PIN N PARK A TYPICAL SOLUTION TO PARKING PROBLEM, WATCH THE VIDEO

ടൂറിസത്തിന്റെ സാധ്യതയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ വികസനവും നമ്മുടെ നഗരങ്ങളെ മികച്ചതാക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ പാര്‍ക്കിംഗ് പ്രശ്നം ദിനംപ്രതി കൂടി വരികയാണ്. കേരളത്തിലെ പ്രമുഖ നഗരങ്ങള്‍ വാഹനപ്പെരുപ്പത്തില്‍ വീര്‍പ്പുമുട്ടുമ്പോള്‍ വിപ്ലവകരമായ ഒരു ആപ്പ് അവതരിപ്പിക്കുകയാണ് അമിത്, ശ്രീജിത്ത് എന്നീ ചെറുപ്പക്കാര്‍. ഇതിനകം കൊച്ചി മെട്രോറെയിലിന്റെ ഓഫീഷ്യല്‍ പാര്‍ക്കിംഗ് പാര്‍ടണറായിക്കഴിഞ്ഞു ‘പിന്‍പാര്‍ക്ക്’.

പിന്‍ പാര്‍ക്ക് ഒരു ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പാര്‍ക്കിംഗ് സംവിധാനമാണ്. ഏറെ ഇന്നവേറ്റീവായ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍. ഡൗണ്‍ലോഡ് ചെയ്താല്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ നമുക്ക് പോകേണ്ട ഡെസ്റ്റിനേഷന് അടുത്തുള്ള പാര്‍ക്കിംഗ് സ്പേസ് ബുക്കു ചെയ്യാം. ഓണ്‍ലൈനില്‍ പണവുമടയ്ക്കാം. ഇനി നേരത്തെ ബുക്കുചെയ്യാനായില്ലെങ്കില്‍, തൊട്ടടുത്തുള്ള പാര്‍ക്കിംഗ് സ്ഥലം ഓണ്‍ലൈനില്‍ കണ്ടെത്താം. നേരെ ഡ്രൈവ് ചെയ്ത് ചെല്ലാം.

ഈ ആശയം കൊച്ചി നഗരത്തിലാണ് ആദ്യം പ്രാവര്‍ത്തികമാകുന്നത്. നിലവില്‍ പാര്‍ക്കിംഗ് ഉള്ള സ്ഥലങ്ങളെ പിന്‍ പാര്‍ക്ക് ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്നു, തല്‍സമയം ഏതൊരാള്‍ക്കും മൊബൈലിലൂടെ അറിയാന്‍ പാകത്തിന് അത് ഡിസ്പ്ലെ ചെയ്യും. എത്ര കാറുകള്‍ക്ക് ഇപ്പോള്‍ പാര്‍ക്ക് ചെയ്യാനാകും, അടുത്ത ലോട്ട് എപ്പോള്‍ ഒഴിയും തുടങ്ങി വേണ്ടതെല്ലാം വിരല്‍തുമ്പിലറിയാം. കുടുംബശ്രീ പോലെയുള്ള സ്വയംസഹായസംഘങ്ങളില്‍ നിന്നുള്ളവരാണ് പിന്‍ പാര്‍ക്കിന്റെ സ്പേസ് മാനേജ് ചെയ്യുന്നത്. കൊച്ചി നഗരത്തില്‍ ഒഴിഞ്ഞകിടക്കുന്ന ഏതൊരു ലാന്‍ഡും പാര്‍ക്കിംഗ് സ്പേസായി കണ്‍വേര്‍ട്ട് ചെയ്ത് ഈ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം. ലാന്റ് ഓണര്‍ക്ക്് ഇതിലൂടെ വരുമാനം ലഭിക്കുന്നുവെന്ന്് മാത്രമല്ല, ഒഴിഞ്ഞുകിടക്കുന്ന പറമ്പില്‍ മാലിന്യം തള്ളുന്ന പ്രശ്നവുമില്ല. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകള്‍ വൃത്തിയാക്കി, പിന്‍പാര്‍ക്ക് അത് പാര്‍ക്കിംഗിനായി കണ്‍വേര്‍ട്ട് ചെയ്യുന്നു. ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ദുബൈ തുടങ്ങി അതി വികസിത നഗരങ്ങളില്‍ നടപ്പാക്കുന്ന പദ്ധതി അങ്ങനെ കൊച്ചിക്കും സ്വന്തമാകുകയാണ്.

അമൃതയുടെ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററില്‍ വളര്‍ന്ന പിന്‍ പാര്‍ക്കിന്റെ ബിസിനസ് സാധ്യതയ്ക്ക് ഫെഡറല്‍ ബാങ്കും പിന്തുണ നല്‍കുന്നുണ്ട്. പാര്‍ക്കിംഗ് ലോട്ടില്‍ എത്തുന്ന വാഹനങ്ങളുടെ മുഴുവന്‍ കണക്കും, ഓരോ ദിവസത്തെ വരുമാനവും ലാന്‍ഡ് ഓണര്‍ക്കറിയാനുമാകും. പിന്‍ പാര്‍ക്ക് അങ്ങനെ യാത്രാ സൗകര്യത്തിന്റെ പുതിയ സംസ്‌ക്കാരം നമ്മുടെ നാട്ടിലും കൊണ്ടുവരുകയാണ്.

Share.

Comments are closed.

Exit mobile version