കേന്ദ്രസര്‍ക്കാരിന്റെ അടല്‍ ഇന്നവേഷന്‍ മിഷന്റ ഒരു ഇനിഷ്യേറ്റീവാണ് Atal New India Challenge. ദേശീയ പ്രാധാന്യമുള്ള മേഖലകളില്‍ അഡ്‌വാന്‍സ്ഡ് ടെക്‌നോളജി അടിസ്ഥാനമാക്കി പ്രൊഡക്ട്‌സും സൊല്യൂഷന്‍സും ക്രിയേറ്റ് ചെയ്യുന്ന ഇന്നവേറ്റേഴ്‌സിനെ സഹായിക്കുകയാണ് അടല്‍ ന്യൂ ഇന്ത്യ ചാലഞ്ചിന്റെ ലക്ഷ്യമെന്ന് അടല്‍ ഇന്നവേഷന്‍ മിഷന്‍ ഡയറക്ടര്‍ രമണന്‍ രാമനാഥന്‍ Channeliamനോട് പറഞ്ഞു.

ആര്‍ക്കൊക്കെ അപ്ലൈ ചെയ്യാം

എംഎസ്എംഇ, സ്റ്റാര്‍ട്ടപ്പുകള്‍, ആര്‍ ആന്റ് ഡി ഓര്‍ഗനൈസേഷന്‍സ്, അക്കാദമിഷന്‍, ഇന്നവേറ്റേഴ്‌സ് എന്നിവര്‍ക്ക് അടല്‍ ന്യൂ ഇന്ത്യ ചാലഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കാം. കാര്‍ഷിക മന്ത്രാലയം, റെയില്‍വേ മന്ത്രാലയം, റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം, ശുചിത്വ-കുടിവെള്ള മന്ത്രാലയം, ഭവന, നഗരകാര്യ മന്ത്രാലയം എന്നീ മന്ത്രാലയങ്ങള്‍ക്കൊപ്പമാണ് അടല്‍ ഇന്നവേഷന്‍ മിഷന്റെ പ്രവര്‍ത്തനം.

1 കോടി രൂപ വരെ ഗ്രാന്റ്

പ്രൊഡക്ട് കൊമേഴ്ഷ്യലൈസ് ചെയ്യാന്‍ ഗ്രാന്റോ മറ്റു പിന്തുണയോ ആവശ്യമായി വരുന്ന സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കുകയാണ് അടല്‍ ന്യൂ ഇന്ത്യ ചാലഞ്ചിന്റെ ലക്ഷ്യം. അതിനായി സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടുവരുന്ന പ്രൂഫ് ഓഫ് കോണ്‍സപ്റ്റ്, പ്രോട്ടോടൈപ്പ്, പേറ്റന്റഡ് ഇന്നവേഷന്‍ എന്നിവ വിലയിരുത്തും. അത്തരം സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി 1 കോടി രൂപ ഗ്രാന്റ് വരെ നല്‍കി പിന്തുണ നല്‍കും. പ്രൊഡക്ട് കൊമേഴ്ഷ്യലൈസ് ചെയ്യാന്‍ സഹായിക്കും.

നൂറിലധികം വേള്‍ഡ് ക്ലാസ് ഇന്‍കുബേറ്റേഴ്‌സ്

ഇന്‍കുബേഷന്‍, വിസി കമ്മ്യൂണിറ്റിയുമായി ഇത്തരം സ്റ്റാര്‍ട്ടപ്പുകളെ കണക്ട് ചെയ്യാനും അടല്‍ ന്യൂ ഇന്ത്യ ചാലഞ്ച് സഹായിക്കും. രാജ്യത്ത് നൂറിലധികം വേള്‍ഡ് ക്ലാസ് ഇന്‍കുബേറ്റേഴ്‌സ് ലോഞ്ച് ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം കൂടുമ്പോള്‍ 25-30 വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ ഇന്‍കുബേറ്റേഴ്‌സ് സഹായം നല്‍കുമെന്നും രമണന്‍ രാമനാഥന്‍ Channeliamനോട് വ്യക്തമാക്കി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version