പഠനത്തിന് ശേഷം സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുതല്‍ പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയവര്‍ക്ക് വരെ ബിസിനസ് സാധ്യതകള്‍ ഏതൊക്കെയെന്ന് പകര്‍ന്ന് നല്‍കിയ പരിപാടിയായിരുന്നു ‘ഞാന്‍ സംരംഭകന്‍’. കെഎസ്ഐഡിസ്, കിന്‍ഫ്ര, കെ-ബിപ് എന്നിവയുടെ സഹകരണത്തോടെ ചാനല്‍ അയാം ഡോട്ട് കോമാണ് ഞാന്‍ സംരംഭകന്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 5 ജില്ലകളില്‍ നടക്കുന്ന പരിപാടിയുടെ ആദ്യ എഡിഷന്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടന്നു. ഞാന്‍ സംരംഭകന്‍ ആദ്യ എഡിഷന്‍ പങ്കുവെച്ച മുഖ്യകാര്യങ്ങള്‍ അറിയാം.
‘സംരംഭം’: ആരംഭത്തില്‍ ഓര്‍ക്കേണ്ടവ
സൊസൈറ്റിയ്ക്ക് ഇപ്പോള്‍ എന്താണ് ആവശ്യം എന്ന് കൃത്യമായി മനസിലാക്കി വേണം സംരംഭം തുടങ്ങേണ്ടത്. കൃത്യമായ പഠനവും മാര്‍ക്കറ്റ് ഫോക്കസും ഉണ്ടായിരിക്കുക. മതിയായ മാര്‍ജിനും പ്രോഫിറ്റും എത്രത്തോളമെന്ന് മനസില്‍ കണ്ട് സംരംഭം തുടങ്ങാം. വീട്ടില്‍ തന്നെ സംരംഭം ആരംഭിക്കാനുള്ള സാധ്യതകള്‍ നിറഞ്ഞ സ്ഥലമാണ് കേരളം. വീട്ടില്‍ ചെറിയ തോതില്‍ നിര്‍മ്മിച്ച് എങ്ങനെ സംരംഭം മുന്നോട്ട് കൊണ്ടുപോകാം എന്ന് ഞാന്‍ സംരംഭകന്‍ പരിപാടിയില്‍ പങ്കെടുത്തവരോട് വിവിധ രംഗങ്ങളിലെ പ്രമുഖര്‍ പങ്കുവെച്ചു. കേരളത്തില്‍ സംരംഭം ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മുതല്‍ വീട്ടമ്മമാര്‍ക്കടക്കം കുറഞ്ഞ മുതല്‍മുടക്കില്‍ ചെയ്യാവുന്ന സംരംഭക സാധ്യതകള്‍ വരെ തൃശ്ശൂര്‍ ഡിഐസി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എസ് ചന്ദ്രന്‍ ‘ഞാന്‍ സംരംഭകനിലൂടെ’ വിശദീകരിച്ചു.
പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയവര്‍ ഓര്‍ക്കാന്‍
പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയവര്‍ക്ക് സംരംഭം ആരംഭിക്കുന്നതിന് നോര്‍ക്കയും സഹായം നല്‍കുന്നുണ്ട്. ഇത് എങ്ങനെ ലഭിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് കാലിക്കറ്റ് അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ കെ. ബാബുരാജ് വ്യക്തമാക്കി.
സര്‍ക്കാര്‍ ലോണുകളും സ്‌കീമുകളും
സംരംഭകര്‍ക്കായി നിരവധി ലോണുകളും സ്‌കീമുകളും സര്‍ക്കാര്‍ നല്‍കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോണുകളായ ഓണ്‍ട്രപ്രണര്‍ഷിപ്പ് സപ്പോര്‍ട്ട് സ്‌കീം, ഇ.എസ്.എസ്, എന്റെ ഗ്രാമം പദ്ധതി, കെസ്റു, എംപിജെസി, ശരണ്യ, കൈവല്യ, പിഎംഇജിപി തുടങ്ങി ഒട്ടനവധി സ്‌കീമുകളുടെ വിശദാംശങ്ങള്‍ കെഎസ്ഐഡിസി ഡെപ്യൂട്ടി മാനേജര്‍ (പ്രൊജക്ട്സ്) അനൂഷ് ജോസഫ് വ്യക്തമാക്കി. സംരംഭകര്‍ക്കായി കിന്‍ഫ്രയും ഇന്‍ഫ്രാസ്ട്രക്ചര്‍ അടക്കമുള്ള സേവനങ്ങള്‍ നല്‍കുന്നു.
ഏകജാലക സംവിധാനം വഴി അപ്രൂവലുകള്‍ ലഭിക്കുന്നത് മുതല്‍ സംരംഭത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് വരെ കിന്‍ഫ്ര നല്‍കുന്ന സഹായങ്ങളെ പറ്റി കിന്‍ഫ്ര പ്രോഗ്രാം മാനേജര്‍ കിഷോര്‍ കുമാര്‍ വിശദീകരിച്ചു. സംരംഭത്തിന്റെ ആരംഭം മുതല്‍ ജില്ലാ വ്യവസായ കേന്ദ്രം നല്‍കുന്ന സപ്പോര്‍ട്ടിനെ പറ്റിയും നല്‍കുന്ന മറ്റ് മുഖ്യ സര്‍വീസുകളേയും പറ്റി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അബ്ദുല്‍ വഹാബ് വിശദീകരിച്ചു. സംരംഭകര്‍ക്ക് ഏറെ പ്രയോജനകരമായ വിവരങ്ങളാണ് അതാത് ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും എത്തിയ വിദഗ്ധര്‍ പങ്കുവെച്ചത്.
ഡയറക്ട് ചെയ്യാന്‍ ഡയറക്ടസ്
ബിസിനസ് ഏതൊക്കെ തരത്തിലുണ്ട് എന്നത് മുതല്‍ ഘട്ടം ഘട്ടമായി ബിസിനസിന്റെ പ്രൊസീജിയറുകള്‍ എങ്ങനെ പൂര്‍ത്തിയാക്കാം എന്നും സംരംഭം മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ഗവണ്‍മെന്റ് – ലീഗല്‍ ഫോര്‍മാലിറ്റികള്‍ ഏതൊക്കെയെന്നും വ്യക്തമാക്കുകയാണ് കന്പനികാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രൊഫഷണല്‍ സ്ഥാപനമായ ഡയറക്ടസ് അഡൈ്വസറി. കമ്പനിക്ക് ഏതൊക്കെ തരത്തില്‍ ഫണ്ട് കണ്ടെത്താം എന്നത് മുതല്‍ ടാക്‌സ് വിഷയങ്ങളില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍ വരെ കന്പനി സെക്രട്ടറി ഗോകുല്‍ ആര്‍.ഐയുടെ നേതൃത്വത്തിലുള്ള ഡയറക്ടസ് അഡൈ്വസറി ടീമംഗങ്ങള്‍ വ്യക്തമാക്കി.