കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായവുമായി Illinois സര്‍വ്വകലാശാല. മെന്റര്‍ഷിപ്പും ഫെസിലിറ്റിയും ആക്‌സസ് ചെയ്യാന്‍ സംവിധാനം ഒരുക്കും. കാന്‍സറിനെതിരായ ഡിജിറ്റല്‍ പ്രൊഡക്ടുകള്‍ ഡെവലപ്പ് ചെയ്യാനുളള ഇന്‍കുബേറ്റര്‍ സജ്ജമാക്കാനും സഹായിക്കും. KSUM, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍, BRIC, Centre for Biomedical Research എന്നിവയുടെ സംയുക്ത സംരംഭമാണ് ഇന്‍കുബേറ്റര്‍. University of Illinois പ്രസിഡന്റ് Tim Killeen കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥുമായി ധാരണാപത്രം കൈമാറി. മെഡിക്കല്‍ ഇമേജിങ്, AI, സൈബര്‍ സെക്യൂരിറ്റി മേഖലകളില്‍ IIIM-K യുമായും സര്‍വ്വകലാശാല സഹകരിക്കും