വസറായ കവിതയാണ് ഭാര്യ,

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version