കയാക്കിംഗ് പര്യടനമായ 'പാഡില്‍ ഫോര്‍ കേരള'യുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

കയാക്കിംഗ് പര്യടനമായ 'പാഡില്‍ ഫോര്‍ കേരള'യുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു #PaddleForKerala #Kayaking #GovernmentOfKerala

Posted by Channel I'M on Thursday, 19 December 2019

കയാക്കിംഗ് പര്യടനമായ ‘പാഡില്‍ ഫോര്‍ കേരള’യുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. www.paddleforkerala.com ലോഞ്ച് ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്ത് നിന്ന് ജനുവരി 30ന് ആരംഭിച്ച് അഴീക്കല്‍ തുറമുഖത്ത് പര്യടനം അവസാനിക്കും.  സംസ്ഥാനത്തെ 1309 കടലോരഗ്രാമങ്ങളിലെ തീരദേശ ജനതയുടെ പുരോഗതിയാണ് യാത്ര ലക്ഷ്യം വെയ്ക്കുന്നത്. 40 ബോട്ടുകളിലായി 60 കയാക്കിംഗ് താരങ്ങളാണ് തുഴയുക.  പര്യടനത്തിന് കേരള മാരിടൈം ബോര്‍ഡ്, അദാനി വിഴിഞ്ഞം പോര്‍ട്ട്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, നാവിക സേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവരുടെ സഹകരണമുണ്ട്.

Share.

Comments are closed.

Exit mobile version