ഫെയ്ക്ക് ന്യൂസുകളുടെ കാലത്ത് റെസ്‌പോണ്‍സിബിള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് എന്ന ആശയം മുന്നോട്ടുവെയ്ക്കുകയാണ് കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Qkopy എന്ന സ്റ്റാര്‍ട്ടപ്പ്. കേരളത്തെ നടുക്കിയ പ്രളയത്തിലും നിപ്പ വൈറസ് ഭീതി പരത്തിയ അവസരത്തിലും സത്യസന്ധമായ വിവരങ്ങള്‍ ജനങ്ങളിലെത്തിച്ചാണ് ക്യൂ കോപ്പി പൊതുശ്രദ്ധ നേടിയത്. ഗതാഗതക്കുരുക്കുകളും റോഡ് അപകടങ്ങളും ജനങ്ങളെ അറിയിക്കാന്‍ കോഴിക്കോട് ട്രാഫിക് പോലീസിന്റെ പ്രധാനമാര്‍ഗമാണ് ഇന്ന് ക്യൂ കോപ്പി ആപ്പ്.

ഫോണ്‍ നമ്പര്‍ വെച്ച് സൈന്‍ അപ്പ് ചെയ്താല്‍ ആളുകള്‍ക്ക് ശരിയായ വിശ്വസനീയമായ വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ക്യൂ കോപ്പി. നമ്മുടെ നമ്പര്‍ ഷെയര്‍ ചെയ്യാതെ തന്നെ സേവ് ചെയ്ത നമ്പരില്‍ നിന്നുളള വിവരങ്ങള്‍ ഇങ്ങോട്ട് ലഭിക്കും. പ്രൈവസി ഉള്‍പ്പെടെയുളള ഘടകങ്ങള്‍ വലിയ ചര്‍ച്ചയാകുന്ന സമയത്ത് ക്യൂ കോപ്പി മുന്നോട്ടുവെയ്ക്കുന്ന ആശയം ചെറുതല്ല.

അരുണ്‍ പേരൂളി, രാജീവ് സുരേന്ദ്രന്‍, രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് 2018 ജനുവരിയിലാണ് വലിയ ലക്ഷ്യവുമായി ക്യു കോപ്പി തുടങ്ങിയത്. മൂന്ന് മാസങ്ങള്‍ക്കുളളില്‍ പ്രോട്ടോടൈപ്പില്‍ നിന്ന് ബീറ്റാ വേര്‍ഷനിലേക്കെത്തി. ഫെയ്ക്ക് ന്യൂസുകള്‍ ഫില്‍ട്ടര്‍ ചെയ്യാനാകാതെ വന്‍കിട സ്ഥാപനങ്ങള്‍ പോലും മികച്ച സൊല്യൂഷന്‍ തേടുന്ന ഘട്ടത്തിലാണ് ക്യൂ കോപ്പി അതില്‍ വിജയിക്കുന്നത്. നിപ്പ ബാധിത മേഖലകളില്‍ വ്യാജ സന്ദേശങ്ങളെയും വ്യാജ വാര്‍ത്തകളെയും പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പിന്റെ ഒഫീഷ്യല്‍ സോഷ്യല്‍ ബ്രോഡ്കാസ്റ്റിങ് പാര്‍ട്ണറായിരുന്നു ക്യൂ കോപ്പി.

പ്രളയസമയത്ത് ആളുകളിലേക്ക് കൃത്യമായ വിവരങ്ങളെത്തിച്ചതില്‍ Qkopy ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഒരു മോഡല്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് Qkopy ഫൗണ്ടറും സിഇഒയുമായ അരുണ്‍ പേരൂളി പറയുന്നു. വെബ്‌സൈറ്റ് പോലും ഇല്ലാതെ എന്‍ട്രപ്രണേഴ്‌സിനും ക്യൂ കോപ്പിയുടെ സേവനം ഉപയോഗിക്കാന്‍ കഴിയും. സ്‌കൂളുകളില്‍ രക്ഷകര്‍ത്താക്കളെയും അധ്യാപകരെയും കണക്ട് ചെയ്യുന്ന പ്ലാറ്റ്‌ഫോമായി App ഉപയോഗിക്കാന്‍ തയ്യാറെടുക്കുകയാണ് ക്യൂകോപ്പി ടീം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version