കാഴ്ച്ച വൈകല്യമുള്ളവര്‍ക്ക് കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്പിറക്കി RBI. Mobile Aided Note Identifier അഥവാ MANI എന്നാണ് ആപ്പിന്റെ പേര്. ആപ്പ് ഓപ്പണ്‍ ചെയ്ത് ക്യാമറ വഴി സ്‌കാന്‍ ചെയ്യുന്നതിലൂടെ നോട്ട് തിരിച്ചറിയാം. ആപ്പ് പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ ചെയ്യാന്‍ വോയിസ് കമാന്‍ഡും വൈബ്രേഷനും കാഴ്ച്ചവൈകല്യമുള്ളവരെ സഹായിക്കും. നോട്ടിന്റെ മൂല്യം എത്രയെന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും വോയിസായി അറിയാം.