Improving the lives of differently abled, Thrissur based Desintox develops Smart Motive wheelchair

Company: Desintox technologies

Founded by: Don Paul,  Sooraj Chandran

Founded in: 2017 May 2

കോളേജ് പഠനകാലത്ത് സിവില്‍ സര്‍വീസ് പ്രിപ്പറേഷനുമായി നടക്കുമ്പോഴാണ് ഡോണിന്റെ സുഹൃത്തിന് അപ്രതീക്ഷിതമായി ഒരു ആക്സിഡന്റ് സംഭവിക്കുന്നത്.ആക്സിഡന്റില്‍ ഒരു വശം തളര്‍ന്ന കൂട്ടുകാരന് പരസഹായം ആവശ്യമായി വന്നു. കിടപ്പിലായവരെ  കട്ടിലില്‍ നിന്ന് വീല്‍ചെയറിലേക്ക് മാറ്റേണ്ടി വരുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ട് ഡോണും സുഹൃത്തുക്കളും തിരിച്ചറിഞ്ഞു. ആ ചിന്തയാണ് പേഷ്യന്റ് ട്രാന്‍സ്ഫര്‍ സിസ്റ്റമായ Patient Hoistലേക്ക് ഇവരെ എത്തിച്ചത്. (വീഡിയോ കാണുക)

പരസഹായം ആവശ്യമില്ലാത്ത ‘സ്മാര്‍ട്ട് മോട്ടീവ്’

പേഷ്യന്റ് ഹോയിസ്റ്റില്‍ നിന്നാണ് പരസഹായം ആവശ്യമുള്ള രോഗികളെ സഹായിക്കാന്‍, അത്യാധുനിക ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഡീസിന്‍ടോക്സ് ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പിന് ഡോണും സുഹൃത്തായ സൂരജും രൂപം നല്‍കുന്നത്. സ്മാര്‍ട്ട് മോട്ടീവ് എന്ന സ്റ്റാന്റിംഗ് വീല്‍ചെയറാണ് ഡീസിന്‍ടോക്സിന്റെ  പുതിയ പ്രൊഡക്ട്. രോഗികള്‍ക്ക് പരസഹായമില്ലാതെ എഴുന്നേറ്റുനില്‍ക്കാനും കിടക്കാനും  സ്മാര്‍ട്ട് മോട്ടീവ് സഹായിയ്ക്കും. വിദേശവിപണിയില്‍ രണ്ടേമുക്കാല്‍ ലക്ഷം വരുന്ന ഈ സ്റ്റാന്റിംഗ് വീല്‍ചെയര്‍, ഡീസിന്‍ടോക്സ് 70,000 രൂപയ്ക്ക് നിര്‍മ്മിച്ചു നല്‍കും. അവിടെയാണ് സ്മാര്‍ട്ട് മോട്ടീവ് ജനകീയമാവുന്നത്. കൊച്ചിയിലെ മേക്കര്‍ വില്ലേജിലാണ് ഈ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നത്.

കൊമേഴ്ഷ്യല്‍ സാധ്യത

ഈ യുവ സംരംഭകര്‍ തന്നെയാണ് സെറിബ്രല്‍ പാള്‍സി ബാധിതരെ, നടക്കാന്‍ സഹായിക്കുന്ന ഈസി മൂവര്‍, വോയ്സ് കമാന്‍ഡില്‍ പ്രവര്‍ത്തിയ്ക്കുന്ന ഓട്ടോണമസ് വോയ്സ് കണ്‍ട്രോള്‍ഡ് വീല്‍ചെയര്‍, ബെഡ് വിത്ത് ടോയ്ലെറ്റ് എന്നിവയും വികസിപ്പിച്ചത്. സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പായി തുടങ്ങിയ സംരംഭം കൊമേഴ്ഷ്യല്‍ സാധ്യതയിലേയ്ക്ക് മാറ്റാന്‍  ഡോണിനും സുഹൃത്തുക്കള്‍ക്കും സാധിച്ചു.

സ്റ്റാര്‍ട്ടപ്പ് എളുപ്പപ്പണിയല്ല

കേരളത്തിലെ  ഹോസ്പിറ്റലുകളുമായും ഇവര്‍ സഹകരിച്ച് പ്രവര്‍ത്തിയ്ക്കുന്നു. ഭിന്ന ശേഷിക്കാരായ ആളുകള്‍ക്ക് ടെക്‌നോളജി എനേബിള്‍ഡായ സഹായം നല്‍കാനും ഡോണും സൂരജും ശ്രമിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് പലരും വിചാരിക്കുന്നതുപോലെ എളുപ്പമുള്ള പണിയല്ല. എന്നാല്‍ വളര്‍ച്ചയുടെ നിശ്ചിത ഘട്ടമെത്തിയാല്‍ പിന്നെ മുന്നോട്ടുപോകാനുള്ള ഊര്‍ജ്ജം ലഭിക്കുമെന്നാണ് ഫൗണ്ടറെന്ന നിലയില്‍ ഡോണിന്റെ അനുഭവം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version