ഡീപ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ IIT Delhi. 3 വര്‍ഷമാകാത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സീഡ് ഫണ്ടിംഗും വെന്‍ച്വര്‍ ഫണ്ടുമായി കണക്ട് ചെയ്യാനുള്ള സഹായവും നല്‍കും. 2500 കോടി രൂപയിലധികമാണ് റിസര്‍ച്ച് ഫെസിലിറ്റികള്‍ക്കായി നിക്ഷേപിക്കുക. റിസര്‍ച്ച് എക്കോസിസ്റ്റത്തിന് ഊര്‍ജം പകരാന്‍ AI, മെഷീന്‍ ലേണിംഗ് എന്നിവയുള്‍പ്പെടുത്തിയ പ്രോഗ്രാമാണ് IIT സംഘടിപ്പിക്കുന്നത്. കണക്ടഡ് ഇന്റലിജന്‍സ് സിസ്റ്റം, അഡ്‌വാന്‍സ്ഡ് മെറ്റീരിയല്‍സ് തുടങ്ങിയവയില്‍ ഫോക്കസ് ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രപ്രണേഴ്‌സിന് ഫെല്ലോഷിപ്പ് ലഭിക്കും.