Iam Startup Studio at Vimal Jyothi College  discuss on sustainable business

ലോകമാകമാനം ഭീഷണിയാകുന്ന മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ജീവിതം ദൗത്യമാക്കിയ Green Worms സിഇഒ ജാബിര്‍ കാരാട്ട് സ്റ്റാര്‍ട്ടപ് സ്റ്റുഡിയോയില്‍ വിദ്യാര്‍ത്ഥികളോട് വിശദമായി സംവദിച്ചു. ഇന്നും കൈകൊണ്ട് നാഗരമാലിന്യങ്ങള്‍ ശുചിയാക്കുന്നവരുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും മനസ്സുവെച്ചാല്‍ മാത്രമേ മാലിന്യ പ്രശ്നത്തിന് പരിഹാരമാകൂവെന്ന് ജാബിര്‍ കാരാട്ട് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് അറിവേകി സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ

Channeliam ക്യാംപസ് ലേണിംഗ് പ്രോഗ്രാമായ I am Startup Studioയുടെ ഒമ്പതാമത് എഡിഷനാണ് കണ്ണൂര്‍ വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വേദിയായത്. ബിസിനസുകളുടെ എന്‍വിയോണ്‍മെന്റല്‍ സസ്‌റ്റൈനിബിലിറ്റിയെ കുറിച്ചായിരുന്നു വിമല്‍ ജ്യോതി കോളേജില്‍ I am startup studio ചര്‍ച്ചയൊരുക്കിയത്. ‘How can a Business be more environmentally sustainable’ എന്ന വിഷയത്തിലായിരുന്നു ഇന്‍ട്രാക്ഷന്‍

സ്റ്റാര്‍ട്ടപ്പ് ഫ്രണ്ട്ലിയാകാന്‍ വിമല്‍ ജ്യോതി

വിമല്‍ ജ്യോതി കോളേജിനെ സ്റ്റാര്‍ട്ടപ്പ് ഫ്രണ്ട്‌ലി ക്യാംപസാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കോളേജ് റിസര്‍ച്ച് ഡീന്‍ ടി.ഡി.ജോണ്‍ പറഞ്ഞു.

കോളേജ് നോഡല്‍ ഓഫീസര്‍ സരിന്‍ സിആറും Channeliam എഡിറ്റോറിയല്‍ ടീമംഗങ്ങളും പരിപാടിയുടെ ഭാഗമായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജുമായും സഹകരിച്ച് Channeliam.com നടത്തുന്ന ക്യാംപസ് ലേണിംഗ് പ്രോഗ്രാമാണ് Iam startup studio.വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് തെരഞ്ഞെടുത്ത ക്യാംപസ് അംബാസിഡര്‍മാരെ ചടങ്ങില്‍ പരിചയപ്പെടുത്തി.

Share.

Comments are closed.

Exit mobile version