whats app നോട് വിശദീകരണം തേടി സുപ്രീംകോടതി…. ഇന്ത്യയിലെ നിയമങ്ങൾ പാലിക്കുന്നില്ലെന്ന ഹർജിയിലാണ് നോട്ടീസ് … ഇന്ത്യയിൽ സെർവർ സ്ഥാപിക്കാത്തതിലും Grievance ഓഫീസറെ നിയമിക്കാത്തതിലും നാല് ആഴ്ചകൾക്കകം വിശദീകരണം നൽകണം… Whats app ന്റെ നടപടി Information Technology Act 2000 ന്റെ ലംഘനമാണെന്ന് ആരോപിച്ചാണ് ഹർജി … സെന്റർ ഫോർ അക്കൗണ്ടബിലിറ്റി ആൻഡ് സിസ്റ്റമാറ്റിക് ചെയ്ഞ്ച് ആണ് ഹർജി നൽകിയത്
Paytm ൽ നിക്ഷേപവുമായി Warren Buffett … Paytm ന്റെ മാതൃസ്ഥാപനമായ One 97 Communications ലാണ് നിക്ഷേപത്തിന് ധാരണയായത്… യുഎസ് ആസ്ഥാനമായുള്ള Berkshire Hathaway യിലൂടെയാണ് നിക്ഷേപം … 2500 കോടി രൂപയുടെ നിക്ഷേപത്തിനാണ് ധാരണയെന്ന് സൂചന …
UBER ന് കരുത്തേകാൻ Toyota …. UBER സെൽഫ് ഡ്രൈവിംഗ് കാറുകൾ നിരത്തിലിറക്കാൻ 500 മില്യൻ ഡോളർ നിക്ഷേപിക്കും…. UBER സെൽഫ് ഡ്രൈവിംഗ് ടെക്നോളജിയിൽ Toyota വാഹനങ്ങൾ പുറത്തിറക്കും… കരാർ ഇരു കമ്പനികളും സ്ഥിരീകരിച്ചു… Toyota യുടെ നിക്ഷേപത്തോടെ UBER ന്റെ മൂല്യം 72 ബില്യൻ ഡോളറിലെത്തി
Rural Startup Conclave ഓഗസ്റ്റ് 30 മുതൽ ഹൈദരാബാദിൽ … 23 സംസ്ഥാനങ്ങളിൽ നിന്ന് 300 ൽ അധികം പ്രതിനിധികൾ പങ്കെടുക്കും… റൂറൽ ഇന്നവേഷനുകളും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇവന്റ് സംഘടിപ്പിക്കുന്നത് … നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തി രാജ് ആണ് രണ്ട് ദിവസത്തെ ഇവന്റ് ഒരുക്കുന്നത് …