ആപ്പിളിന്റെയും മൈക്രോസോഫ്റ്റിന്റെയും വളര്‍ച്ച വെള്ളിത്തിരയില്‍ l Pirates Of Silicon Valley

പേഴ്സണല്‍ കംപ്യൂട്ടറുകളുടെ യുഗപ്പിറവിയ്ക്ക് സാക്ഷിയായ കാലഘട്ടമായിരുന്നു 1980കള്‍. എന്നാല്‍ പിന്നീട് മൈക്രോസോഫ്റ്റും ആപ്പിളും ആ മാര്‍ക്കറ്റിന്റെ നേരവകാശികളായെത്തിയതോടെ ബിസിനസ് ലോകം കണ്ട വന്‍ വളര്‍ച്ചയ്ക്കാണ് തുടക്കം കുറിച്ചത്. ഇത് പിന്നീട് വെള്ളിത്തിരയിലും ചരിത്രം സൃഷ്ടിച്ചു.

സ്റ്റീവ് ജോബ്സിന്റെയും ബില്‍ ഗേറ്റ്സിന്റെയും കഥ പറഞ്ഞ സിനിമ

സ്റ്റീവ് ജോബസും ബില്‍ ഗേറ്റ്സും.. സൗഹൃദവും കലഹവും നിറഞ്ഞ ആ എന്‍ട്രപ്രണേഴ്സിന്റെ കഥയാണ് 1999 ല്‍ പുറത്തിറങ്ങിയ Pirates of Silicon Valley എന്ന മൂവി പറഞ്ഞത്. Martyn Burke സംവിധാനം ചെയ്ത television biographical drama ആയിരുന്ന Pirates of Silicon Valley, പിന്നീട് തിയറ്ററുകളില്‍ റിലീസ് ചെയ്യുകയായിരുന്നു. Michael Swaine എഴുതിയ Fire in the Valley: The Making of the Personal Computer എന്ന പുസ്തകത്തെ ബെയ്സ് ചെയ്താണ് മൂവി ഇറങ്ങിയത്.

Noah Wyle ആണ് Steve Jobsന്റെ കഥാപാത്രം അവതരിപ്പിച്ചത്. Anthony Michael Hall, Bill Gates ആയി വേഷമിട്ടു. ആപ്പിളും മൈക്രോസോഫ്റ്റുമായി വളര്‍ന്ന രണ്ട് കൂറ്റന്‍ കോര്‍പ്പറേറ്റുകളുടെ ഫൗണ്ടര്‍മാരുടെ ജീവിതവും അവര്‍ക്കിടയിലെ ബന്ധവും മത്സരവും ചിത്രം പുറത്തുകൊണ്ടുവരുന്നു.

മക്കിന്റോഷും വിന്‍ഡോസും : കലഹവും സൗഹൃദവും

മക്കിന്റോഷും വിന്‍ഡോസും രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. പരസ്പരം സഹകരിച്ച കാലവും ഇരുവര്‍ക്കുമിടയിലുണ്ട് . 1997 Macworld Expoയില്‍ മൈക്രോസോഫ്റ്റുമായുള്ള പുതിയ ഡീല്‍ സ്റ്റീവ് ജോബ്സ് അനൗണ്‍സ് ചെയ്യുന്നുണ്ട്. 1971ലെ ക്യാംപസ് കാലം വിവരിക്കുമ്പോള്‍ സ്റ്റീവിന്റെ ആത്മമിത്രമായ Steve Wozniak ജോബിന്റെ ക്യാരക്റ്റര്‍ വ്യക്തമാക്കുന്നുണ്ട്. മറ്റുള്ളവര്‍ കാണുന്നതേയല്ല, സ്റ്റീവ് കണ്ടിരുന്നത്. അയാള്‍ സര്‍ക്യൂട്ട് ബോഡുകള്‍ക്കിടയിലും യൂണിവേഴ്സും അതിലെ സ്പിരിച്വാലിറ്റിയും കാണാന്‍ ശ്രമിക്കുന്ന ആളായിരുന്നു. സ്റ്റീവ് ജോബ്സും ബില്‍ ഗേറ്റ്സും രണ്ട് വ്യത്യസ്ത തരം എന്‍ട്രപ്രണര്‍ സ്‌ക്കില്ലുള്ള പ്രതിഭകളായിരുന്നു.

ഒരാള്‍ മികച്ച സെയില്‍സ് ക്വാളിറ്റി കീപ് ചെയ്തു, മറ്റേയാള്‍ മികച്ച കോഡറായിരുന്നു. സ്റ്റീവ് ജോബിസിന്റെ വീടിനോട് ചേര്‍ന്ന ഗ്യാരേജിലാണ് ആപ്പിള്‍ പിറന്നത്. Mike Markkulaയുടെ ഇന്‍വെസ്റ്റ്മെന്റിലാണ് ആപ്പിള്‍ വളരുന്നത്. ഇതിനിടയില്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസുമായി രംഗത്ത് വരുന്നുണ്ട്. പേഴ്സണല്‍ കംപ്യൂട്ടര്‍ വിപണിയിലെ മത്സരം ആപ്പിളും മൈക്രോസോഫ്റ്റിമുമിടയിലായി. ഇതെല്ലാം വിശദമായി പ്രതിപാദിച്ചാണ് Pirates of Silicon Valley രണ്ട് ടെക് എന്‍ട്രപ്രണേഴ്സിന്റെ കഥ പറയുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version