ബിസിനസ് അനുമതികള്‍ നേടുന്നതിനുള്ള സമയം ലാഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുത്തന്‍ ഇ- ഫോം. SPICeയുടെ പുത്തന്‍ വേര്‍ഷനായ SPICe+ വഴി 10 സര്‍വീസുകള്‍ കൂടി അധികമായി ലഭിക്കും. കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പോര്‍ട്ടല്‍ വഴി EPFO, ESIC രജിസ്ട്രേഷന് നമ്പറുകള്‍ ഒരേ സമയം തന്നെ അനുവദിച്ച് കിട്ടും. PAN, TAN, DIN, GSTIN നമ്പര്‍ ഇഷ്യു ചെയ്യുന്നത് മുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ വരെ ഇ-ഫോമിലൂടെ സാധിക്കും. രാജ്യത്ത് നിലവില്‍ 11.5 ലക്ഷത്തിലധികം ആക്ടീവ് രജിസ്റ്റേര്‍ഡ് കമ്പനികളുണ്ടെന്നും റിപ്പോര്‍ട്ട്.