ഒരു സ്റ്റാര്‍ട്ടപ്പിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഫൗണ്ടര്‍ മൂന്നേ മൂന്ന് കാര്യങ്ങള്‍ ഓര്‍ത്താല്‍ വലിയ പരിക്കില്ലാതെ സംരംഭവുമായി മുന്നോട്ട് പോകാമെന്ന് സ്റ്റാര്‍ട്ടപ്പുകളെ ഓര്‍മ്മിപ്പിക്കുകയാണ് ഇന്‍വെസ്റ്ററും പ്രൈം വെന്‍ച്വേഴ്സ് പാര്‍ട്ണേഴ്സ് മാനേജിംഗ് പാര്‍ട്ണറുമായ അമിത് സൊമാനി.

1) കസ്റ്റമര്‍ പെയിന്‍ പോയിന്റില്‍ നിന്നേ പ്രൊഡക്റ്റ് കോണ്‍സെപ്റ്റ് ഡെവലപ് ചെയ്യാവൂ. 2) ഏത് പ്രോബ്‌ളത്തെയാണ് സോള്‍വ് ചെയ്യുന്നത് എന്ന കാര്യത്തില്‍ ഫൗണ്ടര്‍ക്ക് ഡീപ് അണ്ടര്‍സ്റ്റാന്‍ഡിംഗ് ഉണ്ടാകണം. 3) ഒരാള്‍ എന്തിന് എന്റെ പ്രൊഡക്റ്റ് വാങ്ങണം എന്ന കാര്യത്തില്‍ കൃത്യവും റീസണബിളുമായ ഉത്തരം ഫൗണ്ടര്‍ക്ക് ഉണ്ടാകണം.

കസ്റ്റമറുടെ യഥാര്‍ഥ പെയിന്‍ പോയിന്റ് സാധൂകരിക്കുന്നതിനുള്ള ഐഡിയകളില്‍ അധികമാളുകളും ശ്രദ്ധ കൊടുക്കുന്നില്ല. കസ്റ്റമറുടെ പ്രശ്നം പരിഹരിക്കുമ്പോള്‍ ആ പ്രശ്നത്തെ കുറിച്ച് ആഴത്തിലുള്ള അറിവുണ്ടാകണം. പ്രൊഡക്ടുകളെ കുറിച്ചും ഫീച്ചറുകളെ കുറിച്ചും മാത്രമാണ് പലപ്പോഴും ആളുകള്‍ സംസാരിക്കുന്നത്. കസ്റ്റമര്‍ നേരിടുന്നത് എക്സ്പ്രസ് പ്രോബ്ലമാണോ ലേറ്റന്റ് പ്രോബ്ലമാണോയെന്ന് മനസിലാക്കണം. എന്നുവെച്ചാല്‍ ആ പ്രോബ്‌ളം Potentially existing ആണ്. പക്ഷെ ഇപ്പോള്‍ തെളിവായി ഒന്നുമുണ്ടാകില്ല എന്നര്‍ത്ഥം.

സോള്‍വ് ചെയ്യുന്ന പ്രോബ്‌ളത്തെക്കുറിച്ചുള്ള ഫൗണ്ടറുടെ അറിവ് എന്നു പറയുമ്പോള്‍ എന്തുകൊണ്ട് തങ്ങളുടെ സംരംഭം മറ്റുള്ളവരേക്കാള്‍ പത്തോ ആയിരമോ മടങ്ങ് മികച്ചതാകുമെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടത്.

സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തില്‍ മറ്റൊരു മാനദണ്ഡം സമയമാണ്. ഓരോ സ്റ്റര്‍ട്ടപ്പുകളും കൊണ്ടുവരുന്ന പ്രശ്ന പരിഹാരം ഉചിതമായ സമയത്താണ് അവതരിപ്പിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ഒരു സ്റ്റാര്‍ട്ടപ്പുകളുടെയും ആശയം മോശമല്ല. എല്ലാ ആശയങ്ങളും നല്ലതാണ്. പക്ഷെ ഓരോ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും അതിന്റേതായ സമയമുണ്ട്.

ചുരുക്കി പറഞ്ഞാല്‍ റൈറ്റ് ഐഡിയ, റൈറ്റ് പേഴ്സണ്‍ റൈറ്റ് ടൈം എന്നത് സംരംഭകര്‍ എപ്പോഴും മനസിലാക്കേണ്ടതാണെന്നും അമിത് സൊമാനി പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version