കൊച്ചി കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നോവേഷന്‍ സോണില്‍ രാജ്യത്തെ മികച്ച സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ ഇന്റേ്രഗറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമായപ്പോള്‍, അത് മികച്ച ആശയമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏര്‍ളി ഓണ്‍ട്രപ്രണേഴ്‌സിനും ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടെ വളരാനുള്ള ഒരു വേദി ഒരുങ്ങുകയാണ്. . ടെക്‌നോളജി ഇനോവേഷന്‍ സോണിലെ മൂന്ന് കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാകുമ്പോള്‍ 5 ലക്ഷം ചതുരശ്ര അടി സ്ഥലമാകും സ്റ്റാര്‍ട്ടപ്പുകള്‍ക്കുണ്ടാകുന്നത്. ഇത് ലോകത്തിലെ തന്നെ മികച്ച സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങളിലൊന്നാകും. ടെക്‌നോളജി ഇന്നോവേഷന്‍ സോണിലെ മുഴുവന്‍ സ്ഥലവും ഇതിനകം തന്നെ വിവിധ കമ്പനികള്‍ വാങ്ങിക്കഴിഞ്ഞുവെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. രാജ്യത്താദ്യമായാണ് ഇത്തരമൊരു സംഭവം. കെട്ടിടത്തിന്റെ ആദ്യ നിലകള്‍ പൂര്‍ണമായും സജ്ജമായിക്കഴിഞ്ഞു. ബാക്കി സ്ഥലം വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്. സ്ഥലവലുപ്പത്തിനുപരി, ഇന്റഗ്രേറ്റഡ് കേംപ്ലക്‌സ് സ്്റ്റാര്‍ട്ടപ്പുകള്‍ക്കായി മുന്നോട്ട് വയ്ക്കുന്ന മികച്ച സൗകര്യങ്ങളാണ് ഉപയോഗപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.മേക്കര്‍ വില്ലേജിലെ 30 കമ്പനികള്‍ കൂടാതെ, ബയോ ടെക്‌നോളജി, കമ്പ്യൂട്ടര്‍ അധിഷ്ഠിത രൂപകല്‍പ്പന, ഓഗ്മെന്റഡ്- വെര്‍ച്വല്‍ റിയാലിറ്റി എന്നിവയിലധിഷ്ഠിതമായ കമ്പനികളും ടെക്‌നോളജി ഇന്നോവേഷന്‍ സോണിലുണ്ടാകും. സംസ്ഥാനത്ത് വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തിന്റെ ഒരു ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. വിവിധ കോര്‍പ്പറേറ്റുകളുടെ സഹായത്തോടെ പുതിയ കോംപ്‌ളക്‌സില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സുകള്‍ കൂടി പ്രവര്‍ത്തനം തുടടങ്ങുന്നതോടെ സ്റ്റാര്‍ട്ടപ് പ്രോഡക്റ്റുകള്‍ക്ക് കൂടുതല്‍ സാങ്കേതിക മികവും മാര്‍ക്കറ്റും കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.